Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

മോദിയോട് കരഞ്ഞപേക്ഷിക്കുന്ന വിദ്യാർത്ഥി, അമിത് ഷാ രാജിവെക്കണമെന്ന് പ്രതിപക്ഷം; ഇനിയും ഒടുങ്ങാതെ ജന്തർ മന്തർ പ്രക്ഷോഭം

ഡൽഹി ജന്തർ മന്തറിൽ നീറ്റ് പ്രവേശനപരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് രാജ്യത്തെ കുലുക്കിയ പ്രക്ഷോഭം അവസാനിച്ചിട്ട് ദിവസങ്ങളായെങ്കിലും അതിന്റെ അലയൊലികൾ ഇപ്പോഴും അലയടിക്കുകയാണ് രാജ്യമെങ്ങും. ഭരണപക്ഷ-പ്രതിപക്ഷ വാക്പോരുകൾക്കാണ് ഇപ്പോൾ രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയും കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെയും സിപിഎമ്മിന്റെ രാജ്യസഭാ എംപി ജോൺ ബ്രിട്ടാസും അടക്കമുള്ളവർ കേന്ദ്രത്തെ വിടാതെ തന്നെ പിന്തുടരുകയാണ് ഈ ദിവസങ്ങളിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് പ്രധാന ലക്ഷ്യം. കുട്ടികളെ വെടിവെയ്ക്കാൻ […]
Read more

കേരള ബ്ലാസ്റ്റേഴ്സ് വിൽപ്പനയ്ക്ക്; വാങ്ങാൻ മലയാളി സംരംഭകൻ അടങ്ങുന്ന കൺസോർഷ്യം

കൊച്ചി: വിദേശ മലയാളി സംരംഭകൻ ഉൾപ്പെടുന്ന കൺസോർഷ്യം ഐഎസ്എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ വാങ്ങാൻ ധാരണയിലെത്തിയതായി സൂചന. 120 കോടിയോളം രൂപയാണ് ബ്ലാസ്റ്റേഴ്സിട്ട വിലയെന്ന് വിവരം. ഒരാഴ്ചയ്ക്കുള്ളിൽ അന്തിമ നടപടികളുണ്ടാകും. ടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ ഓഹരികളും വിൽക്കാൻ ഉടമകളായ മാഗ്‌നം സ്പോർട്സ് തീരുമാനിച്ചിരുന്നു. കഴിഞ്ഞ സീസണിൽ മാത്രം 30 കോടിയുടെ നഷ്‌ടമാണു ക്ലബ് നേരിട്ടത്. ക്ലബ് വിൽക്കാൻ 150 കോടി രൂപയാണു മാഗ്‌നം ആവശ്യപ്പെട്ടിരുന്നതെങ്കിലും അത്രയും തുക ചെലവിടാൻ ആരും തയാറായിരുന്നില്ല. ഹൈദരാബാദ് […]
Read more

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

കണ്ണൂര്‍: ജില്ലയില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. പാല്‍ ചുരത്തില്‍ റോഡ് തകര്‍ന്നതോടെ വയനാട്ടിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. ആറളത്ത് ചിത്രശലഭ സങ്കേതത്തില്‍ വെള്ളംകയറി. കോളിത്തട്ടില്‍ മണ്ണിടിച്ചിലും മലവെള്ളപാച്ചിലും കാരണം ഉളിക്കല്‍ പഞ്ചായത്തിലെ മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി മാട്ടറ , വട്ടിയാം തോട്, വയത്തൂര്‍ പാലങ്ങളിലാണ് വെള്ളം കയറിയത്. ഒഴുക്ക് ശക്തമായതിനെ തുടര്‍ന്ന് കാര്യങ്കോട് പുഴയില്‍ റാഫ്റ്റിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ശക്തമായ മഴയെ തുടര്‍ന്ന് ഉളിക്കല്‍ […]
Read more

സെവൂട്ടയിലേക്ക് ഇരച്ചെത്തി പതിനായിരങ്ങൾ, വീടുകൾ അടച്ച് ജനങ്ങൾ, ഇന്ത്യൻ ബന്ധം, നടുങ്ങി യൂറോപ്പ്; കുടിയേറ്റ പ്രവാഹം നൽകുന്ന മുന്നറിയിപ്പ് എന്താണ്?

