Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

ലീഗ് ആര്‍ക്ക് വേണ്ടിയാണോ ഇടപെടുന്നത്, അവര്‍ക്കും ഇത് ഗുണം ചെയ്യില്ല; ജി സുകുമാരന്‍ നായര്‍

കോട്ടയം: കോണ്‍ഗ്രസിനകത്തെ മുഖ്യമന്ത്രി പോരിലും മുസ്ലീം ലീഗിന്റെ അമിത ഇടപെടലിലും വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ലീഗ് ആര്‍ക്കുവേണ്ടിയാണോ ഇതെല്ലാം ചെയ്യുന്നത്, അവര്‍ക്കും ഇത് ഗുണകരമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലൊക്കെ ഇടപെട്ട്, യുഡിഎഫ് സര്‍ക്കാരിനെ തങ്ങളാണ് നിയന്ത്രിക്കുന്നതെന്ന പ്രതീതി ലീഗ് സൃഷ്ടിക്കരുത്. അത്തരമൊരു സാഹചര്യം ഒഴിവാക്കുകയാണ് അവര്‍ ചെയ്യേണ്ടത്. ലീഗ് ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടത്. വര്‍ഗീയത വളര്‍ത്തുന്നതിനു സാഹചര്യമൊരുക്കുന്ന കാര്യങ്ങളില്‍ ലീഗ് നേതൃത്വം കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. കോണ്‍ഗ്രസിന് 63 എംഎല്‍എമാരില്ലേ, […]
Read more

തിരഞ്ഞെടുപ്പ് തോൽവി; നയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പാളിച്ച ഉണ്ടായി: സിപിഐ

തിരുവനന്തപുരം: കേരളത്തിൽ തിരഞ്ഞെടുപ്പിൽ നേരിട്ട വലിയ തിരിച്ചടിക്കുപിന്നാലെ സിപിഐ നേതൃത്വത്തിൽ ആത്മപരിശോധന. പാർട്ടിയുടെ നയങ്ങളും നിലപാടുകളും ജനങ്ങളിലേക്ക് ശരിയായി എത്തിക്കാൻ കഴിഞ്ഞില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. സെക്രട്ടേറിയറ്റിലും നിർവാഹക സമിതിയിലും നടന്ന ചർച്ചകളിൽ ഇടത് നയങ്ങളിൽ ഉണ്ടായ വ്യതിയാനമാണ് പരാജയത്തിന് പ്രധാന കാരണമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. പിഎം ശ്രീ പദ്ധതിയും ഇലപ്പുള്ളി ബ്രൂവറി വിഷയവും ജനങ്ങളിൽ വലിയ ചർച്ചയായതായും സിപിഐ വിലയിരുത്തി. പല വിഷയങ്ങളിലും പാർട്ടി ശക്തമായി വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും ജനങ്ങൾക്കിടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഈ രണ്ട് വിഷയങ്ങളാണെന്ന് […]
Read more

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ശക്തം; പ്രിയങ്ക ഗാന്ധിക്ക് മേൽ സമ്മർദ്ദം ഉയരുന്നു

കൽപ്പറ്റ: കേരള മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് വയനാട്ടിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് മേൽ സമ്മർദ്ദം ഉയരുന്നതായി റിപ്പോർട്ട്. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകരിൽ നിന്ന് ഇമെയിലുകൾ വ്യാപകമായി ലഭിക്കുന്നതായാണ് വിവരം. വയനാട്ടിൽ നിന്നടക്കമുള്ള പ്രവർത്തകർ ഔദ്യോഗിക ഇമെയിൽ വിലാസങ്ങളിലേക്ക് സന്ദേശങ്ങൾ അയച്ചാണ് ആവശ്യം ഉന്നയിക്കുന്നത്. സതീശനെ മുഖ്യമന്ത്രിയായി പരിഗണിക്കണമെന്നതാണ് സന്ദേശങ്ങളിലെ പ്രധാന ആവശ്യം.അതേസമയം, പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തിൽ ഇന്ന് പ്രതിഷേധ പ്രകടനത്തിനും ആഹ്വാനം ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ചർച്ചകൾ തുടരുകയാണ്.
Read more

പാർട്ടി തീരുമാനത്തിനായി കാത്തിരിക്കുന്നു; ആർ സി പക്ഷം

തിരുവനന്തപുരം: പാർട്ടി ലൈനിൽ ഉറച്ചുനിൽക്കുന്നുവെന്നും പാർട്ടി തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പക്ഷം അറിയിച്ചു. ആളെക്കൂട്ടി പ്രകടനം നടത്താൻ കഴിവുണ്ടായിരുന്നുവെങ്കിലും അതിന് അവർ മുതിർന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പാർട്ടി അച്ചടക്കം പാലിച്ചതിനെ പരിഗണിക്കണമെന്നും ചെന്നിത്തല പക്ഷം ആവശ്യപ്പെടുന്നു. അതേസമയം, കേരള ഹൗസിലെത്തിയ രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
Read more

ഭരണനഷ്ടം; മമതയെ അൺഫോളോ ചെയ്ത് കൊൽക്കത്ത പൊലീസ്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് ഭരണനഷ്ടം സംഭവിച്ചതിന് പിന്നാലെ കൊൽക്കത്ത പൊലീസ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ എക്‌സിൽ നടത്തിയ നീക്കം ശ്രദ്ധേയമായി. മുൻ മുഖ്യമന്ത്രി മമത ബാനർജി, തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി അടക്കമുള്ള നേതാക്കളെ അൺഫോളോ ചെയ്ത പൊലീസ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ ഔദ്യോഗിക അക്കൗണ്ടുകൾ ഫോളോ ചെയ്യാൻ ആരംഭിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്നിവയുടെ ഔദ്യോഗിക അക്കൗണ്ടുകളും കൊൽക്കത്ത […]
Read more

ലീഗിന് അഭിപ്രായം പറയാം, പക്ഷേ തെരുവിലെ പ്രകടനം നിര്‍ത്തണം; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: കോണ്‍ഗ്രസിനുള്ളിലെ മുഖ്യമന്ത്രി പോരില്‍ രൂക്ഷ വിമര്‍ശനവുമായി കാസര്‍കോഡ് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. മുസ്ലീം ലീഗിനെയാണ് അദ്ദേഹം കടന്നാക്രമിക്കുന്നത്. അഭിപ്രായം പറയാന്‍ ലീഗിന് അവകാശമുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിനായി പരിഗണിക്കുന്ന മൂന്നു പേര്‍ക്കും അവരവരുടെ വാദങ്ങള്‍ പറയാം, എന്നാല്‍ തെരുവിലെ പ്രകടനം അവസാനിപ്പിക്കണമെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.
Read more

വിജയ്ക്ക് പിന്തുണ പ്രഖ്യാപിക്കാൻ VCK; TVK വ്യാജരേഖയുണ്ടാക്കിയെന്ന് പരാതിനൽകി ദിനകരൻ

ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്ക് വിരാമമാകുന്ന സൂചനയുമായി രാഷ്ട്രീയ നീക്കങ്ങൾ. എംഎൽഎമാരുടെ എണ്ണം തികയ്ക്കാനുള്ള ടിവികെയുടെ ശ്രമങ്ങൾക്ക് വഴിത്തിരിവായി, രണ്ട് എംഎൽഎമാരുള്ള വിസികെയും പിന്തുണ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ വിജയ് നേതൃത്വം നൽകുന്ന ടിവികെയ്ക്ക് സർക്കാർ രൂപവത്കരണത്തിന് ആവശ്യമായ അംഗബലം ലഭിക്കുമെന്നാണ് വിലയിരുത്തൽ. ശനിയാഴ്ച നടക്കുന്ന വാർത്താസമ്മേളനത്തിൽ വിസികെ അധ്യക്ഷൻ തോൾ തിരുമാവളവൻ പിന്തുണ പ്രഖ്യാപിക്കുമെന്നുമാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ വിജയ് വിജയിച്ച രണ്ട് സീറ്റുകൾ ഉൾപ്പെടെ ടിവികെയ്ക്ക് 108 […]
Read more

ജനവികാരം സതീശനൊപ്പം, MLAമാര്‍ കെസിക്കൊപ്പം, പൊതുസമ്മതനായി ചെന്നിത്തല; ഇന്ന് നിര്‍ണായകം

ന്യൂഡല്‍ഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്നതില്‍ അനിശ്ചിതത്വം നീളുന്നു. അംഗബലത്തില്‍ കെ സി വേണുഗോപാല്‍, സീനിയോറിറ്റിയില്‍ രമേശ് ചെന്നിത്തല, ജനവികാരവും ഘടകകക്ഷികളുടെ പിന്തുണയും വി ഡി സതീശന്. ആരെ മുഖ്യമന്ത്രിയായി തീരുമാനിക്കണമെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡിന് തീരുമാനമെടുക്കാനാവുന്നില്ല. ഡല്‍ഹിയിലെത്തിയ കേരളത്തിലെ നേതാക്കളുമായി ഹൈക്കമാന്‍ഡ് നേതൃത്വം ഇന്ന് ചര്‍ച്ച നടത്തും. തര്‍ക്കമില്ലാതെ പ്രശ്നം പരിഹരിച്ചാല്‍ വൈകുന്നേരത്തോടെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എംഎല്‍എമാരുടെ ഭൂരിപക്ഷത്തില്‍ കെ സി വേണുഗോപാല്‍ മുന്നില്‍ നില്‍ക്കുമ്പോള്‍, ഘടകകക്ഷികളുടെ നിലപാടും, ജനവികാരവും വിഡി സതീശന് അനുകൂലമാണ്. […]
Read more

മുഖ്യമന്ത്രിപദ ചർച്ചയിൽ പ്രതികരിച്ച് കെ. മുരളീധരൻ; പ്രകടനങ്ങൾ കൊണ്ട് തീരുമാനം മാറില്ലെന്ന് വിമർശനം

തിരുവനന്തപുരം: മുഖ്യമന്ത്രി സംബന്ധിച്ച ചർച്ചകളിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്തെത്തി. കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുമെന്നും ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രകടനങ്ങളോ പ്രതിഷേധങ്ങളോ കൊണ്ട് തീരുമാനങ്ങൾ മാറില്ലെന്നും കെ. മുരളീധരൻ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പട്ടികയിൽ തന്റെ പേര് വിട്ടുപോയതാകാമെന്നും അദ്ദേഹം പരിഹാസമായി പറഞ്ഞു. ഫ്ലക്സ് വെച്ചതുകൊണ്ടോ ജാഥ നടത്തിയതുകൊണ്ടോ ഒന്നും തീരുമാനമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്ലക്സുകളിൽ തുപ്പുകയോ കീറുകയോ ചെയ്യുന്നവർ കോൺഗ്രസുകാരല്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. സീനിയോറിറ്റി മാത്രം മുഖ്യമന്ത്രിയാക്കുന്നതിൽ […]
Read more

വിജയ്‌യുടെ മന്ത്രിസഭയിൽ ഇടതുപക്ഷത്തിന് മന്ത്രിസ്ഥാനം

ചെന്നൈ: തമിഴ്‌നാട്ടിലെ ആദ്യത്തെ സഖ്യകക്ഷി സർക്കാരിനെ സൂപ്പർ താരം വിജയ് നയിക്കും. സഖ്യകക്ഷി ധാരണകൾ പ്രകാരം മന്ത്രിസഭയിൽ സഖ്യകക്ഷികൾക്ക് പ്രാതിനിധ്യം ലഭിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിടുതലൈ ചിരുത്തൈകൾ കക്ഷിക്ക് (വിസികെ) ഒരു മന്ത്രിസ്ഥാനം ലഭിക്കുമ്പോൾ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ-മാർക്‌സിസ്റ്റ് (സിപിഎം) എന്നീ ഇടതുപക്ഷ പാർട്ടികൾക്ക് രണ്ട് സ്ഥാനങ്ങൾ ലഭിക്കുമെന്ന് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വിസികെ അധ്യക്ഷൻ തോൽ തിരുമാവളവൻ തന്നെ മന്ത്രിസഭയിൽ ചേരാൻ സാധ്യതയുണ്ട്.
Read more
Advertisement
WhiteswanTV Footer