Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ത്രിപുര ഡിജിപി അനുരാഗ് ധങ്കറെ മരിച്ച നിലയിൽ കണ്ടെത്തി

അഗർത്തല: ത്രിപുര പൊലീസ് മേധാവി (ഡിജിപി) അനുരാഗ് ധങ്കറെ അഗർത്തലയിലെ പൊലീസ് ആസ്ഥാനത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അനുരാഗ് ധങ്കർ സ്വന്തം സർവീസ് പിസ്റ്റൾ ഉപയോഗിച്ച് സ്വയം വെടിവെച്ചതായാണ് സംശയം. ഉടൻ തന്നെ അദ്ദേഹത്തെ അഗർത്തലയിലെ ജി.ബി. പന്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിതാഭ് രഞ്ജന് ശേഷം 2025 മെയ് […]
Read more

രക്ഷാപ്രവർത്തന കേസ്; സെഷൻസ് കോടതിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് അനുവദിച്ച മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ആലപ്പുഴ സെഷൻസ് കോടതി നൽകിയ ജാമ്യ ഉത്തരവ് അന്വേഷണത്തെ ബാധിച്ചെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. ഉത്തരവിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ഉണ്ടെന്നും, ജാമ്യം റദ്ദാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. മർദ്ദനത്തിന് ഉപയോഗിച്ച വടി ഹാജരാക്കിയെന്ന് സെഷൻസ് കോടതി ഉത്തരവിൽ പറയുന്നുണ്ടെങ്കിലും, പ്രതികൾ തന്നെ അത് നിഷേധിച്ചിട്ടുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. കൂടാതെ, രാവിലെ 10 മുതൽ […]
Read more

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 56 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 56 ദിവസം പ്രായമായ നവജാത ശിശു മരിച്ചു. കാരാകുറുശ്ശി പള്ളിക്കുറുപ്പ് പുലാക്കൽ ഷെഫീഖ്–ഹസീന ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. പാൽ കൊടുത്ത ശേഷം ഉറങ്ങിക്കിടന്ന കുഞ്ഞ് പിന്നീട് അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച കുഞ്ഞ് ഇരട്ടക്കുട്ടികളിൽ ഒരാളായിരുന്നു. സംഭവത്തിൽ കുടുംബം ദുഃഖത്തിലാണ്.
Read more

ശബരിമല സ്വർണക്കൊള്ള; അന്തിമ റിപ്പോർട്ട് ഉടൻ നൽകാൻ ഹൈക്കോടതി നിർദേശം

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) നിർദേശം നൽകി. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചതിനെ തുടർന്നാണ് കോടതി ഈ നിർദേശം നൽകിയത്. 2025-ൽ ദ്വാരപാലക പാളി കടത്താൻ ശ്രമിച്ച കേസിൽ 54 പേരുടെ മൊഴി രേഖപ്പെടുത്തിയതായി എസ്‌ഐടി കോടതിയെ അറിയിച്ചു. ശാസ്ത്രീയ പരിശോധനാ ഫലത്തിൽ നിന്ന് പ്രതികൾ കുറ്റകൃത്യം നടത്തിയ രീതി വ്യക്തമായതായി അന്വേഷണ സംഘം കോടതിയിൽ അറിയിച്ചു. കേസ് സെപ്റ്റംബർ 3-ന് വീണ്ടും പരിഗണിക്കും. […]
Read more

നാല് കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിൽ

മലപ്പുറം: തിരൂരിൽ കാറിൽ നിന്ന് നാല് കിലോയിൽ കൂടുതൽ കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ട് യുവാക്കളെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുറത്തൂർ ആശുപത്രിപ്പടി സ്വദേശി മുഹമ്മദ് ഷാനിൽ (29), കൈനിക്കര സ്വദേശി അമർജൽ കൃഷ്ണ (27) എന്നിവരാണ് പിടിയിലായത്. ഇന്ന് പുലർച്ചെ 2.30ഓടെ ബീരാഞ്ചിറ–പെരുന്തല്ലൂർ റോഡിൽ പൊലീസ് പട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം. പൊലീസ് വാഹനം കണ്ട പ്രതികൾ കാർ അതിവേഗത്തിൽ പിന്നോട്ട് എടുക്കാൻ ശ്രമിച്ചു. ഇതിനിടെ കാർ ഫുട്പാത്തിൽ ഇടിച്ച് കുടുങ്ങി. തുടർന്ന് പ്രതികൾ ഓടി […]
Read more

വെമ്പായം ബാറിലെ സംഘര്‍ഷം; പൊള്ളലേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

