സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Agriculture

പൈനാപ്പിള്‍ വില കുതിക്കുന്നു; വിപണിയില്‍ ഒരു പൈനാപ്പിളിന് 60 രൂപ

മൂ​വാ​റ്റു​പു​ഴ: പൈ​നാ​പ്പി​ളിന് വിപണിയിൽ വി​ല റെ​ക്കോ​ർഡി​ലേ​ക്ക് കുതിക്കുന്നു. ബു​ധ​നാ​ഴ്ച പൈ​നാ​പ്പി​ൾ ഒരെണ്ണത്തിന് വില 60 രൂ​പ​യാ​യി. വി​ല ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്നാ​ണു സൂ​ച​ന.പ​ച്ച​ പെെനാപ്പിളിന് 58 രൂ​പ​യാ​യാണ് വർധിച്ചത്. ഉ​ൽപ്പാ​ദ​ന​ത്തി​ലു​ണ്ടാ​യ കു​റ​വും വി​പ​ണി​യി​ലെ വ​ൻ ഡി​മാ​ൻഡാ​ണ് പൈ​നാ​പ്പി​ൾ വി​ല കു​തി​ച്ചു​യ​രാ​ൻ കാ​ര​ണം. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ പൈ​നാ​പ്പി​ൾ വ​ലി​യ തോ​തി​ൽ ക​യ​റ്റി അയക്കുന്നുണ്ട്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ലം പൈ​നാ​പ്പി​ൾ മൂ​ത്ത് പ​ഴു​ക്കു​ന്ന​തി​നു സാ​ധാ​ര​ണ​യി​ലും കൂ​ടു​ത​ൽ ദി​വ​സം എ​ടു​ത്ത​തു മൂ​ലം മാ​ർ​ക്ക​റ്റി​ൽ പൈ​നാ​പ്പി​ൾ എ​ത്തു​ന്ന​തി​ൽ കു​റ​വു​ണ്ടാ​യ​തും വി​ല വ​ർ​ധ​ന​ക്കു കാ​ര​ണ​മാ​യി.അതേസമയം വി​ല […]
Read more

കോഫീ ഹൗസിന് സ്വന്തം ബ്രാൻഡിൽ തേയില

തൊഴിലാളി-സഹകരണ സംഘമായ ഇന്ത്യൻ കോഫി ഹൗസിന് ഇനി സ്വന്തമായ ബ്രാൻഡിൽ ചായ കുടിക്കാം. കണ്ണൂർ ആസ്ഥാനമായ ഇന്ത്യൻ കോഫി ഹൗസാണ് ആദ്യത്തെ ബ്രാൻഡഡ് തേയില പുറത്തിറക്കിയത്. വയനാട്ടിലെ സർക്കാർ ഉടമസ്ഥതയിലുള്ള പ്രിയദർശിനി തേയില തോട്ടത്തില്‍ നിന്നള്ള തേയിലയില്‍ നിന്നാണ് ഇന്ത്യൻ കോഫി ഹൗസ് ചായപ്പൊടി ഉല്‍പ്പാദിപ്പിക്കുന്നത്. ആദ്യ ഘട്ടത്തില്‍, സഹകരണ സംഘം 65 രൂപ വിലയുള്ള 250 ഗ്രാം പാക്കറ്റുകള്‍ ഇന്ത്യൻ കോഫി ഹൗസുകള്‍ വഴിയായിരിക്കും വിപണനം നടത്തുക. തേയില വിപണനം പട്ടികജാതി, പട്ടികവർഗ, ഒബിസി ക്ഷേമ […]
Read more

കേരളത്തിലെ വെളിച്ചെണ്ണ വില റെക്കോർഡ് ഉയരത്തിൽ

കേരളത്തിലെ വെളിച്ചെണ്ണ വില റെക്കോർഡ് ഉയരത്തിൽ. ലിറ്ററിന് 360 രൂപയിലേക്കാണ് വെളിച്ചെണ്ണ വില എത്തിനിൽക്കുന്നത്. കേരളത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വിലവർധനവാണിത്. തേങ്ങയുടെ ലഭ്യതക്കുറവും, സപ്ലൈ കുറഞ്ഞതുമാണ് വില വർധിക്കാൻ കാരണം. നിലവിലെ സ്ഥിതി തുടർന്നാൽ വൈകാതെ ലിറ്റർ വില 500 രൂപയിലേക്കെത്തുമെന്നും വിലയിരുത്തപ്പെടുന്നു. കേരളത്തിലെ മൊത്ത വിതരണ വില ചിലയിടങ്ങളിൽ കിലോയ്ക്ക് 300 രൂപയാണ്. കൊച്ചിയിലെ ചില പ്രദേശങ്ങളിൽ ഇത് 287 രൂപയും, തൃശ്ശൂരിൽ 297 രൂപയും, കോഴിക്കോട് 307 രൂപയുമാണ്. കഴിഞ്ഞ 10 ദിവസങ്ങളിൽ […]
Read more

ഇത്തിരി കുഞ്ഞനെങ്കിലും; ഗുണത്തിൽ കേമൻ

ആപ്പിളും ഓറഞ്ചും മുന്തിരിയും എല്ലാം വിലകൊടുത്ത് വാങ്ങുന്ന നമ്മൾ നാട്ടുപഴങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ്. അവ നൽകുന്ന ആരോഗ്യ ഗുണങ്ങളെ പലപ്പോഴും അറിയാതെ പോകുന്നു. കേരളത്തിൽ സുലഭമായി ലഭിക്കുന്നതും ഔഷധഗുണങ്ങൾ ഏറെയുള്ളതുമായ മൾബറി പഴങ്ങൾക്ക് പലപ്പോഴും വലിയ ശ്രദ്ധ ലഭിക്കാറില്ല. പരമ്പരാ​ഗതമായി പട്ടുനൂൽ ഉത്പാദിപ്പിക്കുന്നവരുടെ പ്രധാന ആശ്രയമാണ് മൾബറി കൃഷി. പട്ടുനൂൽ പുഴുവിന്റെ പ്രധാന ഭക്ഷണം മൾബറി ചെടിയുടെ ഇലകളായതിനാൽ ഇവ പട്ടുനൂൽ ചെടി എന്നും അറിയപ്പെടാറുണ്ട്. മൾബറിയുടെ ഇലക്കും പഴത്തിനും ഗുണങ്ങൾ ഉണ്ട്. സൗത്ത് ഏഷ്യ, ചൈന […]
Read more

കമുകിന് ഭീഷണിയായി കു​മി​ൾ രോ​ഗം; കർഷകർ ആ​ശ​ങ്ക​യിൽ

തിരുവനന്തപുരം : കർഷകർക്ക് ഭീഷണിയായി കമുകു കൃഷിയിലെ കുമിൽ രോഗം. മു​ൻ​കാ​ല​ങ്ങ​ളി​ൽ ഈ ​രോ​ഗം തീ​രെ ഉ​ണ്ടാ​യി​രു​ന്നി​ല്ല എങ്കിലും ര​ണ്ട് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി മി​ക്ക ക​ർ​ഷ​ക​രു​ടെ​യും ക​മു​കു​ക​ളി​ൽ മ​ഞ്ഞ​ളി​പ്പ് രോ​ഗ​വും കു​മി​ൾ രോ​ഗ​വും വ്യാ​പ​ക​മാ​യി കാ​ണു​ന്നു​ണ്ട്. രോഗം ബാധിച്ച നിരവധി ക​മു​കു​ക​ളാ​ണ് ന​ശി​ച്ച​ത്. ഇതാണ് കർഷകരെ കടുത്ത പ്രതിസന്ധിയിലാകുന്നത്. മ​ഞ്ഞ​ളി​പ്പ് രോ​ഗം​മൂ​ലം അ​ട​ക്ക കാ​യ്ക്ക​ൽ കുറഞ്ഞ സാഹചര്യം ഉണ്ടായിരുന്നു . അതേസമയം കു​മി​ൾ രോ​ഗം വ​ന്ന​തോ​ടെ ക​ർ​ഷ​ക​ർ ക​മു​ക് കൃ​ഷി​യി​ൽ ​നി​ന്ന് റ​ബ​ർ കൃ​ഷി​യി​ലേ​ക്ക് പോ​കു​ന്ന കാ​ഴ്ച​യാ​ണ് സംസ്ഥാനത്ത് […]
Read more

മൂന്നാറിൽ ഫ്ലവർ ഷോ; മേയ് ഒന്നു മുതൽ 10 വരെ

മൂന്നാർ: മൂന്നാർ ഫ്ലവർ ഷോയ്ക്കായി ഒരുങ്ങുന്നു. മേയ് ഒന്നു മുതൽ 10 വരെ ഡിടിപിസിയുടെ നേതൃത്വത്തിൽ ഗവ.ബൊട്ടാണിക്കൽ ഗാർഡനിലാണ് ഫ്ലവർ ഷോ നടക്കുന്നത്. ഇതിനു മുന്നോടിയായി വിദേശയിനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് പൂച്ചെടികൾ ഗാർഡനിലെത്തിക്കും. പ്രത്യേക സെൽഫി പോയിന്റും സജ്ജീകരിക്കും. രാവിലെ ഒൻപതുമുതൽ രാത്രി ഒൻപതുവരെയാണ് പ്രവേശനം. ദിവസേന വൈകീട്ട്‌ ആറുമുതൽ ഒൻപതുവരെ സ്റ്റേജ് ഷോകൾ, മ്യൂസിക്കൽ ഫൗണ്ടൻ എന്നിവ നടക്കും. വിദേശയിനങ്ങൾ ഉൾപ്പെടെ മൂവായിരത്തിലധികം ഇനങ്ങളിൽപ്പെട്ട ഒരു ലക്ഷത്തിലേറെ അലങ്കാരച്ചെടികൾ ഇവിടെയുണ്ട്. കൂടാതെ ഓർക്കിഡ് ഗാർഡനും കള്ളിമുൾച്ചെടികളുടെ […]
Read more

ഇന്റർനാഷണൽ അരി വിപണിയിലെ രാജാവായി ഇന്ത്യ

ഇന്ത്യയിൽ ജീവിതത്തിന്റെ ഭാഗമാണ് അരിയാഹാരം. അരി വ്യാപാരമാകട്ടെ ആഗോളതലത്തിൽ പ്രാധാന്യത്തോടെ നടക്കുന്ന ഒന്ന് തന്നെയാണ്. ലോകത്തെ തന്നെ അരി കയറ്റുമതിയിൽ ഒന്നാമതുള്ളത് ഇന്ത്യയാണ്. ഇന്ത്യ കഴിഞ്ഞാൽ അരി കയറ്റുമതിയിൽ മുന്നിൽ നിൽക്കുന്ന രാജ്യം തായ്ലൻഡാണ്. ജാസ്മിൻ റൈസ് എന്ന പ്രീമിയം ക്വാളിറ്റി അരിയാണ് തായ്ലൻഡ് ഉല്പാദിപ്പിക്കുന്നത്. ആഗോള അരി വിപണിയിൽ വിയറ്റ്നാമിനും പ്രധാന സ്ഥാനമുണ്ട്. പാകിസ്ഥാന്റെ ബസ്മതി റൈസിനും ആവശ്യക്കാരുണ്ട്. യു.എസും, ചൈനയുമെല്ലാം അരി വ്യാപാരത്തിന്റെ കാര്യത്തിൽ ഇന്ത്യയ്ക്കും ബഹുദൂരം പിന്നിലാണ്. അരി കയറ്റുമതിയിൽ ഇന്ത്യയുടെ നയപരമായ […]
Read more

കഞ്ചാവ് കൃഷിയെ സംബന്ധിച്ചുള്ള പഠനത്തിന് അംഗീകാരം നൽകി ഹിമാചൽ പ്രദേശ് മന്ത്രിസഭ

ഷിംല: കഞ്ചാവ് കൃഷിയുമായി ബന്ധപ്പെട്ട പഠനത്തിന് ഹിമാചൽ പ്രദേശ് ക്യാബിനറ്റിന്റെ അംഗീകാരം. വ്യവസായിക, ശാസ്ത്രീയ, ഔഷധ ആവശ്യങ്ങൾക്കായി നിയന്ത്രിതമായി കഞ്ചാവ് കൃഷി അനുവദനീയമാകുന്ന കമ്മിറ്റിയുടെ റിപ്പോർട്ടാണ് മന്ത്രിസഭ അംഗീകരിച്ചത്. കൃഷിക്ക് അനുയോജ്യമായ കഞ്ചാവ് ഇനങ്ങൾ കണ്ടെത്താൻ നേരത്തെ തന്നെ സർവ്വകലാശാലകളെ നിയോഗിച്ചിരുന്നു. എക്‌സൈസ് ആന്റ് ടാക്സേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും നിയമ നിര്‍വഹണ ഏജന്‍സികളുടെയും നിരീക്ഷണത്തില്‍ ലഹരി ഗുണങ്ങള്‍ കുറഞ്ഞ വിത്തുകള്‍ മാത്രമേ കൃഷി ചെയ്യുന്നുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ, പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം 1985ലെ എന്‍.ഡി.പി.എസ് നിയമത്തിലെ […]
Read more

നെല്ലിന്റെ താങ്ങുവില; കേന്ദ്രം നൽകാനുള്ളത് 1,077.67 കോടി രൂപ

ആലത്തൂർ: സംസ്ഥാനത്ത് നിന്നും സംഭരിച്ച നെല്ല് അരിയാക്കി എഫ്.സി.ഐ.യിലേക്ക് കൈമാറിയതിന്‌ കേരളത്തിന് 1,077.67 കോടി രൂപ കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കാനുണ്ടെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ഡിസംബറിൽ 73.34 കോടി, ജനുവരിയിൽ 215 കോടി എന്നിങ്ങനെ അനുവദിച്ചതിനുശേഷമുള്ള നിലയാണിത് എന്നും അദ്ദേഹം വ്യക്തമാക്കി. സംഭരിച്ച നെല്ല് അരിയാക്കി പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്ത കണക്കുകൾ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം താങ്ങുവില അനുവദിക്കുന്നത്. നേരത്തെ കണക്കുകളുടെ അവ്യക്തത മൂലം താങ്ങുവില ലഭിക്കുന്നത് വൈകിയിരുന്നുവെങ്കിലും, ഭക്ഷ്യമന്ത്രിയുടെ ഇടപെടലിലൂടെ ഈ പ്രശ്നം […]
Read more

നെല്ലിന് താങ്ങുവില 40 രൂപയാക്കി ഉയർത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല: കൃഷിമന്ത്രി

നെല്ലിന് താങ്ങുവില 40 രൂപയാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് കൃഷി മന്ത്രി പി പ്രസാദ്. കേന്ദ്രം നെല്ല് സംഭരണത്തിൽ നൽകുന്ന താങ്ങുവില ക്വിൻ്റലിന് 2,300 രൂപ മാത്രമാണ്. നെല്ല് സംഭരണത്തിലെ പ്രശ്നങ്ങൾ പഠിച്ച സമിതിയുടെ റിപ്പോർട്ട് മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ”താങ്ങുവില വർധിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ട് നടപടിയില്ല. കിലോഗ്രാമിന് 28.32 നിരക്കിലാണ് സംസ്ഥാനം നെല്ല് സംഭരിക്കുന്നത്. കേന്ദ്ര സഹായം കുടിശികയാണ്. യഥാസമയം പണം നൽകാത്ത പ്രശ്നമുണ്ട്. നെല്ല് സംഭരണത്തിലെ പ്രശ്നങ്ങൾ പഠിച്ച സമിതിയുടെ റിപ്പോർട്ട് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.