Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: shafi sali

ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്കെതിരെ കേരളം വോട്ട് ചെയ്യും; ചാണ്ടി ഉമ്മൻ

പുതുപ്പള്ളി: പുതുപ്പള്ളിയും കേരളവും ഇടതുപക്ഷ സർക്കാരിനെതിരെ വോട്ട് ചെയ്യുന്ന ദിനമാണ് ഇന്നെന്ന് പുതുപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. തന്റെ പിതാവ് ഉമ്മൻ ചാണ്ടിയെ ഒന്നും രണ്ടും വർഷമല്ല, 9 വർഷമായി അവർ വേട്ടയാടുകയാണ്. അങ്ങനെ വേട്ടയാടിവർക്കെതിരെ കേരളം ഇന്ന് വോട്ട് ചെയ്യും. മണ്ഡലത്തെ ഫണ്ട് തരാതെ എൽഡിഎഫ് സർക്കാർ ദ്രോഹിച്ചു. അതുകൊണ്ട് സൂപ്പർസ്പെഷ്യലിറ്റി ഹോസ്പിറ്റൽ, പാലങ്ങൾ എന്നിവയെല്ലാം അതേ നിലയിൽ തന്നെ നിലനിൽക്കുകയാണ്. പണി തീരത്തെ സിവിൽ സ്റ്റേഷന് പിതാവിന്റെ പേരിട്ട് ആക്ഷേപിച്ചെന്നും ചാണ്ടി […]
Read more

വേനലവധിക്കാലം ആഘോഷമാക്കാൻ ഉല്ലാസയാത്രകളുമായി കൊല്ലം കെഎസ്ആർടിസി

വേനലവധിക്കാലം കൂടുതൽ മനോഹരമാക്കാൻ വൈവിധ്യമാർന്ന യാത്രാ പാക്കേജുകൾ ഒരുക്കി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ രംഗത്തെത്തിയിരിക്കുകയാണ്. മാർച്ച് 28-ന് ആരംഭിക്കുന്ന നെഫർറ്റിട്ടി കപ്പൽ യാത്രയാണ് പ്രധാന ആകർഷണങ്ങളിലൊന്ന്. രാവിലെ കൊല്ലത്തുനിന്നും എസി ബസിൽ എറണാകുളത്തെത്തി അഞ്ച് മണിക്കൂർ അറബിക്കടലിൽ ചിലവഴിക്കുന്ന ഈ യാത്രയ്ക്ക് മുതിർന്നവർക്ക് 3840 രൂപയും കുട്ടികൾക്ക് 1940 രൂപയുമാണ് നിരക്ക്. ഏപ്രിൽ മാസത്തിലും വിവിധ ദിവസങ്ങളിൽ ഈ കപ്പൽ യാത്ര ലഭ്യമാണ്. പ്രകൃതിഭംഗി ആസ്വദിക്കാനാഗ്രഹിക്കുന്നവർക്കായി മാർച്ച് 29-ന് വാഗമൺ യാത്രയും ഇല്ലിക്കൽ കല്ല് യാത്രയും […]
Read more

അദാനി ഗ്രൂപ്പിന്റെ തിരിച്ചു വരവ്;വിപണിയിൽ വൻ മുന്നേറ്റവും നിക്ഷേപകരുടെ ആത്മവിശ്വാസവും

​ഇന്ത്യൻ ഓഹരി വിപണിയെ അമ്പരപ്പിച്ചുകൊണ്ട് അദാനി ഗ്രൂപ്പിന് കീഴിലുള്ള ലിസ്റ്റഡ് കമ്പനികൾ ഇന്ന് റെക്കോർഡ് മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള വിവിധ കമ്പനികൾ വിപണിയിൽ നടത്തിയ ഈ കുതിപ്പ് നിക്ഷേപകർക്ക് ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ വർധനവാണ് ഒറ്റ ദിവസം കൊണ്ട് സമ്മാനിച്ചത്. കഴിഞ്ഞ കുറച്ചു കാലമായി നേരിട്ടുകൊണ്ടിരുന്ന പ്രതിസന്ധികളെയും ആരോപണങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ട് ഗ്രൂപ്പിന്റെ വിപണി മൂല്യം കുതിച്ചുയരുന്നത് ബിസിനസ് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഗ്രൂപ്പിന്റെ ഓരോ ഓഹരികളും മികച്ച പ്രകടനമാണ് വിപണിയിൽ […]
Read more

നിലമ്പൂരിന്റെ ‘ചിത്രമില്ലാത്ത’ പോസ്റ്ററുകളും ആര്യാടൻ തന്ത്രങ്ങളും: ഗോപിനാഥ് ഓർക്കുന്നു

