കോട്ടയം: കോണ്‍ഗ്രസിനകത്തെ മുഖ്യമന്ത്രി പോരിലും മുസ്ലീം ലീഗിന്റെ അമിത ഇടപെടലിലും വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ലീഗ് ആര്‍ക്കുവേണ്ടിയാണോ ഇതെല്ലാം ചെയ്യുന്നത്, അവര്‍ക്കും ഇത് ഗുണകരമാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലൊക്കെ ഇടപെട്ട്, യുഡിഎഫ് സര്‍ക്കാരിനെ തങ്ങളാണ് നിയന്ത്രിക്കുന്നതെന്ന പ്രതീതി ലീഗ് സൃഷ്ടിക്കരുത്. അത്തരമൊരു സാഹചര്യം ഒഴിവാക്കുകയാണ് അവര്‍ ചെയ്യേണ്ടത്. ലീഗ് ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടത്. വര്‍ഗീയത വളര്‍ത്തുന്നതിനു സാഹചര്യമൊരുക്കുന്ന കാര്യങ്ങളില്‍ ലീഗ് നേതൃത്വം കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. കോണ്‍ഗ്രസിന് 63 എംഎല്‍എമാരില്ലേ, അവരുടെ കാര്യം അവര്‍ തീരുമാനിക്കട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






