സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Author: sandra

കടത്തിണ്ണയിൽ പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പൊലീസുകാരനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പട്ടാമ്പി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ അർജുൻ (36) ആണ് മരിച്ചത്. ഷൊർണൂരിലെ സ്വകാര്യ കെട്ടിടത്തിന് മുന്നിൽ ഇന്ന് രാവിലെയാണ് അർജുനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് കൊടുന്തിരപ്പിള്ളി സ്വദേശിയായ അർജുൻ ഷൊർണൂർ പരുത്തിപ്ര പൊലീസ് ക്വാർട്ടേഴ്‌സിലായിരുന്നു താമസം. ഷൊർണൂർ സർക്കിൾ ഇൻസ്‌പെക്‌ടർ വി രവികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു. കഴിഞ്ഞദിവസം പൊലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടിയിൽ സജീവമായി പങ്കെടുക്കുകയും പാട്ടു പാടുകയും ചെയ്ത […]
Read more

‘സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തു, ഗർഭഛിദ്രത്തിന് നിർബന്ധിച്ചു’; ഒന്നിന് പുറകെ ഒന്നായി രാഹുലിനെതിരെ അഞ്ച് പരാതികൾ

തിരുവനന്തപുരം: വിവാദത്തിൽ അകപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്‌ഐആറിന്റെ വിവരങ്ങൾ പുറത്ത്. ഗർഭഛിദ്രത്തിന് നിർബന്ധിച്ചു, സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്. അഞ്ച് പേരുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതി നൽകിയ അഞ്ച് പേരും കേസിലെ മൂന്നാം കക്ഷികളാണ്. സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടികളെ ശല്യം ചെയ്യുക, ഗർഭഛിദ്രത്തിന് നിർബന്ധിക്കുക, ഫോണിലൂടെ ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് രാഹുലിന് മേൽ ചുമത്തിയിരിക്കുന്നത്. ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് […]
Read more

പ്രളയഭീതി പരത്തി ഡൽഹി ; വീടുകളിലേക്കും ശ്മശാനങ്ങളിലും വെള്ളം ഇരച്ചു കയറി

ന്യൂഡൽഹി: യമുന നദി കരകവിഞ്ഞൊഴുകി നിഗംബോധ് ശ്മശാനത്തിലേക്ക് വെള്ളമെത്തി . ഇതേ തുടർന്ന് ശ്മശാനം അടക്കുകയും ഇവിടെ സംസ്കരിക്കാനിരുന്ന മൃതദേഹങ്ങൾ പഞ്ച്കുയാൻ ശ്മശാനത്തിലേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു .ഇത് കൂടാതെ കനത്ത മഴയെ തുടർന്ന് റൺവെയിൽ വെള്ളം കയറിയതിനാൽ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്ന 340 വിമാനങ്ങൾ വൈകി. മഴ തുടരുന്ന സാഹചര്യത്തിൽ യാത്രക്കാർ വിമാനകമ്പനികളുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. വിമാനത്തവാളത്തിന്റെ പരിസര മേഖലകളിലും വെള്ളക്കെട്ട് ഉള്ളതിനാൽ ഇവിടെ ഇന്നെലെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. മാത്രമല്ല പ്രദേശത്ത് രാത്രിയും ഗതാഗതം […]
Read more

പൊലീസ് എത്തിയില്ല ; ഗതാഗതം നിയന്ത്രിച്ചു വഴിയാത്രക്കാരൻ, കൈയ്യടിച്ചു നാട്ടുകാർ

കോട്ടയം: കോട്ടയത്ത് ഗതാഗതകുരുക്ക് കൊണ്ട് സഹികെട്ട് ജനങ്ങൾ. ഓണം ആയതിനാൽ പൊലീസുകാരും അവധിയിലാണ്. എന്നാൽ ഇതെല്ലാം കണ്ടുകൊണ്ട് വഴിയാത്രക്കാരനായ ഒരു യുവാവ് റോഡരികിൽ നിൽക്കുന്നുണ്ടായിരുന്നു. ഓണ തിരക്കുകളോട് അനുബന്ധിച്ച് ചങ്ങനാശ്ശേരി-വാഴൂർ, കറുകച്ചാൽ-മണിമല, കറുകച്ചാൽ-മല്ലപ്പള്ളി റോഡുകളിലെ ഗതാഗതക്കുരുക്ക് കാരണം ബുധനാഴ്ച രാവിലെ പ്രദേശം മുഴുവനും സ്തംഭിച്ച നിലയിലായിരുന്നു. മൂന്ന് മണിക്കൂർ ഗതാഗതം ഒറ്റയ്ക്ക് നിയന്ത്രിച്ച ഷർട്ടും കൈലിയും ധരിച്ച ഒരു യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. മൂന്ന് പ്രധാന റോഡുകളിൽ നിന്ന് വരുന്ന വാഹനങ്ങളെ നയിക്കുകയും കൃത്യമായ […]
Read more

ഓച്ചിറയിൽ കെഎസ്ആർടിസി ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊല്ലം: ഓച്ചിറയിൽ കെഎസ്ആർടിസി ഫാസ്​റ്റ് പാസഞ്ചർ ബസും ഥാർ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം. ജീപ്പ് പൂർണമായും തകർന്നു. ഇന്ന് രാവിലെ ആറ് മണിയോടുകൂടിയായിരുന്നു അപകടം. ചേർത്തലയിലേക്കുപോയ ഫാസ്​റ്റ് പാസഞ്ചർ ബസും എതിർദിശയിൽ നിന്നുവന്ന ഥാർ ജീപ്പും ദേശീയ പാതയിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ബസിന്റെ മുൻഭാഗവും പൂർണമായും തകർന്നു. തേവലക്കര സ്വദേശി പ്രിൻസ് തോമസും (44) കുടുംബവും സഞ്ചരിച്ച ഥാർ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. പ്രിൻസും മക്കളായ അതുൽ (14), അൽക്ക […]
Read more

ഉത്രാടപാച്ചിൽ വെളളത്തിലാകുമോ? മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട്, വയനാട് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ദ്ധമാകാനും സാദ്ധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ബംഗാൾ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ […]
Read more

ആസിഡ് കുടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കിയ സംഭവം; ഗുരുതരാവസ്ഥയിലായിരുന്ന ഇളയമകനും മരിച്ചു

കാസർകോട്: കാഞ്ഞങ്ങാട് ആസിഡ് കുടിച്ച് ജീവനൊടുക്കിയ കുടുംബത്തിലെ ഇളയമകൻ രാകേഷും മരിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാകേഷിന്റെ കുടുംബം ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാകേഷിന്റെ അച്ഛൻ ഗോപി (58), അമ്മ ഇന്ദിര (55), മൂത്തസഹോദരൻ രഞ്ചേഷ് (37) എന്നിവർ അന്നുതന്നെ മരിച്ചിരുന്നു. സാമ്പത്തിക ബാദ്ധ്യത മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാര് പറയുന്നത്. സംഭവ ദിവസം പുലർച്ചെ ഗോപി അയൽവാസിയെ വിളിച്ച് ആസിഡ് കുടിച്ചെന്ന് അറിയിച്ചതോടെയാണ് ആത്മഹത്യാശ്രമം പുറത്തറിഞ്ഞത്. അയൽക്കാരൻ […]
Read more

യുവതിയെ തീ കൊളുത്തി കൊന്നു ; ഭർത്താവ് അറസ്റ്റിൽ

ബംഗളൂരു: ബംഗളൂരുവിൽ 35 കാരിയെ ക്യാബ് ഡ്രൈവറായ പങ്കാളി തീകൊളുത്തി കൊന്നു. വനജാക്ഷി എന്ന യുവതിയാണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്. സ്ഥിരം മദ്യപാനിയായ പ്രതി വൈത്തൽ മുമ്പ് മൂന്ന് തവണ വിവാഹിതാനായിരുന്നുവെന്നും വനജാക്ഷി രണ്ടു തവണ വിവാഹിതയായിരുന്നു എന്നും പോലീസ് പറഞ്ഞു. തുടർന്ന് ഏകദേശം നാല് വർഷം മുമ്പാണ് വൈത്തലുമായി യുവതി ബന്ധം ആരംഭിച്ചത്. വൈത്തലിന്റെ അമിതമായ മദ്യപാനത്തെ തുടർന്ന് വനജാക്ഷി അകന്നു കഴിയുകയായിരുന്നു. പിന്നീട് മാരിയപ്പ എന്നയാളുമായി സൗഹൃദം സ്ഥാപിച്ചത് വൈത്തലിനെ പ്രകോപിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. […]
Read more

Recent News

Advertisement