ആലപ്പുഴയിൽ ശോഭ, തൃശ്ശൂരിൽ സുരേഷ് ഗോപി തന്നെ, തലസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ; ലോകസഭാ തെരഞ്ഞെടുപ്പിന് കോപ്പ് കൂട്ടി ബിജെപി
ഇത്തവണ നിയമസഭയിൽ പിടിച്ച മൂന്ന് സീറ്റിന്റെ ആത്മവിശ്വാസത്തിൽ കേരളത്തിൽ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മുൻകൂട്ടി തുടക്കമിട്ട് ബിജെപി. തിരഞ്ഞെടുപ്പിന്റെ ഫണ്ടിലെ ക്രമക്കേട് ആരോപണങ്ങൾ അവഗണിച്ചാണ് ഭാവി പരിപാടികളുമായി പാർട്ടി മുന്നോട്ട് പോകുന്നത്. പ്രത്യേക തന്ത്രങ്ങളുടെ ഭാഗമായി, ഓരോ പ്രധാന മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളാകാൻ ഉയർന്ന സാധ്യതയുള്ള പ്രമുഖ നേതാക്കൾക്ക് തന്നെ അവിടെ സംഘടനാപരമായ ചുമതലകൾ നൽകിയിട്ടുണ്ട്. ജയസാധ്യതയുള്ള ‘എ പ്ലസ്’ മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് പ്രത്യേക തന്ത്രങ്ങൾ മെനയാനാണ് പാർട്ടി കേന്ദ്രഘടകത്തിന്റെ നിർദേശം. ഇതിന്റെ ഭാഗമായി, തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാകാൻ […]
Read more