Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ശബരിമല സ്വർണക്കൊള്ള; ഉണ്ണിക്കൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം (SIT) വീണ്ടും ചോദ്യം ചെയ്തു. അന്വേഷണ പുരോഗതി റിപ്പോർട്ട് തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കാനിരിക്കെയാണ് എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ നടന്നത്. അതേസമയം, കേസിലെ അന്വേഷണത്തിൽ എസ്‌ഐടി മുന്നോട്ടുപോകുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പ്രതികരിച്ചു. അന്വേഷണം അതിന്റെ വഴിക്ക് പോകട്ടെയെന്നും അതിൽ തനിക്ക് പ്രത്യേക പ്രതികരണം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുകയാണെന്നും മറ്റൊന്നും ചെയ്യാനില്ലെന്നും കെ. […]
Read more

ദിവസങ്ങളോളം തടവില്‍ പാര്‍പ്പിച്ച് പീഡനം; പെണ്‍കുട്ടിയെ കണ്ടെത്തിയത് ലഹരി പരിശോധനയ്ക്കിടെ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ നിന്ന് 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. പേരാമ്പ്ര സ്വദേശികളായ ആത്മജ്, വസീം, ചൊക്ലി സ്വദേശി സുഹൈൽ എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാനൂർ കൊളവല്ലൂരിലെ ഒരു വീട്ടിൽ പെൺകുട്ടിയെ തടവിൽ പാർപ്പിച്ചാണ് പീഡനം നടന്നതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ലഹരി പരിശോധനയ്ക്കായി എത്തിയ പൊലീസ് സംഘത്തിന് പെൺകുട്ടിയെ കണ്ടെത്താൻ സാധിച്ചത്. തുടർന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തി. […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് പൊലീസ്

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന നടന്നതിന് തെളിവ് കണ്ടെത്താനായില്ലെന്ന് പൊലീസ്. പ്രതികളുടെ ഫോൺ കോളുകളിൽ അസ്വാഭാവികമായ വിവരങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കൂടുതൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് വ്യക്തമാക്കി. കേസിലെ 20-ലധികം പ്രതികളെ ഇനി പിടികൂടാനുണ്ടെന്നും ഒരാൾ വിദേശത്തേക്ക് കടന്നതായും കോടതിയിൽ അറിയിച്ചു. അതേസമയം, കേസിലെ മൂന്ന് സിപിഐഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ആക്രമണം […]
Read more

വീട്ടിൽ തന്നെ ട്രൈ ചെയ്ത് നോക്കു പഞ്ചാബി സ്റ്റൈൽ കടായി ചിക്കൻ

സാധാരണ ഷീഷെക് കറിയിൽനിന്ന് വ്യത്യസ്തമായ ഒരു രുചിയാണ് പഞ്ചാബി സ്റ്റൈൽ കടായി ചിക്കൻ. രുചിയിലും മണത്തിലും വ്യത്യസ്തത തേടുന്ന ചിക്കൻ പ്രേമികൾക്ക് കടായി ചിക്കൻ ഒരു മികച്ച ഓപ്ഷനാണ്. ഒരു പ്രാവശ്യം കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നുന്ന അത്രയും സ്വാദുള്ള പഞ്ചാബി വിഭവങ്ങളിൽ ഒന്നാണ് ഇത്. റെസ്റ്ററന്റ് സ്റ്റൈലിൽ രുചികരമായ പഞ്ചാബി കടായി ചിക്കൻ വീട്ടിൽ തന്നെ തയാറാക്കാം. ആവശ്യമായ ചേരുവകൾ ചിക്കൻ മാരിനേഷനായി ചിക്കൻ – 500 ഗ്രാം മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ മുളകുപൊടി […]
Read more

സെപ്റ്റിക് ടാങ്കിൽ കുടുങ്ങി 3 ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: ഡൽഹിയിൽ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് മൂന്ന് ശുചീകരണ തൊഴിലാളികൾ മരിച്ചു. മുണ്ട്കയിലെ ഒരു ഫാക്ടറിയിലാണ് ദാരുണ സംഭവം ഉണ്ടായത്. ഉച്ചയോടെയായിരുന്നു അപകടം നടന്നത്. ഫാക്ടറിയിലെ സെപ്റ്റിക് ടാങ്കിൽ ഒരാൾ കുടുങ്ങിയതിനെ തുടർന്ന് രക്ഷിക്കാനായി ഇറങ്ങിയ മറ്റ് രണ്ട് തൊഴിലാളികളും അപകടത്തിൽപെടുകയായിരുന്നു എന്നാണ് വിവരം. അപകടവിവരം ലഭിച്ച ഉടൻ ഫയർ സർവീസിന് വിവരം ലഭിച്ചെങ്കിലും, രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും മൂന്ന് പേരും ബോധരഹിതരായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചു. ഇന്ദ്രജിത്ത്പുരിയിൽ നിന്നുള്ള അരുൾ, സന്ദീപ്, […]
Read more

കൊച്ചിയിൽ രാത്രിയാത്രകൾക്ക് മാറ്റം; ജൂൺ 29 മുതൽ ഗതാഗത നിയന്ത്രണം

കൊച്ചി: എളംകുളം മെട്രോ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ കൊച്ചിയിലെ പ്രധാന റോഡുകളിലൊന്നായ സഹോദരൻ അയ്യപ്പൻ റോഡിൽ രാത്രികാല ഗതാഗത നിയന്ത്രണം. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) അറിയിച്ചതനുസരിച്ച് ജൂൺ 29 തിങ്കളാഴ്ച മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഇതിന്റെ ഭാഗമായി ജൂൺ 29 മുതൽ എല്ലാ ദിവസവും രാത്രി 11 മണി മുതൽ രാവിലെ 6 മണി വരെ ഗതാഗത നിയന്ത്രണം ഉണ്ടാകും. സഹോദരൻ അയ്യപ്പൻ റോഡിലെ ഫാത്തിമ ചർച്ച് മുതൽ ടോക് എച്ച് റോഡ് […]
Read more

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; ബിജെപി

കൊച്ചി: തീരദേശ മേഖലയിലെ കലിമണൽ ഖനനവുമായി ബന്ധപ്പെട്ട സ്വകാര്യവൽക്കരണ വിഷയത്തിൽ കേരള നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന വസ്തുതകൾക്ക് വിരുദ്ധമാണെന്നും, അത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്യമാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ് ആരോപിച്ചു. സംസ്ഥാന ബജറ്റിൽ തീരദേശ കലിമണൽ ഖനന മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുമെന്ന നയപ്രഖ്യാപനം നടത്തിയതിന് പിന്നാലെ നിയമസഭയിൽ നടന്ന ചർച്ചയിൽ, “കലിമണൽ ഖനനം സ്വകാര്യവൽക്കരിക്കുന്നത് സർക്കാരിന്റെ പദ്ധതിയല്ല” എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാൽ, ഇത് സർക്കാർ രേഖകളുമായി തന്നെ […]
Read more

തൃശ്ശൂരിൽ 2.5 കിലോ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ

തൃശ്ശൂർ: അന്താരാഷ്ട്ര വിപണിയിൽ ഏകദേശം രണ്ടര കോടി രൂപ വിലമതിക്കുന്ന 2.5 കിലോ ഹാഷിഷ് ഓയിലുമായി യുവാവിനെ തൃശ്ശൂരിൽ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കയ്പമംഗലം പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കാളമുറി പടിഞ്ഞാറ് പഴൂപറമ്പിൽ വീട്ടിൽ അർജുൻ തമ്പിയാണ് അറസ്റ്റിലായത്. പ്രതിയുടെ കാളമുറിയിലുള്ള വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരി ശേഖരം കണ്ടെത്തിയത്. വീടിന്റെ പറമ്പിൽ നിർത്തിയിട്ടിരുന്ന ഫോർച്യൂണർ കാറിനുള്ളിൽ […]
Read more

അബുദാബി സായിദ് പോർട്ടിന് സമീപം വൻ തീപിടിത്തം

അബുദാബി: അബുദാബിയിലെ സായിദ് പോർട്ടിന് സമീപമുള്ള പ്രശസ്തമായ കാർപെറ്റ് സൂക്കിൽ തീപിടിത്തം ഉണ്ടായതായി റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. തീ നിയന്ത്രണവിധേയമാക്കുന്നതിനും സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനും അബുദാബി പൊലീസ്, സിവിൽ ഡിഫൻസ് അതോറിറ്റി എന്നിവർ ചേർന്ന് ശക്തമായ രക്ഷാപ്രവർത്തനം നടത്തുകയാണ്. വിവരം ലഭിച്ച ഉടൻ തന്നെ ഫയർഫോഴ്സ് അടക്കമുള്ള അടിയന്തര വിഭാഗങ്ങൾ സ്ഥലത്തെത്തി. തീ മറ്റു ഭാഗങ്ങളിലേക്ക് പടരാതിരിക്കാനുള്ള മുൻ കരുതൽ നടപടികളും തുടരുകയാണ്. സമീപ പ്രദേശങ്ങളിലെ റോഡ് ഗതാഗതത്തെ സംഭവം ബാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അബുദാബി […]
Read more

സംസ്ഥാനത്ത് ഇനി സ്‌പെഷ്യല്‍ ഗ്രേഡ് കോളേജുകളില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌പെഷ്യൽ ഗ്രേഡ് കോളേജുകൾ എന്ന വിഭാഗം ഇനി ഉണ്ടായിരിക്കില്ല. എറണാകുളം മഹാരാജാസ് കോളേജ് ഉൾപ്പെടെ ഏഴ് കോളേജുകളുടെ സ്‌പെഷ്യൽ ഗ്രേഡ് പദവി സർക്കാർ റദ്ദാക്കി. 1994-ലെ സ്‌പെഷ്യൽ റൂൾ പ്രകാരമുള്ള വ്യവസ്ഥകൾ റദ്ദാക്കിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുതിയ തീരുമാനം എടുത്തത്. ഏഴാം യുജിസി റെഗുലേഷൻ പ്രകാരം സ്‌പെഷ്യൽ ഗ്രേഡ് കോളേജുകൾ എന്ന വിഭാഗം നിലവിലില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ സ്‌പെഷ്യൽ ഗ്രേഡ് പ്രിൻസിപ്പൽ എന്ന തസ്തികയും ഇല്ലാതാകും. നിലവിൽ ആർട്സ് ആൻഡ് […]
Read more

Recent News

Advertisement
WhiteswanTV Footer