മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി
മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി. ഐടി, ഓട്ടോമൊബൈൽ ഓഹരികളാണ് മൂക്കും കുത്തി വീണത്. ഇതോടെ ഇന്നൊരു ദിവസം കൊണ്ട് നിക്ഷേപകരുടെ 6 ലക്ഷം കോടി രൂപ വെള്ളത്തിലായി. ആന്ത്രോപികിന്റെ ക്ലോഡ് കോഡ് ടൂൾ തന്നെയാണ് ഇന്നും പണി കൊടുത്തത്. എഐയുമായി ബന്ധപ്പെട്ട തൊഴിൽ ആശങ്കകൾ, ട്രംപിന്റെ പുതിയ […]
Read more