സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Accident

കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

കണ്ണൂർ: പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു. 17 വയസുള്ള അയോന മോൺസൺ ആണ് മരിച്ചത്. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു അയോന മോൺസൺ. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യും.
Read more

വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

തൃശ്ശൂർ: വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു.കുലയിടം നെടുപുറമ്പില്‍ പ്രേംജിയുടെ മകന്‍ ജിത്തു(അമ്പാടി) (20)ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച കുലയിടം ആറാം തുരുത്തില്‍ വെച്ച് പിക്ക് വാനും ബൈക്കും തമ്മിലുണ്ടായ വാഹാന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അപ്പോള ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ബുധനാഴ്ച മരണപ്പെടുകയായിരുന്നു. അമ്മ ചൈതന്യ. സംസ്‌ക്കാരം 15ന് രാവിലെ പത്ത് മണിക്ക് കൊരട്ടി പഞ്ചായത്ത് ക്രിമിറ്റോറിയത്തില്‍ നടക്കും.
Read more

സഹോദരനെ രക്ഷിക്കാൻ ശ്രമിക്കവേ സ്കൂൾ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു

വണ്ടൂർ: കുടുംബാംഗങ്ങളോടൊപ്പം പുഴയിൽ കുളിക്കവേ വെള്ളത്തിൽ അകപ്പെട്ട സഹോദരനെയും സുഹൃത്തിനെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ വിദ്യാർഥിക്ക് ദാരുണാന്ത്യം. കൂരാട് പനംപൊയിൽ മരുതത്ത് അബ്ദുൽ ഗഫൂറിന്റെ മകൻ അയ്മൻ ഗഫൂർ (11) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ടായിരുന്നു അപകടമുണ്ടായത്. കൂരാട് പഴേടം പനംപൊയിൽ ജിഎൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ് അയ്മൻ. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയിരുന്നു. ഉപജില്ല കലോത്സവത്തിൽ മലയാളം പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ഇന്ന് സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വീട്ടിലെത്തിച്ച് കൂരാട് […]
Read more

മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം

മലപ്പുറം: മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം. പൂങ്ങോട് ആലുങ്ങല്‍ക്കുന്നിലെ മാഞ്ചേരി കുരിക്കള്‍ അബ്ദുല്‍ ഗഫൂറാണ് (53) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. ഐലാശ്ശേരിയില്‍ മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണാണ് അപകടം സംഭവിച്ചത്. ഉടന്‍ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വെള്ളയൂര്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും. ഭാര്യ: ഹഫ്‌സത്ത്. മക്കള്‍: ഇര്‍ഫാന നുസ്രത്ത്, ഷം സാദ്, നജ ഫാത്തിമ. മരു […]
Read more

തായ്‌ലൻഡിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണു; 22 മരണം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം. അപകടത്തിൽ 22 പേർ മരിച്ചു. 30ഓളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ബാങ്കോക്കിൽ നിന്ന് ഏകദേശം 230 കിലോമീറ്റർ വടക്കുകിഴക്കുള്ള നഖോൺ റാച്ചസിമ പ്രവിശ്യയിലെ സിഖിയോ ജില്ലയിലാണ് സംഭവം നടന്നത്. ബാങ്കോക്കിൽ നിന്ന് ഉബോൺ റാച്ചതാനി പ്രവിശ്യയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. അതിവേഗ റെയിൽ പാത നിർമാണത്തിന്റെ ഭാഗമായി നിർമ്മാണത്തിലിരുന്ന മേൽപ്പാലത്തിന് അടിയിലൂടെ ട്രെയിൻ കടന്നുപോകുന്നതിനിടെയാണ് ക്രെയിൻ ട്രെയിനിന്റെ മുകളിലേക്ക് പതിച്ചത്. ഹൈസ്പീഡ് റെയിൽവേ പദ്ധതിയുടെ ഭാഗമായി […]
Read more

കൊല്ലം ജില്ലാ ആശുപത്രിയിൽ രോഗിക്കുമേൽ മേൽക്കൂരയുടെ പാളി പൊളിഞ്ഞുവീണു

കൊല്ലം: ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം വാർഡിൽ വിശ്രമിച്ചിരുന്ന രോഗിയുടെ മുകളിലേക്ക് മേൽക്കൂരയിലെ സിമന്റ് പാളി അടർന്നുവീണു. ശൂരനാട് കാഞ്ഞിരംവിള സ്വദേശി ശ്യാമിയുടെ ശരീരത്തിലേക്കാണ് പാളി വീണത്. ഒന്നാം നിലയിലെ ഓപ്പറേഷൻ തിയേറ്ററിനോട് ചേർന്നുള്ള രോഗിവാർഡിലായിരുന്നു സംഭവം നടന്നത്. ബൈക്ക് അപകടത്തിൽ കാലിന് പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞ് വൈകിട്ട് മൂന്നോടെയാണ് ശ്യാമിനെ വാർഡിലേക്ക് മാറ്റിയത്. കിടക്കയിൽ വിശ്രമിക്കവെയാണ് മേൽക്കൂരയുടെ സിമന്റ് പാളി അടർന്നുവീണത്. വശത്തേക്ക് മാറിക്കിടന്നതിനാൽ മുഖത്ത് വീഴാതെയും ഗുരുതര പരിക്കുകൾ ഒഴിവായതായും അറിയിച്ചു. സമീപ […]
Read more

റോഡപകട നിവാരണത്തിന് കർമ്മ പദ്ധതികൾ വേണം: റാഫ്

മലപ്പുറം: പോലീസ്,മോട്ടോർ വാഹന,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പെരിന്തൽമണ്ണ- കോട്ടക്കൽ റോഡിൽ അരിച്ചോൾ,പുത്തൂർ ഭാഗങ്ങളിൽ അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങൾക്കെതിരെ നിതാന്ത ജാഗ്രത ലക്ഷ്യമിട്ട് റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ റോഡപകട നിവാരണ സംഗമവും റോഡ് സുരക്ഷാ ക്യാംപയിനും സംഘടിപ്പിച്ചു. അരിച്ചോൾ ഇറക്കം ആരംഭിക്കുന്ന സ്ഥലത്ത് നിന്നും താഴെ കോട്ടക്കൽ കയറ്റം വരെ വട്ടപ്പാറ മോഡൽ നാലുവരി ഫ്ലൈ ഓവർ പാത നിർമ്മിക്കലാണ് ആവശ്യം. സൈൻ ബോർഡുകൾ, റംബിൾ സ്ട്രിപ്പുകൾ, സീബ്രാ ലൈനുകൾ, ട്രാഫിക് […]
Read more

മേലൂർ വെട്ടുകടവ് പാലത്തിൽ നിന്നും ചാലക്കുടിപ്പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ: മദ്യലഹരിയിൽ കുടുംബ വഴക്കിനെ തുടർന്ന് മേലൂർ വെട്ടുകടവ് പാലത്തിൽ നിന്നും ചാലക്കുടിപ്പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി മുള്ളമ്പാറ മരങ്ങാട്ടുപറമ്പിൽ ശശിയുടെയും, വിജയമ്മ യുടേയും മകൻ വിമൽ കുമാർ (36)മൃതദേഹമാണ് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ പുഴയിലെ 20 അടി താഴ്ചയിൽ നിന്ന് കണ്ടെത്തിയത് .ചാലക്കുടി ഫയർ സ്റ്റേഷൻ അസിസ്റ്റൻ്റ് ആർ കെ രമേഷിൻ്റെ നേതൃത്വത്തിൽ  ചാലക്കുടി നിലയത്തിലെ സ്കൂബാ ഡൈവർ മാരായ സന്തോഷ് കുമാർ പി എസ് നിമേഷ് ആർ. എം. ഇരിങ്ങാലക്കുട നിലയത്തിലെ സ്കൂബാ ഡൈവർ […]
Read more

ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയർ ഊരിത്തെറിച്ച് അപകടം

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയർ ഊരിത്തെറിച്ച് കടകളിലേക്ക് കയറി അപകടം. കരമന-കളിയിക്കാവിള പാതയിലാണ് അപകടം നടന്നത്. തമിഴ്നാട്ടിൽ നിന്ന് ടാർ കയറ്റി പേരൂര്‍ക്കട വഴയില ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുടെ മുന്നിലെ ഇടതുവശത്തെ ടയറാണ് വൻ ശബ്ദത്തോടെ ഊരിത്തെറിച്ച് സമീപത്തെ കടകളിലേക്ക് പാഞ്ഞുകയറിയത്. ടാർ കയറ്റിവന്ന ലോറിയുടെ മുൻവശത്തെ ടയർ ഊരിത്തെറിച്ച് സമീപത്തെ കടകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കടകളുടെ മുൻവശത്തെ ഗ്ലാസ് ഡോറുകൾ തകർത്താണ് ടയർ കടകൾക്കുള്ളിലേക്ക്‌ കയറിയത്. കടയിലെ ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. സ്റ്റുഡിയോയിലെ വിലപിടിപ്പുള്ള ക്യാമറകൾ, […]
Read more

അബദ്ധത്തിൽ തോക്കുപൊട്ടി അഭിഭാഷകന് ദാരുണാന്ത്യം

കോട്ടയം: സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് തോളത്ത് തൂക്കിയിട്ടിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം. ഉഴവൂർ ഒക്കാട്ട് അഡ്വ. ജോബി ജോസഫാണ് (56) മരിച്ചത്. പാലാ ബാറിലെ അഭിഭാഷകനാണ് ഇദ്ദേഹം. ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. ഉഴവൂർ പയസ്മൗണ്ട് നീരുട്ടി ഭാഗത്ത് നായാട്ട് നടത്തുന്നതിനിടയിൽ ജോബി സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് മറിയുകയായിരുന്നു. ഈ സമയം, തോളത്ത് സൂക്ഷിച്ചിരുന്ന തോക്ക് പൊട്ടി ചെവിയുടെ ഭാഗത്ത് പരിക്കേറ്റു. ശബ്ദംകേട്ട് ആളുകൾ സ്ഥലത്ത് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.