Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ ഘടകകക്ഷികൾക്ക് വലിയ പ്രസക്തിയില്ല;എംഎം ഹസ്സൻ

ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾ ഡൽഹിയിൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസന്റെ വിവാദ പരാമർശം മുന്നണിക്കുള്ളിൽ പുതിയ ഭിന്നതകൾക്ക് വഴിതുറന്നിരിക്കുകയാണ്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ ഘടകകക്ഷികൾക്ക് വലിയ പ്രസക്തിയില്ലെന്നും കോൺഗ്രസ് അവർ പാർട്ടിയോട് അഭിപ്രായം തേടുക മാത്രമാണ് ചെയ്തതെന്നുമുള്ള ഹസന്റെ പ്രസ്താവനയ്ക്കെതിരെ മുസ്‍ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഘടകകക്ഷി എന്ന നിലയിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ പരസ്യമായി […]
Read more

മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയത് പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു; സണ്ണി ജോസഫ്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി തീരുമാനം വൈകിയത് പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ചര്‍ച്ചകള്‍ തുടരുകയാണെന്ന് മനസ്സിലാക്കുന്നുവെന്നും വെളുത്ത പുക ഉടന്‍ ഉയരുമെന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധിയുടെ വസതിയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്ന് വൈകിട്ടെത്തും. തീരുമാനം എടുത്ത ശേഷം മന്ത്രിസഭ രൂപീകരണ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഇപ്പോഴും തീരുമാനമാകാതെ നീളുകയാണ് കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം.
Read more

ഹിമന്ത ബിശ്വ ശർമ്മ രണ്ടാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഗുവാഹാത്തി: അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ രണ്ടാമതും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗുവാഹാത്തിയിലെ ഖാനാപ്പാറ വെറ്ററിനറി കോളേജ് മൈതാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർ പങ്കെടുത്തു. ഇവർക്ക് പുറമെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, ബിജെപി അധ്യക്ഷൻ നിതിൻ നബിൻ, നാൽപ്പതിലധികം എൻഡിഎ മന്ത്രിമാർ തുടങ്ങിയവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു. 126 അംഗ അസം നിയമസഭയിൽ 102 സീറ്റുകൾ […]
Read more

‘പ്രണയം പറഞ്ഞറിയിക്കേണ്ടതാണ്;സൈബർആക്രമണങ്ങൾക്ക് മറുപടിയുമായി തൃഷ

ചെന്നൈ:തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ദളപതി വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ, തെന്നിന്ത്യൻ താരം തൃഷ കൃഷ്ണന്റെ സാന്നിധ്യം വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ആവേശോജ്ജ്വലമായ ചടങ്ങിൽ മുൻനിരയിൽ തന്നെയിരുന്ന തൃഷയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വാദപ്രതിവാദങ്ങൾ നടന്നിരുന്നു. എന്നാൽ ഇതിനെല്ലാം മറുപടിയായി ‘പ്രണയം പറഞ്ഞറിയിക്കേണ്ടതാണ്’ (Love is always louder) എന്ന ഹൃദ്യമായ കുറിപ്പോടെ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ താരം തന്നെ നേരിട്ട് പങ്കുവെച്ചു. […]
Read more

വിലക്ക് മറികടന്ന് നേതാക്കൾക്ക് വീണ്ടും ഫ്ളെക്സ്

കൊച്ചി: കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് മറികടന്ന് വീണ്ടും നേതാക്കൾക്ക് ഫ്‌ളെക്‌സുമായി അണികൾ രംഗത്ത്. എറണാകുളം പള്ളുരുത്തിയിൽ വി.ഡി. സതീശനും ഷാഫി പറമ്പിലിനും അനുകൂലമായി ഫ്‌ളെക്‌സ് ഉയർന്നിട്ടുണ്ട്. കോൺഗ്രസ് (ഐ) മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ഫ്‌ളെക്‌സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് സമവാക്യങ്ങൾ എല്ലാം മാറി, ഇപ്പോൾ കോൺഗ്രസ് ഒറ്റക്കെട്ടാണ്, ടീം യുഡിഎഫ് ആണെന്ന തരത്തിലാണ് നേതാക്കൾ തിരഞ്ഞെടുപ്പ് സമയത്ത് സംസാരിച്ചിരുന്നത്. മാത്രമല്ല, നേതാക്കൾക്കായി ഇനി ഫ്‌ളെക്‌സുകൾ സ്ഥാപിക്കരുത് എന്ന് ഹൈക്കമാൻഡും മുതിർന്ന നേതാക്കളും നിർദേശം നൽകിയിരുന്നു. ഇതിനെയെല്ലാം മറികടന്നാണ് കൊച്ചി […]
Read more

തമിഴ്നാട്ടിലെ 717 മദ്യശാലകൾ അടച്ചുപൂട്ടണം; ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്നാട്ടിലെ 717 മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു. സത്യപ്രതിജ്ഞയ്ക്കു പിന്നാലെയാണ് തീരുമാനം. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്. 717 ടാസ്മാക് ഔട്ട്‍ലെറ്റുകൾ രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടണം എന്നാണ് ഉത്തരവ്. സ്കൂളുകൾക്ക് സമീപമുള്ള 186, ആരാധനാലയങ്ങൾക്ക് സമീപമുള്ള 276, ബസ് സ്റ്റാൻഡിനടുത്തുള്ള 255 മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്. തമിഴ്നാട്ടിൽ ആകെ 4765 ടാസ്മാക് ഔട്ട്‌ലെറ്റുകൾ ഉണ്ട്. അതിൽ 717 എണ്ണമാണ് പൂട്ടുന്നത്. പൊതുജനതാൽപര്യം കണക്കിലെടുത്താണ് നടപടി എന്ന് ഉത്തരവിൽ പറയുന്നു. […]
Read more

സ്കൂൾ തുറക്കാനിരിക്കെ പാഠപുസ്തക അച്ചടി വൈകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരണം വൈകുന്നത് ഭരണനടപടികളെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോർട്ട്. പെരുമാറ്റച്ചട്ടം നീക്കപ്പെട്ടിട്ടും അധികാരം കൈമാറുന്നതിലെ വൈകൽ വകുപ്പുതല പ്രവർത്തനങ്ങളിൽ തടസ്സം സൃഷ്ടിക്കുന്നുവെന്നാണ് സൂചന. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിരുന്നെങ്കിലും അവരെ പഴയ സ്ഥാനങ്ങളിൽ തിരിച്ചെത്തിക്കാത്തത് വകുപ്പുകളിൽ പ്രവർത്തന മന്ദഗതിക്ക് കാരണമാകുന്നു. ഇതിന്റെ ഫലമായി പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽ ഉദ്യോഗസ്ഥർ മടിക്കുകയാണെന്നും പറയുന്നു. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പാഠപുസ്തക അച്ചടി ഇതുവരെ പൂർത്തിയായിട്ടില്ല. കടലാസ് ക്ഷാമമാണ് പ്രധാന തടസം. ഇതിൽ […]
Read more

എൽഡിഎഫിന്റേത് അപ്രതീക്ഷിത പരാജയം; ബിജെപിയുടെ മുന്നേറ്റം ഗൗരവകരമെന്ന് എം.എ ബേബി

തിരുവനന്തപുരം:കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. സംസ്ഥാനത്ത് ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവകരമായ സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നടന്ന പോളിറ്റ്ബ്യൂറോ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമബംഗാളിൽ ബിജെപി വലിയ നേട്ടമുണ്ടാക്കിയെന്നും മമത സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം ബിജെപിക്ക് അനുകൂലമായെന്നും അദ്ദേഹം വിലയിരുത്തി. ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാൻ അധാർമ്മിക പ്രവർത്തനങ്ങളാണ് ബിജെപി നടത്തിയതെന്നും വോട്ടർ പട്ടികയിൽ നിന്ന് ആളുകളെ നീക്കം ചെയ്തതുൾപ്പെടെയുള്ള […]
Read more

കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന് നാളെയോ മറ്റന്നാളോ അറിയാം; കെ. മുരളീധരൻ

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട ഔദ്യോഗിക തീരുമാനം അടുത്ത 48 മണിക്കൂറിനുള്ളിൽ ഉണ്ടാകുമെന്ന് കെ. മുരളീധരൻ അറിയിച്ചു. ചർച്ചകൾക്കായി തന്നെയും മറ്റ് മുതിർന്ന നേതാക്കളെയും ഡൽഹിയിലേക്ക് വിളിച്ചിട്ടുണ്ടെന്നും നാളെയോ മറ്റന്നാളോ ആയി കേന്ദ്രനേതൃത്വം തീരുമാനം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് വൈകുന്നു എന്ന വിമർശനങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നിട്ട് ഒരാഴ്ച മാത്രമാണ് കഴിഞ്ഞത്. പത്ത് ദിവസത്തോളം സമയം എടുക്കുന്നത് സ്വാഭാവികമാണെന്നും എംഎൽഎമാരുടെ അഭിപ്രായത്തോടൊപ്പം മറ്റ് ഘടകങ്ങളും കേന്ദ്രനേതൃത്വം […]
Read more

കേരളത്തിലെ തിരിച്ചടി അപ്രതീക്ഷിതവും അതീവ ഗുരുതരം: പിബി

ന്യൂഡൽഹി: സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തി സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ചേർന്നു. കേരളത്തിൽ ഇടതുപക്ഷത്തിന് ഉണ്ടായ അപ്രതീക്ഷിത തിരിച്ചടി അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് ജനറൽ സെക്രട്ടറി എം എ ബേബി അറിയിച്ചു. യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം, മികച്ച പ്രവർത്തനം നടത്തിയിട്ടും കേരളത്തിൽ ലഭിച്ച തിരിച്ചടിയുടെ കാരണങ്ങൾ പാർട്ടി വിശദമായി പരിശോധിക്കുമെന്ന് പറഞ്ഞു. സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി കേന്ദ്ര സർക്കാർ ഞെരുക്കാൻ ശ്രമിച്ചതും, ബിജെപി മൂന്ന് സീറ്റുകൾ നേടിയത് അടക്കമുള്ള കാര്യങ്ങൾ ലഘുവായി കാണാനാകില്ലെന്നും […]
Read more
Advertisement
WhiteswanTV Footer