Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Jeena T Philip

സ്‌കൂട്ടറില്‍ എത്തി പെണ്‍കുട്ടികളെ ആക്രമിക്കുന്ന അജ്ഞാതന്‍; കൊല്ലത്ത് ആശങ്ക

കൊല്ലം: സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നുപിടിക്കുന്ന അജ്ഞാതനെതിരെ വ്യാപക പരാതി. കൊല്ലം റൂറല്‍ പൊലീസ് പരിധിയിലെ വിവിധ സ്ഥലങ്ങളിലായി മൂന്ന് വിദ്യാര്‍ഥിനികള്‍ക്കു നേരെയാണ് സമാനരീതിയിലുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌കൂള്‍ പ്രവേശനോത്സവ ദിനത്തില്‍ ശൂരനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചക്കുവള്ളി-മലനട റോഡില്‍ ബസിറങ്ങി നടന്നു വരികയായിരുന്ന വിദ്യാര്‍ഥിനിയെ അജ്ഞാതന്‍ കടന്നുപിടിച്ചു. ആളൊഴിഞ്ഞ വഴിയില്‍ സ്‌കൂട്ടര്‍ ഓടിച്ച് മുന്നോട്ട് പോയ ശേഷം തിരികെ എത്തിയായിരുന്നു ആക്രമണമെന്ന് പരാതിയില്‍ പറയുന്നു. അതേ ദിവസം തന്നെ കിഴക്കേ കല്ലടയിലും മറ്റൊരു […]
Read more

ഭക്ഷണം എത്തിക്കാൻ വൈകി; ഡെലിവറി ജീവനക്കാരന്റെ തലയടിച്ച് പൊട്ടിച്ചു

തിരുവനന്തപുരം: ഭക്ഷണം വിതരണം ചെയ്യാനെത്തിയ ഫുഡ് ഡെലിവറി ജീവനക്കാരന് നേരെ ആക്രമണം. അമ്പൂരി സ്വദേശിയായ ജിതിനാണ് മർദനമേറ്റത്. ഭക്ഷണം എത്തിക്കാൻ വൈകിയെന്നാരോപിച്ചായിരുന്നു ആക്രമണമെന്ന് ജിതിൻ പറഞ്ഞു. പണം നൽകില്ലെന്നും വൈകിയ സമയം കാത്തുനിൽക്കണമെന്നും ആവശ്യപ്പെട്ടതിനെ തുടർന്ന് തർക്കമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ അയൺ ബോക്സ് ഉപയോഗിച്ച് തലയിൽ അടിച്ചതായും ജിതിൻ വ്യക്തമാക്കി. ആക്രമണത്തിൽ ജിതിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് ഏഴ് സ്റ്റിച്ചുകൾ ഉണ്ട്. പരിക്കേറ്റ ജിതിന്റെ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്തു. ഷഹീം എന്നയാൾക്കെതിരെയാണ് കേസ് […]
Read more

കെഎസ്ആർടിസിയിൽ വിദ്യാർത്ഥി പാസ്സ് പുതുക്കാനുള്ള ചാർജ് പതിനൊന്നിരട്ടിയാക്കി; പിൻവലിക്കണമെന്ന് എസ്എഫ്ഐ

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി പാസ് പുതുക്കുന്നതിനുള്ള ഓൺലൈൻ സേവന ചാർജ് 10 രൂപയിൽ നിന്ന് 110 രൂപയായി വർധിപ്പിച്ച തീരുമാനം പിൻവലിക്കണമെന്ന് എസ്‌എഫ്‌ഐ. വിദ്യാർത്ഥികളോടുള്ള വഞ്ചനാപരമായ നടപടിയാണ് ഇതെന്നും തീരുമാനം അടിയന്തരമായി റദ്ദാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. കഴിഞ്ഞ അധ്യയന വർഷം വരെ 10 രൂപ മാത്രമായിരുന്നു വിദ്യാർത്ഥി പാസ് പുതുക്കുന്നതിനുള്ള ഓൺലൈൻ ചാർജ്. എന്നാൽ പുതിയ തീരുമാനപ്രകാരം ഇത് 110 രൂപയായി ഉയർത്തിയിരിക്കുകയാണ്. പൂർണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ ലഭിക്കുന്ന സേവനത്തിന് ഇത്രയും വലിയ തോതിൽ ചാർജ് […]
Read more

രക്ഷാപ്രവർത്തന കേസ്; കോടതിയുടെ മുൻ ഇടപെടൽ പരിശോധിച്ചാൽ കാര്യങ്ങൾ മനസ്സിലാവും: A D തോമസ്

ആലപ്പുഴ: നവകേരള യാത്രക്കിടെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെയുള്ള അഞ്ച് സുരക്ഷാ ജീവനക്കാർക്ക് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിച്ചതിൽ സംശയം പ്രകടിപ്പിച്ച് എ ഡി തോമസ് എംഎല്‍എ രംഗത്ത്. “താൽക്കാലിക രാഷ്ട്രീയ തിരിച്ചടിയാണ്. കോടതിയുടെ സ്വഭാവം മുൻകാല നടപടികൾ പരിശോധിച്ചാൽ എല്ലാവർക്കും മനസ്സിലാകും. ജനപ്രതിനിധിയെന്ന നിലയിൽ അതു പറയുന്നതിൽ എനിക്ക് പരിമിധി ഉണ്ടെന്നും എ ഡി തോമസ് പറഞ്ഞു. കേസിൽ ജാമ്യം […]
Read more

രക്ഷാപ്രവർത്തന കേസ്; മുന്‍കൂര്‍ ജാമ്യം തിരിച്ചടിയായി കാണുന്നില്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദ്ദനക്കേസിൽ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം അനുവദിച്ച കോടതി നടപടിയെ സർക്കാർ തിരിച്ചടിയായി കാണുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കോടതി ഉത്തരവ് വിശദമായി പരിശോധിച്ച ശേഷം അപ്പീൽ നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ അഡ്വക്കേറ്റ് ജനറലുമായും ഡിജിപിയുമായും ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി പ്രതികളായ അഞ്ചുപേർക്കും മുൻകൂർ ജാമ്യം അനുവദിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരായ […]
Read more

വീടിനുള്ളിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചെങ്ങന്നൂർ: തിട്ടമേലിൽ വയോധികനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തുരേത്ത് സ്വദേശി കെ. മോഹനനെയാണ് (73) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 11 മണിയോടെ പ്രദേശവാസികൾ മൃതദേഹം കണ്ടത്. രണ്ടുദിവസമായി വീട്ടിൽ ആളാനക്കമില്ലാത്തതിനാൽ സമീപവാസികൾ വാർഡ് മെമ്പർ സിനി ബിജുയെ വിവരം അറിയിച്ചിരുന്നു. സിനി ബിജു സ്ഥലത്തെത്തി പരിശോധിക്കുമ്പോഴാണ് കെ. മോഹനനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക നിഗമനത്തിൽ മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം വന്നിരുന്നതായി പോലീസ് അറിയിച്ചു. വാർഡ് മെമ്പറുടെ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ […]
Read more

ലോകകപ്പ് സന്നാഹ മത്സരം; അർജന്റീനയും പോർച്ചുഗലും ഇംഗ്ലണ്ടും നാളെ ഇറങ്ങും

ലോകകപ്പ് 2026 മുൻസന്നാഹമത്സരങ്ങൾ: ലോകകപ്പിന് മുമ്പുള്ള അവസാന സന്നാഹമത്സരത്തിൽ അർജന്റീന നാളെ ഐസ്‌ലൻഡ് നേരിടും. ഇന്ത്യൻ സമയം രാവിലെ ആറരയ്ക്കാണ് കളി ആരംഭിക്കുക. പരിക്കിൽ നിന്ന് മുക്തനായ നായകൻ ലിയോണൽ മെസ്സി ഇലവനിലെത്തും. ഹോണ്ടുറാസിനെതിരെ കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തിൽ മെസ്സി കളിക്കാനായിരുന്നില്ല. ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീന അൽജീരിയയെ നേരിടും. ലോകകപ്പിന് മുന്‍പുള്ള അവസാന സന്നാഹ മത്സത്തില്‍ പോര്‍ച്ചുഗലും ഇംഗ്ലണ്ടും നാളെ ഇറങ്ങും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് നൈജീരിയയും, ഇംഗ്ലണ്ടിന് കോസ്റ്റാറിക്കയുമാണ് എതിരാളികള്‍. അവസാന സന്നാഹമത്സരങ്ങൾ […]
Read more

യുവതിയെ കാട്ടാന കൊലപ്പെടുത്തിയ സംഭവം; കുട്ടികളെ ഏറ്റെടുത്ത് വനംവകുപ്പ്

ഇടുക്കി: ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാരിയുടെ മക്കള്‍ക്ക് സഹായവുമായി സര്‍ക്കാര്‍. വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണാണ് ഇക്കാര്യം അറിയിച്ചത്. മാരിയുടെ രണ്ട് മക്കള്‍ക്ക് ആദ്യം അഞ്ചുലക്ഷം രൂപ നല്‍കുമെന്നും, അവരുടെ വിദ്യാഭ്യാസത്തിനും പരിപാലനത്തിനും വനംവകുപ്പ് ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു. ’18 വയസുവരെ വിദ്യാഭ്യാസം വനം വകുപ്പ് ഏറ്റെടുക്കും. എല്ലാ മാസവും കുടുംബത്തിന് 5000 രൂപ വീതം നല്‍കും. കുട്ടികള്‍ക്ക് വനംവകുപ്പില്‍ നിന്ന് ഒരു ഉദ്യോഗസ്ഥനെ മെന്ററായി വയ്ക്കും. പരിഹാരമല്ലെങ്കിലും […]
Read more

ശീതളപാനീയത്തിൽ മദ്യം കലർത്തി യുവതിയെ കൂട്ടബലാത്സം​ഗം ചെയ്തു; 10 പേർ അറസ്റ്റിൽ

തെലങ്കാന: കർണാടകയിലെ ദാവൺഗരെയിലെ യലോദഹള്ളിയിൽ 41കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 10 പേർ അറസ്റ്റിൽ. യുവതിയെ ബോധരഹിതമാക്കിയതിന് ശേഷമാണ് ക്രൂരത നടന്നത്. യുവതിക്ക് ശീതളപാനീയത്തിൽ മദ്യം കലർത്തി നൽകിയിരുന്നു. ഭർത്താവിനോട് പിണങ്ങി വീടു വിട്ടിറങ്ങിയ നാൽപത്തിയൊന്നുകാരിയാണ് ദാവൺഗെരയിലെ യലോദഹള്ളിയിൽ വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായത്. മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പ്രതികൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. കരയുകയായിരുന്ന യുവതിയെ ആശ്വസിപ്പിച്ച് വീട്ടിലെത്തിക്കാമെന്നേറ്റ സംഘത്തിലെ രണ്ടുപേർ യുവതിക്ക് കുടിക്കാൻ ശീതളപാനീയം നൽകിയിരുന്നു. മദ്യം കലർത്തിയ പാനീയമാണ് ഇരുവരും […]
Read more

വീട്ടിലെ വാട്ടര്‍ ടാങ്കിനുള്ളിൽ കണ്ടെത്തിയത് 27 പാമ്പിന്‍ കുഞ്ഞുങ്ങളെ

ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ വീട്ടിലെ വാട്ടർ ടാങ്ക് പരിശോധിക്കുന്നതിനിടെ കണ്ടെത്തിയത് ഡസൻ കണക്കിന് പാമ്പിൻകുഞ്ഞുങ്ങളെ. ഹരിദ്വാറിലെ സാരായി ഗ്രാമം സ്വദേശിയുടെ വീട്ടിലാണ് സംഭവം. വീട്ടിലെ സ്റ്റോറേജ് ടാങ്കിനുള്ളിൽ അസാധാരണമായ അനക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പാമ്പിൻകുഞ്ഞുങ്ങളെ കണ്ടെത്തിയത്. ടാങ്കിനുള്ളിൽ നിരവധി പാമ്പുകൾ ഇഴഞ്ഞുനീങ്ങുന്നത് കണ്ട വീട്ടുകാർ ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പാമ്പുപിടിത്ത വിദഗ്ധരായ താലിബ്, ഭോല എന്നിവർ സ്ഥലത്തെത്തി ടാങ്കിനുള്ളിൽ കുടുങ്ങിക്കിടന്ന പാമ്പിൻകുഞ്ഞുങ്ങളെ സുരക്ഷിതമായി പുറത്തെടുത്തു. ആകെ 27 പാമ്പിൻകുഞ്ഞുങ്ങളെയാണ് ടാങ്കിൽ […]
Read more
Advertisement
WhiteswanTV Footer