പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിയാൽ സ്വർണക്കൊള്ളയിലും യുവതീ പ്രവേശനത്തിലും വെളിപ്പെടുത്തൽ നടത്തും: എ പത്മകുമാർ
പത്തനംതിട്ട: സിപിഐഎം ജില്ലാ കമ്മിറ്റി യോഗം നാളെ ചേരാനിരിക്കെ നേതൃത്വത്തിന് സമ്മർദ്ദവുമായി ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി എ. പത്മകുമാർ. പാർട്ടിയിൽ നിന്ന് പുറത്താക്കിയാൽ ശബരിമല സ്വർണക്കൊള്ള കേസും യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളും പുറത്തു പറയുമെന്നാണ് പത്മകുമാർ പറയുന്നത്. തന്റെ അടുത്ത സുഹൃത്തുക്കളോടാണ് ഇക്കാര്യം പറഞ്ഞതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ശബരിമല യുവതീ പ്രവേശന സമയത്ത് ഒരു ഉന്നതനിൽ നിന്ന് ഫോൺ വന്നതായും തിരുവനന്തപുരത്തേക്ക് ഉടൻ എത്താൻ നിർദേശം ലഭിച്ചതായും പത്മകുമാർ ആരോപിച്ചു. എന്നാൽ അവിടെ എത്തിയിട്ടും […]
Read more







