Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

കോഴിക്കോട് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാളയം പുതിയ കോവിലകം പറമ്പ് നഗർ സ്വദേശി ബിജുവാണ് മരിച്ചത്. സാധാരണ ഉറങ്ങാറുള്ള മുറിയിലാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പാൽ കറക്കാനായി ബിജുവിനെ വിളിക്കാൻ എത്തിയ അമ്മയാണ് ആദ്യം മൃതദേഹം കണ്ടത്. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് വിവരം. ബിജുവിന്റെ കഴുത്തിൽ ഉൾപ്പെടെ വെട്ടേറ്റ പാടുകൾ ഉണ്ടായിരുന്നു. മുറിയിൽ രക്തം തളംകെട്ടിയ നിലയിലായിരുന്നു. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന […]
Read more

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലബാർ മേഖലയിലാണ് കൂടുതൽ മഴ ലഭിക്കാൻ സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. വടക്കൻ കേരളത്തിനും മന്നാർ ഉൾക്കടലിനും മുകളിലായി രൂപപ്പെട്ട രണ്ട് ചക്രവാതച്ചുഴികളാണ് മഴയ്ക്ക് കാരണം. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും […]
Read more

പി.എസ്.സി പരീക്ഷ റദ്ദാകാൻ കാരണം പുതിയ ക്രമീകരണം

തിരുവനന്തപുരം: പിഎസ്.സി പരീക്ഷ റദ്ദാക്കേണ്ടി വന്ന സംഭവത്തിന് പിന്നിൽ പുതിയ പരീക്ഷാ ക്രമീകരണമാണെന്ന വിമർശനം ഉയരുന്നു. സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമായി ഒരു ദിവസം രണ്ട് പരീക്ഷകൾ നടത്താൻ തീരുമാനിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നാണ് ആരോപണം. പിഎസ്.സി ചെയർമാൻ എം.ആർ. ബൈജു കൊണ്ടുവന്ന പുതിയ പരിഷ്‌കരണത്തിലൂടെയാണ് ഒരു ദിവസം രണ്ട് പരീക്ഷകൾ നടത്തിയത്. ഇത്തരത്തിൽ പരീക്ഷ നടത്തിയാൽ ചോദ്യപേപ്പറുകൾ മാറിപ്പോകാൻ സാധ്യതയുണ്ടെന്ന് മുൻപേ ചില ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് വിവരം. എന്നാൽ ആവശ്യമായ തയ്യാറെടുപ്പുകൾ ഉള്ളതിനാൽ പ്രശ്നമുണ്ടാകില്ലെന്നായിരുന്നു ചെയർമാന്റെ […]
Read more

സിജെപി പ്രതിഷേധത്തിൽ ആദ്യ പ്രതികരണം; വിദ്യാർഥി സമരങ്ങളെ ബലപ്രയോഗത്തിലൂടെ തകർക്കാനാകില്ലന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് പിന്തുണയുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ജന്തർ മന്തറിൽ പ്രതിഷേധം നടത്തിയ സിജെപി പ്രവർത്തകരെയും നിരാഹാര സമരം നടത്തിയ സോനം വാങ്ചുക്കിനെയും കേന്ദ്ര സർക്കാർ കൈകാര്യം ചെയ്ത രീതിയെ രാഹുൽ ഗാന്ധി വിമർശിച്ചു. കേന്ദ്രത്തിന്റെ നടപടി തെറ്റാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയായ എക്സിൽ കുറിച്ചു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്നതാണെന്ന് […]
Read more

ഷിപ്പ് ബിൽഡിംഗ് പദ്ധതികളുടെ ക്രെഡിറ്റ് മുഖ്യമന്ത്രി തട്ടിയെടുക്കാൻ ശ്രമിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് നടപ്പാക്കിയ ചില പദ്ധതികളുടെ ക്രെഡിറ്റ് മുഖ്യമന്ത്രി ഏറ്റെടുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി എൽഡിഎഫ്. കൊച്ചി രാമൻതുരുത്തിലെ ഷിപ്പ് ബിൽഡിംഗ് പദ്ധതിയും വില്ലിങ്ടൺ ഐലൻഡിലെ പദ്ധതിയും മുൻ എൽഡിഎഫ് സർക്കാർ തന്നെ നടപടികൾ പൂർത്തിയാക്കിയതാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് ആരോപിച്ചു. രാമൻതുരുത്തിൽ 5000 കോടി രൂപയുടെ നിക്ഷേപത്തിൽ കപ്പൽ നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടികൾ മുൻ സർക്കാർ പൂർത്തിയാക്കിയിരുന്നുവെന്നാണ് രാജീവ് പറയുന്നത്. പദ്ധതിക്കായി സംസ്ഥാന സർക്കാർ നൽകേണ്ട ഭൂമിയുമായി ബന്ധപ്പെട്ട നടപടികളും പൂർത്തിയാക്കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. […]
Read more

കുവൈത്തിൽ ഓയിൽ പ്ലാന്‍റിൽ തുടർച്ചയായ ആക്രമണം നടത്തി ഇറാൻ

കുവൈത്ത് സിറ്റി: കുവൈത്തിലെ എണ്ണ പ്ലാന്റിന് നേരെ നടന്ന ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ആക്രമണത്തെ തുടർന്ന് പ്ലാന്റിൽ വലിയ തീപിടിത്തമുണ്ടാകുകയും വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷനെ ഉദ്ധരിച്ച് കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. തീ അണയ്ക്കുന്നതിനിടെ നിരവധി അഗ്നിശമന സേനാംഗങ്ങൾക്കും ഒരു തൊഴിലാളിക്കും പരിക്കേറ്റു. തുടർന്ന് പ്ലാന്റിലെ ജീവനക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. പരിക്കേറ്റവർക്ക് സ്ഥലത്ത് തന്നെ പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രികളിലേക്ക് മാറ്റി. രാജ്യത്തെ രണ്ട് സ്ഥലങ്ങളിലാണ് […]
Read more

ഗുജറാത്തിൽ പിടിയിലായ ജെയ്ഷെ ഭീകരർ ആയുധ-ബോംബ് പരിശീലനം നേടിയതായി അന്വേഷണ സംഘം

അഹമ്മദാബാദ്: ഗുജറാത്ത് ഭീകരവിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്ത ജെയ്ഷെ മുഹമ്മദ് ബന്ധമുള്ള അഞ്ച് പേരും ആയുധ പരിശീലനവും ബോംബ് നിർമാണ പരിശീലനവും നേടിയതായി അന്വേഷണത്തിൽ കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, അറസ്റ്റിലായവരിൽ രണ്ടുപേർ ജമ്മു കശ്മീരിൽ പോയി എ.കെ.-47 ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ പരിശീലനം നേടിയിരുന്നു. വിഷവാതകം ഉൾപ്പെടെയുള്ള അപകടകരമായ രീതികളിലും പരിശീലനം ലഭിച്ചതായും അന്വേഷണ സംഘം സംശയിക്കുന്നു. ബോംബ് നിർമാണവും സ്ഫോടന പരീക്ഷണവും ഉൾപ്പെടെ നിരവധി ഭീകരാക്രമണ രീതികളിൽ ഇവർ പരിശീലനം നടത്തിയതായി എടിഎസ് […]
Read more

അടിമുടി മാറാൻ മലപ്പുറം; സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍

മലപ്പുറം: മലപ്പുറം നഗരത്തിന്റെയും സമീപ പ്രദേശങ്ങളുടെയും സമഗ്ര വികസനത്തിനായി പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തീരുമാനം. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം എടുത്തത്. മാസ്റ്റർ പ്ലാനിന്റെ ഭാഗമായി സിവിൽ സ്റ്റേഷനിലെ 44 ഏക്കർ ഭൂമി കൂടുതൽ ഫലപ്രദമായി ഉപയോഗിക്കും. കോട്ടപ്പടിയിലെ വിവിധ സർക്കാർ ഓഫീസുകൾ സിവിൽ സ്റ്റേഷനിലേക്ക് മാറ്റാനും, അതിലൂടെ ലഭിക്കുന്ന സ്ഥലം താലൂക്ക് ആശുപത്രി വികസനത്തിനായി ഉപയോഗിക്കാനും തീരുമാനമായി. സിവിൽ സ്റ്റേഷനിൽ 65 കോടി രൂപ ചെലവിൽ പുതിയ റവന്യൂ ടവർ നിർമ്മിക്കും. ഇതിനായി […]
Read more

അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ തർക്കം

കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ ലോകകപ്പ് ഫുട്ബോൾ ആരാധകർ തമ്മിലുണ്ടായ തർക്കം മർദനത്തിൽ കലാശിച്ചതായി പരാതി. സംഭവത്തിൽ മുഹമ്മദ് ഷാനിസ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. ‘വേൾഡ് കപ്പ് 2026’ എന്ന പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ബ്രസീൽ, അർജന്റീന ആരാധകർ തമ്മിൽ തർക്കമുണ്ടായതായാണ് പരാതി. തുടർന്ന് രാത്രി പത്തരയോടെ അർജന്റീന ആരാധകരായ രണ്ടുപേർ ഷാനിസും സുഹൃത്തും താമസിക്കുന്ന വീട്ടിലെത്തി മർദിച്ചെന്നാണ് ആരോപണം. ആക്രമണത്തിനിടെ വീടിന് മുന്നിലുണ്ടായിരുന്ന ബൈക്ക് തകർക്കുകയും വീടിന്റെ ജനൽ ചില്ലുകൾ നശിപ്പിക്കുകയും ചെയ്തതായി പരാതിയിൽ […]
Read more

സമൂഹമാധ്യമങ്ങളിലൂടെ ലഹരി വിൽപ്പന ശ്രമം; 19കാരൻ പിടിയിൽ

ആലപ്പുഴ: സമൂഹമാധ്യമങ്ങൾ വഴി മയക്കുമരുന്ന് വിൽപ്പന നടത്താൻ ശ്രമിച്ച 19കാരനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഗൗതം രതീഷ് എന്ന യുവാവാണ് പിടിയിലായത്. യുവാവിന്റെ കൈവശം നിന്ന് 19 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. ആലപ്പുഴ എക്സൈസ് സൈബർ സെൽ നടത്തിയ നിരീക്ഷണത്തിനിടെയാണ് സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി വിൽപ്പനയെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് സൈബർ സെല്ലും ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മണ്ണഞ്ചേരി […]
Read more

Recent News

Advertisement
WhiteswanTV Footer