Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

ഡല്‍ഹിയില്‍ ചര്‍ച്ച നീളുന്നു, KPCC ആസ്ഥാനത്തേക്ക് ഒഴുകി പ്രവര്‍ത്തകര്‍; പ്രഖ്യാപനം കാത്ത് കേരളം

ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ അറിയാനുള്ള കാത്തിരിപ്പ് നീളുന്നു. എംഎൽഎമാരുടെയും ഘടകക്ഷികളുടെയും അഭിപ്രായങ്ങൾ സ്വരൂപിച്ച് റിപ്പോർട്ട് നിരീക്ഷകർ ഹൈക്കമാൻഡിന് കൈമാറിയതിന് പിന്നാലെ കേരളത്തിലെ നേതാക്കളുമായി നേരിട്ട് ചർച്ച നടത്തുകയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാഹുൽ ഗാന്ധിയും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ചർച്ചയിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ സോണിയാ ഗാന്ധിയുടെ സാന്നിധ്യത്തിൽ അന്തിമ ചർച്ച നടന്നേക്കുമെന്നാണ് വിവരം. ഒടുവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് […]
Read more

വെള്ളാപ്പള്ളിയുടെ പ്രസ്താവനകളോട് എതിർപ്പ് എൽഡിഎഫിൽ അറിയിച്ചിരുന്നു; അഹമ്മദ് ദേവർകോവിൽ

കോഴിക്കോട്: വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവനകളോട് എൽഡിഎഫ് മുന്നണിയിലെ എല്ലാ പാർട്ടികൾക്കും ഒരേ നിലപാടായിരുന്നില്ലെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റും കോഴിക്കോട് സൗത്തിലെ മുൻ എൽഡിഎഫ് സ്ഥാനാർഥിയുമായ അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഈ വിഷയത്തിൽ തങ്ങളുടെ എതിർപ്പ് മുന്നണിക്കുള്ളിൽ അറിയിച്ചിരുന്നുവെന്നും, മുന്നണിയിൽ ആവശ്യമായ തിരുത്തൽ ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ ശരിയായ രാഷ്ട്രീയ സന്ദേശമല്ല നൽകിയതെന്നും, തെരഞ്ഞെടുപ്പ് ഫലങ്ങൾ അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഏകദേശം പതിനായിരം വോട്ടിന്റെ […]
Read more

MLAമാരുടെ മനസില്‍ കെസി വേണുഗോപാല്‍ തന്നെ; നേതാക്കളെ അറിയിച്ച് ഹൈക്കമാന്‍ഡ്

ന്യുഡൽഹി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ എംഎൽഎമാരുടെ പിന്തുണ കെ.സി വേണുഗോപാലിനാണെന്ന് ഹൈക്കമാൻഡ് നേതാക്കളെ അറിയിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ച എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ എത്തിയ നേതാക്കളോടാണ് കേന്ദ്ര നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ട് അവതരിപ്പിച്ചത്. നാല് മണിയോടെ ആരംഭിച്ച കൂടിക്കാഴ്ചയിൽ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ദീപ ദാസ് മുൻഷി, കേന്ദ്ര നീരീക്ഷകരായിരുന്ന മുകുൾ വാസ്‌നിക്, അജയ്മാക്കൻ എന്നിവരും രമേശ് ചെന്നിത്തല കെ.വേണുഗോപാൽ, വി.ഡി സതീശൻ, സണ്ണി ജോസഫ് എന്നിവരാണ് പങ്കെടുക്കുന്നത്. ഒടുവിൽ പുറത്ത് […]
Read more

