സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Author: Mehana Babu

മോദി കര്‍ഷകരുടെ രക്തവും വിയര്‍പ്പും വിറ്റു: യുഎസ് വ്യാപാര കരാറിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസുമായുള്ള വ്യാപാര കരാര്‍ അംഗീകരിച്ചത് വലിയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ കഠിനാധ്വാനം ചെയ്ത് നേടിയെടുത്ത നേട്ടങ്ങള്‍ മോദി വിറ്റുകളയുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു. നാലു മാസമായി അനങ്ങാതെ കിടന്നിരുന്ന വ്യാപാര കരാറാണ് കഴിഞ്ഞ ദിവസം വൈകുന്നേരം പെട്ടെന്ന് ഒപ്പുവച്ചതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. കടുത്ത സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാണ് മോദി കരാറില്‍ ഒപ്പുവച്ചത്. നരേന്ദ്രമോദിയുടെ പ്രതിച്ഛായ എന്ന കുമിള ഉടന്‍ പൊട്ടുമെന്നും പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ രാഹുല്‍ പറഞ്ഞു. ‘നരേന്ദ്രമോദി […]
Read more

റോഡ് സേഫ്റ്റി കേഡറ്റ് പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: റോഡ് സുരക്ഷാ സംസ്കാരം സമൂഹത്തിൽ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പും മോട്ടോർ വാഹന വകുപ്പും കൈകോർക്കുന്നു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് മാതൃകയിൽ രൂപകൽപ്പന ചെയ്ത ‘റോഡ് സേഫ്റ്റി കേഡറ്റ്’ പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കം കുറിക്കുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം മാവേലിക്കരയിൽ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പദ്ധതിയുടെ പൈലറ്റ് റൺ മാവേലിക്കര താലൂക്കിലെ ജോൺ എഫ്. കെന്നഡി മെമ്മോറിയൽ സ്കൂളിൽ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഇവിടെ പരിശീലനം നേടിയ 30 കേഡറ്റുകളുടെ […]
Read more

തിരുവനന്തപുരത്ത് മത്സരിക്കാൻ തയ്യറായി രമ്യ ഹരിദാസ്

കേരള രാഷ്ട്രീയത്തിൽ വീണ്ടും ചൂടേറിയ ചർച്ചകൾക്ക് തിരികൊളുത്തുകയാണ് കോൺഗ്രസ് നേതാവും മുൻ എംപിയുമായ രമ്യ ഹരിദാസിന്റെ പേര്. തുടർച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങൾക്കു ശേഷം, വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ രമ്യയെ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ വലിയ രീതിയിൽ ചർച്ചയാകുന്നത്. ഈ പ്രാവശ്യം ലക്ഷ്യമിടുന്നത് തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് അല്ലെങ്കിൽ അടൂർ മണ്ഡലമാണെന്നും കേൾക്കുന്നു. എന്നാൽ ഉയരുന്ന ചോദ്യം ഇതാണ് ഇത്തവണയെങ്കിലും നിയമസഭയുടെ പടി ചവിട്ടാൻ രമ്യഹരിദാസിന് സാധിക്കുമോ? തുടക്കത്തിൽ രമ്യ ഹരിദാസ് കോൺഗ്രസിലെ […]
Read more

ശബരിമല ആടിയ ശിഷ്ടം നെയ് ക്രമക്കേട്; ശാന്തി അറസ്റ്റില്‍

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ ആടിയ ശിഷ്ടം നെയ് വില്‍പ്പന ക്രമേക്കേടില്‍, കീഴ് ശാന്തി അറസ്റ്റില്‍. ആലപ്പുഴ അരൂര്‍ സ്വദേശി സുനില്‍ കുമാര്‍ പോറ്റിയാണ് പിടിയിലായത്. കൗണ്ടര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരനാണ് അറസ്റ്റിലായ ശാന്തി . മണ്ഡല മകരവിളക്ക് മഹോത്സവ സമയത്തെ ശബരിമലയില്‍ ആടിയ ശിഷ്ടം നെയ് വില്‍പ്പന ചുമതലക്കാരന്‍ ആയിരുന്നു സുനില്‍ കുമാര്‍. ചാലിയേക്കര ഭദ്രകാളി ക്ഷേത്രത്തിലെ കീഴ് ശാന്തിയായിരുന്ന സുനിലിനെ വിജിലന്‍സ് പത്തനംതിട്ട യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. ശബരമലയിലെ ആടിയ ശിഷ്ടം നെയ്യ് […]
Read more

തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ക്ഷണം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കൗൺസിലർമാരെ ആദരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി, മേയർ വി വി രാജേഷിന്റെ നേതൃത്വത്തിലുള്ള കൗൺസിലർമാർക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗിക ക്ഷണം ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പ്രത്യേക സ്വീകരണവും അത്താഴവിരുന്നുമാണ് പരിപാടിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. നാല് പതിറ്റാണ്ടിലേറെ നീണ്ട ഇടതുപക്ഷ ഭരണ കുത്തക തകർത്താണ് ഇത്തവണ ബിജെപി തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരം പിടിച്ചെടുത്തത്. കേരളത്തിലെ ഈ ചരിത്ര […]
Read more

ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷത്തെ ശശി തരൂര്‍ നയിച്ചേക്കും

ന്യൂഡൽഹി: കേന്ദ്ര ബജറ്റിന്മേല്‍ ലോക്‌സഭയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രതിപക്ഷനിരയ്ക്ക് ശശി തരൂര്‍ എംപി നേതൃത്വം നല്‍കിയേക്കും. കോണ്‍ഗ്രസ് ദേശീയ നേതൃത്വവും തരൂരുമായിട്ടുള്ള ബന്ധം ഊഷ്മളമാകുന്നുവെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍. പ്രതിപക്ഷത്തു നിന്നും ചര്‍ച്ച ആരംഭിക്കാന്‍ ശശി തരൂരിന്റെ പേര് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. കൊച്ചി മഹാപഞ്ചായത്ത് യോഗത്തിലുണ്ടായ പ്രശ്‌നത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി തരൂര്‍ ഇടഞ്ഞു നില്‍ക്കുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി […]
Read more

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു; ഖേംചന്ദ് സിങ് മുഖ്യമന്ത്രിയാകും

മണിപ്പൂർ: മണിപ്പൂരില്‍ നിലവിലുണ്ടായിരുന്ന രാഷ്ട്രപതി ഭരണം പിന്‍വലിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം അവസാനിപ്പിക്കുന്നത്. ഇതോടെ ബിജെപി നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ഉടന്‍ അധികാരമേല്‍ക്കും. ബിജെപി നേതാവായ യുംനാം ഖേംചന്ദ് സിങിനെ മണിപ്പൂരിലെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് ഖേംചന്ദ് സിങിനെ നേതാവായി തീരുമാനിച്ചത്. തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി ബുധനാഴ്ച അദ്ദേഹം ഗവര്‍ണറെ സന്ദര്‍ശിച്ചു. […]
Read more

വാഹനാപകടത്തിൽ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു.ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാന്‍ ജെ ബി ജ്യോതിഷാണ് (27) മരിച്ചത്. ഇന്നലെ രാത്രി പാളയം ബേക്കറി ജങ്ഷന് സമീപമായിരുന്നു അപകടം. രാത്രി ഡ്യൂട്ടി കഴിഞ്ഞ് നേമത്തെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. നേമം പള്ളിച്ചല്‍ ചുമട്ടിറക്കവിള സച്ചു നിവാസില്‍ ജോയിയുടെ മകനാണ് ജ്യോതിഷ്. ഗുരുതരമായി പരിക്കേറ്റ ജ്യോതിഷിനെ മ്യൂസിയം പൊലീസ് ഉടന്‍ മെഡിക്കല്‍ കോളേ ജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും സമീപത്തെ സിസിടിവി […]
Read more

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം വൻ വിജയം; കൈവരിച്ചത് അഞ്ചര കോടി രൂപയെന്ന് മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ബജറ്റ് ടൂറിസത്തില്‍ വലിയ തോതിലുള്ള വര്‍ധനവാണ് വന്നിരിക്കുന്നതെന്നും മന്ത്രി ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു. 2021, 2022, 2023 വരെ ഒരു കോടി മുതല്‍ ഒന്നേകാല്‍ കോടി വരെയാണ് കിട്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം ബജറ്റ് ടൂറിസം വഴി കെഎസ്ആര്‍ടിസിക്ക് ലഭിച്ചത് നാലരക്കോടി രൂപയാണ്. ഈ മാസം ലഭിച്ചത് അഞ്ചര കോടി രൂപയാണെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ് […]
Read more

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ പ്രദക്ഷിണത്തിന് നിയന്ത്രണം

തൃശ്ശൂർ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ പ്രദക്ഷിണത്തിന് നിയന്ത്രണം. ക്ഷേത്രത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെയാണ് നിയന്ത്രണമുള്ളത്. തെക്ക്, പടിഞ്ഞാറ്, വടക്കു ഭാഗങ്ങളിലെ ശീവേലിപ്പുരയുടെ മേല്‍ക്കൂരയില്‍ പൊട്ടിനില്‍ക്കുന്ന കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ത്തിമാറ്റി സിമന്റ് പ്ലാസ്റ്ററിങ് നടത്തേണ്ടതിനാല്‍ ഭക്തജനസുരക്ഷ മുന്‍നിര്‍ത്തിയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ശയന പ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവയ്ക്കാണ് നിയന്ത്രണം.
Read more

Recent News

Advertisement