Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Thomas Jose

വേനലിൽ വില്ലനാകാൻ ചിക്കൻപോക്സ്; ശ്രദ്ധ വേണം

വേനൽ കനത്തതോടെ സംസ്ഥാനത്ത് ചിക്കൻപോക്സ് ആശങ്കകളും ഉയരുന്നു. വേരിസെല്ല സോസ്റ്റർ വൈറസ് ആണ് ചിക്കൻ പോക്സ് പടർത്തുന്നത്. ചുമയ്ക്കുന്നതിലൂടെയും തുമ്മുന്നതിലൂടെയും വായു മാർഗം വൈറസ് വളരെ വേഗം അടുത്ത ആളിലേക്ക് പകരുന്നു. പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തിൽ കുമിളകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പരീക്ഷാക്കാലം ആയതിനാൽ കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കണം. വായുവിലൂടെ പകരും എന്നതിനാൽ രോ​ഗബാധിതരുമായി സമ്പർക്കം തീർത്തും ഒഴിവാക്കണം. മുഖം, ഉദരഭാഗം, നെഞ്ച്, കൈകാലുകൾ എന്നിവിടങ്ങളിൽ തടിപ്പുകൾ കാണപ്പെടുകയും തുടർന്ന് വെള്ളം കെട്ടിനിൽക്കുന്ന […]
Read more

​ഗൾഫ് പ്രവാസികൾക്ക് കോളടിച്ചു: വരുന്നു നീണ്ട അവധി

​ദുബായ്: ഗൾഫ് രാജ്യമായ യുഎഇയിൽ ഈദുൽ ഫിത്തറിനോട് അനുബന്ധിച്ചുള്ള പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. സർക്കാർ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസവും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മൂന്ന് ദിവസവുമാണ് അവധി. നീണ്ട അവധികൾ കിട്ടിയതോടെ നാട്ടിലേക്ക് ടിക്കറ്റെടുക്കുന്ന പ്രവാസികളുടെ തിരക്കും വർധിച്ചിട്ടുണ്ട്. യുഎഇ മാനവശേഷി – സ്വദേശിവൽക്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് സർക്കാർ ജീവനക്കാർക്ക് മാർച്ച് 19 വ്യാഴാഴ്ച മുതൽ മാർച്ച് 22 ഞായറാഴ്ച വരെയാണ് അവധി ലഭിക്കുക. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാർച്ച് 19 […]
Read more

ബീച്ചിൽ പോകുന്നവർ ശ്രദ്ധിക്കണേ; രക്ഷിക്കാൻ ആളില്ല

തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിന് കീഴിലെ സംസ്ഥാനത്തെ വിവിധ ബീച്ചുകളില്‍ ജോലി ചെയ്യുന്ന ലൈഫ് ഗാര്‍ഡ് ജീവനക്കാര്‍ പണിമുടക്കുന്നതിനാൽ കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ടൂറിസം ലൈഫ് ഗാർഡുമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, സർവ്വീസിൽ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് 24, 25 തീയതികളിൽ പണിമുടക്ക്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ വിവിധ ബീച്ചുകളില്‍ എത്തുന്ന വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ ദുരന്തനിവാരണ വിഭാഗം അധികൃതര്‍ അറിയിച്ചു. ഈ […]
Read more

അങ്ങനെ അതും എത്തി: വാട്സാപ്പിൽ കിടിലൻ ഫീച്ചർ

കൃത്യം സമയം ആകുന്നത് നോക്കിയിരിക്കാതെ വാട്സാപ്പിൽ ആശംസകളും മറ്റും ഷെഡ്യൂൾ‌ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് എപ്പോഴെങ്കിലും ആ​ഗ്രഹിച്ചിട്ടുണ്ടോ? എങ്കിലിതാ നിങ്ങളുടെ കാത്തിരിപ്പ് അവസാനിക്കുന്നു. ഷെഡ്യൂൾഡ് മെസ്സേജസ് എന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. യൂസേഴ്സ് മുൻകൂട്ടി തയ്യാറാക്കി ഷെഡ്യൂൾ ചെയ്യുന്ന സന്ദേശങ്ങൾ നിശ്ചിത തിയതിയിലും സമയത്തും വാട്സാപ്പ് സ്വയം അയക്കുന്ന സംവിധാനമാണിത്. അതായത് പ്രധാനപ്പെട്ട മെസേജുകളും ആശംസകളുമൊന്നും അയക്കാനായി ഇനി സമയം നോക്കിയിരിക്കുകയോ മറന്നുപോവുമെന്ന ആശങ്കയോ വേണ്ട. Apple-ന്റെ TestFlight ആപ്പിൽ ലഭ്യമായ […]
Read more

ഇന്ത്യയുടെ നെഞ്ചിൽ വിൻഡീസിന്റെ ആണി: കാര്യങ്ങൾ കടുപ്പം

മുംബൈ: സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് അപ്രതീക്ഷിതമായി തോറ്റതിന് പിന്നാലെ ടീം ഇന്ത്യയെ വീണ്ടും കോമയിലാക്കി കരീബിയൻ പട. ഇന്നലെ സിംബാബ്വേയെ 107 റൺസെന്ന കൂറ്റൻ മാർജിനിൽ തോൽപ്പിച്ചതോടെ നെറ്റ് റൺറേറ്റിലും കുതിപ്പ് നടത്തുകയായിരുന്നു. ഇതോടെ വിൻഡീസ് ഒന്നാമതും ദക്ഷിണാഫ്രിക്ക രണ്ടാമതുമായി. ഇനി ഇന്ത്യക്ക് സെമി കളിക്കണമെങ്കിൽ അടുത്ത രണ്ട് മത്സരങ്ങളിലും പടുകൂറ്റൻ ജയം നേടിയേ തീരു എന്ന അവസ്ഥയാണ്. വിന്‍ഡീസിന്റെ നെറ്റ് റണ്‍റേറ്റ് നിലവില്‍ +5.350. ദക്ഷിണാഫ്രിക്കയുടേത് +3.800. ഇന്ത്യക്കാവട്ടെ -3.800. അതായത്, ഇനി അത്ഭുതങ്ങളൊന്നും നടന്നില്ലെങ്കിൽ […]
Read more

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു- നമ്മുടെ അടക്കം ലോകത്തെ വിപണികളെല്ലാം ഇടിയുന്നു, പിന്നാലെ തീരുവയിൽ ഇളവ് നൽകുന്നു, വിപണി ഉണരുന്നു, ബം​ഗ്ലാദേശിന് ഇളവ് നൽകുന്നു, ദേ വീണ്ടും ഇന്ത്യൻ മാർക്കറ്റ് ഠിം! ഇപ്പോൾ സ്വന്തം പ്രസിഡന്റിനെ അമേരിക്കൻ സുപ്രീം കോടതി കൊട്ടിയപ്പോൾ ഉണർന്ന ഓഹരികൾ കോടതിയെല്ലാം തനിക്ക് […]
Read more

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ ഇളവുകൾ നൽകാൻ ഒരുങ്ങുകയാണ് ആദായ നികുതി വകുപ്പ്. വർഷങ്ങളായി പ്രത്യേകിച്ച് അനക്കമില്ലാതെ കിടന്നിരുന്ന ഇളവ് പരിധിയിൽ നിലവിലെ പണപ്പെരുപ്പത്തിന് ആനുപാതികമായ മാറ്റങ്ങളാണ് വരുന്നത്. ഇതോടെ റോക്കറ്റ് പോലെ ഉയരുന്ന ജീവിതച്ചെലവിൽ ചെറിയൊരു കുറവ് പ്രതീക്ഷിക്കാം. സാധാരണക്കാരെ ഏറ്റവുമധികം ബാധിക്കുന്ന വിഷയങ്ങളായ വീട്ടുവാടക […]
Read more

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; മാർച്ച് 1 മുതൽ മാറ്റങ്ങൾ

ന്യൂ ഡൽഹി: 2026 മാർച്ച് 1 മുതൽ രാജ്യത്തെ ട്രെയിൻ ടിക്കറ്റ് ബുക്കിങ് സംവിധാനത്തിൽ വലിയ മാറ്റം വരുന്നു. ഇനി ജനറൽ, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ യുടിഎസ് (UTS) മൊബൈൽ ആപ്പ് ഉപയോഗിക്കാൻ കഴിയില്ല. പകരം, പുതിയ ‘RailOne’ എന്ന ആപ്പാണ് ഇന്ത്യന്‍ റെയിൽവേ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ യുടിഎസ് ആപ്പ് ഉപയോ​ഗിക്കുന്നവർ ആശങ്കപ്പെടേണ്ടതില്ല, ആപ്പ് തുറക്കുമ്പോൾ ഒരു പോപ്പ് അപ്പ് സന്ദേശം കാണാം. ഇത് വഴി യാത്രക്കാർക്ക് പുതിയ ആപ്പിലേക്ക് എളുപ്പത്തിൽ മാറാം. പഴയ യുടിഎസ് […]
Read more

നിർബന്ധിപ്പിച്ച് ബീഫ് കഴിപ്പിക്കുന്നു; ന്യായീകരിച്ച് സംവിധായകൻ

മുംബൈ: ‘കേരള സ്റ്റോറി 2’ വിവാദം കൂടുതൽ കൊഴുക്കുന്നു. സിനിമയുടെ ട്രെയിലറിലെ ബീഫ് കഴിപ്പിക്കുന്ന സീനിനെതിരെ രൂക്ഷ വിമർശനം നടത്തിയ ബോളിവുഡ് സംവിധായകൻ അനുരാ​ഗ് കശ്യപിന് മറുപടിയുമായി സിനിമയുടെ സംവിധായകൻ കാമാഖ്യ നാരായൺ സിങ്. എല്ലാ കാര്യങ്ങളിലും കുറ്റം കണ്ടുപിടിക്കാൻ നടക്കുകയാണ് അനുരാ​ഗ് കശ്യപെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, നമ്മുടെ സമൂഹത്തിൽ പെൺകുട്ടികളെ മതം മാറ്റാൻ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നുണ്ടെന്ന് ആവർത്തിച്ചു. ഇങ്ങനെ കുറ്റകൃത്യം നടക്കുന്നുണ്ട്, കശ്യപ് ജിക്ക് മാനസിക പ്രശ്നങ്ങളാണ്. ബ്രാഹ്‌മണരോട്, നെറ്റ്ഫ്‌ളിക്‌സിനോട്, സിനിമാ മേഖലയോട് എല്ലാത്തിനോടും […]
Read more

പശ്ചിമേഷ്യ കത്തും; ഇന്ത്യക്കാരോട് ഇറാൻ വിടാൻ കേന്ദ്രം

ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിൽ യുദ്ധഭീതി കൂടിവരുന്നതിനിടെ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് എത്രയും വേ​ഗം രാജ്യം വിടാൻ നിർദേശം നൽകി കേന്ദ്ര സർക്കാർ. അതീവ ജാ​ഗ്രതാ നിർദേശമാണ് ഇറാനിലെ ഇന്ത്യൻ എംബസി പുറപ്പെടുവിച്ചിരിക്കുന്നത്. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും അതീവ ജാ​ഗ്രത പുലർത്തണമെന്നും പ്രതിഷേധങ്ങളും പ്രകടനങ്ങളും നടക്കുന്ന ഇടങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും മുന്നറിയിപ്പിലുണ്ട്. പാസ്പോർട്ട്, ഐഡി കാർഡുകൾ തുടങ്ങിയ കൈവശം വെക്കണമെന്നും രാജ്യം വിടാൻ തയ്യാറെടുക്കുന്നവരോട് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. അവശ്യ സേവനങ്ങൾക്കായി പ്രത്യേക ഹെൽപ് […]
Read more

Recent News

Advertisement
WhiteswanTV Footer