Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

രക്ഷാപ്രവർത്തന കേസിൽ അജിത് കുമാറിന്‍റെ വിശദീകരണം ഇന്ന്

തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ ആക്രമിച്ച കേസിലെ അന്വേഷണം അട്ടിമറിച്ചെന്ന ആരോപണത്തിൽ എഡിജിപി എം.ആർ. അജിത് കുമാർ ഇന്ന് ഡിജിപിക്ക് വിശദീകരണം നൽകും. ഇന്ന് വൈകുന്നേരത്തിനുള്ളിൽ മറുപടി നൽകുമെന്നാണ് അജിത് കുമാർ അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വിശദീകരണം ലഭിച്ച ശേഷം ഡിജിപി സ്വന്തം ശുപാർശ കൂടി ഉൾപ്പെടുത്തി സർക്കാരിന് റിപ്പോർട്ട് നൽകും. എസ്‌ഐടിയുടെ തുടരന്വേഷണ റിപ്പോർട്ട് നേരത്തെ ഡിജിപിക്ക് ലഭിച്ചിരുന്നു. റിപ്പോർട്ടിലെ ചില ഭാഗങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് ഡിജിപി അത് തിരിച്ചയച്ചിരുന്നു. […]
Read more

കള്ളാ‌ടി മണ്ണിടിച്ചിൽ; പ്രിയങ്കാ ഗാന്ധി വെള്ളിയാഴ്ച വയനാട്ടിലെത്തും

കൽപ്പറ്റ: വയനാട് എംപി പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച വയനാട്ടിലെത്തും. മണ്ണിടിച്ചിൽ ഉണ്ടായ കള്ളാടി പ്രദേശം സന്ദർശിക്കുകയും ദുരന്തത്തിൽ പരിക്കേറ്റവരെ കാണുകയും ചെയ്യും. കള്ളാടി മണ്ണിടിച്ചിൽ സംഭവത്തിന് പിന്നാലെ ആഴ്ചകൾ കഴിഞ്ഞിട്ടും പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ദുരന്ത സ്ഥലത്ത് എത്തിയില്ലെന്ന് ബിജെപി വിമർശിച്ചിരുന്നു. ദുരിതബാധിതരെ കാണാൻ ഇരുവരും സമയം കണ്ടെത്തിയില്ലെന്നും തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് എത്തുന്നതെന്നും ബിജെപി ആരോപിച്ചിരുന്നു. അതേസമയം, കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാർ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നിർമ്മാണ […]
Read more

നിധിൻ രാജിന്റെ മരണം; ക്രൈംബ്രാഞ്ചിന് സംഭവിച്ചത് ഗുരുതര വീഴ്ച

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ എം.കെ. റാമിന്റെ അറസ്റ്റിൽ ക്രൈംബ്രാഞ്ചിന് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. അറസ്റ്റിന്റെ കാരണം വ്യക്തമാക്കുന്നതിൽ അന്വേഷണ സംഘം കോടതിയിൽ നൽകിയ രേഖകളിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റാമിനെ വിട്ടയച്ചത്. കുടകിൽ വെച്ചാണ് ക്രൈംബ്രാഞ്ച് സംഘം എം.കെ. റാമിനെ പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയെങ്കിലും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി റാമിനെ വിട്ടയക്കുകയായിരുന്നു. പിന്നീട് വീണ്ടും കസ്റ്റഡിയിലെടുക്കാനുള്ള പൊലീസ് നീക്കത്തെ തുടർന്ന് തലശ്ശേരി കോടതി […]
Read more

പിഷാരടി ഉൾപ്പെടെ അംഗീകരിച്ച അഴിമതി ആരോപണം ചർച്ചയാവുന്നില്ല: ശ്വേത മേനോൻ

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ വിവാദങ്ങളിൽ വീണ്ടും പ്രതികരണവുമായി പ്രസിഡന്റ് ശ്വേത മേനോൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്നവരാണ് തനിക്കെതിരെ വ്യക്തിപരമായ ആക്രമണം നടത്താൻ സംഘടനയിലെ ചിലരെ ഉപയോഗിക്കുന്നതെന്ന് ശ്വേത ആരോപിച്ചു. സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശ്വേത നിലപാട് വ്യക്തമാക്കിയത്. പരസ്യപ്രതികരണങ്ങൾ ഒഴിവാക്കിയിരുന്നെങ്കിലും യഥാർഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനാലാണ് വിശദീകരണം നൽകുന്നതെന്ന് അവർ പറഞ്ഞു. തന്റെ പോരാട്ടം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന ‘പവർ ഗ്രൂപ്പിനെതിരെയാണ്’ എന്ന് ശ്വേത വ്യക്തമാക്കി. കഴിഞ്ഞ […]
Read more

സിക്കിമിൽ തുരങ്കത്തിൽ മണ്ണിടിച്ചിലിൽ എട്ട് മരണം

ഗാങ്ടോക്: സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ വൻ മണ്ണിടിച്ചിലിൽ എട്ട് പേർ മരിച്ചു. നാംചി ജില്ലയിലെ സമർദുംഗിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. തുരങ്കത്തിന്റെ പ്രവേശന കവാടം പൂർണമായും മണ്ണിനടിയിൽപ്പെട്ടതോടെ നിരവധി തൊഴിലാളികൾ അകത്ത് കുടുങ്ങുകയായിരുന്നു. തുരങ്കത്തിനുള്ളിൽ മീഥെയ്ൻ വാതക ചോർച്ച ഉണ്ടായതോടെ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമായി. സുരക്ഷാ ഉപകരണങ്ങളും ഗ്യാസ് മാസ്കുകളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തകർ അകത്തേക്ക് പ്രവേശിച്ച് തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നത്. മണ്ണിടിച്ചിലിൽ മരിച്ച എട്ട് പേരുടെ മൃതദേഹങ്ങൾ നാംചി, സിംഗ്തം, ഗാങ്ടോക് എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് […]
Read more

മലയാളി നാവികന്റെ മരണം; വെള്ളരിക്കുണ്ടില്‍ കണ്ണീര്‍ കാഴ്ച

കാസർകോട്: യുക്രെയ്‌നിൽ ചരക്കുകപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ മരിച്ച മലയാളി നാവികൻ അഖിൽ ജോയൻ അടുത്തിടെ വിവാഹ നിശ്ചയത്തിനായാണ് നാട്ടിലെത്തിയതെന്ന് കുടുംബം. അടുത്ത വർഷം ഏപ്രിലിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഒരു മാസം മുമ്പാണ് വിവാഹ നിശ്ചയം നടന്നത്. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ അഖിൽ ഉൾപ്പെടെ 11 പേരാണ് യുക്രെയ്‌നിലെ ഒഡേസ തീരത്തിന് സമീപം ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗോൾഡൻ ലിയോ എന്ന കപ്പലിനാണ് ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് കപ്പൽ കമ്പനി […]
Read more

പാലാ നഗരസഭയിൽ അവിശ്വാസം; അതിജീവിക്കാൻ അധ്യക്ഷ

പാലാ: പാലാ നഗരസഭ അധ്യക്ഷ ദിയ ബിനുവിനെതിരായ അവിശ്വാസ പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. ഇതിന്റെ ഫലം എന്താകുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. ഇടതുപക്ഷമാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. എന്നാൽ പ്രമേയം വിജയിക്കാൻ യുഡിഎഫിലെ രണ്ട് കൗൺസിലർമാരുടെയെങ്കിലും പിന്തുണ കൂടി ആവശ്യമാണ്. നിലവിൽ 26 അംഗ നഗരസഭയിൽ ഇടതുപക്ഷത്തിന് 12 അംഗങ്ങളാണുള്ളത്. അവിശ്വാസം പാസാകാൻ 14 വോട്ടുകൾ വേണം. അവിശ്വാസ പ്രമേയത്തിനെതിരെ വോട്ട് ചെയ്യണമെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം തങ്ങളുടെ കൗൺസിലർമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. കേരള കോൺഗ്രസ് […]
Read more

പാളയത്തെ കൊലപാതകം; ബിജുവിന്റെ ബന്ധു കസ്റ്റഡിയിൽ

കോഴിക്കോട്: പാളയത്ത് യുവാവ് കൊല്ലപ്പെട്ട കേസിൽ 22കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധുവാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. കസബ പൊലീസാണ് പ്രതിയെ ചോദ്യം ചെയ്ത് വരുന്നത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന പ്രതിയെ നേരത്തെ ബിജുവും സുഹൃത്തുക്കളും ചേർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് പാളയത്തെ ഒറ്റമുറി വീട്ടിൽ ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ബിജുവിന്റെ അമ്മയാണ് ആദ്യം […]
Read more

പി.എസ്.സി പരീക്ഷാ വിവാദം; എസ്‌ഐടിക്ക് മുന്നിൽ 35ലധികം പരാതികൾ

തിരുവനന്തപുരം: പി.എസ്.സി പരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) ഇതുവരെ 35-ലധികം പരാതികൾ ലഭിച്ചു. പരീക്ഷയ്ക്ക് മുമ്പ് യാതൊരു മുന്നറിയിപ്പും നൽകാതെ സിലബസ് മാറ്റിയെന്നാണ് കൂടുതലായും ഉയരുന്ന പരാതി. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കൂടുതൽ പരാതികളിലും അന്വേഷണം നടത്താനാണ് എസ്‌ഐടി തീരുമാനിച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ശനിയാഴ്ച ഡിജിപിക്ക് സമർപ്പിക്കും. എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് റിസർച്ച് ഓഫീസർ പരീക്ഷയുമായി ബന്ധപ്പെട്ട പരാതികളും എസ്‌ഐടി പരിശോധിക്കും. ഉദ്യോഗാർഥികളുടെ മൊഴി നാളെ രേഖപ്പെടുത്തും. ചോദ്യപേപ്പർ തയ്യാറാക്കിയതിലും […]
Read more

ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദം; കെ.ആർ. അജയനെതിരെ നടപടിക്ക് സാധ്യത

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പിൽ ഉണ്ടായ ലേഖന വിവാദവുമായി ബന്ധപ്പെട്ട് ന്യൂസ് എഡിറ്റർ കെ.ആർ. അജയനെതിരെ നടപടി ഉണ്ടായേക്കുമെന്ന് സൂചന. വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്ന് അജയനെ മാറ്റുകയോ സസ്‌പെൻഡ് ചെയ്യുകയോ ചെയ്യുന്നതിനെക്കുറിച്ച് പാർട്ടി തലത്തിൽ ചർച്ചകൾ നടക്കുന്നുവെന്നാണ് വിവരം. വാരാന്തപ്പതിപ്പിലെ ഉള്ളടക്കത്തെക്കുറിച്ചുള്ള വിവരം പുറത്തുപോയതിൽ അജയന് പങ്കുണ്ടെന്നാണ് മാനേജ്‌മെന്റിന്റെ നിഗമനം. പാർട്ടി നിർദേശപ്രകാരമാണ് തുടർനടപടികൾ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി അജയന് നേരത്തെ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. എന്നാൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം മറുപടി നൽകിയിരിക്കുന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer