Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് കാസർഗോഡ്, കണ്ണൂർ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത ഒരാഴ്ച കാലവർഷം കൂടുതൽ ശക്തമാകാനാണ് സാധ്യത. ജൂൺ 28ന് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 29ന് വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജൂൺ 30നും മഴ ശക്തമായി തുടരുമെന്നാണ് […]
Read more

കോഴിക്കോട് മേൽപാലത്തിൽ ബൈക്കുകളും കാറും കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: അരയിടത്തുപാലം മേൽപാലത്തിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുവമ്പാടി സ്വദേശി അൻസാബിത്താണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. രണ്ട് ബൈക്കുകളും ഒരു കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിന്റെ ആഘാതത്തിൽ ബൈക്കിന് പിന്നിലിരുന്ന അൻസാബിത്ത് മേൽപാലത്തിൽ നിന്ന് താഴെയുള്ള റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന റബിൽ, മറ്റൊരു ബൈക്കിലുണ്ടായിരുന്ന ജിതിൻ, കാർ ഓടിച്ചിരുന്ന ജിനു എന്നിവർക്ക് പരിക്കേറ്റു. ഇവർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. […]
Read more

55കാരനെ മൂന്നുമക്കൾ ചേർന്ന് വെട്ടിപ്പരിക്കേൽപിച്ചു

തിരുവനന്തപുരം: കുടുംബവുമായി അകന്ന് കഴിയുന്ന അച്ഛനെ മൂന്ന് മക്കൾ ചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. നരുവാമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വള്ളംകെട്ടുവിളയിൽ സ്‌ക്രാപ്പ് ഷോപ്പ് നടത്തുന്ന മുരുകൻ (55) ആണ് ആക്രമണത്തിൽ പരിക്കേറ്റത്. വെള്ളിയാഴ്ച പുലർച്ചെ കടയിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. മക്കളായ സെൽവി, ശിവ, ഹരികൃഷ്ണൻ എന്നിവർ ചേർന്നാണ് വെട്ടിയതെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന് ശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ മുരുകനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ഏതാനും […]
Read more

ഉയര്‍ന്ന അന്താരാഷ്ട്ര അംഗീകാരം കൊച്ചി മെട്രോയ്ക്ക്

കൊച്ചി: കൊച്ചി മെട്രോയ്ക്ക് രാജ്യാന്തര അംഗീകാരം. പൊതുഗതാഗത മേഖലയിലെ ഏറ്റവും ഉയർന്ന പുരസ്കാരങ്ങളിലൊന്നായ യുഐടിപി ഇംപാക്ട് അവാർഡ് 2026 കൊച്ചി മെട്രോയ്ക്ക് ലഭിച്ചു. മെട്രോ റെയിൽ, വാട്ടർ മെട്രോ, ഇലക്ട്രിക് ഫീഡർ സർവീസുകൾ, നടപ്പാതകൾ, സൈക്കിള്‍ സൗകര്യങ്ങൾ എന്നിവയെ ഏകോപിപ്പിച്ചുള്ള നൂതന മൾട്ടിമോഡൽ ഗതാഗത സംവിധാനമാണ് പുരസ്കാരത്തിന് അർഹമായത്. ബെൽജിയത്തിലെ ബ്രസൽസിൽ ജൂൺ 23-ന് നടന്ന യുഐടിപി അവാർഡ് ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. ലോകമെമ്പാടുമുള്ള മികച്ച പൊതുഗതാഗത പദ്ധതികളെ ആദരിക്കുന്ന അന്താരാഷ്ട്ര അംഗീകാരമാണ് ഇത്. ‘കൊച്ചി മെട്രോ […]
Read more

ട്രാക്സ്യൂട്ടും സ്നീക്കറും സൺ​ഗ്ലാസും ധരിച്ച് മുഖ്യമന്ത്രി വിജയ്; മറീന ബീച്ചിൽ ആറ് കിലോമീറ്റർ കൂട്ടയോട്ടം

ചെന്നൈ: ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി ചെന്നൈയിൽ നടന്ന കൂട്ടയോട്ടത്തിന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകി. മറീന ബീച്ചിൽ നടന്ന പരിപാടിയിൽ ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെ വിജയ് സ്വയം ഓട്ടത്തിൽ പങ്കെടുത്തു. “സ്റ്റാർട്ട് റൺ, സ്റ്റോപ്പ് ഡ്രഗ്സ്” എന്ന പേരിൽ നടന്ന കൂട്ടയോട്ടത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. തൗസൻറ് ലൈറ്റ്സിൽ നിന്ന് മറീന ബീച്ച് വരെ ഏകദേശം ആറു കിലോമീറ്റർ ദൂരത്തിലാണ് ഓട്ടം സംഘടിപ്പിച്ചത്. ട്രാക്സ്യൂട്ട്, സൺഗ്ലാസ്, സ്നീക്കർ എന്നിവ ധരിച്ചെത്തിയ മുഖ്യമന്ത്രിയുടെ പങ്കാളിത്തം […]
Read more

പിഞ്ചുകുഞ്ഞിനെ നെഞ്ചിൽ ചവിട്ടി നിലത്തിട്ട് അംഗൻവാടി ജീവനക്കാരി

പൻവേൽ: പൻവേലിലെ അംഗൻവാടിയിൽ പെൺകുഞ്ഞിനെ ജീവനക്കാരി ക്രൂരമായി ആക്രമിച്ചതായി പരാതി. കുട്ടിയെ നെഞ്ചിൽ ചവിട്ടി നിലത്തിട്ട ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. നന്ദഗാവ് ഗ്രാമത്തിലെ അംഗൻവാടിയിലാണ് സംഭവം നടന്നത്. അംഗൻവാടി കെട്ടിടത്തിന്റെ പടിയിൽ ഇരുന്ന കുട്ടിയെ ജീവനക്കാരി ചവിട്ടി താഴെയിട്ടതായാണ് വീഡിയോയിൽ കാണുന്നത്. ചവിട്ടേറ്റ് വീണ കുട്ടിയെ പിന്നീട് മറ്റൊരു ജീവനക്കാരി എഴുന്നേൽപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവം നടന്നപ്പോൾ സമീപത്തുണ്ടായിരുന്ന മറ്റൊരു കുട്ടി ഭയന്ന് കരയുന്നതും വീഡിയോയിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങൾ ഒരാൾ മൊബൈൽ ഫോണിൽ പകർത്തിയതോടെ […]
Read more

മലപ്പുറം, പാലക്കാട് ജില്ലകളിൽ പ്ലസ് വണ്ണിന് അധിക സീറ്റും ബാച്ചും അനുവദിക്കും: ഷംസുദ്ദീൻ

പാലക്കാട്: മലപ്പുറം, പാലക്കാട് ജില്ലകളിൽ പ്ലസ് വൺ പ്രവേശനത്തിന് അധിക സീറ്റുകളും ബാച്ചുകളും അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. മൂന്നാം അലോട്ട്മെന്റിന് ശേഷം ഈ ജില്ലകളിൽ സീറ്റ് ക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, അതിന് പരിഹാര നടപടികൾ ഉടൻ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് സ്കൂളിൽ വിദ്യാർത്ഥി മദ്യം കൊണ്ടുവന്ന സംഭവം അതീവ ഗുരുതരമാണെന്നും, ഇത്തരം സംഭവങ്ങൾ നടക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിക്കാൻ അധ്യാപകർക്ക് അനുമതി നൽകുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും അദ്ദേഹം […]
Read more

ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി; 8 വയസ്സുകാരന് ഗുരുതര പരിക്ക്

കോഴിക്കോട്: കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി എട്ട് വയസ്സുകാരന് ഗുരുതരമായി പരിക്ക്. വെസ്റ്റ് കണ്ണഞ്ചേരി സ്വദേശി അഹമ്മദിന്റെ മകൻ ഫൈസാൻ ആണ് അപകടത്തിൽപ്പെട്ടത്. റെയിൽവേ ട്രാക്കിനോട് ചേർന്നാണ് കുട്ടിയുടെ വീട്. ട്രാക്ക് മുറിച്ച് കടന്ന് മറുവശത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. യശ്വന്ത്പൂർ– കണ്ണൂർ എക്സ്പ്രസാണ് കുട്ടിയെ ഇടിച്ചത്. നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്ത് റെയിൽവേ അടിപ്പാത ഉണ്ടായിരുന്നെങ്കിലും അത് വെള്ളം നിറഞ്ഞ നിലയിലാണ്. ഇതോടെ നാട്ടുകാരും കുട്ടികളും അടക്കം ട്രാക്ക് വഴിയാണ് മറുവശത്തേക്ക് […]
Read more

സമരത്തിനിടെ ഡിവൈഎഫ്ഐ നേതാവിനെ ബസിടിച്ചു; കൊലപാതക ശ്രമമെന്ന് പരാതി

കോഴിക്കോട്: ഡിവൈഎഫ്ഐ നേതാവിനെ സ്വകാര്യ ബസ് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി അംഗം മൃദുലിനെയാണ് ബസ് ഇടിച്ച് വീഴ്ത്തിയത്. പരിക്കേറ്റ മൃദുലിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകര മടപ്പള്ളി കോളേജിന് മുന്നിലാണ് സംഭവം നടന്നത്. സ്കൂൾ- കോളേജ് വിദ്യാർത്ഥികളെ ബസിൽ കയറ്റാത്തതിനെതിരെ ഡിവൈഎഫ്ഐ നടത്തിയ സമരത്തിനിടെയാണ് അപകടം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. ദേശീയപാത സർവീസ് റോഡിലൂടെ പോകാതെ ബസ് നീങ്ങിയതിനെ ചോദ്യം ചെയ്തതിനുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം. സമരത്തിനിടെ […]
Read more

മുഹറം ഘോഷയാത്രയ്ക്കിടെ പടക്കങ്ങൾ ഉപയോഗിച്ച് സ്ഫോടനം

ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിലെ ബദ്നഗറിൽ മുഹറം ഘോഷയാത്രയ്ക്കിടെ അപകടകരമായ സ്റ്റണ്ട് നടത്തിയ സംഭവത്തിൽ പൊലീസ് നാല് പേരെതിരെ കേസ് . 40 അടി ഉയരത്തിൽ ക്രെയിനിൽ കെട്ടിയ കാറിൽ പടക്കങ്ങൾ നിറച്ച് പൊട്ടിത്തെറിപ്പിച്ച സംഭവമാണ് വിവാദമായത്. ജൂൺ 24-നാണ് സംഭവം നടന്നത്. വലിയ ജനക്കൂട്ടം നോക്കി നിൽക്കുമ്പോഴാണ് കാറിനെ ക്രെയിനിൽ ഉയർത്തി സ്ഫോടനം നടത്തിയത്. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാനും ആളുകളെ ആകർഷിക്കാനും വേണ്ടിയാണ് ഈ സ്റ്റണ്ട് നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഘോഷയാത്ര ബദ്‌നഗറിലെ അദാൻ […]
Read more

Recent News

Advertisement
WhiteswanTV Footer