Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

വൈദ്യുതി പ്രതിസന്ധി; 200 മെഗാവാട്ട് കൂടി വാങ്ങാൻ കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കുറയ്ക്കാൻ കെഎസ്ഇബി 200 മെഗാവാട്ട് വൈദ്യുതി കൂടി വാങ്ങാൻ തീരുമാനിച്ചു. ദിവസം മുഴുവൻ ലഭ്യമാകുന്ന രീതിയിലാണ് വൈദ്യുതി വാങ്ങുക. യൂണിറ്റിന് 5.96 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷന് കെഎസ്ഇബി അപേക്ഷ നൽകി. അനുമതി ലഭിച്ചാൽ രണ്ട് ദിവസത്തിനകം വൈദ്യുതി ലഭ്യമാക്കാനാണ് പദ്ധതി. കൂടുതൽ വൈദ്യുതി വാങ്ങുന്നതിലൂടെ നിലവിലെ പ്രതിസന്ധിക്ക് ഭാഗിക ആശ്വാസം ലഭിക്കുമെന്നാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്. പീക്ക് സമയങ്ങളിൽ കൂടുതൽ വൈദ്യുതി വാങ്ങുന്നതും ഡീപ് പോർട്ടൽ വഴി ഹ്രസ്വകാല […]
Read more

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; എൻ പ്രശാന്തിനും ശ്രീറാമിനും മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തസ്തികകളിൽ അഴിച്ചുപണി. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളിൽ പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ചു. എൻ. പ്രശാന്ത് ഐഎഎസിനെ യുവജന- കായിക വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. കൂടാതെ കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷന്റെയും ജലവിഭവ വകുപ്പിന്റെയും സ്പെഷ്യൽ സെക്രട്ടറിയെന്ന അധിക ചുമതലയും നൽകി. എസ്. സുഹാസ് ഐഎഎസിനെ കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷന്റെ സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. നേരത്തെ അദ്ദേഹം ജലവിഭവ വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറിയായിരുന്നു. മറ്റ് ചില പ്രധാന […]
Read more

നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിലെ വിലക്ക് നീക്കണം; വഖഫ് ബോര്‍ഡ്

കൊച്ചി: വഖ്ഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ വഖ്ഫ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചു. ബോർഡിന് നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിലെ വിലക്ക് നീക്കണമെന്നും, ബോർഡിന്റെ മേൽനോട്ട ചുമതല മറ്റൊരാൾക്ക് നൽകിയ നടപടി റദ്ദാക്കണമെന്നും അപ്പീലിൽ ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവ് വസ്തുതകൾ ശരിയായി പരിശോധിക്കാതെയാണെന്ന് വഖ്ഫ് ബോർഡ് ആരോപിക്കുന്നു. മുസ്ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്തിയില്ല എന്ന കാരണത്താൽ ബോർഡിന്റെ പ്രവർത്തനം തടയാൻ കഴിയില്ലെന്നും ബോർഡ് വ്യക്തമാക്കി. വഖ്ഫ് നിയമത്തിലെ 22-ാം വകുപ്പ് പ്രകാരം ബോർഡിന്റെ […]
Read more

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ജൂലൈ 17 ന് എത്തും

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ജൂലൈ 17ന് ട്രാക്കിലിറങ്ങും. ജിന്ദ്-സോനിപത് റൂട്ടിലാണ് ഹൈഡ്രജൻ ട്രെയിൻ സർവീസ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ പദ്ധതി ഇന്ത്യൻ റെയിൽവേയിലെ വലിയ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്. പരമ്പരാഗത ഇന്ധനങ്ങൾക്ക് പകരം ശുദ്ധമായ ഊർജം ഉപയോഗിക്കുന്നതിനാൽ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനമെന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിത്. മലിനീകരണം കുറയ്ക്കുകയും സ്വയംപര്യാപ്തമായ റെയിൽ ഗതാഗത […]
Read more

രാജ്യത്തെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണം 18ന്

ഹൈദരാബാദ്: രാജ്യത്തെ സ്വകാര്യ ബഹിരാകാശ ഗവേഷണ മേഖല നിർണായക നേട്ടത്തിലേക്ക്. ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയ്റോസ്പേസിന്റെ വിക്രം-1 റോക്കറ്റിന്റെ ആദ്യ വിക്ഷേപണം ജൂലൈ 18ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ആദ്യ വിക്ഷേപണ പാഡിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിക്കുന്നത്. ഇന്ത്യൻ സമയം രാവിലെ 11.30നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലെ ഒരു ഇന്ത്യൻ കമ്പനി പൂർണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ച ഓർബിറ്റൽ ക്ലാസ് റോക്കറ്റ് ആദ്യമായി ഇന്ത്യൻ മണ്ണിൽ നിന്ന് ഭ്രമണപഥത്തിലെത്താൻ ഒരുങ്ങുകയാണ്. […]
Read more

തൃണമൂൽ കോൺഗ്രസ് എംപി കോയൽ മല്ലിക്ക് രാജിവെച്ചു

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിനും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും വീണ്ടും തിരിച്ചടി. രാജ്യസഭാ എംപി കോയൽ മല്ലിക് രാജിവെച്ചു. കോയൽ മല്ലിക് രാജിക്കത്ത് രാജ്യസഭാ ചെയർമാന് സമർപ്പിച്ചു. നേരത്തെ തൃണമൂൽ കോൺഗ്രസിലെ മൂന്ന് രാജ്യസഭാ എംപിമാർ കൂടി രാജിവെച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കാണ് തെലുങ്ക് സിനിമാ താരം കൂടിയായ കോയൽ മല്ലിക്കിനെ തെരഞ്ഞെടുത്തത്. പാർട്ടി പരിപാടികളിൽ സജീവമായി പങ്കെടുക്കുന്ന നേതാവായിരുന്നു കോയൽ മല്ലിക്. തുടർച്ചയായ രാജ്യസഭാ എംപിമാരുടെ രാജി തൃണമൂൽ കോൺഗ്രസിന് വലിയ […]
Read more

പ്രിയദര്‍ശിനി പദ്ധതിയിലൂടെ 60 കോടി രൂപയുടെ നഷ്ടമുണ്ടായി: സി പി ജോണ്‍

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയിലൂടെ 60 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞു. ഈ നഷ്ടം സർക്കാർ നേരത്തെ തന്നെ കണക്കുകൂട്ടിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ പ്രിയദർശിനി ബസുകൾ സർവീസിനിറക്കാൻ നിലവിൽ ആവശ്യത്തിന് ബസുകളില്ലെന്ന് മന്ത്രി പറഞ്ഞു. എംഎൽഎമാരുടെ ഫണ്ടിൽ നിന്ന് ഓരോ ബസ് വീതം വാങ്ങുന്ന സംവിധാനം കൊണ്ടുവരാൻ ആലോചനയുണ്ടെന്നും അദ്ദേഹം അറിയിച്ചു. എക്സ്പ്രസ്, ഫാസ്റ്റ് പാസഞ്ചർ സർവീസുകളും പ്രിയദർശിനിയാക്കണമെന്നാണ് ആഗ്രഹമെങ്കിലും ഇപ്പോൾ അതിന് സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ […]
Read more

ടാൽറോപ്പിലെ കൂട്ടപിരിച്ചുവിടൽ; കർശന നടപടി നേരിടേണ്ടി വരുമെന്ന് ലേബർ കമ്മീഷണർ

കൊച്ചി: ടാൽറോപ്പ് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ചർച്ച. ഡെപ്യൂട്ടി ലേബർ കമ്മീഷണർ കെ.എൽ. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പിരിച്ചുവിട്ട ജീവനക്കാരുടെ പ്രതിനിധികളും കമ്പനി അധികൃതരും പങ്കെടുത്തു. ജീവനക്കാരുടെ ശമ്പള കുടിശ്ശികയും സെറ്റിൽമെന്റും ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ചർച്ച ചെയ്തത്. 608ഓളം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. ഇതുവരെ കുടിശ്ശിക ശമ്പളം നൽകിയിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്. കമ്പനി വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ചർച്ചയിൽ സിഇഒ ജോൺ ജോസഫ് അറിയിച്ചു. കുടിശ്ശിക ശമ്പളം ഉടൻ നൽകാൻ […]
Read more

സമ്മൂസ നൽകാൻ വൈകിയതിന് കടയിലെ തൊഴിലാളിക്ക് മർദനം

പൂനെ: പൂനെയിലെ ഷിരൂർ താലൂക്കിലെ കരേഗാവ് ഗ്രാമത്തിലെ ഒരു സ്വീറ്റ് ഷോപ്പിൽ ജീവനക്കാരനെ ക്രൂരമായി മർദിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കടയിൽ രണ്ട് ജീവനക്കാർ പലഹാരങ്ങൾ പായ്ക്ക് ചെയ്യുന്നതിനിടെയാണ് സംഭവം. ഒരാൾ സമൂസ പെട്ടിയിലാക്കി വയ്ക്കുന്നതിനിടെ രണ്ട് പേർ കടയിലെത്തി ഇയാളോട് എന്തോ ചോദിച്ചു. തുടർന്ന് ഇവർ ജീവനക്കാരനെ മർദിക്കാൻ തുടങ്ങുകയായിരുന്നു. മർദനത്തിനിടെ ജീവനക്കാരൻ നിലത്തുവീണെങ്കിലും ആക്രമണം തുടർന്നു. തലയിലും വയറിലും നടുവിലും ശക്തമായി ചവിട്ടുന്നതും വീഡിയോയിൽ വ്യക്തമാണ്. ഏതാനും മിനിറ്റുകൾ നീണ്ടുനിന്ന ആക്രമണത്തിൽ […]
Read more

മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ഷാഫിക്കും ഡീനിനും ഫോണ്‍കോള്‍

തിരുവനന്തപുരം: പ്രിയങ്കാ ഗാന്ധിയുടെ ഓഫീസിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾക്ക് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്താൻ ശ്രമം. വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്ക്ക് പിന്നാലെ ഷാഫി പറമ്പിൽ എംപി, ഡീൻ കുര്യാക്കോസ് എംപി എന്നിവർക്കും സമാനമായ വ്യാജ ഫോൺകോളുകൾ ലഭിച്ചതായാണ് വിവരം. സംഭവത്തിൽ പ്രിയങ്കാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാജ ഫോൺവിളികളിലൂടെ മന്ത്രിസ്ഥാനം ഉൾപ്പെടെയുള്ള ഉയർന്ന പദവികൾ വാഗ്ദാനം ചെയ്താണ് തട്ടിപ്പിന് ശ്രമിച്ചത്. ഇതിന് പകരമായി […]
Read more

Recent News

Advertisement
WhiteswanTV Footer