Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

യൂണിഫോമിലും ഔദ്യോഗിക വാഹനത്തിലും റീല്‍സ് വേണ്ട; ഫയർഫോഴ്സിൽ നിയന്ത്രണം

കോഴിക്കോട്: ഫയർഫോഴ്‌സിൽ യൂണിഫോം ധരിച്ചും ഔദ്യോഗിക വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചും റീൽസ് ചിത്രീകരിക്കുന്നത് നിരോധിച്ചു. ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ഡയറക്ടർ ജനറലാണ് ഇതുസംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. നിർദേശം ലംഘിച്ച് റീൽസ് ചിത്രീകരിക്കുന്ന ജീവനക്കാരെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു. വകുപ്പിന്റെ സേവനങ്ങളെ പൊതുജനങ്ങൾക്ക് അറിയിക്കുന്നതിനും ബോധവൽക്കരണത്തിനും മാത്രമായി റീൽസ് ചിത്രീകരിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. യൂണിഫോം ധരിച്ച് റീൽസ് ചിത്രീകരിക്കുന്നതിനെക്കുറിച്ച് പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി. വകുപ്പിന്റെ വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് സേവനവുമായി ബന്ധമില്ലാത്തതോ സേനയുടെ സൽപ്പേര് […]
Read more

പത്തനാപുരത്ത് ടിപ്പറിന്റെ അടിയിൽപ്പെട്ട് 29കാരന് ദാരുണാന്ത്യം

കൊല്ലം: ജില്ലയിൽ ടിപ്പർ അപകടത്തിൽ വീണ്ടും ഒരു ജീവൻ പൊലിഞ്ഞു. പത്തനാപുരം പട്ടാഴിയിൽ ടിപ്പറിനടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പട്ടാഴി വടക്കേക്കര മെതുകുമ്മേൽ വിനിത് ഭവനിൽ വിനീത് (29) ആണ് മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെ ആറാട്ടുപുഴ ജംഗ്ഷന് സമീപത്തായിരുന്നു അപകടം നടന്നത്. പട്ടാഴി ജംഗ്ഷനിൽ നിന്ന് ബൈക്കും ടിപ്പർ ലോറിയും ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്നു. ആറാട്ടുപുഴയിലെത്തിയപ്പോൾ പിന്നാലെയെത്തിയ ടിപ്പറിന്റെ ഹോൺ കേട്ട് ഭയന്ന വിനീത് ബൈക്ക് വശത്തേക്ക് തിരിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികൾ […]
Read more

അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ശോചനീയ അവസ്ഥ; ഇടപെട്ട് മന്ത്രി ഒ ജെ ജനീഷ്

കോട്ടയം: കോട്ടയം അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയിൽ ഇടപെട്ട് കായിക മന്ത്രി ഒ. ജെ. ജനീഷ്. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ കായിക വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിൽ അഴിമതി ഉണ്ടായിട്ടുണ്ടോയെന്ന് ഉൾപ്പെടെ പരിശോധിക്കാൻ ഒരാഴ്ചയ്ക്കകം സമഗ്ര റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. നിലവിലെ അവസ്ഥ സംബന്ധിച്ച് കായിക വകുപ്പ് ഡയറക്ടർ വിശദമായ അന്വേഷണം നടത്തും. 2021 ഫെബ്രുവരിയിലാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. കിഫ്ബി ഫണ്ടിൽ നിന്ന് 5.16 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. […]
Read more

എബോള; ഇന്ത്യയിലെത്തുന്നവർക്ക് ഇനി ‘എയർ സുവിധ’ ഓൺലൈൻ ഫോം

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ. എബോള ബാധിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാർ സമർപ്പിക്കേണ്ട സ്വയം സാക്ഷ്യപത്ര ഫോം ഇനി മുതൽ ‘എയർ സുവിധ’ ഓൺലൈൻ പോർട്ടൽ വഴി ലഭ്യമാകും. മുൻപ് ഉപയോഗിച്ചിരുന്ന പേപ്പർ ഫോമുകൾ പൂർണ്ണമായും ഒഴിവാക്കി ഡിജിറ്റൽ സംവിധാനമാണ് നടപ്പാക്കുന്നത്. എബോള വ്യാപനത്തെ തുടർന്ന് ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. വിമാനത്താവളങ്ങളിൽ പേപ്പർ ഫോമുകൾ […]
Read more

എസ്എഫ്ഐ സമരത്തിനിടെ ബ്ലെയ്ഡ് ഉപയോഗിച്ച സംഭവം; 10 പേർക്കെതിരെ കേസ്

തിരുവനന്തപുരം: എസ്എഫ്ഐ സെക്രട്ടേറിയറ്റ് മാർച്ചിനിടെ ബാരിക്കേഡ് കെട്ടിയിരുന്ന കയർ ബ്ലെയ്ഡ് ഉപയോഗിച്ച് മുറിച്ചുമാറ്റിയതായി എഫ്ഐആർ. സംഭവത്തിൽ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർധനവിനെതിരെയായിരുന്നു എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ച്. മാർച്ചിനിടെ പൊതുമുതൽ നശിപ്പിച്ചതായും പൊലീസിനെ അസഭ്യം പറഞ്ഞതായും എഫ്ഐആറിൽ പറയുന്നു. ബാരിക്കേഡിന് ഉപയോഗിച്ചിരുന്ന കയർ മുറിച്ചതിലൂടെ 10,000 രൂപയുടെ നഷ്ടം സംഭവിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വനിതാ സിവിൽ പൊലീസ് ഓഫീസർമാർ ഉൾപ്പെടെയുള്ളവർക്ക് മുറിവേറ്റതായും എഫ്ഐആറിൽ പരാമർശമുണ്ട്. മാർച്ചിനിടെ “ഭീഷണി […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്; പവന് 2040 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 255 രൂപയും പവന് 2,040 രൂപയും കുറഞ്ഞതായി കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണവില 12,845 രൂപയായി കുറഞ്ഞു. പവന് 1,02,760 രൂപയാണ് നിലവിലെ വില. ജനുവരിക്ക് ശേഷം ആദ്യമായാണ് ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തുന്നത്. മെയ് 25ന് 1,16,880 രൂപയായിരുന്ന പവൻ വിലയിൽ നിന്ന് ഇതുവരെ 14,120 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതിനൊപ്പം വെള്ളി വിലയും കുറഞ്ഞിട്ടുണ്ട്. […]
Read more

അങ്കമാലിയിൽ ബൈക്കപകടം; 2 യുവാക്കൾക്ക് ദാരുണാന്ത്യം

കൊച്ചി: ദേശീയപാതയിൽ അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ ഗോകുൽ കൃഷ്ണ (27), അശ്വിൻ (24) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 7.15ഓടെ കേരള ആയുർവേദ ഫാർമസിക്ക് സമീപത്തായിരുന്നു അപകടം. ആലുവ ഭാഗത്ത് നിന്ന് അങ്കമാലിയിലേക്ക് യാത്ര ചെയ്തിരുന്ന ബൈക്കാണ് നിയന്ത്രണം വിട്ട് മീഡിയനിലെ വൈദ്യുതി തൂണിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ […]
Read more

വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി ഘടന ഫിനാൻസ് ബില്ലിൽ നിന്ന് ഒഴിവാക്കണം: വിഎം സുധീരന്‍

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് ഏർപ്പെടുത്തിയ നികുതി സ്ലാബിനെതിരെ വി.എം. സുധീരൻ വീണ്ടും അതൃപ്തി പ്രകടിപ്പിച്ചു. വിഷയത്തിൽ സർക്കാർ നടപടിയെ അദ്ദേഹം വിമർശിച്ചു. നിയമസഭയിൽ പ്രൊപ്പോസൽ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ പാർട്ടി തലത്തിലും യുഡിഎഫിലും ചർച്ച നടത്തേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചർച്ച നടത്തി നയം രൂപീകരിച്ചിരുന്നെങ്കിൽ നിലവിലെ വിവാദങ്ങൾ ഒഴിവാക്കാനാകുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മദ്യവ്യാപനം തടയുന്നതിനുള്ള കാര്യത്തിൽ മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും ശ്രദ്ധയിൽ വിഷയങ്ങൾ മുമ്പേ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോൾ സമൂഹത്തിൽ […]
Read more

സുഗതന്റെ കാപ്പ അംഗീകരിച്ച് സര്‍ക്കാര്‍; ഹൈക്കോടതിയെ സമീപിക്കാന്‍ ബിജെപി

തിരുവനന്തപുരം: ബിജെപി കൗൺസിലർ സുഗതനെതിരായ കാപ്പ നടപടി സംസ്ഥാന സർക്കാർ അംഗീകരിച്ചു. ആഭ്യന്തര വകുപ്പാണ് ജില്ലാ കളക്ടർ എടുത്ത നടപടിക്ക് അംഗീകാരം നൽകിയത്. ഇന്നലെ ആഭ്യന്തര വകുപ്പിലെ സമിതി കാപ്പ നടപടിക്ക് അംഗീകാരം നൽകിയതായി അധികൃതർ അറിയിച്ചു. എന്നാൽ ഇളവ് നേടാൻ കാപ്പ ഉപദേശക സമിതിയെ സമീപിക്കേണ്ടതുണ്ട്. ജൂലൈ 26നകം കേസിൽ ജാമ്യം ലഭിക്കാത്ത പക്ഷം സുഗതൻ കൗൺസിലർ സ്ഥാനത്ത് നിന്ന് അയോഗ്യനാകും. ഇതിന് മുൻപ് ജാമ്യം നേടാനുള്ള ശ്രമത്തിലാണ് ബിജെപി. കൂടാതെ കാപ്പ ഒഴിവാക്കാനും പുനഃസത്യപ്രതിജ്ഞ […]
Read more

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം; ലോറി ഉടമയെയും കേസില്‍ പ്രതി ചേര്‍ക്കും

കൊല്ലം: പത്താം ക്ലാസ് വിദ്യാർത്ഥിയടക്കം മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ കൊട്ടാരക്കര ടിപ്പർ ലോറി അപകടത്തിൽ ലോറി ഉടമ അക്ബറിനെ പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു. കേസിൽ ഗുരുതര വീഴ്ചയുണ്ടായതായും പൊലീസ് വ്യക്തമാക്കി. ഹെവി ലൈസൻസ് ഇല്ലാത്ത ഡ്രൈവറെ വാഹനം ഓടിക്കാൻ അനുവദിച്ചത് ഉടമ അറിഞ്ഞുകൊണ്ടാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത് ഗുരുതരമായ അനാസ്ഥയാണെന്ന് പൊലീസ് പറഞ്ഞു. ലോറിയിൽ ജിപിഎസ് പ്രവർത്തിച്ചിരുന്നില്ലെന്നും സ്പീഡ് ഗവർണർ ഇല്ലായിരുന്നെന്നും മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വാഹനത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കാനും […]
Read more

Recent News

Advertisement
WhiteswanTV Footer