Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

കീം പ്രവേശന പരീക്ഷ ഫലപ്രഖ്യാപനം നാളെ; മന്ത്രി റോജി എം ജോൺ ഫലപ്രഖ്യാപ്രഖ്യാപിക്കുംപനം നടത്തും

തിരുവനന്തപുരം: കീം പ്രവേശന പരീക്ഷയുടെ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഫലപ്രഖ്യാപനം നടത്തുമെന്ന് അധികൃതർ അറിയിച്ചു. മുന്‍പ് ജൂൺ 22ന് ഫലം പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. എന്നാൽ സിബിഎസ്ഇ പുനർമൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് മാർക്കുകൾ ചേർക്കുന്നതിനായി കൂടുതൽ സമയം ആവശ്യപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉന്നത വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചതിനെ തുടർന്ന് പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു. ഇതോടെയാണ് ഫലം പ്രഖ്യാപനം നാളെ നടത്താൻ തീരുമാനിച്ചത്. പരീക്ഷാഫലം സംബന്ധിച്ച എല്ലാ ഒരുക്കങ്ങളും […]
Read more

സമസ്തയിലെ പിളര്‍പ്പ്; ‘പിന്നില്‍ ചില സ്ഥാപിത താല്‍പര്യക്കാര്‍’

കോഴിക്കോട്: സമസ്തയുടെ സ്ഥാപക ദിനാചരണത്തിൽ സുന്നി ഐക്യത്തിന് ശക്തമായ ആഹ്വാനം. കോഴിക്കോട് ടൗൺഹാളിൽ നടന്ന വാർഷിക സമ്മേളനത്തിൽ സമസ്തയിലെ പിളർപ്പിനെ കുറിച്ച് കാന്തപുരം അബൂബക്കർ മുസ്ലിയാർ ഖേദം പ്രകടിപ്പിച്ചു. എപി– ഇപി പിളർപ്പിന് പിന്നിൽ നവീകരണ പ്രസ്ഥാനങ്ങളുടെ ഗൂഢാലോചനയുണ്ടായിരുന്നുവെന്ന് കാന്തപുരം പറഞ്ഞു. തന്നെ സമസ്തയിലേക്ക് കൊണ്ടുവന്നത് ഇ.കെ. അബൂബക്കർ മുസ്ലിയാരാണെന്നും പിന്നീട് ചിലരുടെ ഇടപെടലുകൾ മൂലം ഇരുവരെയും അകറ്റിയതാണെന്നും അദ്ദേഹം പ്രതികരിച്ചു. വികാരാധീനനായാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. കാന്തപുരത്തിന്റെ നിലപാടിനെ സമസ്ത നേതാക്കൾ സ്വാഗതം ചെയ്തു. […]
Read more

ലഹരി കേസിലെ പ്രതികൾക്കെതിരെ കാപ്പ ചുമത്തും: രമേശ് ചെന്നിത്തല

കൊച്ചി: ലഹരിക്കെതിരായ പോരാട്ടത്തിൽ ‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ടം ശക്തമായി തുടരുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരി വിൽപ്പനയും ഉപയോഗവും അവസാനിപ്പിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ടർ ടിവിയുടെ പരിപാടിയിൽ സംസാരിക്കവെ, ലഹരിക്കെതിരായ പോരാട്ടത്തിൽ എല്ലാവരുടെയും പിന്തുണ ആവശ്യമാണ് എന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ ലഹരിയുടെ വേരുകൾ വളരെ ആഴത്തിൽ എത്തിയിരിക്കുന്നുവെന്ന് ഇപ്പോഴാണ് ബോധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസ് നടത്തിയ നടപടികളുടെ കണക്കുകളും അദ്ദേഹം അവതരിപ്പിച്ചു. ഇതുവരെ ആയിരക്കണക്കിന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും […]
Read more

വീര്യം കുറഞ്ഞ മദ്യത്തില്‍ യൂ ടേണ്‍ ഇല്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി സംബന്ധിച്ച നിർദേശവുമായി മുന്നോട്ടു പോകാൻ മുഖ്യമന്ത്രി തീരുമാനിച്ചതായി റിപ്പോർട്ട്. സമ്മർദ്ദങ്ങൾ ഉണ്ടായാലും ധനബില്ലിൽ നിന്ന് മദ്യ നികുതി നിർദേശം ഒഴിവാക്കില്ലെന്ന നിലപാടിലാണ് സർക്കാർ. നികുതി നിർദേശം സംബന്ധിച്ച സാഹചര്യം ഭരണകക്ഷി നേതാക്കളെ മുഖ്യമന്ത്രി ബോധ്യപ്പെടുത്തുമെന്ന് അറിയുന്നു. നികുതി തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും, വകുപ്പ് മന്ത്രിയെ എല്ലാ നികുതി തീരുമാനങ്ങളും അറിയിക്കേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ നിലപാടാണെന്ന് വ്യക്തമാകുന്നു. അതേസമയം, ധനബില്ലിൽ മദ്യ നികുതി ഉൾപ്പെടുത്തുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷത്ത് ഉയരുന്നത്. വിഷയം യുഡിഎഫിൽ […]
Read more

ടിനി ടോം പരസ്യമായി മാപ്പ് പറഞ്ഞാൽ പരാതി പിൻവലിക്കാം: അൻസിബ ഹസ്സൻ

കൊച്ചി: നടൻ ടിനി ടോമിനെതിരായ പരാതിയിൽ നടി അൻസിബയുമായി നടത്തിയ അനുരഞ്ജന നീക്കം പരാജയപ്പെട്ടു. മാപ്പ് എഴുതി നൽകണമെന്ന ടിനി ടോമിന്റെ ആവശ്യം അൻസിബ തള്ളി. വിഷയം കോടതിക്ക് പുറത്ത് തീർക്കണമെന്നും പരാതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട അഡ്ഹോക്ക് കമ്മിറ്റി കൺവീനർ കൂടിയായ എംഎൽഎ രമേശ് പിഷാരടിയുടെ ശ്രമവും ഫലം കണ്ടില്ല. ടിനി ടോം പരസ്യമായി മാപ്പ് പറഞ്ഞാൽ മാത്രമേ പരാതി പിൻവലിക്കൂവെന്ന് അൻസിബ വ്യക്തമാക്കി. അതേസമയം, രാജിവെച്ച മുതിർന്ന താരങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളും സംഘടനയിൽ തുടരുന്നു. ശ്വേത […]
Read more

വാറ്റ് ചാരായം; കുട്ടിയെ കാരിയറാക്കിയത് രണ്ടാനച്ഛൻ

കോഴിക്കോട്: താമരശ്ശേരിയിൽ സ്കൂളിൽ വാറ്റ് ചാരായവുമായി എത്തിയ വിദ്യാർത്ഥിയെ രണ്ടാനച്ഛൻ രഹസ്യമായി മദ്യകടത്തിന് കാരിയറായി ഉപയോഗിച്ചതായി പൊലീസ്. രഹസ്യ കേന്ദ്രങ്ങളിൽ നിന്ന് മദ്യം കടത്താനാണ് കുട്ടിയെ ഉപയോഗിച്ചതെന്ന് വിദ്യാർത്ഥിയുടെ മൊഴിയിൽ പറയുന്നു. മുൻപും രണ്ടാനച്ഛൻ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതായി പരാതിയുണ്ട്. ഈ സംഭവത്തെ തുടർന്ന് കഴിഞ്ഞ വർഷം തന്നെ കുട്ടിയുടെ സംരക്ഷണം പൊലീസ് ഏറ്റെടുത്തിരുന്നു. എന്ത് പ്രശ്നമുണ്ടായാലും ഉടൻ അറിയിക്കണമെന്ന് പറഞ്ഞ് കുട്ടിക്ക് പൊലീസ് ബന്ധപ്പെടാനുള്ള വിവരങ്ങളും നൽകിയിരുന്നു. അതേസമയം, സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് […]
Read more

ആറ് കഥകളുമായി ‘ടുമോറോ’; അഞ്ചാം ഭാഗമായ ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി

കൊച്ചി: സംവിധായകൻ ജോയ് കെ. മാത്യു കഥയെഴുതി സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രം ‘ടുമോറോ’യിലെ (Tomorrow) അഞ്ചാം ഭാഗമായ ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി. ജോയ് കെ. മാത്യു, മോളി കണ്ണമാലി, സുജ, അലക്സ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സാലി മൊയ്ദീൻ ആണ്. മാനവികതയുടെയും സഹകരണത്തിന്റെയും സ്നേഹത്തിന്റെയും ഉജ്ജ്വല മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന മനുഷ്യബന്ധങ്ങളുടെ കഥയാണ് ‘ടുമോറോ’ പങ്കുവെക്കുന്നത്. വിവിധ ഭാഷകളിലെ നടീനടന്മാരാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. ജീവിതാനുഭവങ്ങളുടെ വ്യത്യസ്ത പാതകളിലൂടെ പ്രേക്ഷകരെ […]
Read more

