Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

സ്വകാര്യ ബസിനുള്ളില്‍നിന്ന് പാമ്പിനെ പിടികൂടി

മലപ്പുറം: കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന ‘കുവൈറ്റ്’ എന്ന സ്വകാര്യ ബസിനുള്ളിൽ പാമ്പിനെ കണ്ടെത്തി. ബസിന്റെ മുൻഭാഗത്ത് ഡ്രൈവർ സീറ്റിന് സമീപമുള്ള സ്റ്റിയറിങ്ങിനടുത്താണ് പാമ്പ് കണ്ടത്. രാത്രിയിൽ സർവീസ് അവസാനിപ്പിച്ച് ബസ് നിർത്തിയിട്ട ശേഷം ജീവനക്കാർ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഡാഷ്ബോർഡിന്റെ താഴെയുള്ള ചെറിയ വിടവിൽ നിന്നാണ് പാമ്പ് പുറത്തേക്ക് വന്നത്. ഡ്രൈവർ പാമ്പിനെ കണ്ടതോടെ ഭയന്നെങ്കിലും ഉടൻ തന്നെ സീറ്റിൽ നിന്ന് മാറി രക്ഷപ്പെട്ടു. തുടർന്ന് വിവരം അറിഞ്ഞ മറ്റ് ജീവനക്കാരും നാട്ടുകാരും […]
Read more

DYFI നേതാക്കള്‍ പൂക്കികളാകാന്‍ ശ്രമിക്കരുത്; സംസ്ഥാന- അഖിലേന്ത്യാ നേതൃത്വത്തിനെതിരെ വിമർശനം

പാലക്കാട്: ഡിവൈഎഫ്‌ഐ നേതാക്കൾ ഗൗരവം നഷ്ടപ്പെടുത്തി പ്രവർത്തിക്കരുതെന്ന വിമർശനം പാലക്കാട് ജില്ലാ സമ്മേളനത്തിൽ ഉയർന്നു. സംഘടനയുടെ സംസ്ഥാന, അഖിലേന്ത്യാ നേതൃത്വത്തിനെതിരെയാണ് പ്രധാനമായും വിമർശനം ഉന്നയിച്ചത്. യുവജനങ്ങളെ ആകർഷിക്കാനുള്ള പേരിൽ നടക്കുന്ന ചില ചർച്ചകളിൽ പങ്കെടുക്കുന്നത് ഒഴിവാക്കി ഗൗരവമുള്ള ചാനൽ ചർച്ചകളിലും വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സമ്മേളനത്തിൽ നിർദേശം ഉയർന്നു. കഴിഞ്ഞ പത്ത് വർഷമായി ഡിവൈഎഫ്‌ഐ എൽഡിഎഫ് സർക്കാരിന്റെ പി.ആർ. ടീമിനെപ്പോലെ പ്രവർത്തിച്ചുവെന്നും ഗൗരവമുള്ള സമരങ്ങളിൽ നിന്ന് വിട്ടുനിന്നത് സംഘടനയ്ക്ക് തിരിച്ചടിയായെന്നും സമ്മേളനത്തിൽ വിമർശനം ഉണ്ടായി. സിപിഒ റാങ്ക് […]
Read more

ഇടുക്കി മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ക്ക് നിയന്ത്രണം

ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾക്ക് നിയന്ത്രണം. പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലെ അറ്റകുറ്റപ്പണികൾക്കായി ഓപ്പറേഷൻ തിയേറ്റർ ഭാഗികമായി അടയ്ക്കുന്നതിനെ തുടർന്നാണ് നടപടി. ഇതോടെ അടിയന്തര ശസ്ത്രക്രിയ ആവശ്യമായ രോഗികളെ എറണാകുളം, കോട്ടയം മെഡിക്കൽ കോളേജുകളിലേക്ക് മാറ്റേണ്ടിവരുമെന്നാണ് വിവരം. ജൂലൈ ഒന്ന് മുതൽ ശസ്ത്രക്രിയകളുടെ എണ്ണം നിയന്ത്രിക്കാനും നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ പഴയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തിലെ അഞ്ച് ഓപ്പറേഷൻ തിയേറ്ററുകൾ ഇതുവരെ പ്രവർത്തനസജ്ജമായിട്ടില്ല. പാനലിംഗ്, വയറിംഗ്, ഓക്സിജൻ കണക്ഷൻ തുടങ്ങിയ അടിസ്ഥാന […]
Read more

മുട്ടിൽ മരം മുറി കേസ്; മരങ്ങൾ ലേലം ചെയ്യാനുള്ള നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: മുട്ടിൽ മരം മുറി കേസുമായി ബന്ധപ്പെട്ട് മരങ്ങൾ ലേലം ചെയ്യാനുള്ള നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. നാല് കോടി രൂപ മൂല്യമുള്ള മരങ്ങൾ ലേലം ചെയ്യുന്നതിനാണ് സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതി അനുമതി നൽകിയിരുന്നത്. ഇതിനെതിരെ പ്രതിയായ റോജി അഗസ്റ്റിൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. പുനപരിശോധന ഹർജിയിൽ തീരുമാനം ഉണ്ടാകുന്നതുവരെ തുടർ നടപടികൾ പാടില്ലെന്ന് കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഇനി കോടതി തീരുമാനം വരുംവരെ ലേല നടപടികൾ മുന്നോട്ട് പോകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Read more

ഒരേ സമയം കരളും വൃക്കയും മാറ്റിവച്ചു; അപൂർവ ശസ്ത്രക്രിയയ്ക്ക് വിധേയയായ 25 വയസ്സുകാരി അന്തരിച്ചു

കൊച്ചി: ഒരേ സമയം കരളും വൃക്കയും മാറ്റിവെച്ച അപൂർവ ശസ്ത്രക്രിയയ്ക്ക് വിധേയയായ 25 വയസ്സുകാരി അന്തരിച്ചു. കോലഞ്ചേരി വടയമ്പാടി തറയിൽ വിജയന്റെയും കമലയുടെയും മകൾ വിജയലക്ഷ്മി ആണ് മരിച്ചത്. ഗുരുതര ആരോഗ്യസ്ഥിതി കാരണം കേരളത്തിലെ ചില മെഡിക്കൽ കോളജുകൾ ചികിത്സ ഏറ്റെടുക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് മണിപ്പാൽ മെഡിക്കൽ കോളജിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ഏകദേശം 50 ലക്ഷം രൂപ ചെലവിൽ നടന്ന ശസ്ത്രക്രിയയ്ക്ക് ചികിത്സാ സഹായ സമിതി 35 ലക്ഷം രൂപ സമാഹരിച്ച് നൽകിയിരുന്നു. ശേഷിച്ച ചികിത്സാച്ചെലവ് കണ്ടെത്തുന്നതിനായി […]
Read more

ആറ്റുകാലിൽ യുവതി ജീവനൊടുക്കി; ഭർ‌ത്താവിന്റെ പീഡനമെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലിൽ 27 വയസ്സുകാരി യുവതി ആത്മഹത്യ ചെയ്തു. ആരതി എന്ന യുവതിയാണ് മരിച്ചത്. ഭർത്താവിന്റെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇന്നലെയാണ് സംഭവം നടന്നത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഭർത്താവ് ശാരീരികമായി ഉപദ്രവിച്ചതിന്റെ ചിത്രങ്ങൾ യുവതി അമ്മയ്ക്ക് അയച്ചതായി റിപ്പോർട്ട് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: […]
Read more

പ്രതിഭകളെയും സംരംഭകരെയും കണ്ടെത്താൻ വന്ദേ ഭാരതം പദ്ധതിയുമായി ഗൗതം അദാനി

കൊച്ചി: രാജ്യത്തുടനീളമുള്ള സംരംഭകരെയും നൂതന ആശയങ്ങളുള്ളവരേയും വിവിധ മേഖലകളിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിവുള്ളവരെയും കണ്ടെത്തി പിന്തുണയ്ക്കുന്നതിനുമായി ‘വന്ദേ ഭാരതം’ പദ്ധതിക്ക് അദാനി ഗ്രൂപ്പ് തുടക്കമിട്ടു. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ 64-‌ാമത് ജന്മദിനത്തിലാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. പ്രശസ്ത സ്റ്റാർട്ടപ്പ് ഹബ്ബുകൾക്കും നഗരങ്ങൾക്കും അപ്പുറമായി രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നുമുള്ള സംരംഭക പ്രതിഭകളെ കണ്ടെത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. vandebharatam.org എന്ന വെബ്സൈറ്റിലൂടെ അപേക്ഷകൾ നൽകാം. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 800ലധികം ജില്ലകളിലേക്കും […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്; പവന് 880 രൂപ വർധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 110 രൂപയാണ് കൂടിയത്. പവന് 880 രൂപയുടെ വർധനവുമുണ്ടായി. ഇതോടെ കേരളത്തിൽ ഒരു ഗ്രാം സ്വർണാഭരണത്തിന് വില 13,195 രൂപയായി. ഒരു പവൻ സ്വർണം വാങ്ങാൻ 1,05,560 രൂപയിലധികം നൽകേണ്ടിവരും. ഇന്നലെ രാവിലെയും വൈകീട്ടും സ്വർണവിലയിൽ വർധനവുണ്ടായിരുന്നു. ഇതോടെ ഇന്നലെ രാവിലത്തെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ പവന് 1,720 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, സംസ്ഥാനത്തെ വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം […]
Read more

മിന്നൽ പരിശോധന; വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

തിരുവനന്തപുരം: ലഹരി ഉൽപ്പന്നങ്ങളുടെ വിപണനവും ഉപയോഗവും തടയുന്നതിനായി പൊലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പ്രത്യേക ഡ്രൈവിന്റെ ഭാഗമായി വർക്കല ക്ലിഫിലും അയിരൂരിലും വ്യാപകമായ മിന്നൽ പരിശോധന. ശനിയാഴ്ച പുലർച്ചെ അഞ്ചുമണി മുതൽ വർക്കല ക്ലിഫ് ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് പരിശോധന ആരംഭിച്ചത്. വിവിധ സ്ഥാപനങ്ങളിൽ നിന്ന് വലിയ തോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ലഹരി ഉൽപ്പന്നങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് നാല് പേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല കായിക്കര സ്വദേശി […]
Read more

ശബരിമല സ്വർണക്കൊള്ള; ഉണ്ണിക്കൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം (SIT) വീണ്ടും ചോദ്യം ചെയ്തു. അന്വേഷണ പുരോഗതി റിപ്പോർട്ട് തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കാനിരിക്കെയാണ് എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ നടന്നത്. അതേസമയം, കേസിലെ അന്വേഷണത്തിൽ എസ്‌ഐടി മുന്നോട്ടുപോകുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പ്രതികരിച്ചു. അന്വേഷണം അതിന്റെ വഴിക്ക് പോകട്ടെയെന്നും അതിൽ തനിക്ക് പ്രത്യേക പ്രതികരണം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുകയാണെന്നും മറ്റൊന്നും ചെയ്യാനില്ലെന്നും കെ. […]
Read more

Recent News

Advertisement
WhiteswanTV Footer