Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ബൈക്കുകളും വാഹനങ്ങളുടെ ബാറ്ററികളും മോഷ്ടിച്ച് വില്‍പന; 3 പേർ പിടിയിൽ

മലപ്പുറം: മലപ്പുറം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ നിന്ന് ബൈക്കുകളും വാഹനങ്ങളുടെ ബാറ്ററികളും മോഷ്ടിച്ച് വിൽപ്പന നടത്തിയിരുന്ന മൂന്നംഗ സംഘത്തെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ അരിപ്രയിൽ താമസിക്കുന്ന വിഷ്ണു (20), കുറ്റിപ്പുറം സ്വദേശി നിതിൻ ദാസ് (21), തവനൂർ സ്വദേശി റിജിൻ ദാസ് (22) എന്നിവരാണ് പിടിയിലായത്. വളാഞ്ചേരി കൊട്ടാരത്തും കുളമംഗലത്തും ബൈക്കുകളും വാഹന ബാറ്ററികളും നിരന്തരം മോഷണം പോയതിനെ തുടർന്ന് തിരൂർ ഡിവൈഎസ്പിയുടെ നിർദേശപ്രകാരം വളാഞ്ചേരി പൊലീസും തിരൂർ ഡാൻസാഫ് സംഘവും ചേർന്ന് അന്വേഷണം […]
Read more

മൊണാലിസയ്ക്ക് പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: കുംഭമേള വൈറൽ താരം മൊണാലിസ ഭോസ്‌ലെയ്ക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി വീണ്ടും നിർദേശം നൽകി. മൊണാലിസ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്. പാലാരിവട്ടം പൊലീസിനാണ് ഹൈക്കോടതി സുരക്ഷ ഒരുക്കാൻ നിർദേശം നൽകിയത്. കേസിൽ പാലാരിവട്ടം പൊലീസിനെ ഹൈക്കോടതി സ്വമേധയാ കക്ഷിചേർക്കുകയും ചെയ്തു. മൊണാലിസയ്ക്ക് നൽകിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി നേരത്തെ പിൻവലിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സംരക്ഷണത്തിനായി നിയോഗിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. […]
Read more

റാന്നിയിൽ ഷോക്കേറ്റ് 3 വയസ്സുകാരിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: റാന്നി വയലത്തലയിൽ ഷോക്കേറ്റ് മൂന്ന് വയസ്സുകാരി മരിച്ചു. ബിനോയി-സാന്ദ്ര ദമ്പതികളുടെ മകൾ അവന്തികയാണ് മരിച്ചത്. സാന്ദ്രയുടെ വീട്ടിൽ വച്ചാണ് അപകടം ഉണ്ടായത്. അമ്മ കുളിക്കാൻ പോയ സമയത്ത് വീട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിക്ക് ഷോക്കേറ്റത്. കുളി കഴിഞ്ഞ് എത്തിയ അമ്മ അബോധാവസ്ഥയിൽ കിടക്കുന്ന അവന്തികയെ കാണുകയായിരുന്നു. കുട്ടിയെ എടുക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയ്ക്കും ഷോക്കേറ്റു. തുടർന്ന് ഉടൻ തന്നെ അവന്തികയെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ എങ്ങനെയാണ് ഷോക്കേറ്റതെന്ന് കണ്ടെത്താൻ റാന്നി പൊലീസ് അന്വേഷണം […]
Read more

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: മലപ്പുറം കോട്ടക്കലിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാവൂർ കുറ്റിക്കടവ് വളയന്നൂർ സ്വദേശി വടക്കേടത്ത് മിർഷാദ് (22) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് കോട്ടക്കലിൽ അപകടം ഉണ്ടായത്. മിർഷാദ് സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മിർഷാദിനെ ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെ ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
Read more

കണ്ണൂർ വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്‌ക്കെതിരെ യുവാവിന്റെ പരാതി

കാസർകോട്: കണ്ണൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി കാസർകോട് സ്വദേശി മഹ്ഷാദ് രംഗത്ത്. പരിശോധനയുടെ പേരിൽ തന്നെ അധിക്ഷേപിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്നാണ് യുവാവിന്റെ ആരോപണം. പരിശോധനയ്ക്കിടെ തന്നെ നഗ്‌നനാക്കി പരിശോധിച്ചെന്നും ആളുകൾ നോക്കിനിൽക്കെ കള്ളക്കടത്തുകാരനായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും മഹ്ഷാദ് പരാതിയിൽ പറയുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്കും കസ്റ്റംസ് കമ്മീഷണർക്കുമാണ് അദ്ദേഹം പരാതി നൽകിയത്. ദുബായിൽ ഐ.ടി മാനേജറായി ജോലി ചെയ്യുന്ന മഹ്ഷാദ് ഞായറാഴ്ചയാണ് നാട്ടിലെത്തിയത്. വിമാന ടിക്കറ്റ് നിരക്ക് കുറവായതിനാലാണ് കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തതെന്ന് […]
Read more

