Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

മുഖ്യമന്ത്രിപ്പോര് തെരുവിൽ: നടുറോഡിൽ പെട്രോളൊഴിച്ച് ആത്മഹത്യാശ്രമം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകൻ ആത്മഹത്യാക്ക് ശ്രമിച്ചു. കോട്ടയം കുറുപ്പന്തറ സ്വദേശിയായ ഫ്രാൻസിസ് ആണ് ശരീരത്തിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സംഭവം ശ്രദ്ധയിൽപ്പെട്ട പോലീസുകാർ ഉടൻ ഇടപെട്ട് ഫ്രാൻസിസിനെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നു. ഇതോടെ വലിയ അപകടം ഒഴിവായി. അതേസമയം, കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി സ്ഥാന ചർച്ചകൾ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾക്കും ഫ്ലക്സ് യുദ്ധങ്ങൾക്കും കാരണമായി. കെപിസിസി ആസ്ഥാനത്ത് സ്ഥാപിച്ച കെ.സി. വേണുഗോപാൽനെ അനുകൂലിച്ച ഫ്ലക്സ് […]
Read more

കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകണം: ടി. പത്മനാഭൻ

കൊച്ചി: കെ.സി. വേണുഗോപാൽ കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണമെന്ന പരസ്യമായ ആഗ്രഹം പ്രകടിപ്പിച്ച് പ്രമുഖ സാഹിത്യകാരൻ ടി. പത്മനാഭൻ രംഗത്തെത്തിയിരിക്കുകയാണ്. പാവങ്ങളോടുള്ള കരുണയും കരുതലും വേണ്ടുവോളമുള്ള വ്യക്തിയാണ് വേണുഗോപാൽ എന്നും, മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുന്ന കാര്യത്തിൽ പൊതുസമൂഹത്തിന് എതിർപ്പുണ്ടാകുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി പ്രവർത്തിക്കുന്ന വേണുഗോപാലിന് പാർലമെന്ററി രംഗത്തുള്ള വലിയ പരിചയസമ്പത്ത് ഒരു വലിയ മുതൽക്കൂട്ടാണ്. ഇന്ത്യയുടെ ഭാവി രാഷ്ട്രത്തലവനായി താൻ കാണുന്ന രാഹുൽ ഗാന്ധിയെപ്പോലും നയിക്കുന്ന വ്യക്തിയെന്ന […]
Read more

വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്ന് കെഎം ഷാജി

മലപ്പുറം: വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുത്ത്, പകരം മറ്റൊരു പ്രധാന വകുപ്പ് ലീഗിന് നല്‍കുന്ന കാര്യം കോണ്‍ഗ്രസ് ആലോചിക്കുന്നതായി അഭ്യൂഹങ്ങള്‍ വന്നതിന് പിന്നാലെയാണ് ലീഗിന്റെ നിലപാട് വ്യക്തമാക്കി കെഎം ഷാജി രംഗത്തെത്തിയത്. വിദ്യാഭ്യാസ വകുപ്പിന്റെ കാര്യത്തില്‍ ലീഗ് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. നിലവില്‍ രണ്ടായിട്ടുള്ള പൊതുവിദ്യാഭ്യാസ വകുപ്പിനെയും, ഉന്നതവിദ്യാഭ്യാസ വകുപ്പിനെയും ഒന്നാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലീഗിന്റെ ഭാഗത്ത് നിന്ന് മന്ത്രിയാകാന്‍ സാധ്യതയുള്ള […]
Read more

‘ജനാധിപത്യത്തിന്റെ സൗന്ദര്യം’; പട്ടിക തള്ളാതെ സന്ദീപ് വാര്യർ

കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണച്ചുകൊണ്ടുള്ള രേഖ പുറത്തുവന്ന സംഭവത്തിൽ പ്രതികരണവുമായി സന്ദീപ് വാര്യർ. ഇത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യവും ജനാധിപത്യ പ്രക്രിയയുടെ ഭാഗവുമാണെന്ന് അദ്ദേഹം പറഞ്ഞു. പാണക്കാട് സാദിഖലി തങ്ങളെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. പാർട്ടിക്കുള്ളിൽ അഭിപ്രായങ്ങൾ തേടുന്നതും ചർച്ചകൾ നടത്തുന്നതും ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്,” എന്ന് സന്ദീപ് വാര്യർ പറഞ്ഞു. കെ.സി. വേണുഗോപാലിനെയാണ് പിന്തുണക്കുന്നതോ എന്ന ചോദ്യത്തിന്, “അത് പാർട്ടിക്കുള്ളിൽ നടന്ന കാര്യമാണ്. എന്താണ് പറഞ്ഞതെന്ന് […]
Read more

മുഖ്യമന്ത്രിപദത്തെച്ചൊല്ലിയുള്ള തർക്കം; ഹൈക്കമാൻഡ് ഒത്തുതീർപ്പ് ഫോർമുല തയ്യാറാക്കിയതായി സൂചന

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും കേരളത്തിലെ മുഖ്യമന്ത്രിപദത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടെ, ഹൈക്കമാൻഡ് ഒത്തുതീർപ്പ് ഫോർമുല തയ്യാറാക്കിയതായി സൂചന. മുഖ്യമന്ത്രിപദത്തിനായി മത്സരിക്കുന്ന നേതാക്കളെ അനുനയിപ്പിക്കാൻ ഉപമുഖ്യമന്ത്രിപദം, സുപ്രധാന വകുപ്പുകൾ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്ന ഫോർമുലയാണ് പരിഗണനയിലുള്ളതെന്ന് അറിയുന്നു. എന്നാൽ ഉപമുഖ്യമന്ത്രിപദം ആർക്കു നൽകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. മുഖ്യമന്ത്രിസ്ഥാനത്തിനായി കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ അവരുടെ അവകാശവാദത്തിൽ ഉറച്ചുനിൽക്കുകയാണ്. അണികളെ സജീവമാക്കി സാമൂഹികമാധ്യമങ്ങളിലൂടെ പിന്തുണ വർധിപ്പിക്കാനുള്ള ശ്രമങ്ങളും ശക്തമാണ്. ഇതിന് […]
Read more

സണ്ണി ജോസഫ് പറഞ്ഞതും കെസി വേണുഗോപാലിന്റെ പേര്; രഹസ്യ പട്ടിക പുറത്ത്

തിരുവനന്തപുരം: കോൺ​ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ വിഡി സതീശന്റെ സാധ്യതകൾ മങ്ങുന്നു. കെ സി വേണു​ഗോപാലിന്റെ പേര് നിർദേശിച്ചവരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും. എംഎൽഎമാരുടെ നിർദേശം അടങ്ങിയ പട്ടികയുടെ ചിത്രം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ടു. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനായി ഹൈക്കമാൻഡ് ചുമതലപ്പെടുത്തിയ എഐസിസി നിരീക്ഷകൻ മുകുൾ വാസ്നികിന്റെ കയ്യിലിലുള്ള പട്ടികയുടെ ചിത്രമാണിതെന്നാണ് റിപ്പോർട്ട്. സണ്ണി ജോസഫിനെ കൂടാതെ ടി സിദ്ദിഖ്, സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി ഒ മോഹൻ, ഉഷാ വിജയൻ, കെ നീലകണ്ഠൻ […]
Read more

മുഖ്യമന്ത്രി ചർച്ച; പൊതുവികാരം മാനിക്കണമെന്ന് ഘടകക്ഷികൾ

തിരുവനന്തപുരം: പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമ്പോൾ പൊതുവികാരം പരിഗണിക്കണമെന്ന് യുഡിഎഫ് ഘടകകക്ഷികൾ കോൺഗ്രസ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകരുമായി ഘടകകക്ഷി നേതാക്കൾ പ്രത്യേകം കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയായി ആരെയെങ്കിലും തീരുമാനിച്ചാൽ അത് അംഗീകരിക്കുമെന്ന് നേതാക്കൾ പരസ്യമായി പറഞ്ഞെങ്കിലും, കക്ഷികൾക്കിടയിൽ നേരത്തേ തന്നെ ധാരണ ഉണ്ടായിരുന്നുവെന്നാണ് സൂചന. മുസ്ലിം ലീഗ് വീണ്ടും വി.ഡി. സതീശന് പിന്തുണ അറിയിച്ചതായി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർട്ടിയുടെ നിലപാട് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഇനി […]
Read more