നിലമ്പൂരിന്റെ രാഷ്ട്രീയ ഭൂമികയിൽ ആര്യാടൻ മുഹമ്മദ് എന്ന പേര് വെറുമൊരു ജനപ്രതിനിധിയുടേതല്ല, മറിച്ച് ഒരു ജനതയുടെ ഹൃദയമിടിപ്പറിഞ്ഞ നേതാവിന്റേതായിരുന്നു. പതിനൊന്നു തവണ നിലമ്പൂരിൽനിന്നു നിയമസഭയിലേക്കു മത്സരിച്ച അദ്ദേഹം എട്ടു തവണയും വിജയിച്ചു കയറിയത് ആധുനിക തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെയോ പരസ്യപ്പകിട്ടിന്റെയോ അകമ്പടിയോടെയായിരുന്നില്ല. പകരം, മനുഷ്യർക്കിടയിൽ നേരിട്ടിറങ്ങി പ്രവർത്തിച്ചു നേടിയെടുത്ത അടിയുറച്ച വിശ്വാസത്തിന്റെ കരുത്തിലായിരുന്നു. ഈ നീണ്ട രാഷ്ട്രീയ യാത്രയിൽ ആര്യാടന്റെ നിഴലായി കൂടെയുണ്ടായിരുന്ന എ. ഗോപിനാഥ് പങ്കുവെക്കുന്ന ഓർമകൾ കേരള രാഷ്ട്രീയത്തിലെ അപൂർവമായ ചില പാഠങ്ങളാണ് നമുക്ക് മുന്നിൽ […]
Read more

എൽഡിഎഫ് ഭരണത്തുടർച്ച നേടുമെന്ന് എൻ.എസ്. മാധവൻ; കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്

കടന്നുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫ് ഭരണത്തുടർച്ച നേടുമെന്ന പ്രവചനവുമായി പ്രശസ്ത എഴുത്തുകാരൻ എൻ.എസ്.മാധവൻ. 75 സീറ്റുകൾ നേടി ഇടതുമുന്നണി അധികാരം നിലനിർത്തുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. യുഡിഎഫ് 65 സീറ്റുകൾ വരെ നേടാമെന്നും എൻഡിഎ മുന്നണി പൂജ്യം മുതൽ മൂന്ന് സീറ്റുകൾ വരെ നേടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം തന്റെ എക്സ് ഹാൻഡിലിലൂടെ വ്യക്തമാക്കി. ​സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം നേരിയ തോതിൽ മാത്രമേ പ്രകടമാകുന്നുള്ളൂവെന്ന് എൻ.എസ്.മാധവൻ വിലയിരുത്തുന്നു. വോട്ടെടുപ്പ് പൂർത്തിയായ ശേഷം ജില്ല തിരിച്ചുള്ള വിശദമായ പ്രവചനം നടത്തുമെന്നും […]
Read more

പാലായുടെ പ്രിയപ്പെട്ട മാണി സാർ ഓർമ്മയായിട്ട് 7 വര്ഷം

കേരള രാഷ്ട്രീയത്തിലെ അതികായനും പാലായുടെ വികസന ശില്പിയുമായ കെ.എം. മാണി വിടവാങ്ങിയിട്ട് നാളെ ഏഴ് വർഷം തികയുകയാണ്. സമാനതകളില്ലാത്ത രാഷ്ട്രീയ ചരിത്രം രചിച്ച ആ വലിയ നേതാവിന്റെ ഓർമ്മ പുതുക്കാൻ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പാലാ ഒരുങ്ങിക്കഴിഞ്ഞു. പതിവ് പോലെ പാലാ കത്തീഡ്രൽ പള്ളിയിൽ രാവിലെ നടക്കുന്ന പ്രത്യേക കുർബാനയും തുടർന്ന് സെമിത്തേരിയിലെ കല്ലറയിൽ മെഴുകുതിരി കത്തിച്ചുള്ള പ്രാർത്ഥനയുമായി കുടുംബാംഗങ്ങളും അനുയായികളും അദ്ദേഹത്തിന്റെ സ്മരണകൾക്ക് മുന്നിൽ ഒത്തുചേരും. സംസ്ഥാനത്തെ ഓരോ മണ്ഡലങ്ങളിലും അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിക്കൊണ്ട് […]
Read more

ചെന്നൈയുടെ ‘ഉയിർപ്പിന്റെ ഉടയോൻ’ സമ്മർദ്ദത്തിന് വഴിമാറുന്നോ?

ഇന്ത്യൻ ക്രിക്കറ്റിലെ ‘അൺപ്രഡിക്റ്റബിൾ’ പ്രതിഭകളുടെ പട്ടികയെടുത്താൽ സഞ്ജു സാംസണോളം പോന്ന മറ്റൊരു താരം ഉണ്ടാവില്ല. തകർച്ചകളിൽ നിന്ന് അവിശ്വസനീയമാംവിധം ഉദിച്ചുയരുന്ന ശീലമുള്ളതുകൊണ്ടാണ് ആരാധകർ അദ്ദേഹത്തെ ‘ഉയിർപ്പിന്റെ ഉടയോൻ’ എന്ന് വിശേഷിപ്പിച്ചുപോരുന്നത്. കഴിഞ്ഞ ട്വന്റി20 ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റ് എന്ന തിളക്കമാർന്ന കിരീടവും പേറി, വലിയ പ്രതീക്ഷകളുടെ പ്രളയം താണ്ടിയാണ് സഞ്ജു ഇത്തവണ ചെന്നൈ സൂപ്പർ കിങ്സിന്റെ മഞ്ഞക്കുപ്പായത്തിലേക്ക് എത്തിയത്. എന്നാൽ, സിഎസ്കെ ക്യാമ്പിൽ സഞ്ജുവിന്റെ തുടക്കം അത്ര ശുഭകരമായിരുന്നില്ല. ആദ്യ മൂന്ന് മത്സരങ്ങളിൽ 6, […]
Read more

