കേരളത്തിലെ ആശുപത്രികൾ അത്ഭുതം; അനുഭവം പങ്കിട്ട് റഷ്യൻ യുവതി
പരിയാരം: കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനങ്ങളും ചികിത്സയും വളരെ മികച്ചതാണെന്ന് വാഹനാപകടത്തിൽ പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ നടത്തിയ റഷ്യൻ യുവതി നതാലിയ. തൃക്കരിപ്പൂരിൽ യോഗാ ടീച്ചേഴ്സ് ട്രെയിനിങ് ഡിപ്ലോമ കോഴ്സിലെ വിദ്യാർഥിനിയും യോഗാ ഗവേഷകയുമായ നതാലിയ ഒരു സ്കൂട്ടറിൽ സുഹൃത്തിനൊപ്പം സഞ്ചരിക്കവെയാണ് വീണ് പരിക്കേറ്റത്. കേരളത്തിൽ ഇൗ കോഴ്‌സിനെത്തിയ ഏക വിദേശ വിദ്യാർഥിനിയായ ഇവർ തൃക്കരിപ്പൂർ വലിയപറമ്പിലാണ് താമസം. ആദ്യം സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ശസ്ത്രക്രിയക്കായി എൺപതിനായിരം രൂപയിലധികം വേണ്ടിവരുമെന്ന് അറിഞ്ഞതോടെ പരിയാരത്തേക്ക് പോവുകയായിരുന്നു. […]
Read more