Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Jeena T Philip

അസുഖ അവധി നിഷേധിച്ചു; 29 -കാരി ഓഫീസ് ബാത്ത് റൂമിൽ കുഴ‌ഞ്ഞ് വീണ് മരിച്ചു

ദക്ഷിണാഫ്രിക്ക: ദക്ഷിണാഫ്രിക്കൻ കമ്പനിയായ കാർട്രാക്ക് തുടർച്ചയായി അവധി നിഷേധിച്ചതിനെ തുടർന്ന് 29-കാരിയായ ജീവനക്കാരി ഓഫീസിലെ ബാത്ത്റൂമിൽ കുഴഞ്ഞുവീണ് മരിച്ചു. കാർട്രാക്കിന്‍റെ റോസ്ബാങ്ക് ഓഫീസിലാണ് ഈ ദാരുണമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജിസിന നിരവധി തവണ തനിക്ക് സുഖമില്ലെന്നും അവധി വേണമെന്നും ആവശ്യപ്പെങ്കിലും സൂപ്പർവൈസർമാർ അവർക്ക് അവധി നൽകാൻ തയ്യാറായില്ല. ഇതോടെ ജൂൺ 6 -ാം തിയതി ജിസിന ജോഹന്നാസ്ബർഗിലുള്ള തന്‍റെ കമ്പനിയുടെ ഓഫീസ് കെട്ടിടത്തിലെ ബാത്ത് റൂമിൽ കുഴഞ്ഞുവീണു. പിന്നാലെയാണ് മരണപ്പെട്ടത്. രണ്ട് വർഷം മുമ്പാണ് കാർട്രാക്കിൽ […]
Read more

‘കൗൺസിലർ സുഗതൻ കൊടും ക്രിമിനൽ’; നഗരസഭയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി എൽഡ‍ിഎഫ്

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിലായ ബിജെപി കൗൺസിലർ ആർ സുഗതനെതിരെ ശക്തമായ ആരോപണങ്ങളുമായി എൽഡിഎഫ്. സുഗതനെ കൗൺസിൽ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നഗരസഭ നേതൃത്വത്തിന് കത്ത് നൽകി. നഗരസഭ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. എസ് പി ദീപക് മേയർ വി വി രാജേഷിനെ ഇക്കാര്യം അറിയിച്ചു. സുഗതൻ “കൊടും ക്രിമിനലാണ്” എന്നും, നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച വ്യക്തിയാണെന്നും എൽഡിഎഫ് ആരോപിച്ചു. റിയൽ എസ്റ്റേറ്റ്, മണ്ണ് മാഫിയ ബന്ധങ്ങൾ ഉൾപ്പെടെ ആരോപിച്ച് സുഗതൻ […]
Read more

‘അതിവേ​ഗ റെയിൽ’ പദ്ധതി; പഠനത്തിന് ശേഷം മാത്രം: മുഖ്യമന്ത്രി

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയെ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും, പദ്ധതി വിശദമായി പഠിക്കാൻ നാലംഗ സമിതിയെ നിയമിച്ചതായും മുഖ്യമന്ത്രി വി ഡി സതീശൻ. വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയത്. പഠനത്തിനു ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാർ നേരത്തെ തന്നെ പദ്ധതി പഠനത്തിനായി വിദഗ്ധ സമിതിയെ നിയോഗിച്ചതായി അറിയിച്ചിരുന്നു. ഗതാഗത സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ റെയിൽവെ വിദഗ്ധൻ ജെ വിനയൻ, ധനകാര്യ വിദഗ്ധൻ ഡോ. സി വീരമണി, പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ […]
Read more

ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന് കൗൺസിലർ സ്ഥാനം നഷ്ടമാകും

പാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി വൽസൻ തന്റെ കൗൺസിലർ സ്ഥാനം നഷ്ടപ്പെടാൻ സാധ്യത. കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിന് അവധി നൽകണമെന്ന അപേക്ഷ പാലക്കാട് നഗരസഭ കൗൺസിൽ തള്ളി. തുടർച്ചയായി മൂന്ന് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതിരുന്നാൽ അയോഗ്യത വരും. പ്രശോഭ് അയോഗ്യനായാൽ, യുഡിഎഫ് പാലക്കാട് കൗൺസിൽ അംഗസംഖ്യ 17 ആയി കുറയും. ലൈംഗിക പീഡന പരാതിയുടെ പശ്ചാത്തലത്തിൽ കോണഗ്രസ് പാർട്ടിയടക്കം അദ്ദേഹത്തെ പുറത്താക്കിയിരുന്നു. […]
Read more

അന്‍സിബ അപമാനിച്ചു; 10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യും: ലക്ഷ്മിപ്രിയ

കൊച്ചി: നടി അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ. “അന്‍സിബ അടിസ്ഥാന രഹിതമായ കാര്യങ്ങൾ പറഞ്ഞ് വിവാദം സൃഷ്ടിക്കുന്നുവെന്നും, എന്റെ പ്രതിച്ഛായയും സ്ത്രീത്വവും അപമാനിക്കുന്ന രീതിയിൽ സംസാരിച്ചതായും” ലക്ഷ്മിപ്രിയ ആരോപിച്ചു. അഡ്വ. കൃഷ്ണരാജ് മുഖേന 10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെടുന്ന കേസാണ് ഫയല്‍ ചെയ്യാനിരിക്കുന്നതെന്ന് നടി വ്യക്തമാക്കി. അന്‍സിബ തന്റെ 10 വയസുള്ള മകളെയും ഭർത്താവിനെയും അപമാനിക്കുന്ന വിധത്തിൽ പ്രതികരിച്ചിട്ടുണ്ട്. അന്‍സിബ പ്രതികരിച്ചത്, ചാരിറ്റി ട്രസ്റ്റായ അമ്മ ബന്ധപെട്ട വണ്ണല മഹാദേവ ക്ഷേത്രത്തിന്റെ ഫണ്ട് […]
Read more

സ്ത്രീകൾക്ക് സൗജന്യ യാത്ര; ‘പ്രിയദർശിനി’ പദ്ധതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ജൂൺ 15 മുതൽ കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. വരുമാനമോ പ്രായമോ പരിഗണിക്കാതെയായിരിക്കും ആനുകൂല്യം ലഭ്യമാകുക. ‘പ്രിയദർശിനി’ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യ യാത്രാസൗകര്യം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പദ്ധതി നടപ്പാക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം സർക്കാർ നികത്തുമെന്നും അദ്ദേഹം അറിയിച്ചു. പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീകളുടെ യാത്രാചെലവ് കുറയ്ക്കുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സർക്കാർ വൃത്തങ്ങൾ […]
Read more

ഹാര്‍ദിക്കും പുറത്ത്; പരിക്ക് മൂലം അഫ്ഗാനെതിരെ ഏകദിന പരമ്പരയിൽ കളിക്കില്ലെന്ന് ബിസിസിഐ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ നിന്ന് ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയെ ഒഴിവാക്കി. കാലിലെ മസിൽ പരിക്കാണ് താരത്തെ പരമ്പരയിൽ നിന്ന് മാറ്റിനിർത്താൻ കാരണമായതെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. പരിക്ക് പൂർണമായി ഭേദമാകാൻ ഏകദേശം മൂന്ന് ആഴ്ച വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ഇതിനുമുമ്പ് തന്നെ പാണ്ഡ്യ തന്റെ ഫിറ്റ്നസ് നിലയെക്കുറിച്ച് സെന്റർ ഓഫ് എക്‌സലൻസിനെ അറിയിച്ചിരുന്നുവെന്നും, രണ്ട് ദിവസം മുൻപ് ബിസിസിഐയ്ക്ക് ഫിറ്റ്നസ് റിപ്പോർട്ട് സമർപ്പിച്ചതായും വിവരമുണ്ട്. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ജൂൺ 13ന് […]
Read more

CPIM തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി ജോയി തുടരും

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എംഎൽഎ വി ജോയി വീണ്ടും തുടരും. ജില്ലയിലെ സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണ ലഭിച്ചത്. നാളെ നടക്കുന്ന ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന സെന്റർ വി ജോയിയുടെ പേരിന് ഔദ്യോഗിക അംഗീകാരം നൽകും. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വർക്കല മണ്ഡലത്തിൽ മത്സരിച്ച സാഹചര്യത്തിൽ വി ജോയി ജില്ലാ സെക്രട്ടറിയുടെ പദവിയിൽ നിന്ന് മാറിനിന്നിരുന്നു. പകരം സെക്രട്ടറിയായി രാജ്യസഭാ എം പി എ എ റഹീമിന് സിപിഐഎം ചുമതല […]
Read more

മമതയുടെ വസതിയിൽ സിഐഡി; വ്യാജ ഒപ്പ് ആരോപണത്തിൽ പരിശോധന

കൊൽക്കത്ത: പാർട്ടി എംഎൽഎമാരുടെ ഒപ്പുകൾ വ്യാജമായി രേഖപ്പെടുത്തിയെന്ന പരാതിയെ തുടർന്ന് സിഐഡി സംഘം മമത ബാനർജിയുടെ വസതിയിൽ പരിശോധന നടത്തി. ഹരീഷ് ചാറ്റർജി സ്ട്രീറ്റിലെ വസതിയിലായിരുന്നു പരിശോധന. സിഐഡി ഉദ്യോഗസ്ഥർ എത്തിയപ്പോൾ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. മമതാ ബാനർജിയോ അഭിഷേക് ബാനര്‍ജിയോ സ്ഥലത്ത് ഇല്ലാത്തതിനാൽ ഉദ്യോഗസ്ഥരെ അകത്തേക്ക് പ്രവേശിപ്പിക്കരുതെന്ന നിലപാടിലായിരുന്നു പ്രവർത്തകർ. പിന്നീട് നടന്ന ചർച്ചകൾക്ക് ശേഷമാണ് പരിശോധനയ്ക്ക് അനുമതി നൽകിയത്. ബംഗാളിൽ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്പീക്കർക്ക് സമർപ്പിച്ച കത്തിൽ എംഎൽഎമാരുടെ […]
Read more

ഉത്തരാഖണ്ഡിൽ ഇതരജാതിയിലെ പെൺകുട്ടിയെ പ്രണയിച്ചതിന് ദളിത് യുവാവിനെ അടിച്ചുകൊന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ ഇതരജാതിയിലെ പെൺകുട്ടിയെ പ്രണയിച്ചതിന് ദളിത് യുവാവിനെ അടിച്ചുകൊന്നു. 18കാരനായ കേതൻ ലാൽ എന്ന ദളിത് യുവാവിനെയാണ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. തെഹ്‌രി ഗാർഹ്വെൽ ജില്ലയിലെ ഖോൽഗാർഹ് ഗ്രാമത്തിലാണ് സംഭവം. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ കേതൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പെൺകുട്ടിയുടെ പിതാവ് യശ്വീർ സിംഗ്, മുത്തശ്ശൻ വിദ്യ സിംഗ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, കേതന്റെ കുടുംബവും നാട്ടുകാരും ആക്രമണത്തിൽ ഏർപ്പെട്ട എല്ലാവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ പ്രതികളെയും […]
Read more
Advertisement
WhiteswanTV Footer