Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

സൗജന്യ യാത്ര; ജീവനക്കാരുടെ ശമ്പളവും പെൻഷനും കിട്ടിയോയെന്ന് ആദ്യമന്വേഷിക്കും

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ. പദ്ധതി ഉടൻ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്ഘാടന യാത്രയ്ക്ക് മുഖ്യമന്ത്രിയെ നേരിൽ കണ്ടു ക്ഷണിച്ചതായും മന്ത്രി പറഞ്ഞു. തമ്പാനൂർ മുതൽ സെക്രട്ടേറിയറ്റ് വരെ മുഖ്യമന്ത്രി ബസിൽ യാത്ര ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം സമയത്ത് ലഭിക്കുന്നതു പോലും വാർത്തയാകുന്ന അവസ്ഥയാണ് നിലവിലെ പ്രശ്നമെന്ന് മന്ത്രി വിമർശിച്ചു. കഴിഞ്ഞ 10 വർഷമായി ഈ സാഹചര്യം […]
Read more

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്ത സംഭവം; വഖഫ് ബോർഡിന് കേന്ദ്രസർക്കാരിന്റെ നോട്ടീസ്

കൊച്ചി: വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്ന ഉമീദ് പോർട്ടലിൽ മുനമ്പം ഭൂമി ഉൾപ്പെടുത്തിയതിനെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ കേരള വഖഫ് ബോർഡിന് നോട്ടീസ് നൽകി. അഞ്ചു ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദേശം. എന്നാൽ, 16-ന് ചേരുന്ന വഖഫ് ബോർഡ് യോഗത്തിന് ശേഷമേ മറുപടി നൽകൂവെന്ന് ബോർഡ് ചെയർമാൻ കെ എസ് ഹംസ അറിയിച്ചു. വിഷയത്തിൽ വഖഫ് ബോർഡ് നിയമോപദേശം തേടിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം മറുപടി നൽകുമെന്നും സൂചനയുണ്ട്. ഫാറൂഖ് കോളേജ് മുതവല്ലിയുടെ ഭൂമിയുമായി ബന്ധപ്പെട്ട […]
Read more

ബസ് ഓടിക്കുന്നതിനിടെ കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനം

കൊച്ചി: ഓട്ടത്തിനിടെ കെഎസ്ആർടിസി ബസ് ഡ്രൈവറെ യാത്രക്കാരൻ മുഖത്തടിച്ച സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട്– അടൂർ സൂപ്പർഫാസ്റ്റ് ബസ് ഡ്രൈവർ സതീഷ് (46)നാണ് ആക്രമണത്തിന് ഇരയായത്. വെള്ളിയാഴ്ച രാവിലെ 5.30-ഓടെ മൂവാറ്റുപുഴയ്ക്കടുത്ത് പേഴയ്ക്കാപ്പിള്ളിയിലായിരുന്നു സംഭവം. അടികൊണ്ടിട്ടും നിയന്ത്രണം നഷ്ടപ്പെടുത്താതെ ഡ്രൈവർ ബസ് ഓടിച്ചതിനാൽ വലിയ അപകടം ഒഴിവായി. കോട്ടയ്ക്കലിൽ നിന്നാണ് യാത്രക്കാരൻ ബസിൽ കയറിയത്. ഇയാൾ മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശിയും എ.ആർ. ക്യാമ്പിലെ പോലീസുകാരനാണെന്നും ഡ്രൈവറും കണ്ടക്ടറും മൊഴി നൽകിയിട്ടുണ്ട്. എന്നാൽ എഫ്.ഐ.ആറിൽ ഇയാളെ […]
Read more

സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുന്നു; കേന്ദ്ര സംഘം ഇന്നെത്തും

കോഴിക്കോട്: നിപ ബാധയെ കുറിച്ച് പഠിക്കാനും സാമ്പിളുകൾ ശേഖരിക്കാനും കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും. നാഷണൽ ഡിസീസ് കൺട്രോൾ സെന്ററിലെ (NCDC) ഡോക്ടർമാർ അടങ്ങിയ ഏഴംഗ സംഘമാണ് പരിശോധനയ്ക്ക് എത്തുന്നത്. രാമനാട്ടുകര സ്വദേശിയായ യുവാവിന് നിപ രോഗം സ്ഥിരീകരിച്ചതായി സംശയിക്കുന്ന ഗോഡൗൺ ഉൾപ്പെടെ സംഘം പരിശോധിക്കും. ജില്ലാ കലക്ടർ, കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ എന്നിവരുമായി ചേർന്ന് സംഘം നിലവിലെ സാഹചര്യം വിലയിരുത്തും. ഇതിനിടെ സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം ശക്തമായി തുടരുകയാണ്. ഇന്നലെ മാത്രം 12,441 പേർ പനി […]
Read more

സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പി കെ ശശി ഭീഷണിപ്പെടുത്തിയാതായി പരാതി

