Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Thomas Jose

ചിന്നം വിളിച്ചെത്തിയ ആനവണ്ടി; മോഹൻലാലിന്റെ KSRTC പരസ്യം

പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച കെഎസ്ആർടിസിയുടെ പരസ്യചിത്രം പുറത്തിറങ്ങി. തന്റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്റെ ചിന്നം വിളിച്ചെത്തിയ ആനവണ്ടിയുമായുള്ള മനോഹരമായ ബന്ധത്തെക്കുറിച്ചാണ് മോഹൻലാൽ പറയുന്നത്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലെ ഓഡിഷനു വേണ്ടി തിരുവനന്തപുരത്തു നിന്നും ആലപ്പുഴയിലേക്കു പോയ കെഎസ്ആർടിസി യാത്രയെ കുറിച്ച് പറഞ്ഞാണ് പരസ്യം തുടങ്ങുന്നത്. https://www.facebook.com/watch/?v=3836920013267532 അഭിനയ പരീക്ഷ കഴിഞ്ഞു മടങ്ങിയതും പ്രിയപ്പെട്ട ആനവണ്ടിയിൽ തന്നെ, തുടങ്ങി തന്റെ സിനിമാ ജീവിതത്തിൽ കെഎസ്ആർടിസിക്കുള്ള പങ്ക് ഓർത്തെടുക്കുകയാണ് താരം. ഇതുപോലുള്ള ശുഭയാത്രകൾ സമ്മാനിക്കാൻ മലയാളിക്കൊപ്പം കെഎസ്ആർടിസി എന്നെന്നുമുണ്ടാകട്ടെ […]
Read more

കൊൽക്കത്തയിൽ ഭൂചലനം, തീവ്രത 5.4; ഇറങ്ങിയോടി ആളുകൾ

കൊൽക്കത്ത: കൊൽക്കത്തയിലും നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും ശക്തമായ ഭൂചലനം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെത്. ഇതിന് പിന്നാലെ കെട്ടിടങ്ങളിൽനിന്ന് താമസക്കാരും ഓഫീസുകളിലെ ജീവനക്കാരും പുറത്തേക്ക് ഇറങ്ങിയോടി. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകളില്ല. ഇന്ത്യ – ബംഗ്ലാദേശ് അതിർത്തിക്ക് സമീപം ബംഗ്ലാദേശിനുള്ളിൽ മൂന്ന് കിലോമീറ്റർ അകലെയാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. ഏതാനും സെക്കൻഡുകൾ ഭൂചലനം നീണ്ടുനിന്നതായാണ് പ്രാഥമികവിവരം. 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചനലനം ഇന്ന് ഉച്ചയ്ക്ക് 1:22 ഓടെയാണ് ഉണ്ടായത്. കെട്ടിടങ്ങൾ ഉലയുന്നതും ആളുകൾ […]
Read more

ഇന്ത്യക്ക് കവചമൊരുക്കാൻ അയൺ ഡോം; ചില്ലറക്കാരനല്ല കക്ഷി

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനവുമായി ബന്ധപ്പെട്ട് ചില പ്രഖ്യാപനങ്ങൾ നടന്നിരുന്നു. അതിൽ ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ചില പ്രതിരോധ കരാറുകളാണ് സന്ദർശനത്തിന്റെ ഹൈലൈറ്റ് ആയത്. ഇസ്രായേലിന്റെ അഭിമാനമായ അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനവും മറ്റ് അത്യാധുനിക ഹാർഡ്‌വെയറുകളും ഇന്ത്യയുമായി പങ്കുവെക്കാനാണ് തീരുമാനം. സാങ്കേതികവിദ്യ കൈമാറുന്നതിനൊപ്പം മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രതിരോധ ഉപകരണങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനും ലക്ഷ്യമിടുന്നു എന്നായിരുന്നു ആ വാർത്ത. രാഷ്ട്രീയപരമായി സമാന സാഹചര്യങ്ങൾ നേരിടുന്ന […]
Read more

