വന്ദേമാതരം മുഴുവനായി പാടാൻ കേരളം, അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ലോക്ഭവൻ, കടുത്ത വിമർശനവുമായി പ്രതിപക്ഷവും; പ്രതിരോധത്തിലായി UDF
സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ വന്ദേമാതരം പൂർണ രൂപത്തിൽ ആലപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവാദം കൊഴുക്കുന്നു. ഗാനം ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചെന്ന തരത്തിലാണ് ആദ്യം വാർത്തകൾ വന്നത്. എന്നാൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി പാടാൻ നിർദേശം നൽകിയിട്ടില്ലെന്ന വിശദീകരണവുമായി ലോക്ഭവൻ രംഗത്തെത്തിയതോടെ വിഷയം കൂടുതൽ സങ്കീർണമായി. ഈ വിഷയത്തിൽ ഒരു നിർദേശവും നൽകിയിട്ടില്ലെന്നാണ് ലോക്ഭവൻ വ്യക്തമാക്കിയത്. ഗവർണറുടെ നിർദേശപ്രകാരമാണ് ചീഫ് സെക്രട്ടറി വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് നിർദേശിച്ചതെന്നു പറഞ്ഞായിരുന്നു സർക്കാർ നേരത്തെ പ്രതിരോധിച്ചിരുന്നത്. ഇതോടെ ഏത് […]
Read more