Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

ആശ്വസിക്കാൻ വരട്ടെ, ഇതൊരു ട്രയൽ മാത്രമാണ്! കൊടും ചൂടിന്റേയും വരൾച്ചയുടേയും ദിനങ്ങൾ വരുമെന്ന് മുന്നറിയിപ്പ്; എൻ നിനോ കാത്ത് വെച്ചിരിക്കുന്നതെന്ത്?

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്ത പേമാരിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കേരളം. തിരുവനന്തപുരം മുതൽ കാസർ​ഗോഡ് വരെയുള്ള എല്ലാ ജില്ലകളിലും കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും കണ്ണൂരിലും വയനാട്ടിലുമെല്ലാം തീരാനഷ്ടങ്ങളാണ് ഈ രണ്ട് ദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത്. ഒരുവേള 2018ന് സമാനമായൊരു ദുരന്തത്തെ പോലെ മറ്റൊന്ന് മലയാളികൾ വീണ്ടും മുന്നിൽ കണ്ടു. എങ്കിലും ഇപ്പോൾ മഴയൊന്ന് ശമിച്ചതോടെ ചെറിയ ആശ്വാസത്തിലാണ് കേരളം. പക്ഷേ…. ആശ്വസിക്കാറായോ? ഇല്ലെന്നാണ് പുറത്ത് നിന്നുള്ള ചില വിവരങ്ങൾ നൽകുന്ന മുന്നറിയിപ്പ്. പക്ഷേ, […]
Read more

ന്യൂനമർ​ദ പാത്തി രൂപപ്പെട്ടത് അറബിക്കടലിൽ, മഴമേഘങ്ങൾ കേരളത്തിൽ; ഇന്നലെ സംഭവിച്ചത്….

പത്തനംതിട്ട: രണ്ട് ദിവസം കൊണ്ട് കേരളത്തിൽ പെയ്തിറങ്ങിയത് ദുരിതമായിരുന്നു. ബംഗാളിൽ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദവും ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ അറബിക്കടലിൽ രൂപപ്പെട്ട തീരദേശ ന്യൂനമർദ പാത്തിയുമാണ് ദുരിത മഴയുടെ കാരണക്കാർ. ഈ പ്രതിഭാസം രൂപപ്പെട്ടത് അറബിക്കടലിൽ ആണെങ്കിലും മഴ മേഘങ്ങൾ എത്തിയത് കേരളത്തിലേക്കായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി അറബിക്കടലിൽ അതിതീവ്ര മഴ പെയ്യുകയാണ്.ഈ മേഘക്കൂട്ടങ്ങളുടെ ഏതാനും ഭാഗങ്ങൾ കരയിലേക്ക് എത്തുകയും ഏകദേശം 10 കിലോമീറ്റർ ഉയരത്തിൽ പത്തനംതിട്ട മുതൽ കൂട്ടിക്കൽ വരെയുള്ള […]
Read more

‘അടുത്ത നിര്‍ഭയ ആകണോ?’ JNU യൂണിയന്‍ വൈസ് പ്രസിഡന്റ് ഗോപിക കെ ബാബുവിന് ഭീഷണി സന്ദേശം

ന്യൂഡല്‍ഹി: ജെഎന്‍യു സര്‍വകലാശാല യൂണിയന്‍ വൈസ് പ്രസിഡന്റും എസ്എഫ്‌ഐ നേതാവുമായ ഗോപിക കെ. ബാബുവിന് നേരെ വധഭീഷണി. ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന് പിന്നാലെയാണ് ഭീഷണി സന്ദേശം എത്തിയത്. ബിജെപിക്കെതിരെ സമരം തുടര്‍ന്നാല്‍ കൊലപ്പെടുത്തുമെന്നും അടുത്ത നിര്‍ഭയ ആകണോ എന്നുമാണ് സന്ദേശം. സോഷ്യല്‍ മീഡിയയിലൂടെയാണ് ഗോപികക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ബിജെപിയോടുള്ള കളി നിര്‍ത്തിക്കോളൂ എന്നും അല്ലെങ്കില്‍ ബലാത്സംഗം ചെയ്യുമെന്നുമാണ് ഭീഷണി. തനിക്ക് നേരെ ഉയര്‍ന്ന ഭീഷണി സന്ദേശം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചെങ്കിലും സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഗോപികയുടെ […]
Read more

