Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രി; സുവേന്ദു അധികാരിയുടെ സത്യപ്രതിജ്ഞ നാളെ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരി ബിജെപിയുടെ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് സുവേന്ദു. പാർട്ടി യോഗത്തിനു ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണു പാർലമെന്ററി പാർട്ടി നേതാവായി സുവേന്ദുവിന്റെ പേര് പ്രഖ്യാപിച്ചത്. ബംഗാളിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് മേൽനോട്ടം അമിത് ഷായ്ക്ക് ആയിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെയും സുവേന്ദു അധികാരിയെയും അമിത് ഷാ അഭിനന്ദിച്ചു. അക്രമങ്ങളും ഭീഷണികളും നിറഞ്ഞ സാഹചര്യമായിരുന്നിട്ടും ബംഗാൾ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിയിൽ വിശ്വാസമർപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
Read more

തമിഴ്നാട്ടിൽ ആദ്യത്തെ സഖ്യ സർക്കാരിനെ നടൻ വിജയ് നയിക്കുമെന്ന് റിപ്പോർട്ടുകൾ

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടി, ചെറിയ പാർട്ടികളുടെ പിന്തുണയോടെ തമിഴക വെട്രി കഴകം (ടിവികെ) ഭൂരിപക്ഷം ഉറപ്പിച്ചതോടെ, തമിഴ്നാട്ടിൽ ആദ്യത്തെ സഖ്യ സർക്കാരിനെ നടൻ വിജയ് നയിക്കുമെന്ന് റിപ്പോർട്ടുകൾ. ധാരണപ്രകാരം പുതിയ മന്ത്രിസഭയിൽ വിടുതലൈ ചിരുതൈകൾ കക്ഷിക്ക് (വിസികെ) ഒരു മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. ഇടതുപക്ഷ പാർട്ടികളായ സിപിഐക്കും സിപിഎമ്മിനും ഓരോ മന്ത്രിസ്ഥാനങ്ങൾ വീതം നൽകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഡിഎംകെ സഖ്യം വിട്ടെത്തിയ പാർട്ടികളുടെ പിന്തുണയോടെയാണ് ടിവികെ അധികാരത്തിലേക്ക് എത്തിയത്. മുമ്പ് ഡിഎംകെയുടെ സഖ്യകക്ഷികളായിരുന്ന […]
Read more

വി ഡി സതീശന് അനുകൂലമായി കോഴിക്കോട്ടും കോട്ടയത്തും പ്രകടനം

കോട്ടയം: നിയസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ 102 സീറ്റിന്റെ വമ്പൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയപ്പോൾ മുഖ്യമന്ത്രി ആരാവണമെന്നതിനെ കുറിച്ച് ചർച്ചകൾ പുരോഗമിക്കുന്നതിന് പിന്നാലെ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി കോട്ടയത്തും കോഴിക്കോട്ടും കൂറ്റൻ പ്രകടനങ്ങൾ. പട നയിച്ചവൻ നാട് നയിക്കട്ടെ എന്ന മുദ്രവാക്യത്തോടെ പാമ്പാടിയിലാണ് പ്രകടനം നടന്നത്. കെ സി വേണുഗോപാലിന്റെ ഫ്ളക്സ് ബോർഡുകൾ നശിപ്പിച്ചും വി ഡി സതീശന്റെ ഫ്ളക്സ് ബോർഡുകൾ ഉയർത്തിയുമാണ് പ്രതിഷേധം. INTUC കോട്ടയം ജില്ലാ നേതാക്കളും KSU നേതാക്കളടക്കം പ്രതിഷേധത്തിൽ പങ്കെടുത്തു. […]
Read more

