Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Thomas Jose

പരീക്ഷണത്തിന് ഇല്ല; സിറ്റിങ് എംഎൽഎമാർ തന്നെ ഇറങ്ങും

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പരീക്ഷണത്തിന് നിൽക്കാതെ സിപിഎം. 10 സിറ്റിങ്ങ് എംഎൽഎമാരെ തന്നെ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ധാരണയായി. നിർദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറും. വിജയസാധ്യത പരി​ഗണിച്ചാണ് സിറ്റിങ് എംഎൽഎമാരെ തന്നെ കളത്തിലിറക്കുന്നത്. കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടത്ത് നിന്നും മത്സരിക്കും. ജില്ലാ സെക്രട്ടറി വി ജോയ് വർക്കലയിൽ വീണ്ടും ജനവിധി തേടും. ആറ്റിങ്ങൽ- ഒ.എസ് അംബിക, വാമനപുരം-ഡി.കെ.മുരളി, വട്ടിയൂർക്കാവ്- വി.കെ.പ്രശാന്ത്, നേമം-വി.ശിവൻകുട്ടി, അരുവിക്കര-ജി.സ്റ്റീഫൻ, പാറശ്ശാല-സി.കെ.ഹരീന്ദ്രൻ, കാട്ടക്കട- ഐബി സതീഷ്, നെയ്യാറ്റിൻകര- കെ.ആൻസലൻ എന്നിവരും […]
Read more

ഇന്ത്യക്ക് പുതിയ ഷോക്ക് നൽകി ട്രംപ്

വാഷിങ്ടൺ: ഇന്ത്യക്ക് പുതിയ താരിഫ് ഷോക്ക് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിൽ നിന്ന് യുഎസിലെത്തുന്ന സോളാറിന് 126% തീരുവയാണ് ഏർപ്പെടുത്തിയത്. യുഎസ് സുപ്രീം കോടതി പകരം തീരുവ റദ്ദാക്കിയ ശേഷം ട്രംപ് പ്രഖ്യാപിച്ച 10% തീരുവ സോളാറിന് ബാധകമല്ല. ഇന്തോനേഷ്യ, ലാവോസ് എന്നിവിടങ്ങളിൽ നിന്നുള്ള സോളാറിനും അമിത തീരുവ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ സോളാർ ഓഹരികളെല്ലാം കനത്ത നഷ്ടത്തിലേക്ക് വീഴുകയായിരുന്നു.
Read more

തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് 200 മിനിറ്റ്; പുതിയ ഡിസൈൻ

പൊന്നാനി: കേരള ഹൈസ്പീഡ് റെയിൽവേ ലൈനിന്റെ പുതിയ ഡിസൈനും കൂടുതൽ വിശദാംശങ്ങളും വെളിപ്പെടുത്തി മെട്രോമാൻ ഇ ശ്രീധരൻ. പത്തനംതിട്ടയേയും കൂടി ഉൾപ്പെടുത്തിയ പുതിയ ഡിസൈനിന് ചെലവും സമയവും കുറവ് മതി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് വെറും 3 മണിക്കൂർ 20 മിനിറ്റ് (200 മിനിറ്റ്) കൊണ്ട് എത്തിച്ചേരാം. 465 കി.മീ. ദൂരത്തിലാണ് പാത. 445 കിലോമീറ്റർ ആകാശപ്പാത, 20 കിലോമീറ്റർ തുരങ്കപ്പാത. 20-30 കി.മീ. ഇടവിട്ട് ആകെ 20 സ്റ്റേഷനുകൾ. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളങ്ങളിലേക്ക് നേരിട്ട് […]
Read more

