Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sana Fathima

കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ എറണാകുളം ജില്ലാ കണ്‍വീനര്‍ മരിച്ച നിലയിൽ

കൊച്ചി: കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ എറണാകുളം ജില്ലാ കൺവീനർ പി.വി. ജെയ്ൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവ സ്ഥലം എറണാകുളം നോർത്ത് സെൻട്രൽ പൊലീസ് സ്റ്റേഷനിനടുത്തുള്ള ഓഫീസാണ്. വ്യക്തിഗത പ്രശ്‌നങ്ങൾ ആത്മഹത്യയ്ക്ക് കാരണമാണെന്ന് പ്രാഥമികമായി സൂചന . ജെയ്ൻ ഇന്നലെ രാത്രിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് പോലീസ് പരിശോധന നടത്തി, തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Read more

രാഹുൽ ഗാന്ധിക്കെതിരെ ഭീഷണി; സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ വധ ഭീഷണിയെ സംബന്ധിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചു. വിഷയത്തെ പ്രതിപക്ഷ നേതാവ് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് ഉന്നയിച്ചിരുന്നു. സ്പീക്കർ അത് പ്രാധാന്യമോ അടിയന്തര കാര്യമോ ഇല്ലാത്ത നോട്ടീസ് ആണെന്ന് വ്യക്തമാക്കി. ആവശ്യമായ പക്ഷം, സബ്മിഷനായി മാത്രമേ അവതരിപ്പിക്കാമെന്ന് അദ്ദേഹം പറഞ്ഞു. സഭയിൽ പ്രതിപക്ഷം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. രാഹുൽ ഗാന്ധിക്കെതിരായ ഭീഷണി വിഷയത്തിൽ ചർച്ച നടക്കുന്നതിന് മുമ്പ് സ്പീക്കർ പറഞ്ഞു, “നിങ്ങൾ ആരെങ്കിലും എന്തെങ്കിലും പറയുകയാണെങ്കിൽ അത് […]
Read more

ഗസ്സയിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ 20ഇന കരാറുമായി ട്രംപ്

വാഷിംഗ്ടൺ: ഗസ്സയിൽ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കുന്നതിന് 20 നിർദേശങ്ങളടങ്ങിയ സമാധാന കരാറുമായി അമേരിക്ക മുന്നോട്ട് വന്നു. യു.എസ്. പ്രസിഡന്റ് ഡോണൽഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം. വൈറ്റ് ഹൗസിൽ നടന്ന സംയുക്ത വാർത്താ സമ്മേളനത്തിൽ ബെഞ്ചമിൻ നെതന്യാഹു കരാറിനെ പിന്തുണയ്ക്കുന്നതായി അറിയിച്ചു. കരാറിന്റെ പ്രധാന നിർദേശങ്ങൾ പ്രകാരം 72 മണിക്കൂറിനുള്ളിൽ ഹമാസ് ബന്ദികളെ വിട്ടയക്കണം, അതേസമയം ഹമാസ് ബന്ധികളെ വിട്ടയച്ചാൽ ജയിലിലുള്ള 250 പലസ്തീനികളെ ഇസ്രയേൽ മോചിപ്പിക്കും. […]
Read more