നേതാക്കള്‍ക്ക് വേണ്ടി പ്രകടനം നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും; സര്‍ക്കുലറുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ തീരുമാനം ഹൈക്കമാൻഡിൻറെ പരിഗണനയിലിരിക്കെ നേതാക്കൾക്ക് വേണ്ടിയുള്ള പ്രകടനങ്ങൾക്ക് വിലക്കേർപ്പെടുത്തി കെപിസിസി. ആർക്കെങ്കിലും വേണ്ടി പ്രകടനങ്ങൾ നടത്തുന്നതും പരസ്യപ്രസ്താവനകൾ നടത്തുന്നതും തെറ്റാണെന്നും വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് അറിയിച്ചു. വി.ഡി സതീശന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാനത്തുടനീളം പ്രവർത്തകർ പ്രകടനം നടത്തുന്നതിനിടയിലാണ് കെപിസിസിയുടെ മുന്നറിയിപ്പ്. വി.ഡി സതീശന് അഭിവാദ്യമറിയിച്ചുകൊണ്ടും മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും സംസ്ഥാനത്തെ വിവിധയിടങ്ങളിൽ അക്രമാസക്തമായ പ്രകടനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പലയിടങ്ങളിലും ‘ജനമനസ്സറിഞ്ഞ നായകൻ തന്നെ ഇനിയും നയിക്കട്ടെ’യെന്നുള്ള […]
Read more

പ്രതിസന്ധിയിൽ കൈവിടുന്നവരല്ല ഞങ്ങൾ;മമതയ്ക്കും സ്റ്റാലിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് അഖിലേഷ് യാദവ്

ഡൽഹി: തമിഴ്നാട്ടിൽ ഡിഎംകെയുമായുള്ള ദീർഘകാല സഖ്യം അവസാനിപ്പിച്ച് വിജയിയുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് നിലപാടിനെതിരെ പ്രതിപക്ഷ നിരയിൽ പ്രതിഷേധം ശക്തമാകുന്നു. ഇൻഡ്യാ മുന്നണിയിലെ പ്രമുഖ കക്ഷിയായ സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവാണ് കോൺഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി രംഗത്തെത്തിയത്. പ്രതിസന്ധിഘട്ടങ്ങളിൽ പരസ്പരം കൈവിടുന്നവരല്ല ഞങ്ങൾ എന്ന് കുറിച്ചുകൊണ്ട് മമത ബാനർജിക്കും എം.കെ സ്റ്റാലിനുമൊപ്പമുള്ള ചിത്രങ്ങൾ അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. കോൺഗ്രസിന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സഖ്യകക്ഷികളെ തഴയുന്ന കോൺഗ്രസ് നിലപാടിനെയാണ് അഖിലേഷ് […]
Read more

രാഷ്ട്രീയമുപേക്ഷിച്ച് രാജ് ചക്രവർത്തി

കൊൽക്കത്ത:കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് പിളർപ്പിന്റെ വക്കിലേക്ക്. പാർട്ടി നേതൃത്വത്തെ ചോദ്യം ചെയ്ത് നിരവധി പ്രവർത്തകരാണ് രം​ഗത്ത് വന്നിരിക്കുന്നത്. മുൻ ബാരക്പൂർ എംഎൽഎയും പ്രശസ്ത ചലച്ചിത്ര സംവിധായകനുമായ രാജ് ചക്രവർത്തി രാഷ്ട്രീയം വിടുമെന്ന് പ്രഖ്യാപിച്ചു. തോൽവിക്ക് പിന്നാലെ നേതൃത്വത്തെ ചോദ്യം ചെയ്ത് മുൻമന്ത്രിമാർ ഉൾപ്പടെ രം​ഗത്തുവന്ന സാഹചര്യത്തിലാണ് രാജ് ചക്രവർത്തിയുടെ വിടവാങ്ങൽ പ്രഖ്യാപനം. “2021-ലാണ് എന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. അഞ്ച് വർഷം ജനങ്ങൾക്കായി പ്രവർത്തിക്കാൻ സാധിച്ചു. 2026-ൽ […]
Read more

കെഎം ഷാജിയും പികെ ബഷീറും മന്ത്രിസഭയിലേക്ക്, അഞ്ചാമന്‍ ആര്? ലീഗിന്റെ മന്ത്രിമാര്‍ ഇങ്ങനെ