കടലിലെ മീൻ വിഷമാകുമ്പോൾ; അറിയണം ഇക്കാര്യങ്ങൾ

കഴിഞ്ഞ ദിവസം തിരുവനന്തപുരം വിഴിഞ്ഞത്തെ ഒരു പ്രമുഖ ഹോട്ടലിൽ നിന്ന് മത്സ്യ വിഭവങ്ങൾ കഴിച്ച രണ്ട് പേർ മരിക്കുകയും ചിലർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചെയ്തെന്ന വാർത്തകൾ വൈറലായിരുന്നു. ഇതാദ്യമായിട്ടല്ല ഇത്തരം വാർത്തകൾ നമ്മൾ കേൾക്കുന്നത്. ഈ സംഭവം നടന്നെന്ന് പറയുന്ന ഹോട്ടലിൽ നിന്ന് അന്നേ ദിവസം മറ്റനേകം ആളുകളും ഭക്ഷണം കഴിച്ചിരുന്നു. അപ്പോൾ എന്താണ് സംഭവിച്ചത്? കണവയും ഞണ്ടും ജീവനെടുക്കുമോ? ചെമ്മീൻ കഴിച്ചാൽ വയറിന് പണി കിട്ടുമോ? കക്കയ്ക്കൊപ്പം നാരങ്ങാനീരോ വെള്ളമോ കുടിച്ചാൽ മരിച്ചു പോകുമോ? അങ്ങനെ […]
Read more

റംസാൻ കളറാക്കാൻ ഷാജി പാപ്പനും പിള്ളേരും എത്തുന്നു

സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ആട് 3 മാർച്ച് 19ന് പുറത്തിറങ്ങും. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്. ഫാൻ്റസി, ഹ്യൂമർ, ആക്ഷൻ ജോണറിൽ ഒരുങ്ങുന്ന ചിത്രം റംസാൻ ആഘോഷങ്ങൾ കളറാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ രണ്ട് ഭാ​ഗങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ രീതിയായിരിക്കും മൂന്നാം ഭാ​ഗം എത്തുക. മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ മൂന്നാം പതിപ്പിലൂടെ ഓരോ കഥാപാത്രങ്ങളും പ്രേഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ട നേടിക്കഴിഞ്ഞിക്കുന്നു. ഷാജി പാപ്പനെ അവതരിപ്പിക്കുന്ന ജയസൂര്യക്കു […]
Read more

ചോർന്നത് വിശ്വാസ്യതയും; അത്ര നിസാരമല്ല ഡാറ്റ ചോർച്ച

നിങ്ങൾ ഓരോ ആപ്പുകളും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുമ്പോൾ എത്രമാത്രം പെർമിഷനുകൾ കൊടുക്കാറുണ്ട് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മുടെ ഫോണിലെ ഓരോ വ്യക്തി വിവരങ്ങളും ഉപയോ​ഗിക്കാൻ ആ ആപ്പുകൾക്ക് അനുവാദം കൊടുക്കുന്ന പ്രക്രിയയാണത്. ഷോപ്പിങ് മാളുകളിലും ചില സൂപ്പർ മാർക്കറ്റുകളിലുമെല്ലാം ബില്ലിങ്ങിനൊപ്പം ഫോൺ നമ്പർ ചോദിക്കുന്ന പരിപാടിയുണ്ട്, ഇത് കൊടുക്കാതിരിക്കാൻ ഉപഭോക്താവിന് അവകാശമുണ്ടെന്ന കോടതി വിധിയും നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നുണ്ട്. അപ്പോൾ ഇതിൽ നിന്നെല്ലാം ഒരു കാര്യം വ്യക്തം. ഒരാളുടെ വ്യക്തി വിവരങ്ങൾ കൈമാറുന്നതിന് മുമ്പ് കൃത്യമായ […]
Read more

വയസ് വെറും 14; സ്വന്തമാക്കിയത് 22 ലക്ഷത്തിന്റെ കാർ

മുംബൈ: ഡ്രൈവിങ് ലൈസൻസ് കിട്ടാൻ ഇനിയും നാല് വർഷം കൂടി കാത്തിരിക്കണം, പക്ഷേ ഇപ്പോഴെ 22 ലക്ഷത്തിന്റെ കാർ സന്തം. പറഞ്ഞു വരുന്നത് 14കാരനായ ഇന്ത്യയുടെ പുത്തൻ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിയുടെ കാര്യമാണ്. കഴിഞ്ഞ ഐപിഎല്ലിലെ വെടിക്കെട്ട് ബാറ്റിംഗിന് സമ്മാനമായി ലഭിച്ച ടാറ്റാ കര്‍വ്വ് കാര്‍ ഒടുവില്‍ വൈഭവിന് സ്വന്തം. 2025 ഐപിഎല്ലിലെ ‘സൂപ്പർ സ്ട്രൈക്കർ ഓഫ് ദ സീസൺ’ പുരസ്‌കാരത്തിന് അര്‍ഹമായതോടെയാണ് 22 ലക്ഷം രൂപ വിലവരുന്ന ടാറ്റ കർവ്വ് വൈഭവിന് സമ്മാനമായി ലഭിച്ചത്. […]
Read more

മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല; രേഖ പുറത്ത് വിട്ടു

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങളടക്കമുള്ള ഡാറ്റ ചോര്‍ന്നെന്ന പരാതിയിൽ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ തേടി സ്പാര്‍ക്കിന് കത്തയച്ചുവെന്നും ഡാറ്റാ ചോര്‍ച്ചയുടെ നഗ്നമായ ഉദാഹരണമാണെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. ഇത് സംബന്ധിച്ച കത്തും പുറത്ത് വിട്ടു. മുഖ്യമന്ത്രി അറിയാതെ ഇത്തരത്തിൽ ഓഫീസ് ഇത്തരത്തിൽ കത്ത് അയക്കില്ല. ഞെട്ടിക്കുന്ന വിവരമാണ് ഇതുസംബന്ധിച്ച് പുറത്തുവരുന്നത്. എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഓഫീസര്‍ ഓണ്‍ സ്പെഷ്യൽ […]
Read more

പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല; പേര് പിന്നീട്

ചെന്നൈ: പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വികെ ശശികല. പേര് പിന്നീട് പ്രഖ്യാപിക്കും. കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള പാർട്ടി കൊടി പുറത്തിറക്കി. സിഎൻ അണ്ണാദുരൈ, എംജിആർ, ജയലളിത എന്നിവരുടെ ചിത്രങ്ങളുമുണ്ട്. ശശികല ഉൾപ്പെടുന്ന തേവർ സമുദായത്തിന്റെ ശക്തികേന്ദ്രമായ രാമനാഥപുരത്ത് ജയലളിത ജന്മവാർഷിക സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. തന്നെ പുറത്താക്കിയ എഡിഎംകെയ്ക്ക് ബദലായിട്ടാണ് ശശികലയുടെ പുതിയ നീക്കം. ദ്രാവിഡ രാഷ്ട്രീയത്തിൽ ഊന്നിയാകും പാർട്ടിയുടെ പ്രവർത്തനമെന്ന് ശശികല വ്യക്തമാക്കി.
Read more

അശ്ലീല ഉള്ളടക്കം: 5 ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ചു

ന്യൂ ഡൽഹി: അശ്ലീല ഉള്ളടക്കം സംപ്രേക്ഷണം ചെയ്തതിന് രാജ്യത്തെ അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി വാർത്താ വിതരണ മന്ത്രാലയം. മൂഡ്‌എക്സ് വിഐപി, കോയൽ പ്ലേപ്രോ, ഡിജി മൂവിപ്ലക്സ്. ഫീൽ, ജുഗ്നു എന്നീ പ്ലാറ്റ്ഫോമുകളാണ് നിരോധിച്ചത്. അശ്ലീലവും സഭ്യമല്ലാത്തതുമായ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തതിന് 2000ലെ ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) ആക്ട് സെക്ഷൻ 69എ പ്രകാരമാണ് നടപടി. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ 25 ആപ്പുകൾക്കാണ് […]
Read more
Advertisement
WhiteswanTV Footer