Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

‘നിന്റെയൊക്കെ അച്ഛൻറെ വീട്ടിൽ നിന്ന് കൊണ്ടുവരുമോ ശുദ്ധമായ പെട്രോൾ?’; അധിക്ഷേപവുമായി BJP MP

ഭോപ്പാൽ: കേന്ദ്ര സർക്കാരിന്റെ ഇ20 പെട്രോൾ നയത്തെ വിമർശിക്കുന്നവർക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി എംപി ജനാർദ്ദൻ മിശ്ര. മധ്യപ്രദേശിലെ റെവ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് ജനാർദ്ദൻ മിശ്ര. “നിന്റെയൊക്കെ അച്ഛൻറെ വീട്ടിൽ നിന്ന് കൊണ്ടുവരുമോ ശുദ്ധമായ പെട്രോൾ?” എന്നാണ് എഥനോൾ കലർത്തിയ പെട്രോളിനെ എതിർക്കുന്നവരോട് എംപി പരസ്യമായി ചോദിച്ചത്. റെവയിൽ നിന്ന് ഭോപ്പാലിലേക്കും കൊൽക്കത്തയിലേക്കുമുള്ള പുതിയ വിമാന സർവീസുകൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കവെയായിരുന്നു എംപിയുടെ വിവാദ പരാമർശം. എഥനോൾ നയത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ന്യായീകരിക്കുന്നതിനിടയിലാണ് […]
Read more

ഓപ്പറേഷൻ കാവൽ, കലാഭവൻ മണിയുടെ മരണം, വടകര MDMA വേട്ട, ഇപ്പോൾ ആയങ്കിയും; അറിയണം കുറ്റവാളികളുടെ പേടിസ്വപ്നമായ കെ കാർത്തിക് IPSനെ പറ്റി

സോഷ്യൽ മീഡിയയിൽ വീഡിയോകളിട്ടും ലൈവുകളിൽ വന്നുമൊക്കെ പോലീസിനെയും നിയമസംവിധാനങ്ങളെയും പരസ്യമായി വെല്ലുവിളിച്ച് നടന്നിരുന്ന ഒളിവുജീവിതത്തിനായിരുന്നു കഴിഞ്ഞ ദിവസം കണ്ണൂരിലെ രഹസ്യ താവളത്തിൽ തിരശ്ശീല വീണത്. കുപ്രസിദ്ധ കുറ്റവാളി അർജുൻ ആയങ്കിയെ മണിക്കൂറുകൾക്കുള്ളിൽ പൂട്ടി, കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക് ഐ.പി.എസ് വീണ്ടും വാർത്തകളിലും പൊലീസ് സേനയിലും ഹീറോയാകുകയാണ്. ആഭ്യന്തര വകുപ്പിനും കേരള പോലീസിനും കടുത്ത മാനക്കേടും തലവേദനയും സൃഷ്ടിച്ച ഒരു വെല്ലുവിളിക്കാണ് ഡി.ഐ.ജി ഫീൽഡിലിറങ്ങി കൃത്യമായ മറുപടി നൽകിയത്. ക്രമസമാധാന സംവിധാനത്തെ വെല്ലുവിളിക്കാൻ ആരേയും അനുവദിക്കില്ലെന്ന് […]
Read more

6, 6, 6… സിറാജ് ‘ഹീറോയിസം’; തകർപ്പൻ ജയത്തോടെ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങി ഇന്ത്യ

കൊളംബോ: ശ്രീലങ്കക്കെതിരായ നിർണായക ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള ത്രിദിന സന്നാഹ മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. രണ്ടാം ഇന്നിങ്‌സിൽ 207 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് അടിച്ചെടുത്ത് ലക്ഷ്യം കണ്ടു. ഇതോടെ ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യയുടെ ആത്മവിശ്വാസം ഇരട്ടിച്ചു. ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 6 വിക്കറ്റിന് 357 ഡിക്ല, രണ്ടാം ഇന്നിങ്‌സ് 4 വിക്കറ്റിന് 214 റൺസ്. ശ്രീലങ്ക ഇലവൻ ഒന്നാം ഇന്നിങ്‌സിൽ 8 വിക്കറ്റ് നഷ്ടത്തിൽ […]
Read more

സർക്കാർ അനുമതി കിട്ടി; കൊച്ചിയിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നു

തിരുവനന്തപുരം: കൊച്ചിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിന് സർക്കാർ അനുമതി ലഭിച്ചു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 10.1312 ഹെക്ടർ ഭൂമി തരംമാറ്റാനാണ് കൃഷി വകുപ്പ് ഇന്നലെ ഉത്തരവിറക്കിയത്. സ്‌പോർട്‌സ് നയം 2023, കേരള സ്‌പോർട്‌സ് ആക്ട് 2025, കേരള സ്‌പോർട്‌സ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് സ്‌കീം 2025 എന്നിവയുടെ അടിസ്ഥാനത്തിൽ പദ്ധതിയെ ‘പൊതു ആവശ്യം’ ആയി പരിഗണിച്ചാണ് അനുമതി നൽകിയിട്ടുള്ളത്. പരിസ്ഥിതി സംരക്ഷണവും ജലസംരക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള നിർബന്ധ വ്യവസ്ഥകളും സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്. മുൻ സർക്കാരിന്റെ […]
Read more

അജ്ഞാതന്റെ അടുത്ത ഇര? ലഷ്കർ കമാൻഡർ കുഴഞ്ഞുവീണ് മരിച്ചു

ഇസ്‍ലാമാബാദ്: ലഷ്കറെ തയിബയുടെ കമാൻഡർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ജമ്മു കശ്മീരിൽ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുന്ന ലഷ്കർ ഭീകരരുടെ കുടുംബങ്ങൾക്കു സഹായം നൽകുന്ന വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ഖാരി സയീദ് അബ്ദുൽ അസീസ് ആണ് മരിച്ചത്. ഇസ്‍ലാമാബാദിലെ പള്ളിയിൽ പ്രാർഥനയ്ക്ക് എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. പള്ളിയിലേക്ക് വരുന്നതിന് മുൻപ് ഖാരി ഒരു റസ്റ്ററന്റിൽ നിന്നു ഭക്ഷണം കഴിച്ചതായും റിപ്പോർട്ടുണ്ട്. പള്ളിയുടെ കവാടത്തിലെത്തിയ ഖാരി, പ്രാർഥന മുറിയിലേക്കുള്ള പടികൾ കയറുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഒപ്പമുണ്ടായിരുന്ന ലഷ്കർ സംഘാംഗങ്ങൾ മറ്റൊരിടത്ത് എത്തിച്ച് […]
Read more

‘140 പേരെ കാണാതായെന്ന് പറയുന്ന സതീശൻ എണ്ണം തികയുന്നതുവരെ നോക്കി നിൽക്കുമോ?’ വി മുരളീധരൻ

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് കൊണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയത് അത്യന്തം ഹീനമായ പ്രതികരണമെന്ന് വി മുരളീധരൻ എംഎൽഎ. ഓരോ ജീവനും വിലപ്പെട്ടതാണെന്നും മലയാളികളെ ലജ്ജിപ്പിക്കുന്ന പരാമർശാണ് മുഖ്യമന്ത്രി നടത്തിയതെന്നും മുഖ്യമന്ത്രി നടത്തിയ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സർക്കാർ കാലത്ത് 140 പേരെ കാണാതായെന്ന് പറയുന്ന മുഖ്യമന്ത്രി കഴിഞ്ഞ സർക്കാരിന്റെ എണ്ണം തികയുന്നതുവരെ നോക്കി നിൽക്കുമോ എന്നും അദ്ദേഹം ചോദിച്ചു. വി ഡി സതീശൻ നേരത്തെയും മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ചിട്ടുണ്ട്. ഷിജിനെ […]
Read more

ആയങ്കിക്ക് ഒരു നിയമവും മാങ്കൂട്ടത്തിലിന് മറ്റൊരു നിയമവും; ഫേസ്ബുക്ക് പോസ്റ്റുമായി ആകാശ് തില്ലങ്കേരി

കണ്ണൂർ: അർജുൻ ആയങ്കിയുടെ അറസ്റ്റിനു പിന്നാലെ മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ആകാശ് തില്ലങ്കേരി. അർജുന്റെ അറസ്റ്റിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ പ്രശംസിച്ച് രാഹുൽ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതിനുപിന്നാലെയാണ് ആകാശ് തില്ലങ്കേരി ഫെയ്സ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയത്. മൂന്ന് പീഡന കേസുകളിൽ പ്രതി ചേർക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനു സംസ്ഥാന ആഭ്യന്തര വകുപ്പിൽ എന്താണ് കാര്യമെന്നാണ് ആകാശിന്റെ ചോദ്യം. ആഭ്യന്തര മന്ത്രിയുടെ ഓഫിസിൽ രാഹുലിനൊപ്പം നിൽക്കുന്ന ഫോട്ടോ കെ.എം. ഹാരിസ് എന്ന കോൺഗ്രസ് […]
Read more

നെറ്റ്സിൽ ബാറ്റേന്തി ക്യാപ്റ്റൻ ​ഗിൽ; ഇന്ത്യയ്ക്ക് ആശ്വാസം

കൊളംബോ: പരിക്കിനെ തുടർന്ന് സന്നാഹ മത്സരത്തിൽ നിന്ന് വിട്ടുനിന്ന ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ നെറ്റ്സിൽ പരിശീലനം തുടങ്ങി. ശ്രീലങ്കൻ ഇലവനെതിരായ ത്രിദിന സന്നാഹ മത്സരത്തിന്റെ മൂന്നാം ദിനത്തിന് മുന്നോടിയായാണ് ഗിൽ കൊളംബോയിൽ ബാറ്റിങ് പരിശീലനത്തിനിറങ്ങിയത്. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ വലതുകൈ വിരലിന് പരുക്കേറ്റതിനെ തുടർന്നാണ് ഇന്ത്യൻ നായകന് സന്നാഹ മത്സരം നഷ്ടമായത്. കെഎൽ രാഹുലിന്റെ നേതൃത്വത്തിലാണ് ഇന്ത്യ സന്നാഹ മത്സരത്തിനിറങ്ങിയത്. ഓഗസ്റ്റ് 15ന് ഗാളിൽ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റിന് മുൻപ് ഗിൽ കായികക്ഷമത കൈവരിക്കുന്നത് ടീമിന് […]
Read more

ദിവസവും കറ്റാർവാഴ ജ്യൂസ് കുടിച്ചാൽ പ്രമേഹം മാറുമോ?

സൗന്ദര്യം മാത്രമല്ല, ആരോ​ഗ്യം കൂട്ടാനും കറ്റാർവാഴ ഉപയോ​ഗിക്കുമെന്നറിയാമോ? ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യാനും കറ്റാർവാഴ ജ്യൂസ് സഹായിക്കുമെന്ന അവകാശവാദങ്ങൾ സോഷ്യൽമീഡിയയിലടക്കം വ്യാപകമാണ്. എന്നാൽ കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് എല്ലാവർക്കും സുരക്ഷിതമായിരിക്കണമെന്നില്ല എന്നതാണ് യാഥാർത്ഥ്യം. ശരിയായ രീതിയിൽ തയ്യാറാക്കിയ purified inner-leaf aloe vera gel അടങ്ങിയ ചില ഉൽപ്പന്നങ്ങൾ ചെറിയ കാലയളവിൽ ഉപയോഗിക്കുന്നത് പൊതുവെ സുരക്ഷിതമായിരിക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ കറ്റാർവാഴ ജ്യൂസിന് പ്രത്യേക ആരോഗ്യഗുണങ്ങളുണ്ടെന്ന് ഉറപ്പിക്കാൻ […]
Read more

വെസ്‍റ്റിൻഡീസിന് വീണ്ടും തിരിച്ചടി; ലോകകപ്പ് കളിക്കാൻ ക്വാളിഫയർ കടക്കണം

ദുബായ്: തുടർച്ചയായ മൂന്നാം ലോകകപ്പിലും നേരിട്ട് യോ​ഗ്യത നേടാനാകാതെ പഴയ പടക്കുതിരകളായ വെസ്റ്റിൻഡീസ്. 2027 ഏകദിന ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാനുള്ള അവസരം നഷ്ടപ്പെട്ടതോടെയാണ് വെസ്റ്റ് ഇൻഡീസ് വീണ്ടും ക്വാളിഫയർ പോരാട്ടത്തിലേക്ക് പോകുന്നത്. തുടർച്ചയായ മൂന്നാം ലോകകപ്പ് സൈക്കിളിലാണ് രണ്ട് തവണ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ് നേരിട്ടുള്ള യോഗ്യത നേടാതെ പ്രതിസന്ധിയിലാകുന്നത്. അയർലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ അഫ്ഗാനിസ്ഥാൻ 92 റൺസിന് വിജയിച്ചതോടെയാണ് വെസ്റ്റ് ഇൻഡീസിന്റെ നേരിട്ടുള്ള യോഗ്യതാ പ്രതീക്ഷകൾക്ക് തിരിച്ചടിയായത്. നിലവിൽ 77 പോയിന്റുമായി ഐസിസി ഏകദിന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix