സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Accident

ഓട്ടോ ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു

പാലക്കാട്: ഓട്ടോറിക്ഷ ഇടിച്ച് സൈക്കിൾ യാത്രികൻ മരണപ്പെട്ടു. ആലത്തൂർ കാട്ടുശ്ശേരി വേല കമ്മിറ്റി വൈസ് പ്രസിഡന്റും ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കാട്ടുശ്ശേരി ആലങ്ങാട്ട് വേണുഗോപാൽ (79) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ കാട്ടുശ്ശേരി മന്ദത്ത് വെച്ചാണ് അപകടം ഉണ്ടായത്. വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് എതിരേ വന്ന ഓട്ടോറിക്ഷ വേണുഗോപാലിന്റെ സൈക്കിളിൽ ഇടിക്കുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വേണുഗോപാലിനെ ഉടൻ തന്നെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സംഭവസ്ഥലത്തുതന്നെ മരിച്ചതായി […]
Read more

കോന്നി മെഡിക്കൽ കോളജിൽ തീപിടിത്തം

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിൽ തീപിടിത്തം. ജനറേറ്റർ റൂമിൽ നിന്നാണ് തീപടർന്നത്. കോന്നിയിൽ നിന്നും രണ്ട് അഗ്നിരക്ഷാസേന യൂണിറ്റും പത്തനംതിട്ടയിൽ നിന്ന് ഒരു യൂണിറ്റും സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണ വിധേയമാക്കി. തീപിടത്തത്തെ തുടർന്ന് പുക മുകൾ നിലകളിലേക്ക് വ്യാപിച്ചിരുന്നു. പത്തനംതിട്ടയിൽ നിന്നും ബ്ലോവർ എത്തിച്ച് പുക വലിച്ചു പുറത്തേക്ക് കളയുന്നതിനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാസേന. ആളുകൾ സുരക്ഷിതരാണെന്നാണ് വിവരം.
Read more

നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്

കോഴിക്കോട്: നാദാപുരം ചെക്യാട് പ്രദേശത്ത് തെരുവ് നായയുടെ ആക്രമണത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് പരിക്ക്. ചെക്യാട് സ്വദേശിയായ ഹാരിസിന്റെ മകൾ ഉസ്നയ്ക്കാണ് കടിയേറ്റത്. മദ്രസയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്. കൈയ്ക്ക് പരിക്കേറ്റ കുട്ടിയെ നാദാപുരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം, നാദാപുരം ടൗണിൽ ഇന്നലെ ഇതര സംസ്ഥാന തൊഴിലാളികളുടെ മൂന്നര വയസുള്ള കുട്ടിക്കും തെരുവ് നായയുടെ കടിയേറ്റു. യുപി സ്വദേശിയായ ജാനി എന്ന കുട്ടിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read more

കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ മറിഞ്ഞ് അപകടം; അഞ്ചുപേർക്ക് പരിക്ക്

മലപ്പുറം: ആറുവരിപ്പാത പുത്തനത്താണി ചുങ്കത്ത് ഇന്നോവ കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് അപകടം. വളാഞ്ചേരി പുറമണ്ണൂർ മജ്‌ലിസ് കോളേജിലെ വിദ്യാർഥികൾ പഠനത്തിന്റെ ഭാഗമായി കോഴിക്കോട്ടേക്ക് പ്രൊജക്ട് വർക്കിന് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാവിലെ എട്ടോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ വിദ്യാർഥികളെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

കളമശേരിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ലോറി ഇടിച്ചുകയറി അപകടം

കൊച്ചി: കളമശ്ശേരി എച്ച്.എം.ടി കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ലോറി ഇടിച്ച് കയറി അപകടം. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. എച്ച്എംടി ഭാഗത്ത് നിന്നും കോൺക്രീറ്റ് മിക്സുമായി വന്ന ലോറി ട്രാഫിക് നിയമം തെറ്റിച്ച് തിരിച്ചപ്പോഴാണ് അപകടം ഉണ്ടായത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ ഗ്ലാസ് ഭിത്തിയുടെ ഫ്രെയിം തകർന്നു. കവലയിൽ നിന്നും തെറ്റായ ഭാഗത്ത് നിന്ന് വന്ന ലോറി തിരിച്ചപ്പോൾ ആളുകൾ ബഹളമുണ്ടാക്കിയിരുന്നു. വാഹനം തിരിക്കാനുള്ള ശ്രമത്തിനിടെ ലോറിയുടെ മുൻ ഭാഗം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ […]
Read more

വാഹനാപകടത്തിൽ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു.ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാന്‍ ജെ ബി ജ്യോതിഷാണ് (27) മരിച്ചത്. ഇന്നലെ രാത്രി പാളയം ബേക്കറി ജങ്ഷന് സമീപമായിരുന്നു അപകടം. രാത്രി ഡ്യൂട്ടി കഴിഞ്ഞ് നേമത്തെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. നേമം പള്ളിച്ചല്‍ ചുമട്ടിറക്കവിള സച്ചു നിവാസില്‍ ജോയിയുടെ മകനാണ് ജ്യോതിഷ്. ഗുരുതരമായി പരിക്കേറ്റ ജ്യോതിഷിനെ മ്യൂസിയം പൊലീസ് ഉടന്‍ മെഡിക്കല്‍ കോളേ ജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും സമീപത്തെ സിസിടിവി […]
Read more

ഒറ്റപ്പാലം തൃക്കങ്ങോട് സ്കൂൾ വിദ്യാർഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ സ്ഫോടകവസ്തുവിന് മുകളിലൂടെ കയറി പൊട്ടിത്തെറിച്ചു

പാലക്കാട്: ഒറ്റപ്പാലം തൃക്കങ്ങോട് സ്കൂൾ വിദ്യാർഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ സ്ഫോടക വസ്തുവിന് മുകളിലൂടെ കയറി പൊട്ടിത്തെറിച്ചു. തൃക്കങ്ങോട് വിവേകാനന്ദ – ചാത്തൻ പറമ്പ് റോഡിൽ ബുധനാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം നടന്നത്. മനിശ്ശേരി എ.യു.പി സ്കൂളിലെ വിദ്യാർഥികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥികൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സ്കൂളിന് വെറും ഇരുനൂറ് മീറ്റർ മാത്രം അകലെ വെച്ചാണ് സ്ഫോടനം ഉണ്ടായത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരികിലുണ്ടായിരുന്ന വസ്തുവിന് മുകളിലൂടെ ഓട്ടോയുടെ ടയർ കയറുകയായിരുന്നു. വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയാണ് […]
Read more

കൂനംമൂച്ചിയിൽ ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

തൃശൂർ: കൂനംമൂച്ചിയിൽ ലൈറ്റ് ആൻഡ് സൗണ്ട് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ചെമ്മണ്ണൂർ മമ്പ്രമ്പത്തയിൽ വിജയന്റെ മകൻ വിപിൻ (ഇരുപത്തിനാല്) ആണ് മരിച്ചത്. കൂനംമൂച്ചി സെന്റ് തോമസ് യു പി സ്കൂളിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. സ്കൂളിന്റെ വാർഷികാഘോഷത്തിന് മുന്നോടിയായി ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനം ഒരുക്കുന്നതിനായി എത്തിയതിനിടെയാണ് വിപിന് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചൂണ്ടലിലെ സെന്റ് ജോസഫ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് ഗുരുവായൂരിൽ […]
Read more

എരുമപ്പെട്ടി മങ്ങാട് പള്ളിക്ക് സമീപം പിക്കപ് വാൻ നിയന്ത്രണം വിട്ട് അപകടം; രണ്ട് പേർക്ക് പരിക്ക്

തൃശ്ശൂർ: എരുമപ്പെട്ടി മങ്ങാട് പള്ളിക്ക് സമീപം ഇന്ന് ഉച്ചതിരിഞ്ഞ് 3.30ഓടെ നിയന്ത്രണം വിട്ട സെയിൽസ് പിക്കപ് വാൻ മൂന്ന് ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരുക്കുകൾ ഗുരുതരമല്ല. കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റ് കൂടിയായ എരുമപ്പെട്ടി സ്വദേശി മാരാംപുറത്ത് നിഷാദ് (46), കോട്ടപ്പുറം സ്വദേശി വിനു എന്നിവർക്കാണ് പരിക്കേറ്റത്. വടക്കാഞ്ചേരി ഭാഗത്തുനിന്ന് വരികയായിരുന്ന സെയിൽസ് പിക്കപ് വാൻ നിയന്ത്രണം വിട്ട് എരുമപ്പെട്ടി മൾട്ടി പർപ്പസ് സൊസൈറ്റിയിലെ കളക്ഷൻ ഏജന്റായ നിഷാദ് സഞ്ചരിക്കാൻ തയ്യാറായിരുന്ന […]
Read more

കണ്ണൂര്‍ ചാല സ്കൂള്‍ ഗ്രൗണ്ടിന് സമീപം നിര്‍ത്തിയിട്ട മിനി ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂർ: ചാല ഹയർ സെക്കൻഡറി സ്കൂളിന് മുൻവശം നിർത്തിയിട്ട മിനി ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ചുണ്ടായ അപകടത്തില്‍ നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഒന്നേ കാലിനാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ മുൻപോട്ടു തെറിച്ചു നീങ്ങിയ മിനി ലോറി തൊട്ടു മുൻപിലെ ഇലക്‌ട്രിക് പോസ്റ്റ് തകർത്തു. ട്രാൻസ്ഫോർമർ തൂണിലിടിച്ചാണ് നിന്നത്.കണ്ണൂരില്‍ നിന്നും കൂത്തുപറമ്പിലേക്ക് പോകുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയില്‍ സഞ്ചരിച്ച ബസിൻ്റെ നിയന്ത്രണം വിട്ടതാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരുക്കേറ്റവർ ചാല ബേബി മെമ്മോറിയലിലും കണ്ണൂരിലെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.