സമസ്തയുടെ പിന്തുണയും കെസി വേണുഗോപാലിന്; മുഖ്യമന്ത്രി പോരില്‍ മുന്നില്‍

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍, സംസ്ഥാന രാഷ്ട്രീയം ഇതുവരെ കാണാത്ത അത്യന്തം നാടകീയമായ നീക്കങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നീ മൂന്ന് പ്രമുഖ നേതാക്കളെ കേന്ദ്രീകരിച്ചാണ് ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നത്. എം.എല്‍.എമാരുടെ പിന്തുണയില്‍ നിലവില്‍ മുന്നിട്ടുനില്‍ക്കുന്ന കെ.സി. വേണുഗോപാലിന് സാമുദായിക സംഘടനകളുടെ പിന്തുണ കൂടി ലഭിച്ചത് ചര്‍ച്ചകളുടെ ഗതി മാറ്റിയിരിക്കുകയാണ്. മുഖ്യമന്ത്രി ചര്‍ച്ചയില്‍ സമസ്ത കാന്തപുരം വിഭാഗം തങ്ങളുടെ പിന്തുണ കെസി വേണുഗോപാലിന് […]
Read more

‘ദയനീയ തോൽവിക്ക് കാരണം പിണറായി: കേരള കോൺഗ്രസ് എം

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായ ദയനീയ പരാജയത്തിന് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ആരോപിച്ച് കേരള കോൺഗ്രസ് (എം)യിലെ ഒരു വിഭാഗം നേതാക്കൾ രംഗത്ത്. ഇന്ന് നടന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനം ഉയർന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം പൂർണമായും പിണറായി വിജയനെ മുൻനിർത്തിയാണ് നടത്തിയത്. ഇതാണ് വലിയ തിരിച്ചടിക്ക് കാരണമായതെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. ഇനിയും പിണറായി വിജയൻ തന്നെ മുന്നണിയെ നയിച്ചാൽ ബംഗാളിലെ ഇടതുപക്ഷത്തിന് സംഭവിച്ചതുപോലുള്ള തകർച്ച കേരളത്തിലും ഉണ്ടാകാമെന്നും അവർ മുന്നറിയിപ്പ് നൽകി. ഭരണവിരുദ്ധ […]
Read more

സുവേന്ദു അധികാരിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പൊതുജനങ്ങളെ നമസ്‌കരിച്ച് മോദി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആദ്യമായി ബിജെപിയെ അധികാരത്തിലെത്തിച്ച ജനങ്ങളോട് നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്തയിലെ ബിഗ്രേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ ശ്രദ്ധേയമായ പ്രതികരണം. വേദിയിൽ നിന്ന് ജനക്കൂട്ടത്തെ കൈവീശി അഭിവാദ്യം ചെയ്ത മോദി, തുടർന്ന് മുട്ടുകുത്തി ജനങ്ങൾക്ക് മുന്നിൽ കുനിഞ്ഞ് നമസ്‌കരിച്ചു. ചടങ്ങിൽ ആഭ്യന്തര മന്ത്രി അമിത് ഷായും സന്നിഹിതനായിരുന്നു. ബിജെപിയുടെ നേതൃത്വത്തിൽ ബംഗാളിൽ രൂപം കൊണ്ട പുതിയ ഭരണത്തിന്റെ തുടക്കമെന്ന നിലയിൽ […]
Read more

ആരാണ് കോൺ​ഗ്രസിലെ ആ നുഴഞ്ഞുകയറ്റക്കാർ? നടക്കുന്നത് സ്പോൺസേർഡ് നാടകങ്ങളോ?

നൂറ് സീറ്റിന് മുകളിൽ നേടി വിജയിച്ചിട്ടും കേരളത്തിലെ കോൺ​ഗ്രസ് പാർട്ടി കടന്നുപോകുന്നത് സമീപകാലം കണ്ട സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ്. മൂന്ന് പക്ഷമായി മാറിയ പാർട്ടിയിൽ നിന്ന് ഒരാളെ മുഖ്യമന്ത്രിയായി തീരുമാനിക്കാനാവാതെ കുഴങ്ങുകയാണ് കെപിസിസിയും ഹൈക്കമാൻഡുമെല്ലാം. എംഎൽഎമാരുടെ പിന്തുണയിൽ കെസി വേണു​ഗോപാലും സീനിയോരിറ്റിയിൽ രമേശ് ചെന്നിത്തലയും റേസിൽ മുൻപന്തിയിൽ നിൽക്കുമ്പോൾ പടിക്കൽ കലമുടയ്ക്കുന്ന പോലെയാണ് വിഡി സതീശന്റെ നില. അതിനാൽ തന്നെ ഏറ്റവും അക്രമാസക്തമായ രീതിയിൽ രം​ഗത്തെത്തുന്നതും സതീശൻ പക്ഷമാണ്. ഇനി മുഖ്യമന്ത്രി ആരുമായിക്കൊള്ളട്ടെ, അത് വിഡി സതീശൻ തന്നേയുമായിക്കൊള്ളട്ടെ, […]
Read more

മുഖ്യമന്ത്രി ചർച്ചയുടെ പേരിൽ നേതാക്കളെ തെരുവിൽ വിചാരണ ചെയ്യരുത്: ടി. സിദ്ദിഖ്

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളുടെ പേരിൽ ഉമ്മൻചാണ്ടി പോലുള്ള നേതാക്കളെ തെരുവിൽ വിചാരണ ചെയ്യരുതെന്ന് കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഫ്ലക്സുകളുടെയോ വൈകാരിക പ്രചാരണങ്ങളുടെയോ അടിസ്ഥാനത്തിലല്ലെന്നും പാർട്ടിക്ക് അതിന്റെ സ്വന്തം നടപടിക്രമങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഐസിസിയുടെ ഔദ്യോഗിക തീരുമാനം വരുന്നതിന് മുമ്പ് നടക്കുന്ന പ്രതിഷേധങ്ങളും പരസ്യപ്രചാരണങ്ങളും ശരിയല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. അന്തിമ തീരുമാനം വന്നാൽ എല്ലാവരും അത് അംഗീകരിക്കുമെന്നും സിദ്ദിഖ് വ്യക്തമാക്കി. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവർ […]
Read more

മല്ലികാർജുൻ ഖാർഗെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും; മുഖ്യമന്ത്രി തീരുമാനം ഉടനെന്ന് സണ്ണി ജോസഫ്

ന്യൂ ഡൽഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ കുറിച്ചുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു. ഇന്നത്തെ ചർച്ചകൾക്ക് ശേഷം സമവായത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി ആരാകുമെന്ന് പ്രഖ്യാപിക്കുക എഐസിസിയാവുമെന്നും അദ്ദേഹം പറഞ്ഞു. പരസ്യ പ്രതിഷേധങ്ങൾ ഒഴിവാക്കണമെന്ന നിർദേശം ഹൈക്കമാൻഡ് നൽകിയതായും സണ്ണി ജോസഫ് വ്യക്തമാക്കി. ഇന്ന് വൈകുന്നേരം മല്ലികാർജുൻ ഖാർഗെ കേരളത്തിലെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ആദ്യഘട്ട ചർച്ചയിൽ രാഹുൽ പങ്കെടുക്കില്ല. വിഡി സതീശൻ,രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ എന്നിവരുടെ നിലപാടുകൾ ഖാർഗെ […]
Read more

ബേപ്പൂരിൽ അൻവറിന്റെ പരാജയത്തിൽ പരിശോധനയുമായി കോൺഗ്രസ്

കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് പ്രകടനം നിയമസഭാ തിരഞ്ഞെടുപ്പിൽ ആവർത്തിക്കാനാകാത്തത് പി.വി. അൻവറിന് തിരിച്ചടിയായതായി വിലയിരുത്തൽ. അൻവറിന്റെ പരാജയത്തെക്കുറിച്ച് കോൺഗ്രസ് ആഭ്യന്തരമായി പരിശോധന ആരംഭിച്ചു. ഫറോക്ക് നഗരസഭയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 3500 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ അത് 2804 ആയി കുറഞ്ഞു. 23 വാർഡുകൾ ഉള്ള രാമനാട്ടുകരയിൽ യു.ഡി.എഫിന് 145 വോട്ടിന്റെ ലീഡാണ് ലഭിച്ചത്. ഇവിടെ രണ്ടായിരം വോട്ടിലധികം ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നതായി നേതാക്കൾ പറയുന്നു. ചെറുവണ്ണൂർ മേഖലയിൽ നാലു […]
Read more
Advertisement
WhiteswanTV Footer