തളരില്ല, തിരിച്ചടി കനത്തതായിരിക്കുമെന്ന് ഇറാൻ; വരുന്നത് യുദ്ധം
ടെഹ്റാൻ: ടെഹ്റാനിൽ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി ഇറാൻ. ആക്രമണത്തിനുള്ള തിരിച്ചടി കടുത്തതാകുമെന്ന് ഇറാൻ പ്രതികരിച്ചു. ആക്രമണങ്ങളിൽ ഭയമില്ലെന്നും തളരുകയും ഇല്ലെന്നും മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സന്ദേശങ്ങളിൽ ഇറാൻ വ്യക്തമാക്കുന്നു. ഇപ്പോഴത്തെ സംഭവങ്ങളുടെ അന്ത്യം ഇസ്രയേലിന്റെ കൈകളിൽ ആയിരിക്കില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇന്ന് പുലർച്ചെയാണ് ലോകത്തെ ഞെട്ടിച്ച് കൊണ്ട് ഇസ്രയേൽ ഇറാനിൽ ബോംബാക്രമണം നടത്തിയത്. പശ്ചിമേഷ്യയെ യുദ്ധഭീതിയിലാക്കിയാണ് ഇസ്രയേൽ നീക്കം. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ പ്രതിരോധ സേന അപ്രതീക്ഷിത ആക്രമണം […]
Read more