‘കാലം മാറുമ്പോൾ കാറിന് പകരം ഹെലികോപ്റ്റർ എടുക്കും’; മുഖ്യമന്ത്രിയെ ന്യായീകരിച്ച് മുരളീധരൻ

തിരുവനന്തപുരം: കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും, അതിനെന്താണ് കുഴപ്പമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍. മുഖ്യമന്ത്രി വി ഡി സതീശന്റെ ഹെലികോപ്റ്റര്‍ യാത്ര വിവാദമായതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതിലൊന്നും ആരും വിമര്‍ശിച്ചിട്ടൊന്നുമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇങ്ങനെയല്ലല്ലോ പറഞ്ഞതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട്, ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതിലൊന്നും ആരും വിമര്‍ശിച്ചിട്ടില്ലല്ലോ എന്നാണ് മന്ത്രി മറുപടി നല്‍കിയത്. കഴിഞ്ഞ മുഖ്യമന്ത്രി ദുരിത കാല പ്രദേശങ്ങളില്‍ ഒരിക്കല്‍ പോയപ്പോള്‍ അന്നത്തെ പ്രതിപക്ഷ […]
Read more

ഇരമ്പിയാർത്ത് വെള്ളം; അതിരപ്പിള്ളി, ഇല്ലിക്കൽക്കല്ല് പ്രവേശനത്തിന് വിലക്ക്

തൃശൂര്‍: അതിരപ്പിള്ളി വിനോസഞ്ചാര കേന്ദ്രത്തില്‍ സന്ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. പീച്ചി ഡാമിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനത്തിനും മലയോര മേഖലയിലുള്ള രാത്രി യാത്രക്കും കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകള്‍ കണക്കിലെടുത്തും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി തുടങ്ങിയ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട- വാഗമണ്‍ റോഡിലെ രാത്രികാല യാത്രയും ഓഗസ്റ്റ് നാലുവരെ […]
Read more

കനത്ത മഴയും മണ്ണിടിച്ചിലും; ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ്

തിരുവനന്തപുരം: കനത്ത മഴയുടേയും പമ്പയിലെ ജലനിരപ്പുയർന്നതിന്റെയും പശ്ചാത്തലത്തിൽ ഭക്തർ ശബരിമല യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. നിറപുത്തരി ചടങ്ങുകൾക്കായി ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളിൽ ദർശനത്തിനു ധാരാളം തീർഥാടകരെത്താറുണ്ട്. അങ്ങനെ തീരുമാനിച്ചിട്ടുള്ള ഭക്തർ കഴിവതും യാത്ര ഒഴിവാക്കണമെന്നാണ് ദേവസ്വം ബോർഡിന്റെ അറിയിപ്പ്. ഓഗസ്റ്റ് 16 മുതൽ 21 വരെ ചിങ്ങമാസ പൂജകൾക്കായും 24 മുതൽ 28 വരെ ഓണത്തോട് അനുബന്ധിച്ച പൂജകൾക്കായും നട തുറക്കുന്നുണ്ട്. അപ്പോൾ ഭക്തർക്ക് ദർശനനത്തിനെത്താം. നിലവിൽ അതിതീവ്ര […]
Read more

ഗുണ്ടാ-ലഹരി മാഫിയകൾക്ക് വിറളിയേറ്റി ‘ലേഡി സിംഗം’; എഞ്ചിനീയറിങ്ങിൽ നിന്ന് കാക്കിയിലേക്ക്, കൊല്ലത്തിന്റെ കാവലാളായി എം. ഹേമലത IPS

വിട്ടുവീഴ്ചയില്ലാത്ത നടപടികളിലൂടെയും കൃത്യതയാർന്ന ആസൂത്രണത്തിലൂടെയും കുറ്റവാളികളുടെ ഉറക്കം കെടുത്തുന്ന കൊല്ലം സിറ്റി പോലീസ് കമ്മീഷണർ എം. ഹേമലത ഐ.പി.എസ്. വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. കുറ്റകൃത്യങ്ങൾ തടയുന്നതിലും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിലും കാട്ടുന്ന സമാനതകളില്ലാത്ത അർപ്പണബോധം കേരള പോലീസിന് തന്നെ വലിയ അഭിമാനമായി മാറിയിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എറണാകുളം റൂറൽ എസ്.പി. സ്ഥാനത്തു നിന്നാണ് അവർ കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേൽക്കുന്നത്. ചുമതലയേറ്റ നാൾ മുതൽ തന്റെ കീഴിലുള്ള പോലീസ് സേനയെ കൃത്യമായി ഏകോപിപ്പിച്ച്, കുറ്റവാളികൾക്ക് ഒരു തരി […]
Read more

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; വന്‍ വിമര്‍ശനം

കൊച്ചി: ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററില്‍ സഞ്ചരിച്ച മുഖ്യമന്ത്രി വിഡി സതീശനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. മുന്‍ മുഖ്യമന്ത്രി പിണറായി ഹെലികോപ്റ്റര്‍ ധൂര്‍ത്ത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട സതീശന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റര്‍ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചുവെന്നാണ് പ്രധാന ആരോപണം. ന്യൂമോണിയ ബാധിതനായി ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവ് വേലായുധന്‍കുട്ടിയെ കാണാന്‍ മുഖ്യമന്ത്രി ഇന്നലെ കാവടിയാര്‍ ഗോള്‍ഫ് ക്ലബില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നത്. എന്നാല്‍ കാലാവസ്ഥ മോശമായതിനെ […]
Read more

ദുബായിൽ റൂം ഷെയറിങ്ങും സബ് ലൈറ്റിങ്ങും ഇനി നടക്കില്ല; നിയമം മാറുന്നു

ദുബായ്: വാടകച്ചെലവ് കുറയ്ക്കുന്നതിനായി ഷെയറിങ് അപ്പാർട്ട്‌മെന്റുകളിൽ താമസിക്കുന്ന പ്രവാസികൾക്ക് സുപ്രധാന നിർദേശങ്ങളുമായി ദുബൈ. സബ് കോൺട്രാക്ട് അടിസ്ഥാനത്തിൽ റൂമുകൾ വാടകയ്ക്ക് നൽകുന്നതും (അനധികൃത സബ്‌ലെറ്റിങ്) അമിതമായി ആളുകൾ തിങ്ങിപ്പാർക്കുന്ന ബെഡ്‌സ്‌പേസ് സമ്പ്രദായങ്ങളും തടയുന്നതിനായി പുതിയ നിയമം നിലവിൽ വന്നിട്ടുണ്ട്. താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് പുതിയ പരിഷ്കാരം. നിയമവിരുദ്ധമായ ബെഡ്-സ്‌പേസുകൾ, അനുമതിയില്ലാത്ത മുറി വിഭജനം, തിക്കിയുള്ള താമസം എന്നിവ തടയാനാണ് പുതിയ പെർമിറ്റ് സംവിധാനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുന്നത്. കെട്ടിട ഉടമയുടെ വ്യക്തമായ രേഖാമൂലമുള്ള സമ്മതമില്ലാതെ ഒരു വാടകക്കാരനും അപ്പാർട്ട്മെന്റോ […]
Read more

മോദിയോട് കരഞ്ഞപേക്ഷിക്കുന്ന വിദ്യാർത്ഥി, അമിത് ഷാ രാജിവെക്കണമെന്ന് പ്രതിപക്ഷം; ഇനിയും ഒടുങ്ങാതെ ജന്തർ മന്തർ പ്രക്ഷോഭം

ഡൽഹി ജന്തർ മന്തറിൽ നീറ്റ് പ്രവേശനപരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് രാജ്യത്തെ കുലുക്കിയ പ്രക്ഷോഭം അവസാനിച്ചിട്ട് ദിവസങ്ങളായെങ്കിലും അതിന്റെ അലയൊലികൾ ഇപ്പോഴും അലയടിക്കുകയാണ് രാജ്യമെങ്ങും. ഭരണപക്ഷ-പ്രതിപക്ഷ വാക്പോരുകൾക്കാണ് ഇപ്പോൾ രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയും കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെയും സിപിഎമ്മിന്റെ രാജ്യസഭാ എംപി ജോൺ ബ്രിട്ടാസും അടക്കമുള്ളവർ കേന്ദ്രത്തെ വിടാതെ തന്നെ പിന്തുടരുകയാണ് ഈ ദിവസങ്ങളിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് പ്രധാന ലക്ഷ്യം. കുട്ടികളെ വെടിവെയ്ക്കാൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix