Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ഏഴാം ക്ലാസുകാരനെ അധ്യാപകൻ മർദ്ദിച്ചതായി പരാതി

ഇടുക്കി: ഇടുക്കി അണക്കര സർക്കാർ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ചതായി പരാതി. സഹപാഠികളുടെ മുന്നിൽവെച്ച് ചൂരൽ കൊണ്ട് അടിച്ചെന്നും മുട്ടിൽ നിർത്തി കാലിൽ ചവിട്ടിയെന്നുമാണ് വിദ്യാർത്ഥിയുടെ ആരോപണം. അധ്യാപകൻ അസഭ്യം പറഞ്ഞതായും കുട്ടി പറഞ്ഞു. മർദനത്തെ തുടർന്ന് ശരീരമാകെ വേദനയുണ്ടെന്നും നിരവധി തവണ ചൂരൽ കൊണ്ട് അടിച്ചതായും വിദ്യാർത്ഥി വ്യക്തമാക്കി. പരിക്കേറ്റ കുട്ടിയെ വണ്ടൻമേട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. തന്റെ മകന് സംഭവിച്ചതുപോലുള്ള ദുരനുഭവം മറ്റൊരു കുട്ടിക്കും ഉണ്ടാകരുതെന്ന് കുട്ടിയുടെ അമ്മ […]
Read more

എസ്എഫ്ഐ മാർച്ചിൽ ബ്ലേഡ് കൊണ്ടിവന്ന കേസ്; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്‌എഫ്‌ഐ നടത്തിയ മാർച്ചിനിടെ ബ്ലേഡ് കൊണ്ടുവന്നത് എസ്‌എഫ്‌ഐ പ്രവർത്തകരാണെന്ന് പൊലീസ്. ഇതിൻറെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ക്യാമറയിലെ ദൃശ്യങ്ങളും ഉൾപ്പെടെ വ്യക്തമായ തെളിവുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മാർച്ചിനിടെ വടം മുറിക്കാനാണ് ബ്ലേഡ് ഉപയോഗിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ ചില സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐ പ്രവർത്തകൻ അൽ അമീനെ പൊലീസ് കാട്ടാക്കടയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, […]
Read more

വീണയുടെ മൊഴികളില്‍ പൊരുത്തക്കേട്; അന്വേഷണം വ്യാപിപ്പിക്കാന്‍ ഇ ഡി

കൊച്ചി: സിഎംആർഎൽ– എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ ടിയെ വീണ്ടും ചോദ്യം ചെയ്യും. ഇത് മൂന്നാം തവണയാണ് വീണയെ ഇഡി ചോദ്യം ചെയ്യുന്നത്. രണ്ട് തവണ ചോദ്യം ചെയ്തിട്ടും ലഭിച്ച മറുപടികളിൽ വ്യക്തതയില്ലെന്നാണ് ഇഡിയുടെ വിലയിരുത്തൽ. പ്രത്യേകിച്ച് 2.78 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ വിശദീകരണം ആവശ്യമാണെന്ന് അന്വേഷണ സംഘം പറയുന്നു. സിഎംആർഎൽ അധികൃതരുടെ മൊഴികളും വീണയുടെ മൊഴികളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതിനാൽ അടുത്ത ആഴ്ച ഹാജരാകാൻ വീണയ്ക്ക് ഇഡി സമൻസ് […]
Read more

വെനസ്വേല ഭൂകമ്പം; മരണം 164 ആയി, ആയിരത്തോളം പേർക്ക് പരിക്ക്

കാരക്കാസ്: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ഉണ്ടായ ശക്തമായ ഇരട്ട ഭൂചലനത്തിൽ 164 പേർ മരിച്ചതായി ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു. 971 പേർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി. ബുധനാഴ്ച വൈകുന്നേരമാണ് 7.2യും 7.5യും തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങൾ രാജ്യത്ത് അനുഭവപ്പെട്ടത്. നൂറ്റാണ്ടിനിടെ വെനസ്വേലയിൽ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഭൂചലനത്തെ തുടർന്ന് തലസ്ഥാനമായ കാരക്കാസിൽനിന്ന് 1700 കിലോമീറ്റർ അകലെയുള്ള ബ്രസീലിലെ ആമസോൺ മേഖലയിൽ പോലും കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതായി […]
Read more

അതിജീവിതയടക്കം ഒരു സ്ത്രീക്കും ‘അമ്മ’യിൽ നീതി ലഭിക്കില്ല’: അൻസിബ

താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജിവെച്ചതിന് പിന്നിലെ കാരണങ്ങൾ വിശദീകരിച്ച് നടി അൻസിബാ ഹസൻ. ഒരു സ്ത്രീക്കും, പ്രത്യേകിച്ച് ആക്രമിക്കപ്പെട്ട അതിജീവിതയ്ക്കും കമ്മിറ്റിയിൽ നിന്ന് നീതി ലഭിക്കില്ലെന്ന ഉറച്ച വിശ്വാസമാണ് രാജിയിലേക്ക് നയിച്ചതെന്ന് അവർ പറഞ്ഞു. ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ചിലർക്കിടയിൽ അസ്വസ്ഥത ഉണ്ടായിരുന്നുവെന്നും അൻസിബ പറഞ്ഞു. പിന്നീട് സംഘടനയ്ക്കുള്ളിൽ തന്നെ തന്നെതിരായ വ്യക്തിപരമായ ആക്രമണങ്ങളും അപവാദ പ്രചാരണങ്ങളും ഉണ്ടായതായി അവർ ആരോപിച്ചു. രാജി അറിയിച്ചപ്പോൾ സംഘടനാ പ്രസിഡന്റ് “കണ്ണ് തള്ളുന്ന ഇമോജി” […]
Read more

നിരന്തരം ഭീഷണിയായിരുന്ന ആനയെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിച്ച് വനം വകുപ്പ്

കൊച്ചി: കോതമംഗലം പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിൽ നിരന്തരമായി ഭീഷണി സൃഷ്ടിച്ചിരുന്ന കാട്ടാനയ്ക്ക് വനംവകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ചു. ഇന്ന് രാവിലെയാണ് നടപടികൾ ആരംഭിച്ചത്. ആനയെ മയക്കുവെടി വച്ച് ബോധം കെടുത്തിയ ശേഷമാണ് റേഡിയോ കോളർ ഘടിപ്പിച്ചത്. രണ്ട് ഡോസ് മയക്കുവെടി പ്രയോഗിച്ച ശേഷമായിരുന്നു നടപടി. രണ്ട് ദിവസത്തിനുള്ളിൽ ആനയെ ഉൾക്കാട്ടിലേക്ക് മാറ്റി നിരീക്ഷണം ശക്തമാക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. ഇനി ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Read more

ജമ്മുവിൽ കമാൻഡിങ് ഓഫീസറടക്കം 40 ഓളം സൈനികർക്കെതിരെ കേസ്

ജമ്മു: ജമ്മുവിൽ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയെന്നാരോപിച്ച് കരസേനയിലെ കമാൻഡിങ് ഓഫീസർ ഉൾപ്പെടെ 40 ഓളം സൈനികർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 17 രാഷ്ട്രീയ റൈഫിൾസിലെ കേണൽ എൻ. അരുൺ ഗാന്ധി, മേജർ വികാസ് ശർമ്മ, നായിബ് സുബേദാർ ശങ്കർ ഗുർഖേ എന്നിവരടക്കമാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. ഗതാഗത നിയമലംഘനത്തിന്റെ പേരിൽ ഒരു സൈനിക ഉദ്യോഗസ്ഥന്റെ സ്വകാര്യ വാഹനം പൊലീസ് പിടിച്ചെടുത്തതിനെ തുടർന്നാണ് സംഭവം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. ഇതിനെ തുടർന്ന് ലാത്തി, ഇരുമ്പ് […]
Read more

‘മദ്യനികുതി കുറയ്ക്കുന്നത് കുരങ്ങന് ഏണി വച്ചുകൊടുക്കുന്നത് പോലെ’: വിമർശിച്ച് കാന്തപുരം

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ മദ്യനികുതി ഇളവും പിഎം ശ്രീ പദ്ധതിയും സംബന്ധിച്ച് വിമർശനവുമായി സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ. കോഴിക്കോട് ടൗൺഹാളിൽ നടന്ന സമസ്ത സ്ഥാപകദിന സംഗമത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മദ്യവ്യാപനം വർധിപ്പിക്കുന്ന തരത്തിലുള്ള നടപടികൾ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നികുതി കുറയ്ക്കുന്നത് മയക്കുമരുന്ന് ഉപയോഗം വർധിപ്പിക്കാനും ഇടയാക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്യനിരോധനത്തിലേക്ക് സർക്കാർ നീങ്ങണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം […]
Read more

കന്നഡ നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവ് മരിച്ച നിലയിൽ

ബെംഗളൂരു: കന്നഡ നടി കൃഷി തപന്ദയുടെ ബെംഗളൂരുവിലെ ആർആർ നഗറിലുള്ള ഫ്ലാറ്റിൽ 33 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. വൈശാഖ് എന്ന യുവാവാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് വൈശാഖ് ഫ്ലാറ്റിലെത്തിയത്. നടി വീട്ടിലില്ലാത്ത സമയത്ത് ഇയാൾ സീലിങ് ഫാനിൽ തൂങ്ങി മരിച്ചിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവം നടന്ന ഉടൻ ആർആർ നഗർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് സംഘവും തെളിവുകൾ ശേഖരിച്ചു. മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ […]
Read more

ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്രസർവകലാശാല വിസി

കാസർകോട്: കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ സിദ്ധു പി. അൽഗൂർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു. കാഞ്ഞങ്ങാട്ട് ബുധനാഴ്ച നടന്ന പരിപാടിയിലാണ് അദ്ദേഹം മുഖ്യാതിഥിയായി എത്തിയത്. സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിൽ നിരവധി ആർഎസ്എസ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ആർഎസ്എസിന്റെ ചരിത്രം അവതരിപ്പിക്കുന്ന സിനിമയും പ്രദർശിപ്പിച്ചു. വൈസ് ചാൻസലറോടൊപ്പം സർവകലാശാലയുടെ രജിസ്ട്രാർ ഇൻ ചാർജും പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇരുവരും മുഴുവൻ സമയവും ചടങ്ങിൽ സാന്നിധ്യം വഹിച്ചു. പരിപാടിക്കിടെ ആർഎസ്എസ് നേതാക്കൾ സിദ്ധു പി. അൽഗൂറിനെ […]
Read more

Recent News

Advertisement
WhiteswanTV Footer