ഉടുമ്പൻചോലയിൽ മണി തന്നെ; ദേവികുളത്ത് രാജയിറങ്ങും

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ എം.എം.മണിയെ വീണ്ടും മല്‍സരിപ്പിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തിന് പട്ടിക കൈമാറി. ദേവികുളത്ത് എ.രാജ വീണ്ടും മല്‍സരിക്കും. ഇടുക്കിയിൽ മണി ഇപ്പോഴും പ്രിയങ്കരൻ തന്നെയാണ് എന്നത് പാർട്ടിക്ക് അവ​ഗണിക്കാനാവുന്നതല്ല. ഉടുമ്പന്‍ചോലയില്‍ മണി മല്‍സരിച്ചില്ലെങ്കില്‍ വിജയസാധ്യതയില്ലെന്ന കണക്കുകൂട്ടലിലാണ് നീക്കം. കെകെ.ജയചന്ദ്രന്‍റെ പേരും പരിഗണിച്ചിരുന്നു. കഴിഞ്ഞതവണ 38305 വോട്ടുകള്‍ക്കാണ് എം.എം.മണി വിജയിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നേരിട്ട കനത്ത തിരിച്ചടി പരി​ഗണിച്ച് ഈ തെരഞ്ഞെടുപ്പിൽ ഒരു പരീക്ഷണത്തിന് മുതിരണ്ട എന്ന നിലപാടിലാണ് പാർട്ടി. ഒപ്പം […]
Read more

‘മറ്റേ മോനേ’ എന്ന് വിളിച്ചത് എന്നെ; സുരേഷ് ​ഗോപിക്കെതിരെ ​ഗണേഷ്

തിരുവനന്തപുരം: തൃപ്പൂണിത്തുറയിൽ നടന്ന ഒരു പരിപാടിയിൽ വെച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നടത്തിയ മറ്റേ മോനേ എന്ന പരാമർശം തന്നെ ഉദ്ദേശിച്ചാണെന്ന് മന്ത്രി കെബി ​ഗണേഷ് കുമാർ. അത് അദ്ദേഹത്തിന്റെ സംസ്കാരമായിരിക്കുമെന്നും തനിക്ക് പ്രശ്നമൊന്നുമില്ലെന്നും മന്ത്രി പറയുന്നു. കേരളത്തിൽ എയിംസ് എത്തുമെന്ന വാദത്തിനിടെയായിരുന്നു സുരേഷ് ​ഗോപിയുടെ പരാമർശം. എയിംസ് വരില്ല എന്ന് താൻ പറഞ്ഞതായിരിക്കും സുരേഷ് ​ഗോപിയെ ചൊടിപ്പിച്ചതെന്നും പറഞ്ഞ അദ്ദേഹം, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചാണ്ടി ഉമ്മൻ തനിക്കെതിരെ […]
Read more

220 കോടി തട്ടിപ്പ്; അനിൽ അംബാനിക്കെതിരെ പുതിയ കേസ്

മുംബൈ: വ്യവസായി അനിൽ അംബാനിക്ക് കുരുക്ക് മുറുകുന്നു. ബാങ്ക് ഓഫ് ബറോഡയുടെ പരാതിയിൽ വായ്പ തട്ടിപ്പിന് പുതിയ കേസ് രജിസ്റ്റർ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വത്തുക്കൾ കണ്ടുകെട്ടുന്നതടക്കം നടപടികളുമായി ഇഡി മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ കേസ്. അനിൽ അംബാനിക്കെതിരെ സിബിഐ രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. 2200 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
Read more

ഈ 5 ലക്ഷണങ്ങൾ നിസ്സാരമായി കാണരുത്

ഇന്നത്തെ കാലത്ത് പ്രായമായവർക്ക് മാത്രമല്ല, കുട്ടികൾക്കും ചെറുപ്പക്കാർക്കുമെല്ലാം ഭീഷണിയാണ് ഹൃദയസ്തംഭനം. ജീവിതശൈലിയിലെ മാറ്റവും തെറ്റായ ഭക്ഷണക്രമവും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. സൈലൻറ് ഹാർട്ട് അറ്റാക്ക് അഥവാ സൈലൻറ് മയോകാർഡിയൽ ഇൻഫ്രാക്ഷൻ മൂലം മരിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. അറ്റാക്കിന്റെ ഈ അഞ്ച് ലക്ഷണങ്ങൾ നിസ്സാരമായി കാണരുത്. താടിയെല്ല് വേദന ഹാർട്ട് അറ്റാക്കിന്റെ ഒരു ലക്ഷണമാണ്. പ്രത്യേകിച്ച് സ്ത്രീകളിൽ. ഹൃദയാഘാതത്തിന് മുമ്പ് പല സ്ത്രീകൾക്കും താടിയെല്ലിൽ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ റിപ്പോർട്ട് ചെയ്യുന്നു. അമിത ക്ഷീണമാണ് […]
Read more

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; പ്രവാസികൾ ശ്രദ്ധിക്കുക

ദുബായ്: യുഎഇയിൽ വരും ദിവസങ്ങളിൽ വലിയ കാലാവസ്ഥ മാറ്റങ്ങളുണ്ടാകുമെന്ന് അറിയിപ്പ്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ പുതിയ റിപ്പോർട്ടിലാണ് ഈ വിവരം. താപനില കുറയുന്നതിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മൂടൽമഞ്ഞിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച താപനിലയിൽ നേരിയ വർധനവ് ഉണ്ടാകുമെങ്കിലും തിങ്കളാഴ്ചയോടെ വീണ്ടും തണുപ്പ് കൂടുമെന്നാണ് അറിയിപ്പ്. വൈകുന്നേരത്തോടെ തിരമാലകൾ ശക്തമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.
Read more

കുട്ടി പ്രായപൂർത്തിയായത്; പോക്സോ നിലനിൽക്കില്ലെന്ന് ശ്രീലേഖ

തിരുവനന്തപുരം: തനിക്കെതിരായ പോക്സോ കേസ് നിലനില്‍ക്കില്ലെന്ന് മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറുമായ ആർ ശ്രീലേഖ. കിളിരൂര്‍ കേസ് അന്വേഷിച്ചത് തന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്. ഇരയായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയതാണ്. രാഷ്ട്രീയത്തില്‍ പ്രവേശിച്ചതുമുതല്‍ ചിലര്‍ വ്യക്തിഹത്യ നടത്തുകയാണെന്നും ശ്രീലേഖ പ്രതികരിച്ചു. കിളിരൂര്‍,കവിയൂര്‍,പെരുമ്പാവൂര്‍ ലൈംഗിക പീഡനക്കേസുകളിലെ അതിജീവിതമാരുടെ പേരുകള്‍ വെളിപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ശ്രീലേഖയ്ക്കെതിരെ പരാതി വന്നത്. പരാതിയിൽ പോക്സോ കേസ് ഉൾപ്പെടെ ചുമത്തുകയും ചെയ്തിരുന്നു.
Read more

കോടതിക്കും പുല്ലുവില; കേരള സ്റ്റോറി 2 ബുക്കിങ് നടക്കുന്നു

കൊച്ചി: റിലീസ് തടഞ്ഞുള്ള കേരള ഹൈക്കോടതി സിം​ഗിൾ ബെഞ്ച് സ്റ്റേ നിലനിൽക്കെ കേരള സ്റ്റോറി 2 രാജ്യത്തിന്റെ മറ്റിടങ്ങളിൽ പ്രദർശിപ്പിക്കാൻ നീക്കം. ബം​ഗാളിൽ ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. ഇത് സംബന്ധിച്ച് നിർമ്മാതാക്കൾക്കെതിരെ കോടതിയലക്ഷ്യ ഹർജി കോടതിയിൽ എത്തിയിട്ടുണ്ട്. സിനിമയുടെ റിലീസ് തടഞ്ഞ സിം​ഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത അപ്പീലിൽ ഹൈക്കോടകി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും.
Read more

Recent News

Advertisement
WhiteswanTV Footer