Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

പ്രശ്‌നപരിഹാരത്തിന് ശ്രമം തുടങ്ങി, ഇതിൽ കൂടുതൽ എന്തുചെയ്യാൻ: പൃഥ്വിരാജ്

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരം കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി നടൻ പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു. ‘ഐ നോബഡി’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. ‘അമ്മ’യിലെ വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകവെ, സംഘടനയിലെ അംഗങ്ങൾക്കിടയിൽ ആശയപരമായ ഭിന്നതകൾ ഉണ്ടായിരുന്നുവെന്നും അതിന് സംഘടനയ്ക്കുള്ളിൽ പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതിനായി താത്കാലിക അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും പൃഥ്വിരാജ് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ അതിലപ്പുറം […]
Read more

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷം; വി വി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ഉണ്ടായ സംഘർഷത്തിൽ മേയർ വി.വി. രാജേഷിന് പരിക്ക്. ചികിത്സ തേടിയ മേയറുടെ കാലിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥിനും പരിക്കേറ്റിട്ടുണ്ട്. മേയർ ഉൾപ്പെടെ 16 പേരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവത്തിന് പിന്നാലെ എൽഡിഎഫും ബിജെപിയും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചു. മേയറുടെ നേതൃത്വത്തിൽ ബിജെപി ആക്രമണം നടത്തിയെന്നാണ് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണം. പ്രതിഷേധ സമരം നടത്തിയിരുന്ന കൗൺസിലർമാരെ ആക്രമിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, മേയറും ഡെപ്യൂട്ടി […]
Read more

ദേശീയപാതയിൽ കാർ ഇടിച്ച് സ്ത്രീ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

കോഴിക്കോട്: ദേശീയപാതയിൽ കാർ ഇടിച്ച് സ്ത്രീ മരിച്ചു. മൂരാട് താനാട്ട് സ്വദേശിനിയായ മോളി (52) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11.24ഓടെയായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കാനായി ഡിവൈഡറിന് സമീപം കാത്തുനിൽക്കുന്നതിനിടെയാണ് മോളിയെ കാർ ഇടിച്ചത്. തുടർന്ന് കാർ ഡിവൈഡറിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കൾക്കും പരിക്കേറ്റു. കണ്ണൂർ തെക്കെപാനൂർ സ്വദേശികളായ ഷാഹിൽ (18), അസിം (18), ബിലാൽ (17) എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാറിനുള്ളിൽ കുടുങ്ങിയ യുവാക്കളെ വാഹനം വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. […]
Read more

പെരുമ്പാവൂരിൽ 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കൊച്ചി: പെരുമ്പാവൂരിൽ നടന്ന വൻ ലഹരിവേട്ടയിൽ 18 കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. വൈപ്പിൻ അറുകാട് സ്വദേശി ആയുഷിനെ എറണാകുളം റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പെരുമ്പാവൂർ മാറമ്പള്ളിയിൽ വെച്ച് ആയുഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ പൊലീസ് തടഞ്ഞത്. പരിശോധനയിൽ സ്കൂട്ടറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഒന്നേകാൽ കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, പെരുമ്പാവൂരിലെ ഫ്ലാറ്റിൽ കൂടുതൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചു. തുടർന്ന് […]
Read more

ശൈശവ വിവാഹം തടയാൻ കല്യാണക്കുറിയിൽ ജനനത്തീയതി നിർബന്ധമാക്കാൻ മഹാരാഷ്ട്ര

മുംബൈ: ശൈശവ വിവാഹങ്ങൾ തടയുന്നതിനായി വിവാഹ ക്ഷണക്കത്തുകളിൽ വധൂവരന്മാരുടെ ജനനത്തീയതി ഉൾപ്പെടുത്തുന്ന നിയമം കൊണ്ടുവരാൻ മഹാരാഷ്ട്ര സർക്കാർ. വനിതാ-ശിശു വികസന മന്ത്രി അദിതി തത്കരെ ആണ് ഇക്കാര്യം അറിയിച്ചത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് ശൈശവ വിവാഹങ്ങൾ പൂർണമായും തടയുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ബിജെപി അംഗം അതുൽ ഭട്ഖൽകർ സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി വിശദീകരണം നൽകിയത്. വിവാഹ ക്ഷണക്കത്തുകളിൽ ജനന തീയതി രേഖപ്പെടുത്തുന്ന രീതി രാജസ്ഥാൻ സർക്കാർ ഇതിനകം നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. […]
Read more

അഭിപ്രായ സ്വാതന്ത്ര്യത്തിന് മേൽ കടന്നുകയറ്റം: മലങ്കര സഭ

കോട്ടയം: വിദേശ സംഭാവന നിയന്ത്രണ നിയമവുമായി (FCRA) ബന്ധപ്പെട്ട് അക്കൗണ്ട് ഉടമകളുടെ സോഷ്യൽ മീഡിയ വിവരങ്ങളും പ്രസിദ്ധീകരണങ്ങളുടെ വിശദാംശങ്ങളും ആവശ്യപ്പെടുന്നത് മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് മലങ്കര സഭ. സഭയുടെ സാമ്പത്തിക ഇടപാടുകൾ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നതും സുതാര്യവുമാണെന്നും അവർ അറിയിച്ചു. സാമ്പത്തിക ഇടപാടുകൾക്കു പകരം സംഘടനകളുടെ നിലപാടുകൾ പരിശോധിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് വെല്ലുവിളിയാണെന്നും സഭ ചൂണ്ടിക്കാട്ടി. സർക്കാരിനെ വിമർശിക്കുന്നവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന തരത്തിലുള്ള പരോക്ഷ മുന്നറിയിപ്പാണോ ഇത്തരം നടപടികളിലൂടെ നൽകുന്നതെന്ന് സംശയിക്കാമെന്നും സഭ അഭിപ്രായപ്പെട്ടു. രാജ്യസേവനത്തിന്റെ ഭാഗമായി […]
Read more

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; ജില്ലാ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് പൊലീസ്

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഇഡി കക്ഷി ചേരാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച് കോടതിയിൽ അക്ഷേപം നൽകുമെന്ന് അധികൃതർ അറിയിച്ചു. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി കേസിൽ കക്ഷി ചേരാനുള്ള തീരുമാനം എടുത്തത്. അതേസമയം, കേസിൽ നിലവിലെ പ്രോസിക്യൂഷനെതിരെ പൊലീസും രംഗത്തെത്തി. ജില്ലാ പ്രോസിക്യൂട്ടറെ മാറ്റി പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാണ് പൊലീസിന്റെ ആവശ്യം. ഇതുസംബന്ധിച്ച് മ്യൂസിയം എസ്എച്ച്ഒ കമ്മീഷണർക്ക് കത്ത് നൽകി. ഹരീഷിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് അപ്പീൽ […]
Read more

ഇന്നോവ കാറിന്‍റെ ബോണറ്റില്‍നിന്ന് 16.5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ ഇന്നോവ കാറിൽ ഒളിപ്പിച്ചുകടത്തിയ വൻ കഞ്ചാവ് ശേഖരവുമായി യുവാവ് പിടിയിൽ. മേലാറ്റൂർ എടപ്പറ്റ തയ്യിൽ നിഹാൽ മുഹമ്മദ് (23) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി 8.30ഓടെ മഞ്ചേരി ചമയം ജംഗ്ഷനിൽ വച്ചാണ് ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്. ഇയാളിൽ നിന്ന് 16.5 കിലോ കഞ്ചാവ് പിടികൂടി. ഇന്നോവ വാഹനത്തിന്റെ ബോണറ്റിൽ അഞ്ച് വലിയ പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പാണ്ടിക്കാട് എക്‌സൈസും പൊലീസും നടത്തിയ പരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയതിനെ തുടർന്ന് […]
Read more

മനോഹരമായ ഇന്‍റീരിയർ, ആധുനിക സൗകര്യങ്ങൾ; വൈറലായി വന്ദേ ഭാരത് സ്ലീപ്പർ

മുംബൈ: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പുതിയ പദ്ധതികളിലൊന്നായ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ വീണ്ടും വാർത്തകളിൽ ഇടം നേടി. മുംബൈ– ബെംഗളൂരു റൂട്ടിൽ സർവീസ് ആരംഭിക്കാനിരിക്കുന്ന ട്രെയിനാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ട്രെയിനിന്റെ ഫസ്റ്റ് എസി കോച്ചിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് യാത്രാപ്രേമികളുടെ ശ്രദ്ധ ഇതിലേക്ക് തിരിഞ്ഞത്. ആധുനിക ഇന്റീരിയർ ഡിസൈൻ, മെച്ചപ്പെട്ട യാത്രാസൗകര്യങ്ങൾ, പ്രീമിയം നിലവാരത്തിലുള്ള സംവിധാനങ്ങൾ എന്നിവയാണ് ഈ ട്രെയിനിന്റെ പ്രധാന പ്രത്യേകതകൾ. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ യാത്രാനുഭവത്തിൽ വലിയ […]
Read more

ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവം; ഷാപ്പിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കോട്ടയം: കുമരകത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ കള്ള് ഷാപ്പിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പരിപ്പ് തൊള്ളയിരംചിറ ഷാപ്പിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. ഷാപ്പ് വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്നുവെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് വകുപ്പ് ലൈസൻസ് സസ്പെൻഡ് ചെയ്തു. എക്സൈസ് കമ്മീഷണറുടെ ഹിയറിങ്ങിന് ശേഷം ലൈസൻസ് പുനഃസ്ഥാപിക്കണമോ എന്നതിൽ അന്തിമ തീരുമാനം എടുക്കും. ഷാപ്പ് ലൈസൻസി, മാനേജർ, കുക്ക് എന്നിവർക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇവർ മുൻകൂർ ജാമ്യത്തിനായി […]
Read more

Recent News

Advertisement
WhiteswanTV Footer