പൊന്നാനിയിലെ യുവതിയുടെ മരണം കൊലപാതകം; ഭര്‍ത്താവ് കസ്റ്റഡിയിൽ
മലപ്പുറം: പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്. യുവതിയുടെ ഭര്‍ത്താവ് മുഹമ്മദിനെയാണ് പോലീസ് പിടിയാലായിരിക്കുന്നത്. പരപ്പനങ്ങാടിയിലെ റെയില്‍വേ ട്രാക്കിന് സമീപത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാനുളള ശ്രമത്തിലായിരുന്നു ഇയാൾ. ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രായിമരക്കാര്‍ വീട്ടില്‍ ഫാത്തിമയെയാണ് ഇന്ന് പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിലെ അസ്വാഭാവികത മുൻനിർത്തി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അതിനിടെയാണ് റെയില്‍വേ ട്രാക്ക് പരിസരത്തു നിന്നും ഭർത്താവ് […]
Read more