ബോയപതി ശ്രീനു- നന്ദമൂരി ബാലകൃഷ്ണ ടീം വീണ്ടും ഒന്നിക്കുന്ന ‘അഖണ്ഡ 2: താണ്ഡവം’ ടീസര്‍ പുറത്ത്. ബാലകൃഷ്ണയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ടീസര്‍ പുറത്തിറങ്ങിയത്. 2021ല്‍ റിലീസ് ചെയ്ത ‘അഖണ്ഡ’യുടെ രണ്ടാം ഭാഗമാണിത്.14 റീല്‍സ് പ്ലസ് ബാനറില്‍ രാംഅചന്തയും ഗോപിചന്ദ് അചന്തയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം എം. തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. ആദ്യഭാഗത്തേക്കാള്‍ വമ്പന്‍ ആക്ഷനും ഡ്രാമയും ഉള്‍പ്പെടുത്തിയാണ് രണ്ടാംഭാഗം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിന്റെ ടീസര്‍ നല്‍കുന്ന സൂചന. സെപ്റ്റംബര്‍ 25-ന് ദസറയ്ക്ക് ചിത്രം റിലീസ് ചെയ്യും.
പ്രശസ്ത സംഘട്ടന സംവിധായകരായ രാം-ലക്ഷ്മണന്റെ മേല്‍നോട്ടത്തിലാണ് ചിത്രത്തിലെ അതിശയിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത്. തമനാണ് പശ്ചാത്തല സംഗീതം. . സംയുക്ത നായികാ വേഷം ചെയ്യുന്ന ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടിയാണ്. രചന: ബോയപതി ശ്രീനു, സംഗീതം: തമന്‍ എസ്, ഛായാഗ്രഹണം: സി. രാംപ്രസാദ്, സന്തോഷ് ഡി, എഡിറ്റര്‍: തമ്മിരാജു, കലാസംവിധാനം: എ.എസ്. പ്രകാശ്, സംഘട്ടനം: റാം-ലക്ഷ്മണ്‍, മാര്‍ക്കറ്റിങ്: ഫസ്റ്റ് ഷോ, പിആര്‍ഒ: ശബരി.