ഹൈക്കമാൻഡ് നിരീക്ഷകരുടെ പക്കലുള്ള രേഖ ‘ഇന്ത്യൻ എക്‌സ്പ്രസ്’ പുറത്തുവിട്ടു

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ സംബന്ധിച്ച കോൺഗ്രസ് അകത്തെ ചർച്ചകളും അധികാര പോരുകളും തുടരുന്നതിനിടെ നിർണായക വിവരങ്ങൾ പുറത്തുവന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നുവെന്ന് സൂചിപ്പിക്കുന്ന രേഖയാണ് പുറത്തായിരിക്കുന്നത്. ഹൈക്കമാൻഡ് നിരീക്ഷകരിലൊരാളായ മുകുൾ വാസ്‌നികിന്റെ കൈവശമുണ്ടായിരുന്ന രേഖയാണ് ‘ഇന്ത്യൻ എക്‌സ്പ്രസ്’ പുറത്തുവിട്ടത്. കോൺഗ്രസ് എംഎൽഎമാരുടെ അഭിപ്രായം ശേഖരിച്ചതിന് പിന്നാലെ തയ്യാറാക്കിയ പട്ടികയുടെ ചിത്രമാണിതെന്നാണ് സൂചന. എംഎൽഎമാരുടെ പേരുകളും അവരുടെ പിന്തുണ ആരെക്കാണെന്ന് സൂചിപ്പിക്കുന്ന കുറിപ്പുകളും ഉൾപ്പെടുത്തിയ പട്ടികയിലാണ് വിവരങ്ങൾ ഉള്ളത്. സന്ദീപ് വാര്യർ, സജീവ് […]
Read more

മന്ത്രി കെ. രാജനെ പ്രാദേശിക കോൺഗ്രസ് നേതൃത്വം ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചതിൽ വിവാദം

തൃശൂർ: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാണഞ്ചേരി പഞ്ചായത്തിൽ മന്ത്രി കെ. രാജനെ പ്രാദേശിക കോൺഗ്രസ് നേതൃത്വം സ്വീകരിച്ചതിനെ ചൊല്ലി രാഷ്ട്രീയ വിവാദം ഉയർന്നു. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രസിഡന്റും ഭരണസമിതി അംഗങ്ങളും ചേർന്ന് നിയുക്ത എം.എൽ.എ.യെ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചതാണ് വിവാദത്തിന് കാരണമായത്. 1500 വോട്ടുകളുടെ ലീഡ് പ്രതീക്ഷിച്ചിരുന്ന പാണഞ്ചേരി പഞ്ചായത്തിൽ കെ. രാജൻ 1146 വോട്ടുകളുടെ മുൻതൂക്കം നേടിയതാണ് പാർട്ടി പ്രവർത്തകരിൽ അതൃപ്തിക്ക് ഇടയാക്കിയത്. പ്രാദേശിക നേതാക്കളുമായി ഉണ്ടായിരുന്ന ബന്ധമാണ് ഫലത്തെ ബാധിച്ചതെന്നാരോപിച്ച് […]
Read more

മാണി വിഭാഗം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സ്വീകരിച്ച പോലെ സ്വീകരിക്കും; അപു ജോണ്‍ ജോസഫ്‌

തൊടുപുഴ: കേരള കോൺ​ഗ്രസുകളിലെ തർക്കങ്ങളിൽ പ്രതികരിച്ച് നിയുക്ത തൊടുപുഴ എംഎൽഎ അപു ജോൺ ജോസഫ്. ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്നു സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങൾ മാത്രമേ കേരള കോൺഗ്രസുകൾ തമ്മിലുള്ളൂ എന്നും കേരള കോൺഗ്രസ് (എം) തിരിച്ചെത്തിയാൽ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മടങ്ങിവരവിനു തെറ്റ് ഏറ്റുപറയേണ്ടതില്ല. നിയമസഭയിൽ അവരുടെ പ്രതിനിധി ഇല്ലാത്തത് ദുഃഖകരമായ കാര്യമാണ്. അവർ തിരിച്ചുവരണമെന്നും കേരളത്തിൽ നിലനിൽക്കണമെന്നുമാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ഭരണത്തിൽ, അർഹതപ്പെട്ട സ്ഥാനം […]
Read more
Advertisement
WhiteswanTV Footer