Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

കൊളംബിയയെ നടുക്കി വന്‍ ഭൂചലനം; മരണം 132 ആയി, ഞെട്ടിക്കുന്ന വീഡിയോ

ബൊഗോട്ട: ലാറ്റിൻ അമേരിക്കൻ രാജ്യമായ കൊളംബിയയെ നടുക്കി വന്‍ ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ 132 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. 500ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടങ്ങിയവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. റിസ റാള്‍ഡ പ്രവിശ്യയെയാണ് ദുരന്തം ഏറ്റവും അധികം ബാധിച്ചത്‌. ബൊഗോട്ടയില്‍ നിന്ന് 400 കിലോ മീറ്റര്‍ അകലെയുള്ള സാന്‍ ജോസ് ഡെല്‍ പാല്‍മര്‍ ആണ് പ്രഭവ കേന്ദ്രം. അയല്‍രാജ്യമായ ഇക്വഡോറിലും […]
Read more

17-ാം ദിനവും സഭയിലെത്താതെ മുങ്ങി അമിത് ഷാ, മറുപടി പറയാൻ ധൈര്യമില്ലെങ്കിൽ രാജിവെക്കാൻ പ്രതിപക്ഷം; എന്താണ് കേന്ദ്രത്തിന്റെ മനസിൽ?

പാർലമെൻ്റിൻ്റെ മൺസൂൺ സമ്മേളനം മറ്റൊരു കലുഷിതമായ ദിനത്തിലേക്ക് കടക്കുകയാണ്. സഭാനടപടികൾ കൃത്യമായി നടത്താൻ പോലും സാധിക്കാത്ത തരത്തിൽ ഭരണ-പ്രതിപക്ഷ ചേരികൾ തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം രൂക്ഷമായിരിക്കുകയാണ് കഴിഞ്ഞ രണ്ടാഴ്ച്ചയായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഔദ്യോഗിക പ്രതികരണത്തിനും മറുപടിക്കുമായി പ്രതിപക്ഷം ശക്തമായ നിലപാടിൽ ഉറച്ചുനിൽക്കുന്നതോടെ ഇന്നും പാർലമെൻ്റ്‌ അടിയന്തര നിർത്തിവെക്കലുകളിലേക്കും മുദ്രാവാക്യം വിളികളിലേക്കും നീങ്ങിയിരിക്കുകയാണ്. പിന്നാലെ രാവിലത്തെ പാർലമെന്റ് നടപടികൾ ഉച്ച വരെ നിർത്തി വെക്കേണ്ടിയും വന്നിരിക്കുകയാണ്. വർഷകാല സമ്മേളനം ആരംഭിച്ച് ഇന്നേക്ക് 17-ാം ദിവസം ആയിട്ടും […]
Read more

അയോധ്യ രാമക്ഷേത്ര സിഇഒ പദവി: അയ്യായിരത്തിലേറെ അപേക്ഷകർ, ഷോർട് ലിസ്റ്റിൽ 18 പേർ

ലഖ്നൗ: അയോധ്യ ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ (സിഇഒ) തസ്തികയിലേക്ക് അപേക്ഷകരുടെ പ്രളയം. ലഭിച്ച 5,300ലേറെ അപേക്ഷകളിൽ നിന്ന് 18 പേരുടെ ചുരുക്കപ്പട്ടിക ട്രസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇവർക്കായുള്ള അഭിമുഖം ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി രാമക്ഷേത്ര സമുച്ചയത്തിൽ വെച്ച് നടക്കും. ക്ഷേത്രത്തിൽ സംഭാവന തട്ടിപ്പ് ആരോപണം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഭരണനിർവഹണം കൂടുതൽ ശക്തമാക്കാൻ സിഇഒയെ നിയമിക്കുന്നത്. മുൻ ജസ്റ്റിസ് പ്രമോദ് കോഹ്ലി, റിട്ട. ലഫ്റ്റനന്റ് ജനറൽ വിഷ്ണുകാന്ത് ചതുർവേദി, ഷിർദി സായിബാബ ട്രസ്റ്റ് മുൻ ചെയർമാനും ശാസ്ത്രജ്ഞനുമായ […]
Read more

ക്രിസ്റ്റ്യാനോയുടെ വിവാ​ഹമെന്ന് കരുതി ഒഴുകിയെത്തി ആയിരങ്ങൾ, പക്ഷേ സംഭവിച്ചത് മറ്റൊന്ന്! VIDEO

ലിസ്ബൺ: പോർച്ചു​​ഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡ‍ോയും പങ്കാളി ജോർജീന റോഡ്രി​ഗസും തമ്മിൽ വിവാഹം കഴിക്കാൻ പോകുന്നുവെന്ന വാർത്ത നേരത്തെ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ശനിയാഴ്ച വിവഹം നടക്കുമെന്നായിരുന്നു പ്രചാരണം. എന്നാൽ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ അദ്ദേഹത്തിന്റെ കുടുംബം തള്ളിയതോടെ തൽക്കാലത്തേക്ക് ഇത് കെട്ടടങ്ങിയിരിക്കുകയാണ്. എന്നാൽ അതിനിടയിൽ മറ്റൊരു സംഭവം ഉണ്ടായി. ക്രിസ്റ്റ്യാനോയും ജോർജീനയും അദ്ദേഹത്തിന്റെ ജന്മ നാടായ പോർച്ചു​ഗലിലെ മെദീരയിലെ ഫഞ്ചാൽ പ്രദേശത്തെ കത്തീഡ്രലിൽ വച്ച് വിവാഹം കഴിക്കുമെന്നായിരുന്നു അഭ്യൂഹം. ഇതറിഞ്ഞ് വിവഹം നടക്കുമെന്നു പറഞ്ഞ ശനിയാഴ്ച […]
Read more

മെഡിസെപും പൊളിച്ചെഴുതുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

കൊല്ലം: മെഡിസെപ് പദ്ധതി പൊളിച്ചെഴുതുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇൻഷുറൻസ് കമ്പനിക്കു പണം കിട്ടാൻ വേണ്ടി മാത്രം തുടങ്ങിയ പദ്ധതി പോലെയാണ് മെഡിസെപ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഉദ്യോഗസ്ഥരിൽ നിന്നും പണം വാങ്ങിയിട്ടും പ്രധാനപ്പെട്ട ആശുപത്രികളിലൊന്നും ചികിത്സ ലഭ്യമാക്കാതെയാണ് പദ്ധതി മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മെഡിസെപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആശുപത്രികളുടെ പട്ടികയിൽ കണ്ണാശുപത്രികളാണ് കൂടുതലുള്ളത്. ഇത് കണ്ടാൽ നേത്രചികിത്സയ്ക്ക് മാത്രമുള്ള പദ്ധതിയാണെന്നു തോന്നിപ്പോകുമെന്നും മുഖ്യമന്ത്രി തമാശരൂപേണ പറഞ്ഞു. കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം […]
Read more

ഓണപ്പരീക്ഷകള്‍ 13 ന് തന്നെ തുടങ്ങും; മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കനത്ത മഴയും പ്രളയ സാഹചര്യവും പരിഗണിച്ച് ഓണപ്പരീക്ഷകള്‍ മാറ്റിവെക്കുമെന്ന അഭ്യൂഹങ്ങൾ അസ്ഥാനത്ത്. പരീക്ഷകൾ മാറ്റിവെക്കുന്നത് ആലോചിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. മുമ്പ് നിശ്ചയിച്ചതുപോലെ ഓണപ്പരീക്ഷകള്‍ ഈ മാസം 13 ന് തന്നെ തുടങ്ങും. 20 ന് അവസാനിക്കുമെന്നും വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഓഗസ്റ്റ് 21 ന് ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും. പരീക്ഷയ്ക്കിടെ ഏതെങ്കിലും ദിവസം അവധി വന്നാല്‍ ആ ദിവസത്തെ പരീക്ഷ ഓണം കഴിഞ്ഞ് നടക്കും. ഓഗസ്റ്റ് 31 നാണ് ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുക. നിലവിലെ […]
Read more

യൂറോപ്യൻ ലീ​ഗുകൾക്ക് തുടക്കമാകുന്നു; ആദ്യം ലാലി​ഗ

ലണ്ടൻ: ഫിഫ ലോകകപ്പ് ആവേശത്തിന് പിന്നാലെ യൂറോപ്പിലെ പ്രധാന ഫുട്ബോൾ ലീഗുകൾ പുതിയ സീസണിലേക്ക്. യൂറോപ്പിലെ മുൻനിര ലീഗുകളായ ലാ ലിഗ, പ്രീമിയർ ലീഗ്, ലീഗ് വൺ, സീരി എ, ബുണ്ടസ്‌ലിഗ എന്നിവ ആഗസ്ത് 15 മുതൽ വിവിധ ദിവസങ്ങളിലായി ആരംഭിക്കും. ആഗസ്ത് 15ന് ലാ ലിഗ യൂറോപ്പിലെ 5 മുൻനിര ലീ​ഗുകളിൽ ആദ്യം തുടങ്ങുക സ്പാനിഷ് ലാ ലിഗയാണ്. ആഗസ്ത് 15 ന് അലാവെസ് ടീം ഗെറ്റാഫെയെ നേരിടുന്നതോടെയാണ് പുതിയ സീസണിന് തുടക്കമാകുന്നത്. നിലവിലെ ചാമ്പ്യന്മാരായ […]
Read more

സായ് സുദർശന് പരിക്ക്; പകരക്കാരനായി സർഫറാസ് ഖാൻ വീണ്ടും ഇന്ത്യൻ ടീമിലേക്ക്

കൊളംബോ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സർഫറാസ് ഖാനെ ഉൾപ്പെടുത്തി. പരിക്കേറ്റ് പുറത്തായ സായ് സുദർശനു പകരമാണ് സർഫറാസ് വീണ്ടും ടീമിൽ ഇടം കണ്ടെത്തിയത്. ഇടവേളയ്ക്കു ശേഷമാണ് താരം തിരിച്ചെത്തുന്നത്. കാലിലെ പരിക്കിനെ തുടർന്ന് സായ്, ബം​ഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ ചികിത്സയും പരിശീലനവുമായി തുടരുകയാണ്. ആദ്യ ടെസ്റ്റിനു മുൻപ് താരം ഫിറ്റ്നസ് വീണ്ടെടുത്ത് കളിക്കുമെന്നായിരുന്നു മാനേജ്മെന്റിന്റെ പ്രതീക്ഷ. എന്നാൽ താരത്തിനു പരമ്പര പൂർണമായി നഷ്ടമാകുമെന്നു ഉറപ്പായിരുന്നു. പിന്നാലെയാണ് സർഫറാസിനെ ടീമിൽ ഉൾപ്പെടുത്തിയത്. രണ്ട് […]
Read more

അടൂരിലെ വിവാദ വാഹന പിഴ: MVD ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു

അടൂർ: അടൂരിലെ വിവാദ വാഹന പിഴയുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്ത രണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു. AMVIമാരായ ലൈജു ബി.എസ്, ഷമീർ എം എന്നിവരുടെ സസ്പെൻഷനാണ് ഗതാഗത വകുപ്പ് പിൻവലിച്ചത്. നിയമവിരുദ്ധമായി അതിതീവ്ര ലൈറ്റുകൾ ഘടിപ്പിച്ച വാഹനത്തിന് പിഴ ചുമത്തിയതുമായി ബന്ധപ്പെട്ടാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചിരുന്നത്. പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ വാഹനത്തിന് പിഴചുമത്തിയെന്ന് ചൂണ്ടിക്കാട്ടി സംഭവം വിവാദമായിരുന്നു. എന്നാൽ നിയമപ്രകാരം പ്രവർത്തിച്ച ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വലിയ […]
Read more

സവർക്കറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുസ്ലീം ലീ​ഗ് ഇടപെടേണ്ടെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കാസർകോട്ട് സ്കൂൾ ക്വിസ് മത്സരത്തിൽ വിഡി സവർക്കറുമായി ബന്ധപ്പെട്ട ചോദ്യത്തിന്റെ പേരിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ മുസ്ലിം ലീഗിനും യുഡിഎഫ് സർക്കാരിനും മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. സവർക്കറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുസ്ലിം ലീഗ് ഇടപെടരുതെന്നും ബിജെപിയെ പ്രകോപിപ്പിക്കാൻ ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലിം ലീഗ്, തങ്ങൾക്ക് താത്പര്യമുള്ള പ്രത്യേക ചരിത്രവിവരണം സൃഷ്ടിക്കുന്ന പഴയ രീതി വീണ്ടും തിരികെ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെങ്കിൽ ബി.ജെ.പി അടങ്ങിയിരിക്കില്ലെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix