നേതാക്കളെ ഇറക്കി പോര് കടുപ്പിക്കാനൊരുങ്ങി യുഡിഎഫ്
ഇടുക്കി: ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമാണ്. രണ്ട് മുന്‍ എംഎല്‍എമാരെയാണ് യുഡിഎഫ് ഇത് വരെ തദ്ദേശ പോരിന് രംഗത്തിറക്കിയിരിക്കുന്നത്. അരുവിക്കര മുന്‍ എംഎല്‍എ കെ എസ് ശബരിനാഥനും വടക്കാഞ്ചേരി മുന്‍ എംഎല്‍എ അനില്‍ അക്കരയുമാണത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് മറ്റൊരു മുന്‍ കോണ്‍ഗ്രസ് എംഎല്‍എയെ കൂടി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. മുന്‍ എംഎല്‍എ ഇ എം ആഗസ്തിയെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. […]
Read more

