Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

പത്തുവർഷത്തിന് ശേഷം അക്കാദമി തലപ്പത്തുള്ളവർ പടിയിറങ്ങാൻ ഒരുങ്ങുന്നു

തൃശ്ശൂർ: പത്തുവർഷത്തിനുശേഷം വിവിധ അക്കാദമികളുടെ തലപ്പത്തുള്ളവർ സ്ഥാനമൊഴിയാനൊരുങ്ങുന്നു. ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് സാഹിത്യ അക്കാദമി, സംഗീതനാടക അക്കാദമി, ലളിതകലാ അക്കാദമി എന്നിവിടങ്ങളിലെ ചെയർമാൻമാരും വൈസ് ചെയർമാൻമാരും സെക്രട്ടറിമാരും ഉൾപ്പെടെയുള്ളവർ പദവി ഒഴിയാൻ തയ്യാറെടുക്കുന്നത്. സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ വെള്ളിയാഴ്ച രാജിവെക്കുമെന്നാണ് സൂചന. അദ്ദേഹത്തോടൊപ്പം സെക്രട്ടറിയും വൈസ് ചെയർമാനും സ്ഥാനമൊഴിയാനാണ് തീരുമാനം. സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഈ മാസം 15-ന് പദവി ഒഴിയുമെന്ന് അറിയിച്ച് രാജിക്കത്ത് സമർപ്പിച്ചിട്ടുണ്ട്. ലളിതകലാ അക്കാദമി സെക്രട്ടറി ഇതിനകം രാജിവെച്ച് […]
Read more

വിജയത്തിളക്കത്തിൽ ജനവികാരം മറക്കരുത്; നേതാക്കൾക്ക് താക്കീതുമായി സി.ആർ. മഹേഷ്

കരുനാഗപ്പള്ളി: മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള ചർച്ചകളും തർക്കങ്ങളും മുറുകുന്നതിനിടെ, പാർട്ടി നേതാക്കൾക്ക് കർശനമായ ഓർമ്മപ്പെടുത്തലുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. തങ്ങൾ നേടിയതെന്ന് കരുതുന്ന പദവികളും വിജയങ്ങളുമൊന്നും ആരും സ്വന്തമായി കൊണ്ടുവന്നതല്ലെന്നും എല്ലാം പാർട്ടി നൽകിയതാണെന്നുമുള്ള യാഥാർത്ഥ്യം നേതാക്കൾ മറക്കരുതെന്ന് അദ്ദേഹം കുറിച്ചു. പല്ലു കുത്തി മണപ്പിക്കുന്നതിനെപ്പോലും സുഗന്ധമായി കാണുന്നവർ ജനവികാരം കാണുന്നില്ലെന്നും, അപ്രിയ സത്യങ്ങൾ പറയേണ്ടി വരുന്നതിൽ ഭയമില്ലെന്നും അദ്ദേഹം പരിഹസിച്ചു. സിപിഎമ്മിന്റെ ഉരുക്കുകോട്ടകളായ ധർമ്മടത്തും […]
Read more

സതീശന്റെ നിലപാടും തന്ത്രങ്ങളും വിനിയോഗിക്കണം;സാറാ ജോസഫ്

കൊച്ചി:മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പിന്തുണച്ച് പ്രമുഖ എഴുത്തുകാരിയും സാംസ്‌കാരിക പ്രവർത്തകയുമായ സാറാ ജോസഫ് രംഗത്തെത്തി. വി.ഡി സതീശൻ എന്ന രാഷ്ട്രീയ പ്രവർത്തകന്റെ നിലപാടുകളും കഴിവും രാഷ്ട്രീയ തന്ത്രങ്ങളും പരമാവധി ഉപയോഗിക്കാനുള്ള വിവേകമാണ് ഹൈക്കമാൻഡ് ഇപ്പോൾ കാണിക്കേണ്ടതെന്ന് അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. വിജയത്തിളക്കത്തെ നശിപ്പിക്കുന്ന തരത്തിലുള്ള ലജ്ജാകരമായ ഈ വടംവലി ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുന്നുണ്ടെന്നും ഹൈക്കമാൻഡ് ഇക്കാര്യം അടിയന്തരമായി തിരിച്ചറിയണമെന്നും അവർ ആവശ്യപ്പെട്ടു. കൃത്യമായ ജനാധിപത്യ നിലപാടുള്ള കരുത്തനായ […]
Read more