108 ആംബുലൻസ് വന്നില്ല; അപകടത്തിൽ പരിക്കേറ്റ യുവാവിന് ദുരിതം

പത്തനംതിട്ട: 108 ആംബുലൻസ് എത്താൻ വൈകിയതിനെ തുടർന്ന് ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന് ഒന്നര മണിക്കൂറോളം അടൂർ ജനറൽ ആശുപത്രിയിൽ തുടരേണ്ടി വന്നതായി പരാതി. പുതുമല രണ്ടാംകുറ്റി സ്വദേശി സജിത്തിനാണ് ബൈക്ക് അപകടത്തിൽ പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നെങ്കിലും ആംബുലൻസ് എത്താത്തതിനാൽ ആശുപത്രിയിൽ തന്നെ കാത്തിരിക്കേണ്ടി വന്നുവെന്നാണ് പരാതി. ആശുപത്രി അധികൃതർ 108 ആംബുലൻസ് എത്തുമെന്ന് ഉറപ്പ് നൽകിയതിനാലാണ് കാത്തിരുന്നതെന്ന് സജിത്തിന്റെ പിതാവ് സജയൻ പറഞ്ഞു. പിന്നീട് സ്വകാര്യ ആംബുലൻസിലാണ് സജിത്തിനെ […]
Read more

കുട്ടികളെ പ്രകോപിപ്പിക്കരുത്, ശരിയായ വഴി കാട്ടണം; നീറ്റ് പ്രതിഷേധത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ എൻഡിഎ എംപിമാർക്ക് നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാർഥികളെ പ്രകോപിപ്പിക്കാതെ അവർക്ക് ശരിയായ വഴി കാണിച്ചുകൊടുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. യുവാക്കൾ പലപ്പോഴും തെറ്റിദ്ധരിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ടെന്നും അവരെ ശരിയായ ദിശയിലേക്ക് നയിക്കേണ്ടത് ജനപ്രതിനിധികളുടെ ഉത്തരവാദിത്തമാണെന്നും മോദി പറഞ്ഞു. എൻഡിഎ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ വഴിയിലേക്ക് പോകുന്നത് എളുപ്പമാണെങ്കിലും അവിടെ നിന്ന് തിരികെ വരുന്നത് ബുദ്ധിമുട്ടാണെന്നും കുട്ടികളെ നല്ല വഴിയിലേക്ക് നയിക്കാൻ എംപിമാർ ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം, നീറ്റ് […]
Read more

മൈസൂരുവിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത 3 പേർ പിടിയിൽ

മൈസൂരു: മൈസൂരുവിൽ പശ്ചിമ ബംഗാൾ സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ടി. നരസിപുര സ്വദേശികളായ കിരൺ, കിഷോർ, റിയാൻ എന്നിവരാണ് പിടിയിലായത്. രാത്രി ബസ് ഇറങ്ങിയ മുപ്പതുകാരിയായ യുവതിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സുഹൃത്തിന്റെ വീട്ടിലെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത ശേഷം രാത്രി 9.45 ഓടെയാണ് യുവതി ടി. നരസിപുര ബസ് സ്റ്റാൻഡിലെത്തിയത്. ഈ സമയം കാറിലെത്തിയ പ്രതികൾ യുവതിയോട് […]
Read more

ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട മിസൈൽ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

ന്യൂഡൽഹി: യുക്രൈൻ തീരത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ നാല് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചു. റഷ്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ചരക്കുകപ്പലുകൾക്കും സാധാരണക്കാരുടെ ജീവനുകൾക്കും നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ അപലപിച്ചു. കപ്പലുകളുടെ സ്വതന്ത്ര സഞ്ചാരത്തെയും വ്യാപാര പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഇത്തരം സംഭവങ്ങൾ ഒഴിവാക്കേണ്ടതാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഞായറാഴ്ചയാണ് യുക്രൈൻ ഒഡേസ തുറമുഖത്ത് എംവി ഗോൾഡൻ ലിയോ എന്ന ചരക്കുകപ്പലിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ 10 നാവികർ […]
Read more

വഖഫ് നിയമന വിവാദം; ഇടത് സർക്കാരിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ്

മലപ്പുറം: വഖഫ് നിയമന വിവാദത്തിൽ ഇടത് സർക്കാരിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ്. ചന്ദ്രിക ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. വഖഫ് വിഷയത്തിൽ കേന്ദ്ര സർക്കാരിന് പിന്തുണ നൽകുന്ന നിലപാടാണ് ഇടത് സർക്കാർ സ്വീകരിച്ചതെന്നാണ് പി.എം.എ സലാമിന്റെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്ന കാര്യങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്ര സർക്കാർ വഖഫ് ഭേദഗതി നിയമം കൊണ്ടുവരുന്നതിന് മുമ്പ് തന്നെ വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടത് ഇടത് […]
Read more

Recent News

Advertisement
WhiteswanTV Footer