തിരുവനന്തപുരം: വെമ്പായം ബാറിലുണ്ടായ തീകൊളുത്തൽ ആക്രമണത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. നവാസ് ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് വെമ്പായത്തെ ബാറിൽ സംഭവം നടന്നത്. ബാറിലെ എസി മുറിയിൽ സുഹൃത്തുക്കൾ ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. തർക്കത്തിന് പിന്നാലെ നന്നാട്ടുകാവ് സ്വദേശിയായ അനീഷ് പെട്രോൾ വാങ്ങി വന്ന് മറ്റുള്ളവരുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ അനീഷിന്റെ ദേഹത്തേക്കും തീ പടരുകയായിരുന്നു. […]
Read more

കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍: ചര്‍ച്ചയില്‍ ധാരണയായെന്ന് മന്ത്രി ബിന്ദു കൃഷ്ണ

കൊച്ചി: കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ധാരണയായി. ചർച്ച ഫലപ്രദമായിരുന്നുവെന്നും ജീവനക്കാരുടെ താൽപര്യം പരിഗണിച്ചാണ് തീരുമാനമെടുത്തതെന്നും മന്ത്രി അറിയിച്ചു. കമ്പനി ആദ്യം 12 ശതമാനം ജീവനക്കാരെ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റാമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ തൊഴിൽ സുരക്ഷ ഉറപ്പില്ലാത്തതിനാൽ സർക്കാർ ഈ നിർദേശം അംഗീകരിച്ചില്ല. ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം അടുത്ത ഞായറാഴ്ചയ്ക്കകം നൽകാൻ കമ്പനി സമ്മതിച്ചു. നേരത്തെ നൽകിയ രണ്ടുമാസത്തെ ശമ്പളത്തിന് പുറമെയാണ് ഈ തുക നൽകുക. മറ്റ് സ്ഥാപനങ്ങളിൽ […]
Read more

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കാലാവസ്ഥ വകുപ്പ്. മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ കൂടി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇതോടെ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, എറണാകുളം, മലപ്പുറം, തൃശ്ശൂർ എന്നീ എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് നിലവിലുള്ളത്. വടക്കൻ ജില്ലകളിലും സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, നാളെ മുതൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ഇല്ല. വരും ദിവസങ്ങളിൽ മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ […]
Read more

വ്യവസായിയുടെ 5 കോടി രൂപ തട്ടിയെന്ന പരാതി; പരാതിക്കാരനുമായി വിവാഹം കഴിച്ചിരുന്നുവെന്ന് റോഷ്നി

തിരുവനന്തപുരം: വ്യവസായിയിൽ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി റോഷ്ണി സുരേഷ് ആരോപണങ്ങൾ നിഷേധിച്ചു. ഇത് ഹണി ട്രാപ്പ് കേസല്ലെന്നും പരാതിക്കാരനായ വ്യവസായി വിജയകുമാറിനെ താൻ വിവാഹം കഴിച്ചിരുന്നെന്നും റോഷ്ണി പറഞ്ഞു. 2022-ൽ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടന്നതെന്നും പിന്നീട് വിജയകുമാറിന് മറ്റൊരു കുടുംബമുണ്ടെന്ന് അറിഞ്ഞതായും റോഷ്ണി പറഞ്ഞു. വിജയകുമാറുമായി ബിസിനസ് ഇടപാടുകളും ഉണ്ടായിരുന്നുവെന്നും, അദ്ദേഹത്തിനെതിരെ താൻ നേരത്തെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ ആരോപിച്ചു. തെലങ്കാന സ്വദേശിയായ വ്യവസായി വിജയകുമാറാണ് […]
Read more

പരീക്ഷാ ക്രമക്കേട്; പിഎസ്‌സി ആസ്ഥാനത്ത് എസ്‌ഐടി പരിശോധന

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം എസ്‌ഐടി ശക്തമാക്കി. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിഎസ്‌സി ആസ്ഥാനത്ത് പരിശോധന നടത്തി. കമ്പ്യൂട്ടറുകളും പരീക്ഷയുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകളുമാണ് പ്രധാനമായും പരിശോധിക്കുന്നത്. ഐടി വിദഗ്ധരുടെ സഹായത്തോടെയാണ് പരിശോധന നടക്കുന്നത്. ഇത് നാലാം തവണയാണ് എസ്‌ഐടി സംഘം പിഎസ്‌സി ആസ്ഥാനത്ത് എത്തുന്നത്. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഈ മാസം 25നകം ഡിജിപിക്ക് കൈമാറാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. നേരത്തെ പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ ഉൾപ്പെടെ എസ്‌ഐടി പരിശോധന നടത്തിയിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer