Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫ് അവിശ്വാസപ്രമേയത്തെ പിന്തുണക്കില്ല: സിപിഎം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്. പാർട്ടിയുമായി ആലോചിക്കാതെ ഇത്തരം തീരുമാനങ്ങൾ എടുക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് നേതൃത്വം ഈ വിഷയത്തിൽ പാർട്ടിയുമായി ചർച്ച നടത്തിയിട്ടില്ലെന്നും, ഭാവിയിൽ നിലപാട് മാറാമോയെന്നത് ഇപ്പോൾ പറയാനാകില്ലെന്നും വി. ജോയ് പറഞ്ഞു. 8 കോർപ്പറേഷനിലെ ഭരണസ്തംഭനത്തെക്കുറിച്ച് എല്ലാവർക്കും അറിയാമെന്നും, ചരിത്രത്തിലെ ഏറ്റവും മോശം ഭരണസമിതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം വിമർശിച്ചു. കാപ്പാ കേസിലെ പ്രതിയായ കൗൺസിലർ ഇപ്പോഴും പദവിയിൽ തുടരുകയാണെന്നും അദ്ദേഹം […]
Read more

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

പാലക്കാട്: പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ആര്യമ്പാവ് കുണ്ടൂര്‍ക്കുന്നിലാണ് സംഭവം നടന്നത്. കൊമ്പത്ത് പള്ളത്ത് കോളനിയില്‍ താമസിക്കുന്ന സുകുമാരന്‍ (50) ആണ് ഭാര്യ ദീപയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ ദീപയെ ഉടന്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് നാട്ടുകല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക വിവരം. അന്വേഷണം […]
Read more

സ്വകാര്യ ബസ് മേഖല ദുരിതത്തില്‍; സര്‍വീസ് നിര്‍ത്താനൊരുങ്ങി ബസുടമകള്‍

കോഴിക്കോട്: കെഎസ്ആര്‍ടിസിയുടെ സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദര്‍ശിനി’ക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍ പ്രതിഷേധം കടുപ്പിക്കുന്നു. പദ്ധതിയുടെ പിന്നാലെ യാത്രക്കാർ കുറഞ്ഞുവെന്നും വലിയ നഷ്ടം നേരിടുന്നുവെന്നും ബസ് ഉടമകൾ പറയുന്നു. കാസർകോട്ടിൽ ഇരുപതോളം സ്വകാര്യ ബസുകൾ സർവീസ് നിർത്തിയിട്ടുണ്ട്. ജൂലൈ 1 മുതൽ കൂടുതൽ സർവീസുകൾ അവസാനിപ്പിക്കുമെന്നും ഉടമകൾ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ നൂറിലധികം സർവീസുകൾ നിർത്താനുള്ള തീരുമാനത്തിലാണ് സ്വകാര്യ ബസ് ഉടമകൾ. ഒരു ബസിന് ഒരു ദിവസം 4000 മുതൽ 6000 രൂപ വരെ നഷ്ടമുണ്ടാകുന്നുവെന്ന് ബസ് […]
Read more

മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക വിതരണം ചെയ്ത യുവാവ് പിടിയിൽ

മുംബൈ: ബൈക്കുളയിൽ മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 15,000 പേരെ കൊല്ലുക എന്ന ലക്ഷ്യമുണ്ടായിരുന്നുവെന്ന് പ്രതി ഫയാസ് പ്രേംജി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. റഹ്മതാബാദ് സെമിത്തേരിക്ക് സമീപം നടന്ന ഘോഷയാത്രയ്ക്കിടെയാണ് സംഭവം നടന്നത്. വേദനസംഹാരികളാണെന്ന് പറഞ്ഞ് ആളുകൾക്ക് ഗുളികകൾ നൽകിയതായി കണ്ടെത്തി. മൂന്ന് വനിതാ വോളന്റിയർമാർ പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് ഗുളികകൾ പരിശോധിച്ചപ്പോഴാണ് ഉള്ളിൽ അപകടകരമായ പൊടി കണ്ടെത്തിയത്. ഇവർ ഉടൻ പൊലീസിനെ വിവരം അറിയിക്കുകയും […]
Read more

‘ജനനായകൻ’ നിർമാതാവിന്റെ നിയമനം; വിജയ് സർക്കാരിനെതിരെ രൂക്ഷവിമർശനം

ചെന്നൈ: തമിഴ്‌നാട് സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ചലച്ചിത്ര നിർമാതാവ് കെ. വെങ്കട നാരായണയെ നിയമിച്ചതിനെതിരെ പ്രതിപക്ഷ കക്ഷികളിൽനിന്ന് രൂക്ഷവിമർശനം. കർണാടകയിൽ നിന്നുള്ള ഒരാളെ ഈ സ്ഥാനത്ത് നിയമിച്ചതാണ് വിവാദമായത്. ബെംഗളൂരു ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ മുൻ മേധാവിയും, നടൻ വിജയ് നായകനായ ‘ജനനായകൻ’ സിനിമയുടെ നിർമ്മാതാവുമായ കെവിഎൻനെയാണ് കാബിനറ്റ് പദവിയോടെ ഡൽഹിയിലെ തമിഴ്‌നാട് പ്രതിനിധിയായി നിയമിച്ചത്. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ പദ്ധതികളും ആവശ്യങ്ങളും മുന്നോട്ട് കൊണ്ടുപോകുകയാണ് ഈ പദവിയുടെ ചുമതല. തമിഴ്‌നാട്ടിൽ യോഗ്യരായ ആളുകൾ […]
Read more

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; 120 പുതിയ ബാച്ചുകള്‍ അനുവദിക്കും

തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ 120 പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനം. മലപ്പുറം, പാലക്കാട് ജില്ലകളിലാണ് പുതിയ ബാച്ചുകള്‍ അനുവദിക്കുക. വിദ്യാഭ്യാസ വകുപ്പില്‍ ഇത് സംബന്ധിച്ച ധാരണയായിട്ടുണ്ട്. വിഷയം അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. അധിക ബാച്ചുകള്‍ അനുവദിക്കുന്നതിനായി കാബിനറ്റ് നോട്ട് തയ്യാറാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ തീരുമാനം ബന്ധപ്പെട്ട സമിതികളെ അറിയിക്കാതെയാണ് എടുത്തതെന്ന് വിമര്‍ശനമുണ്ട്. ബാച്ചുകളുടെ ആവശ്യകത പരിശോധിക്കേണ്ടത് പ്രാദേശിക സമിതികളാണ്. ഈ സമിതികളുടെ റിപ്പോര്‍ട്ട് സംസ്ഥാനതല […]
Read more

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ ജില്ലകൾക്കും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി എല്ലാ ജില്ലകൾക്കും യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 29-നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഈ ദിവസം കാസർകോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 30-ന് മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. […]
Read more

PSC പരീക്ഷയില്‍ ക്രമക്കേട്; ഉത്തരക്കടലാസ് പൂര്‍ണമായി പരിശോധിച്ചില്ലെന്ന് പരാതി

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡിലെ ഉന്നത പരീക്ഷയില്‍ ക്രമക്കേട് നടന്നതായി ആരോപിച്ച് ഉദ്യോഗാര്‍ഥികള്‍. പിഎസ്‌സി നടത്തിയ ചീഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പരീക്ഷയുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നത്. ഉത്തരക്കടലാസുകള്‍ പൂര്‍ണമായി പരിശോധിച്ചിട്ടില്ലെന്നും പത്തിലേറെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്ക് മാര്‍ക്ക് നല്‍കിയിട്ടില്ലെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. മാര്‍ക്ക് വ്യക്തമാക്കാതെയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും, അഭിമുഖത്തിലും എഴുത്തുപരീക്ഷയിലുമുള്ള മാര്‍ക്കുകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും ഉത്തരക്കടലാസ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നതായും ആരോപണം ഉണ്ട്. ഒടുവില്‍ അഡ്മിനിസ്‌ട്രേറ്റീവ് […]
Read more

ജോലിക്ക് പോകാൻ പറഞ്ഞതിൽ വൈരാഗ്യം; ​ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി

ഫരീദാബാദ്: ഹരിയാണയിലെ ഫരീദാബാദ് പഞ്ച്ശീൽ കോളനിയിൽ ആറുമാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി. നേഹാ കുമാരി (26) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് അമിത് ഗുപ്ത സംഭവത്തിന് ശേഷം ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ തുടരുകയാണ്. ബുധനാഴ്ചയാണ് നേഹാ കുമാരിയെ വാടകവീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിക്ക് പോകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. 2025 ഏപ്രിലിലാണ് ഇരുവരുടെയും വിവാഹം നടന്നത്. തുടർന്ന് ഫരീദാബാദിലെ വാടകവീട്ടിലായിരുന്നു താമസം. അമിത് ഗുപ്ത ഒരു സ്വകാര്യ സ്ഥാപനത്തിൽ […]
Read more

ഭാഗ്യരാജിന് അന്ത്യോപചാരം അർപ്പിച്ച് മുഖ്യമന്ത്രി വിജയ്

അന്തരിച്ച തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജിനെ അവസാനമായി ഒരുനോക്ക് കാണാൻ നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് നേരിട്ടെത്തി. ഭാഗ്യരാജിന്റെ വീട്ടിലെത്തിയാണ് അദ്ദേഹം അന്ത്യോപചാരം അർപ്പിച്ചത്. കൈയിൽ പുഷ്പമാലയുമായി എത്തിയ വിജയ്, മൃതദേഹത്തിൽ പുഷ്പമാല അർപ്പിച്ച് അന്തിമോപചാരം നേർന്നു. തുടർന്ന് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. പിതാവിന്റെ വിയോഗത്തിൽ അതീവ ദുഃഖിതനായിരുന്ന ഭാഗ്യരാജിന്റെ മകൻ ശന്തനുവിനെ വിജയ് ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ വിജയ് എത്തുന്നതും, ശാന്തനുവിനെ ആശ്വസിപ്പിക്കുന്നതും കാണാം. ആശ്വസിപ്പിക്കുമ്പോഴും നിയന്ത്രണം വിട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer