Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Thomas Jose

ഇറാന് ആയുധം നൽകാൻ ചൈന; യുദ്ധം പുതിയ തലത്തിലേക്ക്

ബെയ്ജിങ്: അമേരിക്കയുമായി സംഘർഷ സാഹചര്യം നിലനിൽക്കവെ ചൈനയിൽ നിന്ന് കപ്പൽവേധ മിസൈലുകൾ വാങ്ങാൻ ഇറാൻ. ചൈനീസ് നിർമ്മിതമായ CM-302 മിസൈലാണ് ഇറാൻ വാങ്ങാനൊരുങ്ങുന്നതെന്ന് റിപ്പോർട്ടുകൾ. ഡെലിവറി ഡേറ്റ് തീരുമാനമായിട്ടില്ല. യുഎസ് നാവികസേനയ്ക്ക് കടുത്ത വെല്ലുവിളിയുയർത്താൻ ഇവയ്ക്ക് കഴിയുമെന്നാണ് കരുതുന്നത്. നിലവിൽ ഇറാനെ ചുറ്റി കടലിൽ സന്നാ​ഹം ഒരുക്കിയിരിക്കുകയാണ് അമേരിക്കൻ സേന.
Read more

ഈ പോക്ക് എങ്ങോട്ട്! ഒറ്റ ദിവസം കൊണ്ട് കൂടിയത് 2320 രൂപ

കൊച്ചി: സംസ്ഥാനത്ത് കുത്തനെ ഉയർന്ന് സ്വ‌‍‌‍‍‌ർണ വില. ഇന്ന് 22കാരറ്റ് ഒരു പവൻ സ്വ‌‍ർണത്തിന് 2320 രൂപ വ‌ർധിച്ച് 1,20,800 രൂപയിലെത്തി നിൽക്കുകയാണ്. അതായത് ഒരു ​ഗ്രാം സ്വ‍‌ർണത്തിന് 295 രൂപ കൂടി 15,100 രൂപയായി. ഇന്നലെ ഒരു പവൻ സ്വ‍‌ർണത്തിന് 1,18,480 രൂപയായിരുന്നു വില. അതിന് മുൻപത്തെ ദിവസം രാവിലെയും ഉച്ചക്കും തുട‌ർച്ചയായി സ്വ‌‌ർണ വില കുറയുകയായിരുന്നു. ഇപ്പോൾ വീണ്ടും സ്വ‌ർണ വിലയിൽ ഉയ‍‌ർച്ചയാണ് ഉണ്ടായിരിക്കുന്നത്. ​18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ₹12,405 രൂപയും പവന് […]
Read more

ജാമ്യം റദ്ദായാൽ മാങ്കൂട്ടത്തിൽ വീണ്ടും അകത്താകും; നിർണായക നീക്കം

തിരുവനന്തപുരം‌: രണ്ടാം ബലാത്സം​ഗക്കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന കോൺ​ഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അതിജീവിതയുടെ പരാതിയിൽ ഡിജിറ്റൽ തെളിവുകളടക്കം ശേഖരിക്കാൻ പൊലീസ്. ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നത് ​ഗൗരവത്തോടെയാണ് കോടതി കാണുക. ജാമ്യം റദ്ദാക്കിയാൽ രാഹുലിന് വീണ്ടും ജയിലിലേക്ക് മടങ്ങേണ്ടി വരും. അതിജീവിതയുടെ ഫോണിലേക്ക് വന്ന കോളിന്റെ ഉറവിടം സംബന്ധിച്ച് ശാസ്ത്രീയ പരിശോധനകൾ പുരോഗമിക്കുകയാണ്. കോൾ വിവരങ്ങളും ടവർ ലൊക്കേഷനും ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഫോൺ കോൾ അബദ്ധത്തിൽ സംഭവിച്ചതാണെന്നോ സാങ്കേതിക തകരാറാണെന്നോ പ്രതിഭാ​ഗം വാദിച്ചേക്കും. […]
Read more

ആ ‘അവിഹിതം’ തൃഷ? ചികഞ്ഞ് ആരാധകർ, വിജയ്ക്ക് തിരിച്ചടി

ചെന്നൈ: തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ഭാര്യ സം​ഗീത നൽകിയ വിവാഹമോചന പരാതിയിൽ കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ് നടനും ടിവികെ തലവനുമായ വിജയ്. ഈ വർത്ത പുറത്തുവന്നതിന് പിന്നാലെ സം​ഗീത പറഞ്ഞ നടി ആരെന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. കഴിഞ്ഞ ഏറെക്കാലമായി വിജയ്ക്കൊപ്പം ഉയർന്നു കേൾക്കുന്ന തൃഷയുടെ പേര് തന്നെയാണ് ഇപ്പോഴും പറയുന്നത്. പിന്നാലെ നടിക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. തൃഷ മുൻപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് താഴെ അസഭ്യവും […]
Read more

ഐപിഎൽ പൂരം മാർച്ച് 28 മുതൽ; ഷെഡ്യൂൾ മാറ്റി BCCI

മുംബൈ: പുതിയ സീസൺ ഐപിഎൽ പുതിയ സീസൺ തുടങ്ങാൻ രണ്ട് ദിവസം വൈകിയേക്കും. മാർച്ച് 28ന് ആരംഭിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. നേരത്തെ മാർച്ച് 26-നായിരുന്നു നിശ്ചയിച്ചിരിക്കുന്നത്. ഫൈനൽ നേരത്തെ നിശ്ചയിച്ചത് പ്രകാരം മെയ് 31ന് നടക്കും. ടൂർണ്ണമെന്റിന്റെ ഫിക്‌സ്ചർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന അസം, പശ്ചിമ ബംഗാൾ, തമിഴ്‌നാട് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതികൾ കൂടി അറിഞ്ഞിട്ടായിരിക്കും ഷെഡ്യൂൾ ഇറങ്ങുക. കൊൽക്കത്ത, ചെന്നൈ, രാജസ്ഥാൻ (​ഗുവാഹത്തി) എന്നിവയുടെ ഹോം മത്സരങ്ങൾ ഈ […]
Read more

പൊങ്കാലയ്ക്ക് എത്തുന്നവർക്ക് മസ്ജിദ് തുറന്നു കൊടുക്കണം; പാളയം ഇമാം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്ന വിശ്വാസികൾക്ക് സൗകര്യങ്ങളൊരുക്കാൻ ആഹ്വാനം ചെയ്ത് പാളയം പള്ളി ഇമാം സുഹൈബ് മൗലവി. റമദാൻ നോമ്പ് കാലമായാലും തിരുവനന്തപുരത്തെത്തുന്ന ഹൈന്ദവ സഹോദരിമാർക്കും കുട്ടികൾക്കും വെള്ളവും ഭക്ഷണവും നൽകണമെന്നും മസ്ജിദുകളും വീടുകളും അവർക്ക് വിശ്രമത്തിനായി തുറക്കണമെന്നും ജുമാ നിസ്കാരത്തിനിടെ അദ്ദേഹം പറഞ്ഞു.
Read more

നടിയുമായി ബന്ധം; വിവാഹമോചനം വേണമെന്ന് വിജയ്‌യുടെ ഭാര്യ

ചെന്നെ: 25 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടനും തമിഴക വെട്രി കഴകം (ടിവികെ) മേധാവിയുമായ വിജയ്‌യുടെ ഭാര്യ സംഗീത സോർണലിംഗം വിവാഹമോചനത്തിന് അപേക്ഷ നൽകി. 51 കാരനായ വിജയ് ഒരു നടിയുമായി വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് 48 കാരിയായ സംഗീത ആരോപിക്കുന്നു. ഇനി ബന്ധമുണ്ടാകില്ലെന്ന് തനിക്ക് നൽകിയ വാക്ക് തെറ്റിച്ചുവെന്നും അതിൽ ഒരു പശ്ചാത്താപവും പ്രകടിപ്പിക്കുന്നില്ലെന്നും അവർ ആരോപിക്കുന്നു. 1999 ഓഗസ്റ്റിൽ വിവാഹിതരായ ഈ ദമ്പതികൾക്ക് ജേസൺ സഞ്ജയ്, ദിവ്യ ഷാഷ എന്നീ രണ്ട് കുട്ടികളുണ്ട്. […]
Read more