മണിപ്പുരിൽ വീണ്ടും ചോരപ്പുഴ; ബോംബേറിൽ പിഞ്ചുകുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു

​ഇംഫാൽ: മണിപ്പുരിലെ ബിഷ്ണുപുർ ജില്ലയിൽ വീടിനുനേരെയുണ്ടായ ബോംബ് ആക്രമണത്തിൽ ആറുമാസം പ്രായമുള്ള പെൺകുഞ്ഞും അഞ്ചു വയസ്സുകാരനും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം അർധരാത്രിയോടെ മൊയ്രാങ്ങിലായിരുന്നു സംഭവം. ആക്രമണത്തിൽ പരുക്കേറ്റ കുട്ടികളുടെ അമ്മ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഫോടനത്തിന് പിന്നാലെ പ്രകോപിതരായ ജനക്കൂട്ടവും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലും വെടിവയ്പിലും രണ്ട് പേർ കൂടി കൊല്ലപ്പെട്ടതോടെ മരണം നാലായി. കുട്ടികൾ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതോടെ ജനക്കൂട്ടം അടുത്തുള്ള സിആർപിഎഫ് ക്യാംപിലേക്ക് ഇരച്ചുകയറി. രണ്ട് ഓയിൽ ടാങ്കറുകൾക്കും ക്യാംപിലെ വാഹനങ്ങൾക്കും പ്രതിഷേധക്കാർ […]
Read more

മൈസൂരുവിലെ വെള്ളക്കെട്ടിൽ കാണാതായ വയനാട് സ്വദേശിയായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

​മൈസൂരു: മൈസൂരു ബന്നൂരിലെ വെള്ളക്കെട്ടിൽ കാണാതായ വയനാട് സ്വദേശിയായ നിയമ വിദ്യാർത്ഥി ഷബ്നാസിനെ (21) മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കാര്യമ്പാടി സ്വദേശിയും ലോഡിങ് തൊഴിലാളിയുമായ പെലച്ചിക്കൽ ഷാജഹാന്റെ മകനാണ് ഷബ്നാസ്. ചൊവ്വാഴ്ച വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം സ്ഥലം സന്ദർശിക്കാൻ പോയപ്പോഴായിരുന്നു അപകടം.​അപകടവിവരം അറിഞ്ഞയുടൻ മൈസൂരുവിലെ ഫയർഫോഴ്സും റെസ്ക്യൂ സംഘവും സ്ഥലത്തെത്തിയെങ്കിലും രാത്രിയായതിനാൽ തിരച്ചിൽ രാവിലെ തുടങ്ങാനായിരുന്നു അവരുടെ തീരുമാനം. എന്നാൽ, സമയം പാഴാക്കാതെ വയനാട് കൽപറ്റയിൽ നിന്നുള്ള ‘തുർക്കി ജീവൻ രക്ഷാസമിതി’ അംഗങ്ങൾ രാത്രി തന്നെ മൈസൂരുവിലേക്ക് […]
Read more

പ്രളയ കാലത്ത് ഷട്ടർ തുറക്കാൻ താമസിച്ചു; വിവാദമായി തോട്ടപ്പള്ളി സ്പിൽവേ

​ആലപ്പുഴ: 2018-ലെ മഹാപ്രളയത്തിൽ കേരളമാകെ മുങ്ങിയിട്ടും തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ പൂർണ്ണമായും തുറക്കാൻ വൈകിയതിന് പിന്നിലെ ദുരൂഹതകൾ വർഷങ്ങൾക്കിപ്പുറം വീണ്ടും സജീവ ചർച്ചയാകുന്നു. കുട്ടനാടും കിഴക്കൻ മേഖലകളും പ്രളയജലത്തിൽ മുങ്ങി സർവ്വനാശം സംഭവിച്ചിട്ടും ബാക്കി 20 ഷട്ടറുകൾ ഉയർത്താൻ അധികൃതർ കാണിച്ച വിമുഖത കരിമണൽ ലോബിയെ സഹായിക്കാനായിരുന്നു എന്ന ആരോപണമാണ് ഇപ്പോൾ വീണ്ടും ശക്തമാകുന്നത്.​പമ്പ, അച്ചൻകോവിൽ, മണിമല നദികളിലൂടെ എത്തുന്ന പ്രളയജലം വേഗത്തിൽ കടലിലേക്ക് ഒഴുക്കിവിടാനാണ് തോട്ടപ്പള്ളി സ്പിൽവേ നിർമ്മിച്ചത്. ആകെയുള്ള 40 ഷട്ടറുകളിൽ 20 എണ്ണം […]
Read more

Recent News

Advertisement
WhiteswanTV Footer