“മരിച്ചവരെ വോട്ട് ചെയ്യിപ്പിച്ചവർ തന്നെയാണ് ഇന്ന് കുറ്റം പറയുന്നത്”: സുരേഷ് ഗോപി

തൃശൂർ : തൃശ്ശൂരിലെ വോട്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ കടുത്ത പ്രതികരണവുമായി എം.പി. സുരേഷ് ഗോപി രംഗത്ത്. “25 വർഷം മുൻപ് മരിച്ചവരെ പോലും വോട്ട് ചെയ്യിപ്പിച്ചവർ തന്നെയാണ് ഇന്ന് കുറ്റം പറയുന്നത്. ‘പൂരം കലക്കി, ഗോപി ആശാനെ കലക്കി, ആർ.എൽ.വിയെ കലക്കി, അവസാനം വോട്ട് കലക്കി’ വരെ പറഞ്ഞു,” എന്ന് അദ്ദേഹം പരിഹസിച്ചു. “2015-ൽ ആലപ്പുഴയിൽ എയിംസ് വേണമെന്നായിരുന്നു എന്റെ നിലപാട്. അത് മാറിയിട്ടില്ല. ആലപ്പുഴയിൽ സാധ്യമല്ലെങ്കിൽ തൃശ്ശൂരിൽ വേണം. എയിംസ് തമിഴ്നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ഞാൻ ഒരിക്കലും […]
Read more

മീൻ കച്ചവടം തടഞ്ഞത് ചോദ്യം ചെയ്‌തയാളെ കുത്തിക്കൊന്ന സംഭവം; പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

കോഴിക്കോട്: മത്സ്യക്കച്ചവടവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് കോടതി ജീവപര്യന്തം കഠിന തടവും പിഴയും വിധിച്ചു. താഴത്ത് വെള്ളൂർ രൂപേഷിനെയാണ് കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് എൻ.ആർ. കൃഷ്ണകുമാർ ശിക്ഷിച്ചത്. 2021 ഓഗസ്റ്റ് 21-ന് കരിക്കാംകുളം കാഞ്ഞിരമുക്കിലെ രാജീവൻ കൊല്ലപ്പെട്ട കേസിലാണിത്. കാരപ്പറമ്പ് സ്വദേശിയായ സാഹിർ അലി നടത്തുന്ന മത്സ്യക്കച്ചവടം രൂപേഷ് തടഞ്ഞപ്പോൾ, രാജീവൻ ഇടപെട്ട് ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇടപെട്ട സാഹിർ അലിക്കും കത്തി കൊണ്ട് പരിക്കേറ്റിരുന്നു. കോടതി രാജീവന്റെ […]
Read more

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടരാജി; 1,00000 സർക്കാർ ജീവനക്കാർ രാജിവെക്കും

വാഷിംഗ്ടൺ: അമേരിക്കൻ സർക്കാർ സേവന രംഗത്ത് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടരാജി ഇന്ന് നടക്കും. സെപ്റ്റംബർ 30-ന് ഒരേ ദിവസം ഏകദേശം ഒരു ലക്ഷം ഫെഡറൽ ജീവനക്കാർ രാജിവയ്ക്കുകയാണ്. ട്രംപ് ഭരണകൂടം നടപ്പാക്കുന്ന “ഡിഫെർഡ് റെസിഗ്നേഷൻ ഓഫർ” പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ രാജികൾ. സർക്കാർ വകുപ്പുകളുടെ പുനഃസംഘടനയും ചെലവു ചുരുക്കലും ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായാണ് പദ്ധതി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം അമേരിക്കയിൽ ഒരേസമയം ഇത്രയും പേർ സർക്കാർ സേവനത്തിൽ നിന്ന് രാജിവയ്ക്കുന്നത് ആദ്യമായാണ്. ഡിഫെർഡ് റെസിഗ്നേഷൻ […]
Read more

ഭൂട്ടാനിലേക്ക് ഇന്ത്യയിൽ നിന്ന് രണ്ട് റെയിൽവേ ലൈനുകൾ നിർമിക്കും

ന്യൂഡൽഹി: ഭൂട്ടാനിലേക്ക് രണ്ട് പുതിയ റെയിൽപാതകൾ നിർമ്മിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. അസമും പശ്ചിമ ബംഗാളും ഭൂട്ടാനുമായി ബന്ധിപ്പിക്കുന്ന പദ്ധതികൾക്ക് വലിയ സാമ്പത്തികവും തന്ത്രപ്രധാനവുമായ പ്രാധാന്യമുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കി. അസമിലെ കൊക്രജാറിൽ നിന്ന് ഭൂട്ടാനിലെ ഗെലെഫു വരെ 69 കിലോമീറ്റർ നീളമുള്ള പാതയും, പശ്ചിമ ബംഗാളിലെ ബനർഹട്ടിൽ നിന്ന് ഭൂട്ടാനിലെ സംത്‌സേ വരെ 20 കിലോമീറ്റർ നീളമുള്ള പാതയുമാണ് നിർമിക്കുന്നത്. ആദ്യ പദ്ധതിക്ക് 3,456 കോടി രൂപയും, രണ്ടാമത്തേക്ക് 577 കോടി രൂപയും ചെലവ് […]
Read more

കരൂർ ദുരന്തം; ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി

ചെന്നൈ: കരൂർ ദുരന്തത്തെ തുടർന്ന് ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി.വിഴുപ്പുറം ബ്രാഞ്ച് സെക്രട്ടറി വി. അയ്യപ്പൻ ആണ് മരിച്ചത്. അയ്യപ്പൻ വിടച്ച ആത്മഹത്യാകുറിപ്പിൽ സംസ്ഥാന മന്ത്രി സെന്തിൽ ബാലാജിയെ പരാമർശിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ബാലാജിയുടെ സമ്മർദം മൂലം കരൂരിലെ പരിപാടിക്ക് വേണ്ട സുരക്ഷ ഒരുക്കാനായില്ലെന്നും അതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും കുറിപ്പിൽ ആരോപണമുണ്ട്. ദിവസവേതനക്കാരനായ അയ്യപ്പൻ, മുൻപ് വിജയ് ആരാധക കൂട്ടായ്മയിലെ ഭാരവാഹിയായിരുന്നുവെന്നും പിന്നീട് ടി.വി.കെയിൽ ചേർന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. കരൂർ സംഭവവുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ കണ്ടതിന് ശേഷം […]
Read more

25 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ച പ്രതി പിടിയില്‍

കോഴിക്കോട് : പറമ്പില്‍ ബസാറിലെ മധുവിന്റെ വീട്ടില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു 25 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ച സംഭവം. പന്തീരങ്കാവ് പാറക്കുളം സ്വദേശി അഖില്‍ ആണ് മോഷണം നടത്തിയത്. വീട്ടുകാര്‍ സ്ഥലത്ത് ഇല്ലാതിരുന്ന സമയത്ത്, അഖില്‍ വീട്ടിലെ ടെറസിലൂടെ കയറി മുകളില്‍ ഭാഗത്തെ വാതില്‍ തുറന്ന് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണം മോഷ്ടിച്ചു. ഇന്നലെ കക്കോടിയില്‍ മോഷണ ശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ ഇയാള്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയും, പിന്നീട് മോഷ്ടിച്ച മറ്റൊരു ബൈക്കുമായി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. […]
Read more

സൗദിയിൽ മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയുള്ള ട്രെയിൻ പദ്ധതി

റിയാദ്: സൗദിയിലെ ഖിദ്ദിയ്യ പ്രദേശത്തെയും റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന ഹൈ-സ്പീഡ് ട്രെയിൻ പദ്ധതി ആരംഭിക്കുന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയിലേക്ക് ഇപ്പോൾ കമ്പനികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. നവംബർ 30 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. പദ്ധതിയുടെ ഭാഗമായി ട്രെയിൻ യാത്ര മണിക്കൂറിൽ 250 കിലോമീറ്റർ വേഗത്തിൽ നടക്കും, ഇതോടെ ഖിദ്ദിയ്യയിൽ നിന്നു റിയാദ് വിമാനത്താവളത്തിൽ മുപ്പത് മിനിറ്റിനുള്ളിൽ എത്താൻ സാധിക്കും. ഖിദ്ദിയ്യ ലോകത്തിലെ ഏറ്റവും വലിയ വിനോദ നഗരമായി വികസിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് […]
Read more
Advertisement
WhiteswanTV Footer