ക്യാപ്റ്റൻ പിണറായി തന്നെ; മുഖ്യമന്ത്രിയെ പിന്നീട് തീരുമാനിക്കും

ന്യൂ ഡൽഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കും. ന്യൂഡൽഹി എകെജി ഭവനിൽ നടന്ന പോളിറ്റ് ബ്യൂറോ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ജനറൽ സെക്രട്ടറി എം.എം.ബേബിയാണ് പ്രഖ്യാപനം നടത്തിയത്. സ്ഥാനാർഥി ചർച്ചകൾ ഉടൻ ആരംഭിക്കും. മുഖ്യമന്ത്രി ആരെന്നത് ഭൂരിപക്ഷം നോക്കി പിന്നീട് തീരുമാനിക്കും. ആരൊക്കെ മത്സരിക്കുമെന്ന് കുറച്ച് ദിവസത്തിനുള്ളിൽ അറിയാമെന്നും മാർച്ച് ആദ്യ വാരത്തിൽ സ്ഥാനാർത്ഥി പട്ടിക വരുമെന്നും എംഎ ബേബി അറിയിച്ചു. 75 വയസ്സെന്ന പ്രായപരിധിയിൽ പിണറായിക്ക് നേരത്തേ […]
Read more

ചിന്നം വിളിച്ചെത്തിയ ആനവണ്ടി; മോഹൻലാലിന്റെ KSRTC പരസ്യം

പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച കെഎസ്ആർടിസിയുടെ പരസ്യചിത്രം പുറത്തിറങ്ങി. തന്റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്റെ ചിന്നം വിളിച്ചെത്തിയ ആനവണ്ടിയുമായുള്ള മനോഹരമായ ബന്ധത്തെക്കുറിച്ചാണ് മോഹൻലാൽ പറയുന്നത്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലെ ഓഡിഷനു വേണ്ടി തിരുവനന്തപുരത്തു നിന്നും ആലപ്പുഴയിലേക്കു പോയ കെഎസ്ആർടിസി യാത്രയെ കുറിച്ച് പറഞ്ഞാണ് പരസ്യം തുടങ്ങുന്നത്. https://www.facebook.com/watch/?v=3836920013267532 അഭിനയ പരീക്ഷ കഴിഞ്ഞു മടങ്ങിയതും പ്രിയപ്പെട്ട ആനവണ്ടിയിൽ തന്നെ, തുടങ്ങി തന്റെ സിനിമാ ജീവിതത്തിൽ കെഎസ്ആർടിസിക്കുള്ള പങ്ക് ഓർത്തെടുക്കുകയാണ് താരം. ഇതുപോലുള്ള ശുഭയാത്രകൾ സമ്മാനിക്കാൻ മലയാളിക്കൊപ്പം കെഎസ്ആർടിസി എന്നെന്നുമുണ്ടാകട്ടെ […]
Read more

കൊൽക്കത്തയിൽ ഭൂചലനം, തീവ്രത 5.4; ഇറങ്ങിയോടി ആളുകൾ

കൊൽക്കത്ത: കൊൽക്കത്തയിലും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും ശക്തമായ ഭൂചലനം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെത്. ഇതിന് പിന്നാലെ കെട്ടിടങ്ങളിൽനിന്ന് താമസക്കാരും ഓഫീസുകളിലെ ജീവനക്കാരും പുറത്തേക്ക് ഇറങ്ങിയോടി. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകളില്ല. ഇന്ത്യ – ബംഗ്ലാദേശ് അതിർത്തിക്ക് സമീപം ബംഗ്ലാദേശിനുള്ളിൽ മൂന്ന് കിലോമീറ്റർ അകലെയാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. ഏതാനും സെക്കൻഡുകൾ ഭൂചലനം നീണ്ടുനിന്നതായാണ് പ്രാഥമികവിവരം. 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചനലനം ഇന്ന് ഉച്ചയ്ക്ക് 1:22 ഓടെയാണ് ഉണ്ടായത്. കെട്ടിടങ്ങൾ ഉലയുന്നതും ആളുകൾ […]
Read more

Recent News

Advertisement
WhiteswanTV Footer