ബിജെപിസഖ്യം വിട്ടിട്ട് മതി ചർച്ചയെന്ന് AIADMKയോട് DMK

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെ, അപൂർവമായ രാഷ്ട്രീയ നീക്കങ്ങൾക്ക് സാധ്യതയെന്ന് സൂചന. പരസ്പരം രാഷ്ട്രീയമായി വിരോധികളായ ഡിഎംകെയും എഐഎഡിഎംകെയും ചേർന്ന് സഖ്യസർക്കാർ രൂപീകരിക്കാനുള്ള സാധ്യതകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. കേവലഭൂരിപക്ഷം നേടാൻ വ്യക്തമായ ഒരു കൂട്ടായ്മക്കും കഴിയാത്ത സാഹചര്യത്തിലാണ് പുതിയ നീക്കങ്ങൾക്ക് വേഗം കൂടുന്നത്. ഈ സാഹചര്യത്തിൽ, നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെയെ സർക്കാർ രൂപവത്കരണ പ്രക്രിയയിലേക്ക് ഉൾപ്പെടുത്താനുള്ള സാധ്യതകളുണ്ടായിരുന്നുവെങ്കിലും ഗവർണർ രാജേന്ദ്ര ആർലേക്കർ അതിന് തയ്യാറായില്ലെന്ന വിവരവും പുറത്തുവരുന്നു. ഇതാണ് തമിഴ്‌നാട് […]
Read more

എൽഡിഎഫ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് തോൽവി; വീഡിയോ പിൻവലിച്ച് പിഎസ്‍സി കോച്ചിങ് സ്ഥാപനം

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ, പ്രമുഖ പിഎസ്‌സി കോച്ചിംഗ് സെന്ററിന്റെ യൂട്യൂബ് വീഡിയോ വിവാദത്തിൽ. ‘ഉദ്യോഗാർഥികൾ പറഞ്ഞു, കടക്ക് പുറത്ത്’ എന്ന തലക്കെട്ടിൽ അധ്യാപകൻ മൻസൂർ അലി കാപ്പുങ്ങൽ അവതരിപ്പിച്ച വീഡിയോയാണ് വലിയ വിമർശനങ്ങൾക്ക് പിന്നാലെ പിൻവലിച്ചത്. വീഡിയോയ്ക്ക് പിന്നാലെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് രംഗത്തെത്തി കടുത്ത പ്രതികരണം രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആവേശത്തിൽ ചില കോച്ചിംഗ് സെന്ററുകൾ രാഷ്ട്രീയ പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ച അദ്ദേഹം, പിഎസ്‌സിയെയും സർക്കാർ നിയമന പ്രക്രിയയെയും […]
Read more

വി ഡി സതീശന് അനുകൂലമായി പ്രകടനം; ഇടുക്കി ഡിസിസിയില്‍ നടപടി

ഇടുക്കി: കോൺഗ്രസിൽ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് നേതാക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസം തുടരുന്നതിനിടെ വി.ഡി. സതീശന് അനുകൂലമായി നടത്തിയ പ്രകടനത്തെ തുടർന്ന് ഇടുക്കി ഡിസിസി നടപടിയെടുത്തു. സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയതിന് നാല് നേതാക്കളെ പദവികളിൽ നിന്ന് നീക്കം ചെയ്തതായി ഡിസിസി അറിയിച്ചു. ഡിസിസി ജനറൽ സെക്രട്ടറി വി.ഇ. താജുദ്ദീൻ, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി, തൊടുപുഴ ബ്ലോക്ക് സെക്രട്ടറി റോബിൻ മൈലാടി എന്നിവരെയാണ് നീക്കം […]
Read more

പരാജയം അപ്രതീക്ഷിതമാണെന്ന് ഇ പി ജയരാജൻ

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം അപ്രതീക്ഷിതമായിരുന്നുവെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജൻ പറഞ്ഞു. ഇത്തരമൊരു ഫലം ഉണ്ടാകുമെന്ന് കണക്കാക്കിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം എല്ലാ മേഖലകളിലും വളർച്ച നേടിയിട്ടുണ്ടെന്നും, ഇടതുപക്ഷം ദുർബലപ്പെട്ടാൽ അത് സംസ്ഥാനത്തിന്റെ തകർച്ചയ്ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. “ഭരണവിരുദ്ധ വികാരമല്ല ഉണ്ടായത്. കഴിഞ്ഞ സർക്കാർ ജനവിരുദ്ധ നിലപാട് സ്വീകരിച്ചോയെന്ന് പരിശോധിക്കണം,” എന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ കടുത്ത ഭാഷയിൽ വിമർശിച്ച അദ്ദേഹം, കോൺഗ്രസ് മുഖ്യമന്ത്രിയെ തേടി നടക്കുകയാണെന്നും സംഘടന […]
Read more

വിജയ്‌യുടെ തമിഴക വെട്രി കഴകം കേരളത്തിലേക്കും: ആദ്യ യൂണിറ്റ് വയനാട്ടിലെ വെങ്ങപ്പള്ളിയിൽ പ്രവർത്തനമാരംഭിക്കുന്നു

കൽപറ്റ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കൈവരിച്ച ഉജ്ജ്വല വിജയത്തിന് പിന്നാലെ, ദളപതി വിജയ് അധ്യക്ഷനായ ‘തമിഴക വെട്രി കഴകം’ (ടിവികെ) കേരളത്തിലേക്കും തങ്ങളുടെ സംഘടനാ സാന്നിധ്യം വ്യാപിപ്പിക്കുന്നു. അയൽസംസ്ഥാനമായ തമിഴ്നാടിനോട് ചേർന്നുനിൽക്കുന്ന വയനാട് ജില്ലയിലെ വെങ്ങപ്പള്ളിയിലാണ് പാർട്ടിയുടെ കേരളത്തിലെ ആദ്യത്തെ യൂണിറ്റ് രൂപീകരിക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾക്ക് തുടക്കമായിരിക്കുന്നത്. കൽപറ്റ നഗരത്തിനടുത്തുള്ള വെങ്ങപ്പള്ളിയിലെ ഒരു കൂട്ടം ഉന്മേഷഭരിതരായ യുവാക്കളാണ് വിജയ്‌യുടെ രാഷ്ട്രീയ നയങ്ങളിൽ ആകൃഷ്ടരായി പാർട്ടിയെ കേരളത്തിലേക്ക് ആനയിക്കാൻ മുൻകൈ എടുത്തിരിക്കുന്നത്. സംഘടനയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘മൈ ടിവികെ’ […]
Read more

വി.ഡി. സതീശനായി കടുത്തുരുത്തിയിൽ ആത്മഹത്യാ ഭീഷണി

കോട്ടയം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകൻ ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധിച്ചു. കടുത്തുരുത്തി സ്വദേശിയായ ഫ്രാൻസിസ് എന്ന കോൺഗ്രസ് പ്രവർത്തകനാണ് സ്വന്തം ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധിച്ചത്. വി.ഡി. സതീശനെ പിന്തുണച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങുന്ന സാഹചര്യത്തിലാണ് നാടകീയമായ ഈ സംഭവം അരങ്ങേറിയത്. ഇന്നും വിവിധ ജില്ലകളിൽ സതീശനെ അനുകൂലിച്ച് കോൺഗ്രസ് പ്രവർത്തകർ റാലികൾ സംഘടിപ്പിക്കുന്നുണ്ട്. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കവെ, […]
Read more

കെ.സി. വേണുഗോപാലിനെ പിന്തുണച്ചെന്ന വാർത്ത നിഷേധിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ.സി. വേണുഗോപാലിനെ താൻ പിന്തുണച്ചതായി സൂചിപ്പിക്കുന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്തെത്തിയിരിക്കുകയാണ്. പ്രചരിക്കുന്ന ചിത്രത്തിന് ആധികാരികതയില്ലെന്നും മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ താൻ ഹൈക്കമാന്റിനെ ചുമതലപ്പെടുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. എല്ലാ നേതാക്കളെയും വിളിച്ച് സമവായമുണ്ടാക്കാനാണ് താൻ ആവശ്യപ്പെട്ടതെന്നും പുറത്തുവന്ന രേഖകളിൽ എന്താണ് ഉള്ളതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ രാഹുൽ ഗാന്ധിയുമായും മല്ലികാർജുൻ ഖാർഗെയുമായും സംസാരിക്കുമെന്നും ആവശ്യമെങ്കിൽ […]
Read more
Advertisement
WhiteswanTV Footer