Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

വഖഫ് ബോർഡ് നിയമന വിവാദം; സർക്കാർ നിലപാടിനെതിരെ സമസ്ത മുഖപത്രം

മലപ്പുറം: വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നിലപാടിനെ വിമർശിച്ച് സമസ്ത മുഖപത്രമായ സുപ്രഭാതം. സർക്കാരിന്റെ നിലപാട് ആശങ്കപ്പെടുത്തുന്നതാണെന്നും ഹൈക്കോടതിയിൽ സ്വീകരിച്ച നിലപാട് അമ്പരപ്പിക്കുന്നതാണെന്നും എഡിറ്റോറിയലിൽ പറയുന്നു. വഖഫ് ബോർഡിൽ അമുസ്‌ലിം അംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ അഭിഭാഷകൻ സ്വീകരിച്ച നിലപാടിനെതിരെയാണ് പ്രധാന വിമർശനം. ഹർജിക്കാരുടെ വാദങ്ങൾ സർക്കാർ അഭിഭാഷകൻ അംഗീകരിച്ചതായി തോന്നുന്നുവെന്നും ഇത് കേസിന്റെ തുടർ നടപടികളെ ബാധിച്ചേക്കാമെന്നും എഡിറ്റോറിയലിൽ പറയുന്നു. മുൻ നിലപാടുകളിൽ നിന്ന് സർക്കാർ പിന്നോട്ട് പോകുകയാണോ എന്ന ചോദ്യവും […]
Read more

നിയമന ക്രമക്കേടിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകൾ കൈമാറി പിഎസ് സി

തിരുവനന്തപുരം: വിവാദമായ നിയമനത്തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകൾ കേരള പി.എസ്.സി കൈമാറി. ഇന്നലെ വൈകിട്ടാണ് രേഖകൾ അന്വേഷണ സംഘത്തിന് നൽകിയത്. ചോദ്യപേപ്പർ, ഉത്തരസൂചിക, ഉദ്യോഗാർഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവരുടെ വിവരങ്ങൾ, ഓൺസ്‌ക്രീൻ മാർക്കിങ്ങിന്റെ വിശദാംശങ്ങൾ എന്നിവയാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. പരീക്ഷയിലെ 10 ചോദ്യങ്ങൾ വിലയിരുത്താതെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയെന്ന ആരോപണവും ഒരു ഇടത് സംഘടനാ നേതാവിന് ഒന്നാം റാങ്ക് ലഭിച്ചതും വലിയ വിവാദമായിരുന്നു. ഇതിനിടെ, നിയമനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഏഴ് ദിവസത്തിനകം ഉദ്യോഗാർഥികൾക്ക് നൽകണമെന്ന് […]
Read more

മെഡിക്കൽ സർവീസ് കോർപ്പറേഷൻ്റെ വൻ ധൂർത്ത്

തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെഎംഎസ്‌സിഎൽ) തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിൽ 19 ലക്ഷം രൂപ ചെലവഴിച്ച് കോർപ്പറേറ്റ് അംഗത്വം എടുത്തതായി രേഖകൾ പുറത്തുവന്നു. 25 വർഷത്തേക്കാണ് ഈ അംഗത്വം എടുത്തിരിക്കുന്നത്. കോർപ്പറേഷന്റെ മുൻ ചെയർമാൻ രാജീവ് സദാനന്ദന്റെ നിർദേശപ്രകാരമാണ് അംഗത്വം എടുത്തതെന്നാണ് പുറത്തുവരുന്ന വിവരം. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലും കോവിഡ് കാലത്തുമായിരുന്നു ഈ തുക ചെലവഴിച്ചതെന്നത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ആശുപത്രികളിലേക്ക് മരുന്നും മെഡിക്കൽ ഉപകരണങ്ങളും എത്തിക്കേണ്ട പൊതുമേഖലാ സ്ഥാപനം വിനോദ ആവശ്യങ്ങൾക്കായി പണം ചെലവഴിച്ചെന്നാണ് […]
Read more

ലൈംഗികാതിക്രമത്തിനിരയായ സ്ത്രീ മരിച്ച സംഭവം; വീഡിയോ മൊഴി പുറത്ത്

തൃശ്ശൂർ: ഗുരുവായൂരിൽ 76 വയസുകാരിയെ കിണറ്റിൽ തള്ളിയിട്ടുക്കൊന്ന കേസിൽ പ്രതിയുടെ മൊഴി പൊലീസ് പുറത്തുവിട്ടത് വിവാദമായി. കൊല്ലപ്പെട്ട സ്ത്രീയെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങളും ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട പരാമർശങ്ങളും ഉൾപ്പെട്ട വീഡിയോയാണ് പൊതുവായ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചത്. ഏകദേശം 1 മിനിറ്റ് 52 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ പൊലീസ് ചോദ്യം ചെയ്യുന്നതും പ്രതി മറുപടി പറയുന്നതും കേൾക്കാം. കൊല്ലപ്പെട്ട സ്ത്രീയുടെ പേരും ചിത്രവും പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായ സൈബർ ആക്രമണവും മോശം പരാമർശങ്ങളും ഉണ്ടായി. പിന്നീട് വീഡിയോ നീക്കം […]
Read more

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; DYFI നേതാവ് റിബേഷിന് മുന്‍കൂര്‍ ജാമ്യം

കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസിൽ പ്രതിയാക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിബേഷ് കോടതിയെ സമീപിച്ചത്. എന്നാൽ മുൻകൂർ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. കാഫിർ പരാമർശമുള്ള സ്‌ക്രീൻഷോട്ട് ആദ്യം വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചത് റിബേഷാണെന്ന് കേസിലെ പ്രതിയായ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം ആരോപിച്ചിരുന്നു. റിബേഷിനെയും മറ്റു ചിലരെയും സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും കാസിം പറഞ്ഞിരുന്നു. അതേസമയം, കേസിലെ മറ്റൊരു […]
Read more

കോഴിക്കോട് ജിംനേഷ്യത്തിൻ്റെ മറവിൽ ലഹരി കച്ചവടം; 3 പേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് പയ്യാനക്കലിലെ ജിമ്മിൽ ലഹരി വിൽപ്പന. ‘ബാക്ക് ടു ഫിറ്റ്‌നസ്’ എന്ന പേരിലുള്ള ജിമ്മിൽ നടത്തിയ പരിശോധനയിൽ 200 ഗ്രാമിലധികം എംഡിഎംഎയും കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് ഏകദേശം 10 ലക്ഷം രൂപയുടെ വിപണി വിലയുണ്ടെന്ന് പൊലീസ് അറിയിച്ചു. ജിംനേഷ്യത്തിന്റെ ഉടമ ലഹരി കച്ചവടവുമായി തനിക്ക് ബന്ധമില്ലെന്ന് പറഞ്ഞു. എന്നാൽ, ഈ സംഘത്തെ […]
Read more

പ്രഖ്യാപനങ്ങൾ പ്രവർത്തികമാക്കാതെ വി ഡി സതീശൻ സർക്കാർ

അധികാരത്തിലേറിയത് മുതൽ യുഡിഎഫ് മോഹനസുന്ദര വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നൽകുന്നത് നാം കണ്ടിരുന്നു. അതിൽ ചിലതൊക്കെ പ്രാബല്യത്തിലായെങ്കിലും നിരവധി വിമർശനങ്ങളും പോരും നേരിടേണ്ടി വന്നിരുന്നു എന്നതാണ് വസ്തുത. എന്നാൽ ഒന്നിന് പുറകെ ഒന്നായി നിരവധി വിമര്ശനങ്ങളാണ് വി ഡി സതീശൻ സർക്കാരിന് ഇപ്പോഴും നേരിടേണ്ടി വരുന്നത്. ഇന്നലെ മുതൽ കേരളം ചൂടുപിടിച്ച ഒരു ചർച്ചയായിലായിരുന്നു. അത് മറ്റൊന്നുമല്ല, കപ്പൽ നിർമാണ ശാല നിർമ്മിക്കാൻ ടാറ്റായുമായി പദ്ധതിയിട്ടു എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തന്നെയായിരുന്നു അത്. കേരളത്തിൽ കപ്പൽ നിർമ്മാണ സംരംഭം […]
Read more

ബിറ്റ്‌കോയിൻ തട്ടിപ്പ്: കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ഗെയിൻബിറ്റ്‌കോയിൻ തട്ടിപ്പ് കേസിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. കേസിൽ വിദഗ്ധർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സമിതി (എസ്‌ഐടി) രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ‘ബിറ്റ്‌കോയിൻ ഇൻവെസ്റ്റേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി’ നൽകിയ ഹർജി പരിഗണിച്ചാണ് നടപടി. 2015 മുതൽ 2018 വരെ നടന്ന ഗെയിൻബിറ്റ്‌കോയിൻ തട്ടിപ്പിലൂടെ ഏകദേശം 1.25 ലക്ഷം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നെന്നാണ് കേസ്. അമിത് ഭരദ്വാജും മറ്റ് പ്രതികളും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. നിക്ഷേപകരുടെ പരാതിയെ […]
Read more

രാമക്ഷേത്ര ഫണ്ട് വിവാദം; അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി എസ്‌ഐടി

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൂടുതൽ സമയം തേടും. തിങ്കളാഴ്ച സുപ്രീം കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാനും, അന്തിമ റിപ്പോർട്ടിന് കൂടുതൽ സമയം ആവശ്യപ്പെടാനുമാണ് സാധ്യത. സാമ്പത്തിക രേഖകൾ, ഭരണ നടപടികൾ, ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ എന്നിവ വിശദമായി പരിശോധിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നാണ് എസ്‌ഐടി അറിയിക്കുന്നത്. ക്ഷേത്രത്തിലെ കാണിക്കയുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണത്തെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ ഒമ്പത് […]
Read more

ജമ്മുവിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം

ജമ്മു: ജമ്മു- കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ സർവീസ് തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ വെടിവെപ്പിൽ ഒരു യുവാവ് മരിച്ചു. ചീക്ക ഗ്രാമ സ്വദേശി ആരിഫ് ഹുസൈൻ (30) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഭദെർവ പട്ടണത്തിന് സമീപത്തെ ജയ്-ഗന്ദോ റോഡിൽ പരിശോധന നടത്തുകയായിരുന്ന സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്.ഒ.ജി) സംഘമാണ് ആരിഫിനെ തടഞ്ഞത്. ഈ സമയത്ത് ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും സർവീസ് തോക്ക് പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. പിടിവലിക്കിടെ സുരക്ഷാ […]
Read more

Recent News

Advertisement
WhiteswanTV Footer