പാലക്കാട്: പി കെ ശശി തനിക്കെതിരെ ഭീഷണി മുഴക്കിയതായി സിപിഐഎം നേതാവിന്റെ പരാതി. പാലക്കാട് മണ്ണാർക്കാട് നായാടിപ്പാറ ബ്രാഞ്ച് സെക്രട്ടറി കെ. മണികണ്ഠനാണ് പരാതി നൽകിയിരിക്കുന്നത്. ഫോൺ വഴി ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. “എനിക്കെതിരെ ശബ്ദിച്ചാൽ നിന്റെ കണ്ണ് അടിച്ചു പൊട്ടിക്കും, നിന്റെ കയ്യും കാലും വെട്ടിക്കളയും, അതിനുള്ള ആളുകളെ ഏർപ്പാടാക്കിയിട്ടുണ്ട്” എന്ന തരത്തിലുള്ള ഭീഷണികളാണ് ഉണ്ടായതെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. സംഭവത്തിൽ ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ്, ഡിജിപി, നാട്ടുകൽ പൊലീസ് എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. പൊലീസ് വിഷയത്തിൽ […]
Read more

മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ വധഭീഷണി; ഒരാൾ പിടിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനും കുടുംബത്തിനും നേരെ വധഭീഷണി. സംഭവത്തിൽ ഒരാളെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ തുടർ നിയമനടപടികൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. മൂന്ന് തവണയാണ് ഇയാൾ സിറ്റി കമാൻഡിങ് ഓഫീസിലേക്ക് ഫോൺ ചെയ്തത്. ആദ്യ ഫോൺ കോളിൽ മുഖ്യമന്ത്രി വി.ഡി. സതീശനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. രണ്ടാമത്തെ കോളിൽ അസഭ്യം പറഞ്ഞതായും, മൂന്നാമത്തെ കോളിൽ മുഖ്യമന്ത്രിയുടെ […]
Read more

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ബി. മുരാരി ബാബു അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ദേവസ്വം ബോർഡിന്റെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു ചങ്ങനാശേരി പെരുന്ന സ്വദേശിയാണ്. പൊലീസ് കോൺസ്റ്റബിൾ ജോലിയിൽ നിന്നാണ് അദ്ദേഹം ദേവസ്വം ബോർഡിൽ ചേർന്നത്. 1997-ലാണ് അദ്ദേഹം ദേവസ്വം ബോർഡ് ജീവനക്കാരനായി ജോലി ആരംഭിച്ചത്. ദ്വാരപാലക ശിൽപ്പങ്ങളും കട്ടിളപാളികളും സംബന്ധിച്ച കേസുകളിൽ അദ്ദേഹം അറസ്റ്റിലായിരുന്നും ഏകദേശം 90 ദിവസം ജയിൽവാസം അനുഭവിച്ചിരുന്നു. […]
Read more

കാഫിർ സ്ക്രീൻഷോട്ട് കേസ്; അന്വേഷണം ശരിയായ വഴിയിൽ: എസ്ഐടി

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം പുരോഗമിക്കുന്നതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും അനാവശ്യമായി ആരെയും ചോദ്യം ചെയ്തിട്ടില്ലെന്നും എസ്ഐടി വിലയിരുത്തി. എസ്ഐടിക്കെതിരെ ഡിവൈഎഫ്ഐ മുൻപ് രാഷ്ട്രീയപ്രേരിതമായി അന്വേഷണം നടക്കുന്നതായി ആരോപിച്ചിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് പുതിയതായി ഒൻപത് പേരുടെ മൊഴികൾ കൂടി രേഖപ്പെടുത്തി. ഇതിൽ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് റിബേഷ് രാമകൃഷ്ണൻ അടക്കം മൂന്ന് പേർ മുമ്പും ചോദ്യം […]
Read more

ദേവസ്വം സ്പെഷ്യൽ പ്ലീഡർ കെ ബി പ്രദീപ് രാജിവെച്ചു

തിരുവനന്തപുരം: ദേവസ്വം സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ കെബി പ്രദീപ് രാജിവെച്ചു. നിയമനം വിവാദത്തിലായതിനെ തുടർന്നാണ് രാജി. മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതോടെയാണ് അദ്ദേഹം പദവി ഒഴിഞ്ഞത്. സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട അഭിഭാഷകനായ പ്രദീപിനെ ദേവസ്വം കേസുകൾ കൈകാര്യം ചെയ്യുന്നതിനായി സർക്കാർ നിയമിച്ചതാണ് വലിയ വിവാദത്തിന് കാരണമായത്. ഒരിക്കൽ സ്വർണം പൂശിയ പാളികളിൽ വീണ്ടും സ്വർണം പതിപ്പിക്കാനുള്ള സാങ്കേതിക സംവിധാനമില്ലെന്നും, കേസിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും അദ്ദേഹം മുൻപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതോടെ പ്രദീപിന്റെ നിയമനത്തെ പ്രതിപക്ഷവും വിവിധ […]
Read more

ശബരിമല സ്വര്‍ണക്കൊള്ള കേസ്; പി എസ് പ്രശാന്തിന് എസ്‌ഐടി നോട്ടീസ്

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിന്‌ എസ്ഐടി നോട്ടീസ്. ഈ മാസം 18-ന് മുമ്പ് വീണ്ടും ചോദ്യം ചെയ്യുന്നതിനായാണ് നോട്ടീസ് അയച്ചത്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഹാജരാകണമെന്ന് അന്വേഷണ സംഘം നിർദേശിച്ചിട്ടുണ്ട്. കേസിൽ അടുത്ത റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് പ്രശാന്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് എസ്‌ഐടിയുടെ തീരുമാനം. മുൻ ദേവസ്വം ബോർഡ് അംഗമായ അജി കുമാറിനും നോട്ടീസ് നൽകിയിട്ടുണ്ട്. 2025-ൽ നടന്ന സ്വർണപ്പാളി കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് അന്വേഷണം കേന്ദ്രീകരിക്കുന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer