Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sana Fathima

സ്പീഡ‍് പോസ്റ്റ് നിരക്കുകളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ; ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ 12 വർഷത്തിന് ശേഷം സ്പീഡ് പോസ്റ്റ് നിരക്കുകൾ പുതുക്കി. ഒക്ടോബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. പ്രാദേശിക 50 ഗ്രാം വരെ ഭാരം ഉള്ള സ്പീഡ് പോസ്റ്റിന് 19 രൂപ, 250 ഗ്രാം വരെ 28 രൂപ, 500 ഗ്രാം വരെ നിരക്ക് 28 രൂപയാകും. 200 കിലോമീറ്റർ മുതൽ 2000 കിലോമീറ്ററിലധികം ദൂരത്തിനുള്ള 50 ഗ്രാം ഇനങ്ങൾക്ക് 47–77 രൂപ വരെ ചാർജ് പ്രാബല്യത്തിൽ വരും. വിദ്യാർത്ഥികൾക്ക് 10% […]
Read more

കരൂരിൽ വിജയ്‌ക്കെതിരെ പോസ്റ്ററുകൾ

ചെന്നൈ: കരൂര്‍ റാലി ദുരന്തത്തിന് പിന്നാലെ നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയിനെതിരെ പോസ്റ്ററുകൾ നഗരത്തിൽ വ്യാപകമായി പതിച്ചിരിക്കുകയാണ്. കൊലയാളിയായ വിജയിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്ററുകൾ തയ്യാറാക്കിയത്. ‘തമിഴ്‌നാട് വിദ്യാർത്ഥി കൂട്ടായ്മ” എന്ന പേരിൽ, ചോര പുരണ്ട കൈയുമായി നിൽക്കുന്ന വിജയിന്റെ ചിത്രത്തോടെയുള്ള പോസ്റ്ററാണ് നഗരത്തിൽ പ്രസിദ്ധീകരിച്ചത്. ഡിഎംകെയും സെന്തിൽ ബാലാജിയും വിജയ്‌ക്കെതിരായ പോസ്റ്ററുകളുടെ പിന്നിൽ ഉണ്ടെന്നാണ് ടിവികെ ആരോപിക്കുന്നത്.
Read more

‘ഐ ലൗ മുഹമ്മദ്’ ക്യാമ്പയിൻ വിവാദത്തിൽ കോൺ​ഗ്രസ്

ലഖ്നൗ: യുപിയിൽ ‘ഐ ലവ് മുഹമ്മദ്’ ക്യാമ്പെയ്‌ൻ സംബന്ധിച്ചുള്ള നടപടികളിൽ സർക്കാരും പൊലീസും കടുത്ത നടപടിയെടുത്തു. ഇതിനെതിരെ കോൺഗ്രസ് നിലപാട് വ്യക്തമാക്കി. ലോകം കാണുന്ന സാംസ്‌കാരിക പൈതൃകം മീറാബായിയും സൂഫിസത്തിന്റെയും പാരമ്പര്യം ആകുന്നു. ഏഴ് വയസുള്ള കുട്ടിയെയോ ഒരാളെയോ ഒരു പ്രശ്‌നമായി കാണുന്നത് നമുക്ക് അംഗീകരിക്കാനാകില്ല. ആളുകൾ അവരുടെ പ്രവാചകനോടും ദൈവത്തോടും സ്നേഹം പ്രകടിപ്പിക്കുന്നത് എന്താണ് തെറ്റെന്ന് കോൺഗ്രസ് മീഡിയ, പബ്ലിസിറ്റി വിഭാഗം മേധാവി പവൻ ഖേഡ പറഞ്ഞു. ഇന്ത്യയിലെ വൈവിധ്യമുള്ള സംസ്‌കാരത്തിൽ മുസ്ലിംകളെ ഭീഷണിയായി കാണുന്നത് […]
Read more

സ്പോണ്‍സര്‍ ഉണ്ണികൃഷ്ണൻ നാടകം കളിച്ച് ജനങ്ങളെ വിഡ്ഢികളാക്കുന്നു: മന്ത്രി വിഎൻ വാസവൻ

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ കാണാതായ സ്വർണ പീഠം സ്പോൺസർ ഉണ്ണികൃഷ്ണന്റെ ബന്ധുവീട്ടിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ ഗൂഢാലോചന സംശയിക്കുന്നതായി ദേവസ്വം മന്ത്രി വി. എൻ. വാസവൻ അറിയിച്ചു. ആദ്യം സ്വർണ പീഠം കാണാതായെന്ന് ഉണ്ണികൃഷ്ണൻ തന്നെ പരാതിപ്പെടുത്തുകയും, പിന്നീട് അത് അയാളുടെ ബന്ധുവീട്ടിൽ നിന്ന് കണ്ടെത്തിയതും ദുരൂഹത സൃഷ്ടിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. ദേവസ്വം ബോർഡിന്റെ വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പീഠം കണ്ടെത്തിയത്. ഉണ്ണികൃഷ്ണന്റെ വാക്കുകൾ വിശ്വസിക്കാനാവില്ലെന്നും, വിഷയത്തിന്റെ ഭാവി നടപടികൾ കോടതിയുടെ പരിഗണന പ്രകാരം […]
Read more

ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്കുനേരെ കയ്യേറ്റം; 4 പേര്‍ അറസ്റ്റില്‍

തൃശൂർ: പുന്നയൂർക്കുളം പെരിയമ്പലത്ത് കടൽഭിത്തി നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രദേശത്തെത്തിയ ഇറിഗേഷൻ ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയ 4 പേരെ അറസ്റ്റ് ചെയ്തു. മുജീബ് റഹ്മാൻ,സൈനുല്‍ ആബിദ് , സൈഫുദ്ദീന്‍ , അബൂബക്കർ എന്നിവരാണ് അറസ്റ്റ് ചെയ്തത് .പ്രതികൾക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. പെരിയമ്പലത്ത് കടൽഭിത്തി നിർമ്മാണം പ്രതിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് സംഭവം. ശനിയാഴ്ച രാവിലെ, അണ്ടത്തോട് ബീച്ചിലെ കരിങ്കല്ലുമായി എത്തിയ ലോറി മുജീബ് തടഞ്ഞു, ഓവർസിയർ എഡ്‌വിൻ വർഗീസ് ഫോൺ ഉപയോഗിച്ച് ചിത്രങ്ങൾ എടുക്കുന്നത് തടയാൻ […]
Read more

ബംഗ്ലാദേശിൽ വീണ്ടും സംഘർഷം; 3 പേർ കൊല്ലപ്പെട്ടു,

ബംഗ്ലാദേശ്: ഗോത്രമേഖലയായ ഖഗ്രചാരിയിൽ നടന്ന സംഘർഷത്തിൽ 3 പേർ കൊല്ലപ്പെട്ടു, സൈനികരടക്കം ഇരുപതിലധികം പേർക്ക് പരിക്കേറ്റു. പ്രാദേശിക ആദിവാസി വിദ്യാർത്ഥിനി ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധിച്ച് നടന്ന പ്രകടനം അക്രമാസക്തമാകുകയായിരുന്നു. പ്രദേശത്ത് സംഘർഷം ഇപ്പോഴും നിലനിൽക്കുകയാണ്.നിയന്ത്രണത്തിനായി സൈന്യത്തെയും പോലീസത്തെയും വിന്യസിച്ചിട്ടുണ്ട്. ജുംമു സ്റ്റുഡന്റ്സ് എന്ന സംഘടനയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. മേഖലയിലെ എല്ലാ റാലികളും പ്രതിഷേധങ്ങളും സർക്കാർ നിരോധിച്ചു. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ ഉടൻ അന്വേഷണം നടത്തിയതിനുശേഷം നിയമനടപടികൾ സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുറ്റവാളികൾ രക്ഷപ്പെടില്ലെന്നും […]
Read more

വിവാഹ വാദ്ഗാനം നൽകി പീഡിപ്പിച്ചു; ക്രിക്കറ്റ് പരിശീലകൻ അറസ്റ്റിൽ

ബം​ഗളൂരു: ബംഗളൂരുവിൽ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മലയാളി ക്രിക്കറ്റ് കോച്ച് അഭയ് വി മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗോട്ടിഗരെയിലെ സ്വകാര്യ സ്കൂളിലെ കായിക പരിശീലകനായ അഭയ്, ക്രിക്കറ്റ് പരിശീലനം നൽകുന്നതിനിടെ അടുപ്പം സ്ഥാപിച്ച് യുവതിയെ ഗർഭിണിയാക്കി, പിന്നീട് ഉപേക്ഷിച്ചുവെന്നാണ് പരാതി. അഭയ് വിവാഹ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും വിവാഹം ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തി കടന്നുകളയുകയായിരുന്നുവെന്നും ,യുവതിയുടെ ഭർത്താവുമായുള്ള അകലം അറിയുകയും യുവതിക്ക് വാടകവീട് നൽകുകയും ചെയ്തുവെന്നുമാണ് യുവതിയുടെ പരാതി. അഭയ് സമൂഹമാധ്യമങ്ങളിലൂടെ തനിക്ക് പിന്‍വിളക്കില്ലെന്ന് വിശദീകരിക്കുകയും, അടുത്തിടെ കേരളത്തിലേക്ക് […]
Read more

ഡോക്ടർ സ്റ്റിക്കർ ഉപയോഗിച്ച കാറിൽ കഞ്ചാവ്; 3 പേർ പിടിയിൽ

എറണാകുളം: കാലടിക്കടുത്ത് മാണിക്കമംഗലത്ത് കാറിൽ ഒളിപ്പിച്ച 45 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശികളായ റഫീക്കുല്‍ ഇസ്ലാം, സാഹില്‍ മണ്ഡല്‍, അബ്ദുല്‍ കുദ്ദൂസ് എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് കാറിന്റെ സീറ്റിന് അടിയിൽ ഒളിപ്പിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഒഡീഷയിൽ നിന്ന് വാടകയ്ക്ക് എടുത്ത കാറിലൂടെയാണ് കഞ്ചാവ് കടത്തിയത്. ഡോക്ടർമാരുടെ വാഹനങ്ങളിൽ പതിക്കാറുളള സ്റ്റിക്കറുകൾ ഉപയോഗിച്ചതാണ് സംശയത്തിന് ഇടയായാക്കിയത്. ട്രെയിൻ സ്റ്റേഷനുകളിലും റെയിൽവേ വഴികളിലും ലഹരി പരിശോധന ശക്തമായതിനാൽ, ഇപ്പോൾ കടത്തുകാർ കാറുകൾ മുഖേന ലഹരി കടത്തുന്നതാണ്. […]
Read more

കരൂർ റാലി ദുരന്തം; വീഴ്ചകൾ കാണിച്ച് ഇന്റലിജൻസ് റിപ്പോർട്ട്‌

ചെന്നൈ: കരൂർ റാലിയിൽ ഉണ്ടായ ആൾക്കൂട്ട ദുരന്തത്തിൽ ഗുരുതരമായ മുൻകരുതൽ വീഴ്ചകൾ ഉണ്ടായതായി ഇന്റലിജൻസ് റിപ്പോർട്ട് വ്യക്തമാക്കി. അനുമതി 10,000 പേർക്കായിരുന്നുവെങ്കിലും, വേലുചാമിപുരത്തും പരിസര പ്രദേശങ്ങളിലും 60,000ത്തിലധികം ആളുകൾ തടിച്ചു കൂടിയിരുന്നു. ഇതിനെ നേരിടാൻ ആവശ്യമായ ബദൽ പദ്ധതികളും അടിയന്തര സംവിധാനങ്ങളും ഒന്നും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആളുകളെ നിയന്ത്രിക്കുന്നതിൽ ടിവികെ ക്രമീകരണങ്ങളും പൊലീസിന്റെ നടപടികളും പര്യാപ്തമല്ലാതിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. തിരക്ക് കൂടിയപ്പോൾ ഏകോപനം പാളുകയും മുന്നറിയിപ്പ് നൽകാൻ ആവശ്യമായ സംവിധാനങ്ങൾ ഇല്ലാതെയാവുകയും ചെയ്തിരുന്നു. ദുരന്തത്തിൽ മരണസംഖ്യ […]
Read more

അമേരിക്കയിൽ വീണ്ടും പള്ളി ആക്രമണം; മിഷിഗണിൽ 4 മരണം

മിഷിഗൺ: അമേരിക്കയിലെ മിഷിഗണിൽ ഞായറാഴ്ച നടന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്കിടെ പള്ളിക്കുള്ളിൽ നടന്ന ഭീകരാക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. അക്രമി തന്റെ ട്രക്ക് പള്ളിയിലേക്ക് ഇടിച്ചുകയറ്റി, തുടർന്ന് റൈഫിൾ ഉപയോഗിച്ച് വെടിയുതിർക്കുകയും കെട്ടിടത്തിന് തീയിടുകയും ചെയ്തു. വെറും പത്ത് മിനിറ്റ് നീണ്ടുനിന്ന ആക്രമണത്തിനിടെ ഉണ്ടായ സ്ഫോടനശബ്ദവും വെടിവെപ്പും പ്രദേശത്ത് ഭീതിയുണ്ടാക്കി. ഗ്രാൻഡ് ബ്ലാങ്ക് ടൗൺഷിപ്പിലെ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ് പള്ളിയിലാണ് സംഭവം നടന്നത്. പ്രാർത്ഥനയ്ക്കിടെയാണ് വാഹനം ഇടിച്ചുകയറ്റി വെടിവച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വെടിയേറ്റവരിൽ ഒരാളുടെ […]
Read more
Advertisement
WhiteswanTV Footer