സമാധാനപൂർണ്ണമായ അന്തരീക്ഷം നിലനിന്നിരുന്ന യൂറോപ്യൻ രാജ്യമായ സ്പെയിനിന്റെ ഭരണത്തിൻ കീഴിലുള്ള പ്രത്യേക പ്രദേശമായ സേവുട്ടയിലേക്ക് പെട്ടെന്നൊരു നാൾ അതിർത്തി പ്രദേശമായ മൊറോക്കോയിൽ നിന്ന് വെട്ടുകിളികളെപ്പോലെ മനുഷ്യർ ഇരച്ചെത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ആഗോളതലത്തിൽ വലിയ ചർച്ചയായിരിക്കുന്നത്. നൂറോ ഇരുന്നൂറോ ആളുകളല്ല, മറിച്ച് അറുപതിനായിരത്തോളം വരുന്ന മൊറോക്കൻ നിവാസികളാണ് ബോട്ടുകളിലും നീന്തിയും അതിർത്തി അതിക്രമിച്ചു കടന്നും ഈ കൊച്ചു തീരദേശത്തേക്ക് ഒരേസമയം ഒഴുകിയെത്തിയത്. കേവലം ഒരു ദിവസം കൊണ്ട് അരലക്ഷത്തിലധികം ആളുകൾ കടന്നുവന്നത് ലോകത്തെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്. ഈ അപകടകരമായ അതിക്രമിച്ചു […]
Read more

കനത്ത മഴ; വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൽപ്പറ്റ: വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ കലക്ടർ നാളെയും ( ഓഗസ്റ്റ് 01 ശനിയാഴ്ച ) അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, മത പഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ, പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ സ്‌കൂളുകൾക്കും കോളജുകൾക്കും അവധി ബാധകമല്ല. സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുകയാണ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, […]
Read more

ബോക്സിങ്ങിൽ അങ്കുഷ് പംഗലും പ്രീതി പവാറും ഫൈനലിൽ, 4×400 മീറ്റർ മിക്സഡ് റിലേയിൽ ഇന്ത്യൻ മുന്നേറ്റം

ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസ് ബോക്സിങ് 80 കിലോ വിഭാഗത്തിൽ ഇന്ത്യൻ താരം അങ്കുഷ് പംഗൽ ഫൈനലിൽ കടന്നു. സെമിയിൽ കനേഡിയൻ താരം ജോഷ്വ ഒഫോരിയെ 5–0നാണ് അങ്കുഷ് തോൽപിച്ചത്. വനിതകളുടെ ബോക്സിങ് 54 കിലോ വിഭാഗത്തില്‍ പ്രീതി പവാറും ഫൈനലിലെത്തി. സാംബിയയുടെ കാതറിൻ മേപിനെയാണ് പ്രീതി കീഴടക്കിയത്. 4×400 മീറ്റർ മിക്സഡ് റിലേയിൽ ഇന്ത്യ ഫൈനലിൽ കടന്നു. ഹീറ്റ്സിൽ നാലാം സ്ഥാനക്കാരായാണ് ഇന്ത്യ മുന്നേറിയത്. ഇന്ത്യയ്ക്കായി വിശാൽ ടി.കെ, അൻസ, രാജേഷ് രമേഷ്, റാഷ്ദീപ് കൗർ എന്നിവർ […]
Read more

യുഎഇയിൽ ഇന്ധന വില കൂട്ടി; പ്രവാസികൾക്ക് ജീവിതച്ചെലവും കൂടും

ദുബായ്: യുഎഇയിൽ ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില വർധിപ്പിച്ച് യുഎഇ ഇന്ധനവില നിർണയ സമിതി. വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ നിരക്കുകൾ പ്രകാരം പെട്രോളിനും ഡീസലിനും ലിറ്ററിന് 20 ഫിൽസ് വീതമാണ് കൂടിയിരിക്കുന്നത്. പുതിയ നിരക്കനുസരിച്ച് സൂപ്പർ 98 പെട്രോളിന്റെ വില ലിറ്ററിന് 3.60 ദിർഹം ആയി. ജൂലൈയിൽ ഇത് 3.40 ദിർഹം ആയിരുന്നു. സ്പെഷ്യൽ 95 പെട്രോളിന്റെ വില 3.29 ദിർഹത്തിൽ നിന്ന് 3.49 ദിർഹമായി ഉയർന്നു. അതേസമയം, ഇ-പ്ലസ് 91 പെട്രോളിന്റെ വില 3.21 ദിർഹത്തിൽ നിന്ന് […]
Read more

കർണാടകയിലെ കോളേജുകളിൽ HIV പരിശോധന നിർബന്ധമാക്കിയോ?

ബംഗളൂരു: കർണാടകയിലെ കോളജുകളിൽ എച്ച്ഐവി പരിശോധന നിർബന്ധമാക്കിയെന്ന തരത്തിൽ പുറത്തുവന്ന വാർത്തകൾ തള്ളി കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റി. സംസ്ഥാനത്തെ 7,000 കോളജ് വിദ്യാർത്ഥികൾക്ക് എച്ച്ഐവി പോസിറ്റീവ് സ്ഥിരീകരിച്ചു എന്ന മാധ്യമ റിപ്പോർട്ടുകളും സൊസൈറ്റി പൂർണ്ണമായി തള്ളി. ഔദ്യോഗിക കണക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതാണ് ഇത്തരമൊരു വാർത്ത പ്രചരിക്കാൻ ഇടയാക്കിയതെന്ന് ഇന്നലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ സൊസൈറ്റി വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാൻ മാധ്യമങ്ങൾ ഔദ്യോഗിക വിശദീകരണം പ്രസിദ്ധീകരിക്കണമെന്നും കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. […]
Read more

നിശബ്ദ കൊലയാളി; കരൾ പണി നിർത്തുന്നതിന് മുമ്പ് തരുന്ന മുന്നറിയിപ്പുകൾ ഇതാണ്

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആന്തരികാവയവമാണ് കരൾ. ആഹാരത്തിലെ പോഷകങ്ങളെ വേർതിരിക്കുക, ശരീരത്തിലെ വിഷാംശങ്ങളെ അരിച്ച് പുറന്തള്ളുക, ദഹനത്തിന് സഹായിക്കുന്ന പിത്തരസം ഉത്പാദിപ്പിക്കുക തുടങ്ങി അഞ്ഞൂറിലേറെ സുപ്രധാന ധർമ്മങ്ങളാണ് കരൾ നിർവഹിക്കുന്നത്. അപ്പോൾ ആ കരൾ പണിമുടക്കിയാലോ? കരളിന്റെ അൻപത് ശതമാനത്തിലധികം പ്രവർത്തനക്ഷമത നഷ്ടപ്പെട്ടാൽ പോലും വലിയ ലക്ഷണങ്ങൾ പുറത്തുകാണിക്കാറില്ല എന്നതുകൊണ്ടാണ് കരൾ രോ​ഗങ്ങളെ നിശബ്ദ കൊലയാളി എന്ന് വിളിക്കുന്നത്. കരൾ രോ​ഗങ്ങളുടെ ലക്ഷണങ്ങൾ നോക്കാം വിശ്രമിച്ചാലും മാറാത്ത അമിതമായ ക്ഷീണവും ഉന്മേഷക്കുറവും.വയറിന്റെ വലതുവശത്ത് മുകളിലായി അനുഭവപ്പെടുന്ന ഭാരവും […]
Read more

സു​ഗതന് ആറ് മാസം അവധി നൽകി കോർപറേഷൻ, താങ്ങായി കോൺ​ഗ്രസ് വിമതനും; സിപിഎം ഉയർത്തുന്ന ആരോപണങ്ങളുടെ കാമ്പ് എന്ത്?

തിരുവനന്തപുരം കോർപറേഷനിൽ ഒഴിയാതെ രാഷ്ട്രീയ നാടകങ്ങൾ. കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന ബി.ജെ.പി. കൗണ്‍സിലര്‍ ആര്‍. സുഗതന്റെ അംഗത്വം റദ്ദാകുന്ന അയോഗ്യതാ ഭീഷണി മറികടന്നിരിക്കുകയാണ് ബി.ജെ.പി. ഭരണസമിതി. ആറ് മാസത്തേക്ക് കൗണ്‍സില്‍ യോഗങ്ങളില്‍ ഹാജരാകുന്നതിന് സുഗതന് അവധി അനുവദിച്ചുകൊണ്ടുള്ള നിര്‍ണ്ണായക അജണ്ട തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം അംഗീകരിച്ചതോടെയാണ് രാഷ്ട്രീയ നാടകങ്ങൾ പുതിയ തലത്തിലേക്ക് കടന്നത്. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയില്‍ രണ്ട് സ്വതന്ത്ര കൗണ്‍സിലര്‍മാരുടെയും ഒരു കോണ്‍ഗ്രസ് വിമതന്റെയും പിന്തുണയോടെയാണ് ഭരണപക്ഷം അപേക്ഷ പാസ്സാക്കിയത്. മേയര്‍ വി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix