Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

‘മാണി’ തകർന്നു? കുതിച്ചുകയറി ജോസഫിൻ്റെ കേരള കോൺ​ഗ്രസ്

കോട്ടയം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുന്നേറ്റത്തിന് കരുത്ത് പകർന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. മത്സരിച്ച എട്ട് മണ്ഡലങ്ങളിൽ ഏഴിടങ്ങളിൽ ജോസഫ് വിഭാഗം സ്ഥാനാർഥികൾ ലീഡ് നിലയിലാണ്. ഇരിഞ്ഞാലക്കുട, കോതമംഗലം, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശേരി, കുട്ടനാട്, തിരുവല്ല എന്നീ മണ്ഡലങ്ങളിലാണ് ലീഡ്. ഇതിൽ ഇരിഞ്ഞാലക്കുട, കടുത്തുരുത്തി, ചങ്ങനാശേരി, തൊടുപുഴ എന്നിവിടങ്ങളിൽ വിജയം ഉറപ്പായെന്ന നിലയിലാണ് മുന്നേറ്റം. ഇരിഞ്ഞാലക്കുടയിൽ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർഥിയായ തോമസ് ഉണ്ണിയാടൻ, മന്ത്രി ആർ. ബിന്ദുയെ രണ്ടായിരത്തിലധികം വോട്ടിന് പിന്നിലാക്കി മുന്നിലാണ്. കടുത്തുരുത്തിയിൽ […]
Read more

വടകരയിൽ കെ.കെ. രമ മുന്നിൽ; വികാരഭരിത പ്രതികരണവുമായി രംഗത്ത്

വടകര: തിരഞ്ഞെടുപ്പ് ഫലം വിജയത്തിലേക്ക് നീങ്ങുന്നതിനിടെ ആർ.എം.പി സ്ഥാനാർത്ഥി കെ.കെ. രമ വികാരഭരിത പ്രതികരണവുമായി രംഗത്ത്. ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചാണ് പ്രതികരണം ഉണ്ടായത്. ഭൂരിപക്ഷം പതിനായിരത്തോട് അടുക്കുമ്പോഴാണ് കെ.കെ. രമ പ്രതികരിച്ചത്. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം നീതിയിലേക്ക് നയിക്കുമെന്ന് പറഞ്ഞ കെ.കെ. രമ, ഫേസ്ബുക്കിലൂടെയും വികാരപൂർണ്ണമായ കുറിപ്പ് പങ്കുവെച്ചു. വോട്ടെണ്ണലിന് മുമ്പ് തന്നെ വടകരയിൽ ചന്ദ്രശേഖരന്റെ രക്തത്തിന് നീതി ലഭ്യമാക്കുമെന്ന് അവർ വ്യക്തമാക്കിയിരുന്നു. “പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ.. ഇതു മതി. കുലംകുത്തി എന്നു ചാപ്പയടിച്ച് […]
Read more

ധർമ്മടത്ത് ഏഴാം റൗണ്ടിൽ ലീഡ് പിടിച്ച് പിണറായി; ഇനി എണ്ണാനുള്ളത് എട്ട് റൗണ്ടുകൾ

കണ്ണൂർ: ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽഡിഎഫ് മുന്നേറ്റം ശക്തമാക്കി. ആദ്യ ആറു റൗണ്ടുകളിലും പിന്നിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഏഴാം റൗണ്ടിൽ മുന്നിലെത്തി. നിലവിൽ യുഡിഎഫ് സ്ഥാനാർഥി വി.പി. അബ്ദുൾ റഷീദിനെക്കാൾ 1536 വോട്ടുകളുടെ ലീഡാണ് പിണറായിക്കുള്ളത്. ആദ്യ ആറു റൗണ്ടുകൾ കഴിഞ്ഞപ്പോൾ പിണറായി വിജയൻ 647 വോട്ടുകൾക്ക് പിന്നിലായിരുന്നു. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലുപോലും യുഡിഎഫ് മുന്നേറ്റം പ്രകടിപ്പിച്ചിരുന്നു. ആകെ 15 റൗണ്ടുകളാണ് എണ്ണാനുള്ളത്. ആദ്യ റൗണ്ടിൽ തന്നെ അബ്ദുൾ റഷീദ് ലീഡ് നേടി. പിണറായി വിജയൻ […]
Read more

കേരളത്തില്‍ യുഡിഎഫ് തേരോട്ടം; നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് ഭരണം ഉറപ്പിച്ചുവെന്ന സൂചനകൾക്കിടെ കെപിസിസി ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, ശശി തരൂർ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്. ഉച്ചയ്ക്ക് ഒരു മണിക്ക് വീണ്ടും മാധ്യമങ്ങളെ കാണുമെന്ന് നേതാക്കൾ അറിയിച്ചു. ഇതിനിടെ സംസ്ഥാനമൊട്ടാകെ യുഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം ആരംഭിച്ചു. വോട്ടെണ്ണൽ നാല് മണിക്കൂർ പിന്നിടുമ്പോൾ എൽഡിഎഫ് 43, യുഡിഎഫ് […]
Read more

മുഖ്യമന്ത്രി തീരുമാനം മെയ് 10ന്, കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലേക്ക് പറക്കും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണം ഉറപ്പിച്ചതോടെ ആരെയാണ് മുഖ്യമന്ത്രിയാക്കേണ്ടത് എന്നതിനെ സംബന്ധിച്ച് വീണ്ടും ചര്‍ച്ചയാകുന്നു. വിഷയത്തില്‍ മെയ് 10ന് തീരുമാനമെടുക്കും. ഇതിനായി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുന്നതിനായി കോണ്‍ഗ്രസ് നേതാക്കള്‍ മെയ് ഏഴിന് ഡല്‍ഹിക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവിലെ വോട്ടെണ്ണല്‍ നില അനുസരിച്ച് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഏറ്റവും കൂടുതല്‍ പരിഗണിക്കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പേരാണ്. സതീശന്റെ നേതൃത്വത്തിലാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. യുഡിഎഫിന് വലിയ വിജയം നേടി കൊടുക്കുന്നതില്‍ നിര്‍ണായ പങ്ക് […]
Read more

‘രണ്ടാം നമ്പർ കാർ ലീഗ് ഓഫീസിന് മുന്നിൽ’; തൂക്കിയെന്ന് പിഎംഎ സലാം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുരോഗമിക്കുന്നതിനിടെ ആത്മവിശ്വാസം പ്രകടിപ്പിച്ച് മുസ്‌ലിം ലീഗ് രംഗത്ത്. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഫേസ്ബുക്കിൽ പങ്കുവെച്ച ഗ്രാഫിക് ചിത്രം ശ്രദ്ധേയമായി. ലീഗ് ഓഫീസിന് മുന്നിൽ രണ്ടാം നമ്പർ ഔദ്യോഗിക വാഹനം പാർക്ക് ചെയ്തിരിക്കുന്ന ചിത്രത്തോടൊപ്പം “നമ്മൾ തൂക്കിയെന്നും” എന്ന കുറിപ്പും അദ്ദേഹം ചേർത്തിട്ടുണ്ട്. യുഡിഎഫ് വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന സൂചനകൾക്കിടെയാണ് സലാമിന്റെ ഈ പോസ്റ്റ്. നിലവിലെ കണക്കുകൾ പ്രകാരം മുസ്‌ലിം ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സീറ്റുകൾ നേടുമെന്ന പ്രതീക്ഷയും […]
Read more

ജനവിധി അംഗീകരിക്കുന്നു’, വി എസ് ജോയിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് കെ ടി ജലീൽ

തവനൂർ: തവനൂരിൽ തോൽവി സമ്മതിച്ച് കെ ടി ജലീൽ. വിഎസ് ജോയിക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു. ജനവിധി അംഗീകരിക്കുന്നതായും ജലീൽ പോസ്റ്റിൽ കുറിച്ചു. ജനവിധി അംഗീകരിക്കുന്നു. വി.എസ് ജോയിക്ക് അഭിനന്ദനങ്ങൾ. തവനൂർകാരോട്‌ എന്നും സ്നേഹം മാത്രം. ഇടതുപക്ഷ ചേരിയിൽ ഉറച്ചു നിന്ന് കൂടുതൽ കരുത്തോടെ ജനങ്ങൾക്കൊപ്പമുണ്ടാകും’. ജില്ലയിൽ എൽഡിഎഫിന് വേരോട്ടം ഉണ്ടായിരുന്ന മണ്ഡലം കൂടിയാണ് തവനൂർ. കഴിഞ്ഞ‍ 15 വർഷമായി ജലീൽ തന്നെയാണ് ജയിച്ച് വന്നിരുന്നതും. ഇടതുപക്ഷത്തിന് ജലീൽ നൽകിയ […]
Read more

യുഡിഎഫ് തേരോട്ടം, ആദ്യമായി മുന്നിലെത്തി പിണറായി- Election Updates LIVE

കണ്ണൂര്‍: വോട്ടെണ്ണല്‍ തുടങ്ങിയതിന് ശേഷം ആദ്യമായി മുന്നിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. 1536 വോട്ടിനാണ് ആറാം റൗണ്ടല്‍ പിണറായി മുന്നിലെത്തിയിരിക്കുന്നത്. അതേസമയം കേരളത്തിലെങ്ങും യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയാണ്. പുതുപള്ളിയില്‍ 29,430 വോട്ടുകള്‍, ചാണ്ടി ഉമ്മന്‍ മുന്നില്‍. മന്ത്രിമാരില്‍ മിക്കവരും കനത്ത തോല്‍വിയിലേക്കാണ് നീങ്ങുന്നത്. പാലക്കാട് പിഷാരടിയും ശോഭ സുരേന്ദ്രനും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖര്‍ തന്നെ വിജയമുറപ്പിച്ചു.
Read more

‘പോ മോനെ വിജയാ എന്നല്ല, ഇറങ്ങി പോ വിജയാ’; പിണറായി വിജയനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് ഭരണം ഉറപ്പായെന്ന സൂചനകൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻെയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് പോസ്റ്റ്. “വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട് വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ” എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. “പോ മോനെ വിജയാ എന്നല്ല, ഇറങ്ങി പോ വിജയാ എന്നാണ് പറയുന്നത്” എന്നും അദ്ദേഹം കുറിച്ചു. ധർമ്മടം മണ്ഡലത്തിൽ മത്സരിക്കുന്ന പിണറായി വിജയൻ വോട്ടെണ്ണലിന്റെ അഞ്ചാം റൗണ്ടിലടക്കം പിന്നിൽ തുടരുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ പ്രതികരണം.
Read more

കം ബാക്ക് പോസ്റ്റുമായി വിടി ബൽറാം

പാലക്കാട്: വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ തൃത്താലയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വി.ടി. ബൽറാം മുന്നിലെത്തി. നാലാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ തന്നെ അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച “കം ബാക്ക്, താങ്ക്യു തൃത്താല” എന്ന പോസ്റ്റ് ശ്രദ്ധ നേടുന്നു. എം.ബി. രാജേഷിനൊപ്പം എടുത്ത സെൽഫിയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഫലം പ്രഖ്യാപിക്കുന്നതിന് മുൻപേ തോൽവി സമ്മതിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്ന ബൽറാം, ഇത്തവണ വോട്ടെണ്ണലിന്റെ തുടക്കഘട്ടത്തിൽ തന്നെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന തരത്തിലാണ് പ്രതികരിച്ചത്. കഴിഞ്ഞ തവണ എം.ബി. രാജേഷ് […]
Read more

Recent News

Advertisement
WhiteswanTV Footer