കോൺ​ഗ്രസിൽ മുഖ്യമന്ത്രി ആരെന്ന ചോദ്യം ഉത്തരമില്ലാതെ മുന്നോട്ട് പോകുകയാണ്. പ്രവർത്തകർക്ക് വേണ്ടത് വിഡി സതീശനെ ആണെന്ന് പറയുമ്പോൾ ജയിച്ചു വന്ന എംഎൽഎമാർക്ക് പ്രിയം കെസി വേണു​ഗോപാലിനോട്. ഇതിനിടയ്ക്ക് സീനിയോരിറ്റിയും പ്രവർത്തന പരിചയവും മുൻനിർത്തി രമേശ് ചെന്നിത്തലയും രം​ഗത്ത് വരുമ്പോൾ ഹൈക്കമാൻ അക്ഷരാർത്ഥത്തിൽ വിയർത്തിരിക്കുകയാണ്. ഒരു വശത്ത് കോൺ​ഗ്രസിന്റെ അവസ്ഥ ഇങ്ങനെ അവിയൽ പരുവമാണെന്നിരിക്കെ, അപ്പുറത്ത് മുന്നണിക്കുള്ളിലെ ഏറ്റവും വലിയ ഘടകകക്ഷിയായ മുസ്ലീം ലീ​ഗ് തങ്ങളുടെ ഭാ​ഗം പൂർത്തിയാക്കി ഭരിക്കാൻ തയ്യാറായി ഇരിക്കുകയാണ്. എന്തായാലും വിഡി സതീശന് പിന്തുണ […]
Read more

വയനാട്ടില്‍ ബ്രഹ്മഗിരിക്കെതിരെ സമരം തുടങ്ങി യൂത്ത് കോണ്‍ഗ്രസ്

സുല്‍ത്താന്‍ബത്തേരി: സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയിലുണ്ടായതായി ആരോപിക്കുന്ന അഴിമതി പുതിയ സർക്കാർ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുൽത്താൻ ബത്തേരിയിൽ യൂത്ത് കോൺഗ്രസ് തീപന്തം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. രാത്രി എട്ടുമണിയോടെ നഗരത്തിൽ ശക്തമായ മഴ പെയ്തിട്ടും പ്രതിഷേധക്കാർ സമരം തുടർന്നു. ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിക്ക് നേതൃത്വം നൽകുന്നത് സിപിഎം ആണെന്നും ഇടതുസർക്കാരിന്റെ കാലത്ത് നടന്നതായി ആരോപിക്കുന്ന വൻ അഴിമതിയെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ബ്രഹ്മഗിരിയുടെ പേരിൽ സിപിഎം നേതാക്കൾ ഓഹരിയുടമകളുടെ പണം കൈക്കലാക്കിയതടക്കമുള്ള […]
Read more

മുഖ്യമന്ത്രിയാകാൻ യോ​ഗ്യൻ കെസി; സന്തോഷ് പണ്ഡിറ്റ്

കൊച്ചി: പത്ത് വർഷത്തിന് ശേഷം കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് കേരളത്തിൽ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയെങ്കിലും മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി.വേണുഗോപാലും വി.ഡി.സതീശനും പ്രധാന പേരുകളായി ഉയർന്നുവരുന്ന സാഹചര്യത്തിലാണ് നടനും സാമൂഹിക നിരീക്ഷകനുമായ സന്തോഷ് പണ്ഡിറ്റ് പ്രതികരണവുമായി എത്തിയത്. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ കൂടുതൽ യോഗ്യനല്ലേ എന്ന ചോദ്യമാണ് സന്തോഷ് പണ്ഡിറ്റ് ഉയർത്തിയത്. അതിനുള്ള ചില കാരണങ്ങളും അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വിശദീകരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെ […]
Read more

ടി.വി.കെ ക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിനെതിരെ രൂക്ഷവിമർശനം; സ്റ്റാലിനെ ചേർത്തുപിടിച്ച് അഖിലേഷ് യാദവ്

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് ഡിഎംകെയുമായുള്ള ദീർഘകാല സഖ്യം അവസാനിപ്പിച്ച് വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) പിന്തുണ പ്രഖ്യാപിച്ചതിനെതിരെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രൂക്ഷ വിമർശനവുമായി രംഗത്തെത്തി. മമത ബാനർജിയുടെയും എം.കെ. സ്റ്റാലിന്റെയും കൂടെയുള്ള ചിത്രം എക്‌സിൽ പങ്കുവെച്ച അദ്ദേഹം, “പ്രതിസന്ധി ഘട്ടങ്ങളിൽ പരസ്പരം കൈവിടുന്നവരല്ല ഞങ്ങൾ” എന്ന് കുറിച്ചു. ഇത് കോൺഗ്രസിനുള്ള പരോക്ഷ വിമർശനമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇതിനിടെ കോൺഗ്രസിന്റെ നിലപാടിനെതിരെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ഡിഎംകെ, […]
Read more
Advertisement
WhiteswanTV Footer