ഹരിത ഊർജ്ജ രംഗത്ത് വൻ നേട്ടം: 50 ജിഗാവാട്ട് സൗരോർജ്ജ ശേഷി പിന്നിട്ട് ലോറിറ്റ്സ് നഡ്സൺ

കൊച്ചി: ലോറിറ്റ്സ് നഡ്സൺ ഇലക്ട്രിക്കൽ ആൻഡ് ഓട്ടോമേഷൻ കമ്പനി ഇന്ത്യയിലും വിവിധ ആഗോള വിപണികളിലുമായി 50 ജിഗാവാട്ടിലധികം സൗരോർജ്ജ ശേഷിക്ക് തങ്ങളുടെ ഇലക്ട്രിക്കൽ, ഡിജിറ്റൽ സാങ്കേതികവിദ്യകളിലൂടെ കരുത്തുപകർന്നതായി പ്രഖ്യാപിച്ചു. ഏഴ് പതിറ്റാണ്ടിലധികം പ്രവർത്തന പാരമ്പര്യമുള്ള കമ്പനിയുടെ ഈ നേട്ടം രാജ്യത്തെ ഹരിത ഊർജ്ജ മേഖലയിലെ വലിയൊരു നാഴികക്കല്ലാണ്. സൗരോർജ്ജ ഉൽപ്പാദനത്തിനപ്പുറം സാധാരണക്കാരായ ജനങ്ങളിലേക്ക് ശുദ്ധമായ ഊർജ്ജം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പ്രവർത്തിക്കുന്നത്. വലിയ സോളാർ പാർക്കുകൾക്ക് പുറമെ, പിഎം-കുസും പദ്ധതിയിലൂടെ കർഷകരുടെ ജലസേചന പമ്പുകൾ സോളാറിലേക്ക് […]
Read more

ഇലക്ട്രിക് വിപ്ലവത്തിൽ ചരിത്രനേട്ടം: പത്ത് ലക്ഷം തികച്ച് ടിവിഎസ് ഐക്യൂബ്

കൊച്ചി: രാജ്യത്തെ പ്രമുഖ ഇരുചക്ര-മുചക്ര വാഹന നിർമ്മാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനിയുടെ ജനപ്രിയ ഇലക്ട്രിക് സ്കൂട്ടറായ ടിവിഎസ് ഐക്യൂബിന്റെ പത്ത് ലക്ഷാമത് യൂണിറ്റ് ഹൊസൂരിലെ നിർമ്മാണ പ്ലാന്റിൽ നിന്ന് പുറത്തിറക്കി. സ്വന്തം നിലയിലുള്ള എഞ്ചിനീയറിംഗ് മികവ്, ഗവേഷണം, നൂതന സാങ്കേതികവിദ്യ എന്നിവയുടെ കരുത്തിലാണ് ടിവിഎസ് ഈ നേട്ടം കൈവരിച്ചത്. രാജ്യത്ത്‌ തന്നെ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന ഐക്യൂബ് ആഗോള ഗുണനിലവാരത്തോടെ രാജ്യത്തുടനീളം ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ടിവിഎസ് ഐക്യൂബ് ഉപഭോക്താക്കൾ ഒന്നിച്ച് വലിയൊരു […]
Read more

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്സിന് നാളെ കൊച്ചിയിൽ തുടക്കം

കൊച്ചി: ഗ്രാമീണ സംരംഭകരെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും കൃത്രിമ ബുദ്ധിയുടെയും (AI), ഓട്ടോമേഷന്റെയും ശക്തിയിലൂടെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട ഇന്ത്യയിലെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സ് മാർക്കറ്റ്‌പ്ലേസായ ഗ്രാമോദയ കൊച്ചിയിൽ പ്രവർത്തനം ആരംഭിക്കുന്നു. കേരളത്തിലെ ഗ്രാമങ്ങളിലും, ചെറുപട്ടണങ്ങളിലുമായി പ്രവർത്തിക്കുന്ന ആയിരക്കണക്കിന് സംരംഭകർ, കരകൗശല പ്രവർത്തകർ, കർഷകർ, കുടുംബശ്രീ യൂണിറ്റുകൾ, വനിതാ സംരംഭകർ, സ്വയം സഹായ സംഘങ്ങൾ എന്നിവരുടെ ഉൽപ്പന്നങ്ങൾക്ക് വിശാലമായ വിപണി ലഭ്യമാക്കുക എന്നതാണ് ഗ്രാമോദയയുടെ പ്രധാന ലക്ഷ്യമെന്ന് ഗ്രാംറൈസ് വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും […]
Read more

Recent News

Advertisement
WhiteswanTV Footer